ഓഹരിയില്‍ നിന്ന് പണമുണ്ടാക്കി അര്‍മാദിക്കുവിന്‍ ….

ഒരു ഇടവേളയ്ക്കുശേഷമാണ് ഞാന്‍ എഴുതുന്നത് ..

പത്തു കാശുണ്ടാക്കാനുള്ള ഗവേഷണത്തിലായിരുന്നു …

ചെറിയ തോതില്‍ സംഗതി ക്ലിക്കായി തുടങ്ങിയിട്ടുണ്ട് …അത്  ബൂലോകത്തെ അറിയിക്കാതിരിക്കുന്നതെങ്ങനെ ?

ഓഹരി വഴി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന സിങ്കങ്ങള്‍ ബൂലോകത്തുണ്ട് …അവര്‍ ഇക്കാര്യം നമ്മെ അറിയിക്കാത്തതെന്തുകൊണ്ട് ? സ്വാര്‍ത്ഥന്മാര്‍ മുടിഞ്ഞുപോകത്തേയുള്ളൂ പറഞ്ഞേയ്ക്കാം …ങൂ..ഹും…

ഈ മാസത്തില്‍ ഒഹരിക്കമ്പോളത്തില്‍ ഒരു വലിയ സംഭവം നടന്നു …നിങ്ങള്‍ വല്ലതും അറിഞ്ഞോ…ചുമ്മാ ബ്ലോഗി നടന്നാ മതിയോ…

COAL INDIA യുടെ IPO  നടന്നത്  ഈ മാസത്തിലാണ്…245 രൂപയ്ക്ക് കച്ചവടം ഒറച്ചു…

വില്‍ക്കാന്‍ വച്ച ഓഹരിയുടെ 15 ഇരട്ടി അപേക്ഷകളാണത്രെ ലഭിച്ചിരിക്കുന്നത്  !!!

നവംബര്‍ 4 ന്  ഇത് നമ്മുടെ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റു ചെയ്യും ..അന്ന് വില 300 കഴിയുമെന്നാണ്  വിദഗ്ദന്മാര്‍ പറഞ്ഞിരിക്കുന്നത്…

ആര്‍ക്കൊക്കെ എത്രയൊക്കെ ഓഹരി കിട്ടുമെന്ന്  ഒരു പിടിയുമില്ല…ഞാനും അല്പം എണ്ണത്തിന്  അപേക്ഷിച്ചിട്ടുണ്ട് …കിട്ടുമോ ആവോ….!

സംഗതി പിടികിട്ടിയോ ?

245 ന് വാങ്ങിയത്  രണ്ടാഴ്ച കഴിയുമ്പോള്‍  300 നോ 350 നോ വില്‍ക്കാം…!!!

ഒരു ലക്ഷം രൂപയ്ക്കേ നമുക്ക് വാങ്ങാന്‍ സാധിക്കുകയുള്ളൂ എന്നൊരു പരിധി ഉണ്ടായിരുന്നു…അത്  ഇപ്പോള്‍ രണ്ട് ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചുട്ടുണ്ട്…(മന്മോഹന്‍ നീണാള്‍ വാഴട്ടെ !!)

ട്രേഡിംഗ് ഇപ്പോള്‍ ഇന്റര്‍നെറ്റ് വഴിയും മൊബൈല്‍ വഴിയും നടത്താന്‍ കഴിയും …

ഒരല്പം കാര്യം മാത്രമാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്…

ബൂലോക വിദഗ്ദര്‍ കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റു ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു…

പണമുണ്ടാക്കി അര്‍മാദിക്കാന്‍ കാത്തു നില്‍ക്കുന്നവരെ നിരാശപ്പെടുത്തല്ലേ…….

Advertisements

6 thoughts on “ഓഹരിയില്‍ നിന്ന് പണമുണ്ടാക്കി അര്‍മാദിക്കുവിന്‍ ….

  1. സംഗതി പിടികിട്ടിയോ ?
    245 ന് വാങ്ങിയത് രണ്ടാഴ്ച കഴിയുമ്പോള്‍ 300 നോ 350 നോ വില്‍ക്കാം…!!!

  2. ഹേ വിദൂഷകാ, എടുത്തുചാട്ടം നടത്തി കൈ പൊള്ളിക്കണ്ട :). അല്പജ്ഞാനം പെരുംചേതം എന്ന പഴമൊഴി വളരെയധികം പ്രതിഫലിക്കുന്ന ഒരു സ്ഥലമാണ്‌ ഷെയര്‍ മാര്‍ക്കറ്റ്‌. ധനനഷ്ടവും സമയനഷ്ടവും തെരഞ്ഞുവന്നെന്നുമിരിക്കും,നല്ലോണം സൂക്ഷിച്ചില്ലേല്‍ :).

  3. വായനക്കാര് സത്യം ഗ്രഹിക്കുക, ലോകൈക നാഥന് ഈ ലോകത്തെയും അതിലുളള ഏല്ലാറ്റിനെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവനാണ്. ആ രക്ഷകന് നമ്മുടെ സന്മാര്ഗ്ഗത്തിനും, ജീവിതവിജയത്തിനും വേണ്ടി പരിശുദ്ധ ഇസ്ലാം മതത്തെ നമുക്ക് ഇറക്കിത്തന്നു. ഇസ്ലാമിനെക്കുറിച്ച് കൂടുതല് പഠിക്കുക. http://www.muslimpath.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w