ജയറാം രമേശിനെ ചങ്ങലയ്ക്കിടുക….

ആനയ്ക്ക് പ്രാന്തിളകിയാൽ ചങ്ങലയ്ക്കിടാം,
ചങ്ങലയ്ക്ക് പ്രാന്തിളകിയാലോ ?

മന്മോഹൻ സിംഗും കൂട്ടരും ആർക്കുവേണ്ടിയാണ് ഭരണം നടത്തുന്നത് …?
സാധാരണക്കാർക്കു വേണ്ടിയല്ല എന്ന് ആർക്കാണറിയാത്തത്…?
അക്കാര്യം മറച്ചു വച്ച് ഗമയിൽ ബഡായി പറയുന്ന ഒരു കൂട്ടരുണ്ട് കേരളത്തിൽ-
കാമ്പ്രസ്സുകാർ എന്നാണ് അവർ അറിയപ്പെടുന്നത്…
ഉമ്മൻ ചാണ്ടി(വെറും ചണ്ടിയോ),രമേശ് ചെന്നിത്തല (തലയ്ക്കകത്ത്…?) തുടങ്ങിയവരാണ് കേരളത്തിലെ കാമ്പ്രസ്സ് നേതാക്കൾ…

എൻഡോസൾഫാൻ എന്ന വിപത്ത്…

ഈ വിഷം കേരളത്തിൽ  ഉണ്ടാക്കിയ കെടുതികൾ വർണ്ണനാതീതമാണ്…

ഇത് നിരോധിക്കാൻ കഴിയില്ല എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്..

ഇവിടത്തെ കാമ്പ്രസ്സുകാർ എന്തു പറയുന്നു…

കേന്ദ്രത്തിന്റെ അഭിപ്രായമാണോ ഇവറ്റകൾക്ക്….

മൂടുതാങ്ങികൾ…

വൻകിട കുത്തകകളുടെ പിണിയാളുകളാണ് കേന്ദ്രം വാഴുന്നത്…

മന്മോഹനും,പവാറും,രമേശും ഒക്കെ …..

കഷ്ടം….

നാടിനെ മുടിക്കാൻ കൂട്ടുനിൽക്കുന്നവരെ  വിചാരണ കൂടാതെ  തൂക്കിക്കൊല്ലാൻ നിയമം ഉണ്ടാക്കണം…!!

കേരളത്തിൽ നിന്നുള്ള വങ്ക ശിരോമണികൾ എന്തുചെയ്യുന്നു…

ആരോ പണ്ട് ചന്തയ്ക്കു പോയതുപോലെ കേരളത്തിൽ നിന്ന്  കൊറേ ചവറുകൾ കേന്ദ്രമന്ത്രി സഭയിൽ അംഗമായിട്ടുണ്ട്…

ഈ വിദ്വാന്മാർ അവിടെ എന്തെടുക്കുകയാണ്..?

കേരളത്തിന്റെ ആവശ്യം പറയാൻ ഈ ജംബുകന്മാർക്ക് കഴിയാത്തതെന്താണ് ?

കേരളത്തിൽ വന്ന് ഇടതു സർക്കാരിനെ പഴി പറയാൻ നൂറു നാവാണിവറ്റകൾക്ക്…

ആന്റണി പുണ്യവാളൻ തന്റെ മന്ത്രാലയം അടച്ചിട്ട് ഇലക്ഷൻ പ്രചരണത്തിനെത്തിയിരുന്നു…കുറേ ആരോപണങ്ങളൊക്കെ  ഉന്നയിച്ചിട്ട്  ഇവിടന്ന്  പോയി…ദില്ലിയിലെത്തില്ലയൊ ആവോ…

വി.എസ്സിന്റെ  നാവിന്റെ ചൂടറിഞ്ഞ്  പുറപ്പെട്ടുപോയിട്ടുണ്ടാവാം എന്ന് വിദൂഷകൻ സംശയിക്കുന്നു…

വേലിയിലിരുന്നതെടുത്ത്  വേണ്ടാത്തിടത്തു വച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ…

വയലാർ രവിയാണ് മരൊരു കക്ഷി….

മകൾക്ക്  സീറ്റ് കിട്ടത്ത വിഷമത്തിൽ പാവം എവിടയോ ഒളിച്ചിരിക്കുകയാണ്….

വേറെയും കൊറേ പുള്ളികളുണ്ട്….

ചുക്കിനും ചുണ്ണാമ്പിനും……..!!

മുഖ്യമന്ത്രിയും സമരത്തിന്….

എൻഡോസൾഫാൻ വിരുദ്ധ സമരത്തിന് പിന്തുണയുമായി വി.എസ്സും എത്തുന്നു…

എല്ലാ മനുഷ്യസ്നേഹികളും കൈകോർക്കണം…

വാൽക്കഷണം- എൻഡോസൾഫാൻ ,ലോട്ടറി തുടങ്ങിയ പ്രശ്നങ്ങളിൽ കൈപൊള്ളി നിൽക്കുന്ന യു.ഡി.എഫുകാർക്ക് ഒളിക്കാൻ ഒരു കടുക്  നൽകണമേ എന്ന പ്രാർത്ഥനയോടെ വിദൂഷകൻ...

Advertisements

One thought on “ജയറാം രമേശിനെ ചങ്ങലയ്ക്കിടുക….

  1. എൻഡോസൾഫാൻ വിരുദ്ധ സമരത്തിന് പിന്തുണയുമായി വി.എസ്സും എത്തുന്നു…
    എല്ലാ മനുഷ്യസ്നേഹികളും കൈകോർക്കണം…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w