ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിമാറ്റി

CLICK  HERE             ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിമാറ്റി

Advertisements

6 thoughts on “ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിമാറ്റി

 1. നാം വീണ്ടും കാടത്തത്തിലേക്ക് പോവുകയാണോ..?

  പണ്ട് വിവേകാന്ദന്‍ പറഞ്ഞതുപോലെ ഭ്രാന്താലയമാവുകയോ..?

  ഇസ്ലാം മതം വളരെ മഹത്താണ് …
  പക്ഷെ അത് കൈകാര്യം ചെയ്യുന്ന ചിലര്‍ കുഴപ്പക്കാരാണ്…
  യുവത്വത്തെ വഴി തെറ്റിക്കുന്ന അവരെ കണ്ടെത്തണം…

  മതപുരോഹിതന്മാരും മറ്റ് ബന്ധപ്പെട്ടവരും കൂടിയിരുന്ന് ആലോചിക്കണം…
  ഇവിടെ അധ്യാപകന്റെ കൈവെട്ടിയവര്‍ മുസ്ലിം സംഘടനയിപ്പെട്ടവരാണ് എന്ന് പോലീസ് സംശയിക്കുന്നതിനാല്‍ ഒരു ആത്മ പരിശോധന ആ മതം കൈകാര്യം ചെയ്യുന്നവര്‍ തയ്യാറാവണം..

  ഈ പ്രവര്‍ത്തികൊണ്ട് ആര്‍ക്ക് എന്ത് നേട്ടം ഉണ്ടായി..?
  ഇവരെ ഇളക്കിവിട്ടവര്‍ക്ക് എന്തെങ്കിലും അജണ്ടകള്‍ ഉണ്ടാവാം..

  ഒരു സമുദായത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നാം അനുവദിച്ചുകൂടാ..

  സമുദായത്തിലെ പുഴുക്കുത്തുകള്‍ നുള്ളിയെറിയണം…

  മുഹമ്മദ് നബി ഇതൊക്കെക്കണ്ട് എത്ര ദു:ഖിക്കുന്നുണ്ടാവും…!!!!

 2. ഈ ക്രൂരതയില്‍ എല്ലാ മനുഷ്യസ്നേഹികള്‍ക്കുമൊപ്പം ശക്തമായി പ്രതിഷേധിക്കുന്നു.

  പക്ഷേ ജോസഫ് സാറിന്റെ ചോദ്യപേപ്പര്‍ ക്രിയയെ ഒരിക്കലും ന്യായീകരിക്കാനാകില്ല. അദ്ദേഹം ബൊധപൂര്‍വ്വമല്ലാതെയാണ്‌ ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. കാരണം, പടച്ചോനും, ഒപ്പം ആളുടെ പേരു മുഹമ്മദും, നായിന്റെ മോനും കൂടി ചേര്‍ന്നാല്‍ അത് എവിടേയാണ്‌ കൊള്ളുകയെന്ന് സാമാന്യ ബോധമുള്ളവര്‍ക്കെല്ലാമറിയാം. ഇതിനെ യുക്തിവാദികല്‍ നടത്തുന്ന മതവിമര്‍ശനവുമായി ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല. കാരണം യുക്തിവാദികള്‍ കാര്യ കാരണ സഹിതവും യുക്തി ഭദ്രവും സഹിഷ്ണുതാപൂര്‍വ്വവുമായ മത വിമര്‍ശനങ്ങളേ നടത്താറുള്ളു. അതുതന്നെ എല്ലാ മതത്തെയും ഒരേപോലെ വിമര്‍ശിക്കുന്നരാണവര്‍. എന്നാല്‍ ഇവിടെ ഒരു മതാന്ധവിശ്വാസിയായ അധ്യാപകന്‍ മറ്റൊരു മതത്തെ കരിവാരി തേക്കുന്ന വിധത്തില്‍ ചോദ്യപ്പേപ്പറിനെ ഉപയോഗിച്ചു. ഇതു തെറ്റുതന്നെയാണ്‌. മോങ്ങാനിരിക്കുന്ന നായുടെ തലയില്‍ ബോധപൂര്‍വ്വം തേങ്ങയിടുന്ന പണിയായിപ്പോയിത്. ഇത് കുറച്ചേറെകാലമായി ഈ രണ്ടു മതങ്ങളും തമ്മില്‍ നടത്തിവരുന്ന മൂപ്പിളമ പ്രശ്നത്തിന്റെ തുടര്‍ച്ചയായി വേണം കാണാന്‍.

  അന്യ മതങ്ങളെ നിന്ദിക്കുന്ന കാര്യത്തില്‍ ഖുര്‍ ആനോളം മറ്റൊരു ഗ്രന്ധവും വരില്ല എന്നത് ശരിയാണ്‌. അതിന്റെ ചുവടുപിടിച്ച് ഇസ്ലാമിക പ്രസിദ്ധീകരണക്കാര്‍ നടത്തിവരുന്ന കൃസ്തുമത വിമര്‍ശനവും അതിന്റെ പ്രതികരണവുമാണ്‌ ഇവിടെ കാതലായ പ്രശ്നം. കൃസ്തു മത കന്യാസ്ത്രീ വേഷമായ (പര്‍ദ്ദ) ധരിച്ചു കൊണ്ട് കൃസ്ത്യന്‍ സ്ക്ജൂളുകളിലെ അധ്യാപികമാര്‍ മുസ്ലിം പെണ്‍കുട്ടികള്‍ മഫ്ത ധരിക്കുന്നതിനെ തടയാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല.

  ഇവിടെ അക്രമം കൊണ്ട് പ്രതികരിക്കുന്ന രീതി ഒരു ജനാധിപത്യ സമൂഹത്തിന്‌ ഒട്ടും ഭൂഷണമല്ല. അന്ധമായ മത ബോധം തന്നെയാണ്‌ ഈ മനോവികാരത്തിന്‌ കാരണമെന്നും അതിന്‌ മത ഗ്രന്ഥം തന്നെ പ്രേരകമാണെന്നും മനസ്സിലായിട്ടും അതു തുറന്നു സമ്മതിക്കാന്‍ തയാറാകാതെ അക്രമത്തെ അപലപിച്ചതുകൊണ്ടു മാത്രം കാര്യമില്ല. ഉള്ളിലെ ക്യാന്‍സറിന്‌ പുറമെ തൈലം തേച്ചതുകൊണ്ട് കാര്യമില്ലെന്നര്‍ഥം.

  ഇവിടെ മറ്റൊരു കാര്യം കൂടി പരാമര്‍ശിക്കാതെ തരമില്ല. സി പി എം നേതാക്കള്‍ അണികളുടെ അപസ്മാരത്തെ ന്യായീകരിക്കാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഇവിടെ ചിലര്‍ക്കെല്ലാം അമൃതായി ഭവിക്കുമെന്ന് ബോധമുള്ളവക്കെല്ലാം അന്നേ അറിയുമായിരുന്നു.

  ഏതായാലും കണ്ണിന്‌ കണ്ണ്, പല്ലിന്‌ പല്ല്, എന്നതും കടന്ന് ചോദ്യപ്പേപ്പറിന്‌ കൈ എന്നിടം വരെയെത്തിയ മതമൗലികവാദികളെ നിലക്കുനിര്‍ത്താന്‍ ഉല്‍ബുദ്ധകേരളത്തിലെ മതേതരസമൂഹം ഒറ്റക്കെട്ടായി പ്രതികരിച്ചേ തീരൂ. ഈ നിഷ്ഠൂരതയില്‍ എല്ലാ മനുഷ്യസ്നേഹികള്‍ക്കുമൊപ്പം പ്രതിഷേധിക്കുന്നു.

 3. എല്ലാ മനുഷ്യസ്നേഹികള്‍ക്കുമൊപ്പം പ്രതിഷേധിക്കുന്നു.

 4. പ്രവാചകനിന്ദ ബോധാപൂര്‍വമായിരുന്നോ ? നയിന്ടമോന്‍ പ്രയോഗം പഠനവിഷയമാണോ ? ആക്രമണംക്ഷണിച്ചു വരുത്തുകയയിരുന്നോ ? വിശ്വാസികളില്‍ പുലികളുംപൂച്ചകളും കാണും വിവേകികളും അവിവേകികളും കാണും. മാനിയന്‍മാരെ മാനിയന്മാരും കൂതറകളെ കൂതറകളും നേരിട്ടെന്നു വരാം വിനാശ കാലേ വിപരീത ബുദ്ധി

 5. മതത്തെ ശരിയായി പഠിക്കുക അതല്ലാതെ തോന്നിയപോലെ വ്യാഖ്യാനിച്ചാല് ഇതു പോലെ സംഭവിച്ചെന്നു വരാം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w