‘കോണ്‍വെന്റ് സംസ്കാരം‘ സ്കൂളിലും ഓഫീസിലും….സേവനം മരീചികയാവും…

കോണ്‍വെന്റ് സംസ്കാരം എന്നാല്‍  എന്ത്?

ഉത്തരത്തിന്  തല പുകയ്ക്കേണ്ട…

കേരളത്തിലെ കോണ്‍വെന്റ് സ്കൂളുകളും മറ്റ്  അണ്‍ – എയിഡഡ് സ്കൂളുകളും  പുറംതള്ളിയ സംസ്കാരത്തെയാണ്  ‘കോണ്‍വെന്റ് സംസ്കാരം’ എന്നു പറയുന്നത്..!

അങ്ങനെ ഒരു സംസ്കാരമോ ?

അതെ…!


എന്താ അതിന്റെ പ്രത്യേകതകള്‍ ….

സ്വാര്‍ത്ഥത , അരാഷ്ട്രീയത , നിസ്സംഗത , സാമൂഹ്യ പ്രതിബദ്ധതയില്ലായ്മ , പ്രതികരണ ശേഷിയില്ലായ്മ , സേവനതല്പരതയില്ലായ്മ , കലാ-സാംസ്കാരിക രംഗത്തോട്  കൂറില്ലായ്മ…… ഇവയൊക്കെയാണ്  ആ സംസ്കാരത്തിന്റെ  ലക്ഷണങ്ങള്‍ …( പി.എസ്.സി  ഈ  ചോദ്യോത്തരം അടിച്ചുമാറ്റുമോ എന്തോ…)


അവര്‍ പഠനത്തില്‍ മുന്നിലാണ്…കാണാപ്പാഠം  ജീവിത വ്രതം…

പാഠ പുസ്തകത്തിനപ്പുറം ഒന്നുമറിയില്ല…!

സമൂഹത്തില്‍  ആരോടും കടപ്പാടില്ല…

രാഷ്രീയത്തോടും രാഷ്ട്രീയക്കാരോടും  വെറുപ്പാണ്…


ഈ വിഭാഗക്കാരുടെ  എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയാണ്…


സ്കൂളില്‍ …

നമ്മുടെ കലാലയങ്ങളിലെ  ആഫീസിലും സ്റ്റാഫ് റൂമുകളിലും ഇവര്‍ മിക്കവാറും ആധിപത്യമുറപ്പിച്ചുകഴിഞ്ഞു…

അധ്യാപകരില്‍ മഹാഭൂരിപക്ഷവും ഇവരാണ്…!!

ഇന്നത്തെ അധ്യാപക തെരഞ്ഞെടുപ്പ് രീതി  സര്‍വ്വത്ര കുഴപ്പം പിടിച്ചതാണ്…അത്  കാണാപാഠം പഠിച്ചവരെ  തെരഞ്ഞെടുക്കുന്നു….ടീച്ചിംഗ്  താല്പര്യം അളക്കപ്പെടുന്നേയില്ല…!!!!

അതുകൊണ്ടുതന്നെ കോണ്‍വെന്റ് സംസ്കാരമുള്ളവര്‍ കൂട്ടത്തോടെ  ഇവിടങ്ങളില്‍ കയറിപ്പറ്റിയിട്ടുണ്ട് ….


അതുകൊണ്ട് എന്താ ദോഷം ?

ദോഷമേയുള്ളൂ….

അധ്യാപനത്തെ വെറും ഒരു തൊഴിലായി  ഇവര്‍ കാണുന്നു..

കുട്ടികളോട്  ആഭിമുഖ്യമില്ല…

പോര്‍ഷന്‍ തീര്‍ത്തെന്നുവരുത്തുക എന്നതാണ്  പ്രധാന ജോലി…

കുട്ടികള്‍ക്ക് എന്ത് കിട്ടി….മനസ്സിലായോ എന്നതൊന്നും ഇവരെ അലട്ടുന്നില്ല…

പുതിയ പാഠ്യരീതിയോട് ഇവര്‍ പുറം തിരിഞ്ഞ് നില്‍ക്കുന്നു…(മനസ്സിലാകില്ല എന്നതാണ് വാസ്തവം )

രക്ഷാകര്‍ത്താക്കളോട്  യാതൊരു മയവുമില്ലാതെ പെരുമാറും (അധ്യാപന രംഗം സ്ത്രീകളുടെ കുത്തകയാണ്…..അവരുടെ ഒരു ഭരണം രസകരമാണ്…)


തിരുവനന്തപുരത്തെ  പല പ്രധാന സ്കൂളുകളിലേയും സ്റ്റാഫ് റൂമുകള്‍ അങ്കത്തട്ടുകളാണ് …

പരസ്പരം ഇടപെടാന്‍ അറിയാത്തവര്‍ ..‍..

അസൂയയുടേയും മറ്റും ….


പലരും കൃത്യമായി ക്ലാസ്സില്‍ പോകാറില്ല…

അത് ചോദിക്കാന്‍  ഹെഡ്ഡുകള്‍ക്ക് പേടിയാണത്രെ !


ആഫീസില്‍ …


നമ്മുടെ സര്‍ക്കാര്‍ ആഫീസുകളിലും ഇത്തരക്കാര്‍ പിടിമുറുക്കിക്കഴിഞ്ഞു….

നാട്ടുകാരോട്  മര്യാദയ്ക്ക് പെരുമാറാന്‍ അറിയില്ല…

സ്നേഹം.കരുണ ..സഹകരണം ….ഒന്നും ഇവരില്‍ പ്രതീക്ഷിക്കരുത്!


പൊതുവിദ്യാലയങ്ങളില്‍ നിന്നും വന്ന്  ന്യൂനപക്ഷമാണ്  സ്തുത്യര്‍ഹമായ സേവനം നല്‍കുന്നത് …അവര്‍ക്ക്  നാട്ടുകാരേയും വീട്ടുകാരേയും തിരിച്ചറിയാന്‍ കഴിയുന്നു…


സമൂഹത്തിന് ആപത്ത് …

ഇത്തരം സംസ്കാരം ഒരു സമൂഹത്തിനും യോജിച്ചതല്ല..

ഇവര്‍ സര്‍ക്കരിന്  അപമാനമാണ് ….

ഇന്നത് ചെയ്താല്‍ എന്ത് കിട്ടും  എന്നതിലാണ്  അവരുടെ ശ്രദ്ധ…

ഭരണക്കാരും രാഷ്ട്രീയക്കാരും ഇവരുടെ ദൃഷ്ടിയില്‍ കള്ളന്മാരാണ്…!!Advertisements

4 thoughts on “‘കോണ്‍വെന്റ് സംസ്കാരം‘ സ്കൂളിലും ഓഫീസിലും….സേവനം മരീചികയാവും…

 1. ഇത്തരം സംസ്കാരം ഒരു സമൂഹത്തിനും യോജിച്ചതല്ല..
  ഇവര്‍ സര്‍ക്കരിന് അപമാനമാണ് ….
  ഇന്നത് ചെയ്താല്‍ എന്ത് കിട്ടും എന്നതിലാണ് അവരുടെ ശ്രദ്ധ…
  ഭരണക്കാരും രാഷ്ട്രീയക്കാരും ഇവരുടെ ദൃഷ്ടിയില്‍ കള്ളന്മാരാണ്…!!

 2. അധ്യാപന രംഗത്തും കാരുണ്യമില്ലാത്തവര്‍ പിടിമുറുക്കി കഴിഞ്ഞിട്ടുണ്ട്.
  കാനേഷുമാരി പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഇത്തരക്കാര്‍ക്ക്
  ഇടയ്ക്ക് ലഭിക്കുന്നത് നല്ലതാണ്.
  സാധാരണക്കാരന്‍റെ ജീവിതം കാണുമ്പോള്‍ ഒരുപക്ഷേ
  കുറെക്കൂടി കാരുണ്യത്തോടെ പെരുമാറാന്‍ ഇവര്‍ക്കു
  കഴിഞ്ഞേക്കും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w