വെള്ളാപ്പിള്ളി നടേശന്‍ മുഖ്യമന്ത്രി…ചാണ്ടിക്ക് മരാമത്ത്,ചെന്നിത്തലയ്ക്ക് പെരുവഴി…

ഒടുവില്‍ അതും സംഭവിച്ചു…

എസ്.എന്‍ .ഡി.പി  രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നു…!

നടേശന്‍ മുതലാളി പ്രവേശിക്കുന്നു എന്ന് തിരുത്തിവായിക്കുക…എസ്.എന്‍ .ഡി.പി എന്നാല്‍ നടേശന്‍ മൊയലാളിയാണല്ലോ?

സമുദായ ഭരണം നടത്തി  അദ്ദേഹം മടുത്തു…

പണവും ഗുണ്ടകളും ഉണ്ടെങ്കില്‍ എവിടെയും ഭരണം നടത്താം എന്ന്  ടിയാന്‍ കണ്ടെത്തിയിരിക്കുന്നു…

എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ മൊയലാളിക്ക് നന്നായി അറിയാം…

എസ്.എന്‍ .ഡി.പി.യെ ആധുനികവല്‍ക്കരിച്ച മഹാന്‍ എന്ന് ചരിത്രത്തില്‍ അറിയപ്പെടണമെന്നാണ് കക്ഷിയുടെ ആഗ്രഹം…

അത് നടന്നുകഴിഞ്ഞു…

നാരായണഗുരു എന്നൊരു ആളാണത്രെ സമുദായത്തെ  ഐക്യപ്പെടുത്തിയത്…അത്  നടേശന്‍ മൊയലാളിയ്ക്കറിയാം…

ചെത്തരുത്,കുടിക്കരുത് എന്നൊക്കെ പറഞ്ഞുവെന്നും കേള്‍ക്കുന്നു…

അത് നമുക്ക് പറ്റിയതല്ല…


കള്ള് കച്ചവടമില്ലാതെ സംഘടന ചലിപ്പിക്കുവാന്‍ കഴിയുമോ, ഗുരുവിന് അങ്ങനെയൊക്കെ പറയാം..

വല്യ അധ്വാനമില്ലാതെ നാലുകാശ്  കിട്ടണ പണിയാണ് …അത്  ഉപേക്ഷിക്കാന്‍ പറ്റില്ല…


ഈയിടെയായി  നടേശന്‍ മൊയലാളി ചില സ്വപ്നങ്ങളൊക്കെ കണ്ടുതുടങ്ങിട്ടുണ്ട്…

അതില്‍ ഒന്നിങ്ങനെ-

കേരളം ഒന്ന് ഭരിക്കണം…

ഞാന്‍ ഭരിച്ചാലും ഭരിയുമോ എന്ന് അറിയണമെല്ലോ…

ഉപജാപ സംഘത്തെ വിളിച്ചുകൂട്ടി …ആലോചന നടത്തി…

പാര്‍ട്ടിയുണ്ടാക്കാം…

വിലപേശാം…

യഥാര്‍ത്ഥ ഈഴവ മുഖ്യമന്ത്രി  വരാന്‍ പോകുന്നതേയുള്ളൂ…

സമുദായസ്നേഹമാണ് പ്രേരണാശക്തി!

നടേശന്‍ മൊയലാളിക്ക്  ആശംസകള്‍ നേര്‍ന്നുകൊള്ളുന്നു…2

വാര്‍ത്ത്കേട്ട് ചെന്നിത്തല-ചാണ്ടി പ്രഭൃതികള്‍ ബോധരഹിതരായി എന്നാണ് വാര്‍ത്ത…

തങ്ങളുടെ വോട്ടുകള്‍ ….

എന്നാലും ആശ്വാസത്തിന് വകയുണ്ട്… നടേശനെ കൂടെ കൂട്ടാം…

വല്ല നക്കാപ്പിച്ചയും….

3

ചെന്നിത്തല ബ്യൂട്ടിപാര്‍ലറില്‍ പോക്ക് നിര്‍ത്തിയത്രെ…

ഇനി സുന്ദരനായിട്ട് എന്തുകാര്യം?

ഭരണം വന്നാല്‍ നടേശന്‍ മൊയലാളി തന്നെ നേതാവ്…

കാത്തുവച്ചൊരു കസ്തൂരിമാമ്പഴം എന്ന് ഗാനം  പശ്ചാത്തലത്തില്‍ കേള്‍ക്കുന്നു….


4

പാവം  വെള്ളാപ്പിള്ളി…

രാഷ്ട്രീയമെന്നാല്‍  അബ്കാരി  ഇടപാടെന്നാ ടിയാന്‍ വിചാരിച്ചിരിക്കുന്നത്..

സമുദായത്തെ പറ്റിക്കാന്‍ എളുപ്പമായിരിക്കും…

പക്ഷെ, നവോത്ഥാനമൂല്യങ്ങള്‍ ഇനിയും നശിച്ചിട്ടില്ലാത്ത നാട്ടില്‍ ….

കാത്തിരുന്ന് കാണുക തന്നെ…

എന്തായാലും ഒരു കാര്യത്തില്‍ തീരുമാനമായി…ഇടതുമുന്നണി തന്നെ വീണ്ടും അധികാരത്തില്‍ വരും..!

നടേശന്‍ മൊയലാളിക്ക്  വേണ്ടി വിദൂഷകന്‍ വക പഴമൊഴി…

അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ ………’

Advertisements

4 thoughts on “വെള്ളാപ്പിള്ളി നടേശന്‍ മുഖ്യമന്ത്രി…ചാണ്ടിക്ക് മരാമത്ത്,ചെന്നിത്തലയ്ക്ക് പെരുവഴി…

 1. എന്തായാലും ഒരു കാര്യത്തില്‍ തീരുമാനമായി…ഇടതുമുന്നണി തന്നെ വീണ്ടും അധികാരത്തില്‍ വരും..!
  നടേശന്‍ മൊയലാളിക്ക് വേണ്ടി വിദൂഷകന്‍ വക പഴമൊഴി…
  ‘ അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ ………’

 2. “”എന്തായാലും ഒരു കാര്യത്തില്‍ തീരുമാനമായി…ഇടതുമുന്നണി തന്നെ വീണ്ടും അധികാരത്തില്‍ വരും..!””
  എന്റമ്മൊ….. ഈ വക സ്വപ്നങ്ങള്‍ മലര്‍പൊടിക്കാരന്‍ വരെ കാണാന്‍ ഭയക്കും. അതും പിണറായി നേതാവായി അച്ചു”പാവ” ഭരിക്കുന്ന ഇടത് മുന്നണി. ഭീകര സ്വപ്നം!!!!
  പിന്നെ പീ ഡി പ്പിയെ കക്ഷത്തില്‍ വച്ചു എന്‍ എസ് എസിനെ തഴുകിയാല്‍ കിട്ടുന്ന ഭ(മാ)രണമാണൊ വിദൂഷകാ, ഈ സ്വപന്ത്തിനാധാരം?

 3. എസ്സ്.എന്‍.ഡി.പി.യില്‍ നിന്ന് ഉടനെ പുറത്താകുമെന്ന് പുള്ളി തിരിച്ചറിഞ്ഞതിന്റെ വെപ്രാളമാണ്…. കേസുകള്‍ പൊങ്ങി വരുമ്പോള്‍ വേറെ പിടി വള്ളി വേണ്ടേ…

 4. ‘പക്ഷെ, നവോത്ഥാനമൂല്യങ്ങള്‍ ഇനിയും നശിച്ചിട്ടില്ലാത്ത നാട്ടില്‍ ….’

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w