ജമാ അത്തെ ഇസ്ലാമിയുടെ ‘മാധ്യമം’ നമ്മുടെ സാഹിത്യ-സാംസ്കാരിക നായകരെ കെണിവച്ചു പിടിക്കുന്ന കാലം…

‘മാധ്യമം’ ഒരു ഭേദപ്പെട്ട പ്രസിദ്ധീകരണമാണ്, സംശയമില്ല…

ആദ്യം നമ്മുടെ ശ്രദ്ധയില്‍പ്പെടുന്നത്  അതിന്റെ സമകാലികതയാണ്…വര്‍ത്തമാന പ്രശ്നങ്ങളോട് ആഴത്തില്‍ പ്രതികരിക്കുന്നു..

ചര്‍ച്ചയ്ക്കും മറ്റും പ്രമുഖരെ അണിനിരത്തുന്നു…


ജമാ അത്തെ ഇസ്ലാമി എന്ന പിന്തിരിപ്പന്‍ മത സംഘടനയുടെ ജിഹ്വയാണ് അതെന്ന്  പെട്ടെന്ന്  മനസ്സിലാവില്ല…

തികച്ചും പിന്തിരിപ്പനായ  നയങ്ങള്‍ പിന്തുടരുന്ന സംഘടന , മതാധിഷ്ഠിത രാഷ്ട്രത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്…

കേരളീയ സമൂഹത്തില്‍ ഐഡന്റിറ്റി ഒളിച്ചുവച്ച്  കടന്നുവന്നവരാണ് അവര്‍ …പ്രബുദ്ധത നടിക്കുന്നു…

ആദിവാസി,സ്ത്രീ,പാരിസ്ഥിതിക പ്രശ്നങ്ങളില്‍ അതീവ ശ്രദ്ധപുലര്‍ത്തിക്കൊണ്ട് കേരളത്തിന്റെ ബൌദ്ധിക മണ്ഡലത്തില്‍ നിലയുറപ്പിച്ചു..


നല്ല ഇമേജ് സൃഷ്ടിച്ചുകൊണ്ട്  രാഷ്രീയത്തില്‍ പ്രവേശിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നു..

സ്ത്രീകള്‍ക്കായും വിദ്യാര്‍ത്ഥികള്‍ക്കായും (ആണിനും പെണ്ണിനും പ്രത്യേകിച്ച്- കൂടിച്ചേരാന്‍ പാടില്ലാത്രെ!) പ്രത്യേക സംഘടനകള്‍ രൂപിച്ചുകഴിഞ്ഞു…


നമ്മുടെ സാഹിത്യ- സാംസ്കാരിക രംഗത്തെ  പ്രമുഖര്‍ സത്യം അറിയാതെ അവരുടെ പ്രസിദ്ധീകരണങ്ങളില്‍  ചര്‍ച്ചിക്കുന്നു….

അവര്‍ പുനര്‍വിചിന്തനം നടത്തണം…


കഴിഞ്ഞ ലക്കത്തിലെ  മാതൃഭൂമി ആഴ്ചപ്പതിപ്പില്‍(2010 മേയ് 16-22,പുസ്തകം 88,ലക്കം-10 ‘പൊതുസമ്മതികളിലെ ചതിക്കുഴികള്‍ ‘) ശ്രീ. ഹമീദ് ചേന്നമംഗലൂര്‍ ജമാ അത്തെ ഇസ്ലാമിയുടെ  തനിനിറം തുറന്നുകാട്ടിയിട്ടുണ്ട്…

എല്ലാ കേരളീയരും അത് വായിച്ചിരിക്കേണതാണ്…

എന്‍.ഡി.എഫ് (വര്‍ഷം തോറും പേരുമാറ്റും).ആര്‍,എസ്.എസ് ആ നിലവാരത്തില്‍ ഒന്നുകൂടി  നമുക്ക് താങ്ങാന്‍ കഴിയുമോ?

Advertisements

10 thoughts on “ജമാ അത്തെ ഇസ്ലാമിയുടെ ‘മാധ്യമം’ നമ്മുടെ സാഹിത്യ-സാംസ്കാരിക നായകരെ കെണിവച്ചു പിടിക്കുന്ന കാലം…

 1. മാത്രുഭൂമിയെ പറ്റി ഒരു ലേഖനം പി.കെ.പ്രകാശ്‌ 2010മെയ്‌ 20,21 തീയതികളിൽ മാധ്യമം ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു. കേരളീയർ അതു വായിച്ചിരിക്കേണ്ടതാണു.
  ഹമീദും കാരശ്ശേരിയും ജീവിക്കുന്നതു തന്നെ ജമാത്തിനെ മലയാള്യുടെ മുമ്പിൽ അപഹസിച്ചു കാണിക്കാൻ മാത്രമാണു. വർഷങ്ങളായുള്ള അവരുടെ ഈ ഉഡായിപ്പു പരിപാടി ഇപ്പോൾ ആവർത്തന വിരസമായിട്ടുണ്ടു. ഇരുവരെയും കുറിച്ചുള്ള ഡോക്റ്റർ ഗംഗാധരന്റെ കാഴ്ച്ചപ്പാടു ഈ ആഴ്ച്ചയിലെ മാത്രുഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു; കൂട്ടത്തിൽ ജമാത്തിനെപ്പറ്റിയും. വായിക്കുക ഇരുഭാഗവും വായിക്കുക, എന്നിട്ടു നിരീക്ഷിക്കുക സത്യം അന്വേഷിക്കുക.അത്ര മാത്രം.

 2. ജമാഅത്തുമായും മാധ്യമവുമായും സഹകരിക്കുന്ന സാംസ്‌കാരിക നായകര്‍ ആ സംഘടനയെയും പത്രത്തേയും വിലയിരുത്തിയിട്ട് തന്നെയാണ് എഴുതുന്നതും ചര്‍ചിക്കുന്നതും. മാലോകര്‍ക്കറിയാന്‍ പാടില്ലാത്ത ഒരജണ്ടയും അതിനുള്ളതായി അറിയില്ല. നിങ്ങള്‍കരുതുന്ന ഒരു മതത്തെയല്ല അവര്‍ പ്രതിനിധീകരിക്കുന്നത്. ഹമീദ് ചേന്നമംഗല്ലൂരിനെയും കാരശേരിയെയും അതിനും പുറമെ ഷാജിയെയും ജമാഅത്തിനെ മനസ്സിലാക്കാന്‍ വായിക്കുവരുടെ ബുദ്ധിപരമായ സത്യസന്ധതയെക്കുറിച്ച് ജമാഅത്തിന്റെ പ്രവര്‍ത്തകരിലാര്‍ക്കും ഒട്ടും മതിപ്പില്ലാത്തത്, സത്യമറിയാത്തതുകൊണ്ടല്ല സത്യം ജമാഅത്തിനെയും അവരെയും അറിയുന്നത് കൊണ്ടാണ്. വിദൂഷകന് രണ്ട് കൂട്ടരെയുമറിയില്ല. ജമാഅത്തിനെതിരെ ഇത്തരം ഉടായ്പുകള്‍ വിലപോവില്ല. സത്യം അതിനെ മറഞ്ഞുനില്‍ക്കുന്ന കാര്‍മേഘങ്ങളില്‍ന്ന് ശോഭിച്ചുയരുകതന്നെ ചെയ്യും.

 3. മാധ്യമം ലേഖകൻ പി.കെ പ്രകാശിന്‌ ഇങനെയല്ലാതെ എഴുതാൻ കഴിയില്ലല്ലോ..?ഉദര നിമിത്തം…..!

 4. ലത്തീഫ്‌ പറയുന്നു
  “സത്യം അതിനെ മറഞ്ഞുനില്‍ക്കുന്ന കാര്‍മേഘങ്ങളില്‍ന്ന് ശോഭിച്ചുയരുകതന്നെ ചെയ്യും.“
  ചെയ്യും എന്നല്ല ചെയ്തുകൊണ്ടിരിക്കുകയാണ്…അതാണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്

 5. പി.കെ ബാലകൃഷ്ണന്‍ വെറും സ്ഥാനീയ പത്രാധിപരാണെന്നും മാലോകരെ അറിയിച്ചിരുന്നു. ബാലകൃഷ്ണന്‍ അന്ത്യം വരെ മൂര്‍ച്ചയേറിയ തന്റെ ശൈലിയില്‍ സാമൂഹിക വിമര്‍ശനം കൊണ്ട് മാധ്യമത്തെ വേറിട്ടൊരു വായനാനുഭവമാക്കി. മതനിരപേക്ഷതയുടെ പ്രതീകമായിരുന്ന കെ.എ കൊടുങ്ങല്ലൂരായിരുന്നു അദ്ദേഹത്തിന്റെ ജീവിതാന്ത്യം വരെ വാരാദ്യമാധ്യമത്തിന്റെ സാരഥി. ഇന്നും കര്‍മനിരതനായി ജീവിച്ചിരിക്കുന്ന അനുഗ്രഹീത തൂലികാകാരന്‍ സി. രാധാകൃഷ്ണന്‍ മാധ്യമം ആഴ്ചപ്പതിപ്പിന്റെയും തുടര്‍ന്ന് ദിനപത്രത്തിന്റെയും എഡിറ്ററായി. മാതൃഭൂമി ആഴ്ചപ്പതിന്റെ എഡിറ്ററായ കമല്‍റാം സജീവും മാധ്യമം ആഴ്ചപ്പതിപ്പിലൂടെ വളര്‍ന്നവനാണ്. തുടക്കം മുതല്‍ മാധ്യമത്തിന്റെ സ്ഥിരം കോളമിസ്റാണ് ഇന്ത്യയിലെ ഏറ്റവും തലമുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയാര്‍. മാധ്യമത്തിന്റെ ജമാഅത്ത് പശ്ചാത്തലമാകട്ടെ അദ്ദേഹത്തിന് അസ്സലായി അറിയാം. എം. റഷീദും ഒ.വി ഉഷയും ഡി. ബാബു പോളും വിജു വി. നായരുമെല്ലാമുണ്ട് മാധ്യമത്തിന്റെ കെണിയില്‍ വീണവര്‍. മാധ്യമം ആഴ്ചപ്പതിപ്പിലും വാര്‍ഷികപ്പതിപ്പുകളിലും എഴുതാത്തവരായി തലയെടുപ്പുള്ള സാഹിത്യകാരന്മാരില്‍ അപൂര്‍വമേയുള്ളൂ. ഇവരെയെല്ലാം തെറ്റിദ്ധരിപ്പിക്കാന്‍ ഹമീദടക്കമുള്ളവര്‍ നിരന്തരം ശ്രമിച്ചിട്ടും പരിഹാസ്യമായി പരാജയപ്പെട്ടതിന്റെ ഒടുവിലത്തെ സാക്ഷ്യമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ പന്ത്രണ്ട് പുറം നീണ്ട ‘ചതിക്കുഴികള്‍’. ഇനി ഒരേയൊരു രക്ഷാമാര്‍ഗമേയുള്ളൂ. കൃഷ്ണക്കുറുപ്പിന്റെ മാര്‍ഗം. കേശവദേവിന്റെ ‘ത്യാഗിയായ ദ്രോഹി’യിലെ മുഖ്യ കഥാപാത്രമായ കൃഷ്ണക്കുറുപ്പ് അയല്‍ക്കാരനെതിരെ കൊടുത്ത മുഴുവന്‍ കേസുകളിലും തോറ്റപ്പോള്‍ നിരാശനായി ഒടുവില്‍ അയല്‍ക്കാരന്റെ മുറ്റത്തെ മരക്കൊമ്പില്‍ രാത്രി കെട്ടിത്തൂങ്ങാന്‍ തീരുമാനിക്കുകയാണ്, മുഖ്യ ശത്രുവായ അയല്‍ക്കാരന്‍ തന്നെ തല്ലിക്കൊന്ന് തൂക്കിയതാണെന്നാരോപിച്ചു പോലീസ് അയാള്‍ക്കെതിരെ കേസ് ചാര്‍ജ്ചെയ്യാന്‍!
  more here

 6. ജമാ അത്തെ ഇസ്ലാമിയെക്കുറിച്ച്‌ നിങ്ങള്‍ക്കെന്തറിയാം. ഒരു പാട്‌ നിഗൂഢ അജണ്ടകള്‍ മനോഹരമായി ഒളിച്ചുവെച്ച്‌ ജനങ്ങളുടെ മുമ്പില്‍ ആഹ്ലാദചിത്തരായി നില്‍ക്കുന്ന ആ സംഘടനയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച്‌ ഉള്ളുതൊട്ടുള്ള ലേഖനമുണ്ട്‌ ഇത്തവണത്തെ (മെയ്‌ 16, 2010) മാതൃഭൂമി ആഴ്ചപ്പതിപ്പില്‍. വിവിധ മാതൃകകളില്‍ക്കൂടി മൗദൂദിയന്‍ ചിന്താഗതികളെ പരിചയപ്പെടുത്തുകയും അതിനടിപ്പെടുത്തുകയും ചെയ്യുന്ന ജമാ അത്തെ ഇസ്ലാമിയുടെ അകകാഴ്ചകള്‍ പരിചയപ്പെടുത്തുന്നു ഹമീദ്‌ ചേന്നമംഗലൂര്‍.

  പൊതുസമ്മതികളിലെ ചതിക്കുഴികള്‍ എന്ന പേരില്‍ എഴുതിയ ലേഖനം ജമാ അത്തെ ഇസ്ലാമി വരുത്തിക്കൂട്ടുന്ന യഥാര്‍ത്ഥ ചതിക്കുഴികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. പന്ത്രണ്ടുപേജു നീളുന്ന ലേഖനത്തില്‍ മാധ്യമത്തെയും അതിന്റെ സംഘാടകരെയും വിറളിപിടിപ്പിക്കുന്ന ഒട്ടേറെ പരാമര്‍ശങ്ങളുണ്ട്‌. സമൂഹത്തിലെ പ്രഗല്‍ഭവ്യക്തിത്വങ്ങളെ മുന്‍നിറുത്തി നടത്തുന്ന പിന്‍സീറ്റ്‌ ഡ്രൈവിംഗ്‌ എത്രമാത്രം അപകടകരമാവുന്നുവെന്ന്‌ ഹമീദ്‌ വരച്ചുകാട്ടുന്നു. ഒരേസമയം അപകടകരവും അപമാനകരവുമായ വസ്തുതകള്‍. ഇടയ്ക്ക്‌ ചില കവര്‍ ഓര്‍ഗനൈസേഷനുകള്‍ രൂപവത്കരിച്ചുകൊണ്ടും ജമാ അത്തെ ഇസ്ലാമിയുടെ ഇന്റലക്ച്വല്‍ ജിഹാദ്‌ മുന്നോട്ടുപോയി. ‘ഫോറം ഫോര്‍ ഡിമോക്രസി ആന്‍ഡ്‌ കമ്മ്യൂണല്‍ ഏമിറ്റി (എഫ്‌.ഡി.സി.എ)യും ‘ജസ്റ്റിഷ്യ’യും ഉദാഹരണങ്ങളാണ്‌. ജസ്റ്റിഷ്യ ജമാഅത്തനുകൂല അഭിഭാഷകരുടെ കൂട്ടായ്മയാണെങ്കില്‍ എഫ്ഡിസിഎ രാജ്യത്തിലെ ചില പ്രമുഖ വ്യക്തികളെ മുന്നില്‍ നിര്‍ത്തി മൗദൂദിസ്റ്റുകള്‍ പിന്‍സീറ്റ്‌ ഡ്രൈവിംഗ്‌ നടത്തുന്ന സംഘടനയത്രെ. മുന്‍ സീറ്റില്‍ വി.ആര്‍. കൃഷ്ണയ്യരും താര്‍കുണ്ഠെയും സ്വാമി അഗ്നിവേശുമുള്‍പ്പെടെയുള്ള സമാരാധ്യര്‍. പിന്നില്‍ സംഘടനയുടെ കടിഞ്ഞാണ്‍ കൈയിലെടുത്തുകൊണ്ട്‌ ജമാ അത്ത്‌ പ്രതിനിധികളും. ജനാധിപത്യത്തിനും സമുദായമൈത്രിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നു പറയപ്പെടുന്ന ഫോറത്തിന്റെ പ്രണേതാക്കള്‍ സെക്യുലര്‍ ഡിമോക്രസിയെ താത്ത്വികമായിത്തന്നെ തള്ളിക്കളയുന്നവരാണെന്ന്‌ ഒരു പക്ഷേ, കൃഷ്ണയ്യരെപ്പോലുള്ളവര്‍ മനസ്സിലാക്കിയിട്ടില്ല; അല്ലെങ്കില്‍ അതൊന്നും അത്ര കാര്യമാക്കേണ്ടതില്ലെന്ന ഉദാസീനതയ്ക്ക്‌ അവര്‍ സ്വയം കീഴടങ്ങിയിരിക്കുന്നു. ഇത്തരം ഉദാസീനതകളും മനസ്സിലാക്കായ്മകളും സമൂഹത്തിനുമേല്‍ സ്ഫോടനാത്മകമായ സ്ഥിതിവിശേഷമല്ലേ വരുത്തിക്കൂട്ടുക.

  ഇനി മനുഷ്യാവകാശത്തിന്റെ കാര്യത്തിലെ ഇരട്ടത്താപ്പിനെക്കുറിച്ച്‌ ഹമീദ്‌ പറയുന്നത്‌ നോക്കുക: കേരളത്തിലേക്ക്‌ വരുമ്പോഴും മനുഷ്യാവകാശ പ്രശ്നത്തില്‍ ജമാഅത്ത്‌-സോളിഡാരിറ്റി പ്രഭൃതികള്‍ അനുവര്‍ത്തിക്കുന്ന ഇരട്ടത്താപ്പ് പ്രകടമാണ്‌. മിസ്റ്റര്‍ മഅ്ദനിയുടെയും മിസിസ്‌ മഅ്ദനിയുടെയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നിരന്തരം ശബ്ദിച്ച മൗദൂദിസ്റ്റുകള്‍ ചേകന്നൂര്‍ മുഹമ്മദ്‌ അബ്ദുള്‍ ഹസന്‍ മൗലവി മതഫാഷിസ്റ്റുകളുടെ കൊലക്കത്തിക്കിരയായ സന്ദര്‍ഭത്തിലും പിന്നീടും ആ ക്രൂരമായ ഉന്മൂലനം ആവശ്യപ്പെടുന്ന ഗൗരവത്തില്‍ ആ വിഷയത്തെ സമീപിക്കാന്‍ തയ്യാറായിട്ടില്ല. ഇത്തരം തയ്യാറില്ലായ്മകളുടെ ജുഗുപ്സാവഹമായ സത്യങ്ങള്‍ പറയാന്‍ കേരളത്തില്‍ ആളില്ലാത്തതാണ്‌ ജമാ അത്തെ ഇസ്ലാമിയുടെയും അവരുടെ ശിങ്കിടിപ്പടയുടെയും വിജയം. അനീതിക്കെതിരെയും ദളിതര്‍ക്കെതിരെയും നടക്കുന്ന അതിക്രമങ്ങളെ തുറന്നുകാണിക്കാനും എതിര്‍ക്കാനും എന്ന പേരില്‍ ഇക്കൂട്ടര്‍ നടത്തുന്ന സകല പരിപാടികളുടെ ഉള്ളിലും നിഗൂഢമായ താല്‍പ്പര്യങ്ങള്‍ ഒളിച്ചുവെച്ചിരിക്കുന്നു. അതിലേക്ക്‌ ചെറിയൊരു വെളിച്ചംവീശാന്‍ ചേന്നമംഗലൂരിന്‌ കഴിയുന്നു എന്നത്‌ ആശ്വാസമത്രെ. മൂര്‍ഖന്റെ വിഷത്തിന്‌ പ്രതിവിധിയുണ്ട്‌; രാജവെമ്പാലയുടേതിനതില്ല എന്ന ജാഗ്രതയിലേക്ക്‌ സമൂഹം ഉണര്‍ന്നെങ്കിലേ രക്ഷയുള്ളൂ. അത്തരം ജാഗ്രതയിലേക്കുള്ള വഴിയായി ഈ ലേഖനത്തെ കണക്കാക്കാം.

 7. മാത്രുഭൂമിയെ പറ്റി ഒരു ലേഖനം പി.കെ.പ്രകാശ്‌ 2010മെയ്‌ 20,21 തീയതികളിൽ മാധ്യമം ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു. കേരളീയർ അതു വായിച്ചിരിക്കേണ്ടതാണു.
  ഹമീദും കാരശ്ശേരിയും ജീവിക്കുന്നതു തന്നെ ജമാത്തിനെ മലയാള്യുടെ മുമ്പിൽ അപഹസിച്ചു കാണിക്കാൻ മാത്രമാണു. വർഷങ്ങളായുള്ള അവരുടെ ഈ ഉഡായിപ്പു പരിപാടി ഇപ്പോൾ ആവർത്തന വിരസമായിട്ടുണ്ടു. ഇരുവരെയും കുറിച്ചുള്ള ഡോക്റ്റർ ഗംഗാധരന്റെ കാഴ്ച്ചപ്പാടു ഈ ആഴ്ച്ചയിലെ മാത്രുഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു; കൂട്ടത്തിൽ ജമാത്തിനെപ്പറ്റിയും. വായിക്കുക ഇരുഭാഗവും വായിക്കുക, എന്നിട്ടു നിരീക്ഷിക്കുക സത്യം അന്വേഷിക്കുക.അത്ര മാത്രം

 8. 1. ഒന്നിനോടും അന്ധമായ വിരോധം പാടില്ല.
  2. എന്ത് ആരോപിച്ചാലും അത് വസ്തുനിഷ്ടമായിരിക്കണം. ഉദാ: ആണിനും പെണ്ണിനും പ്രത്യേക സംഘടനകള്‍… *ജനാധിപത്യ സമൂഹത്തിലെ എല്ലാ പാര്‍ടികള്‍ക്കുമുണ്ട് വെവ്വേറെ ആണ്‍- പെണ്‍ സംഘടനകള്‍. മഹിളാ മോര്‍ച്ച… * ജമാഅത്തിന്റെ വേദികളില്‍ പുരുഷന്മാരോടൊപ്പം സ്ത്രീകളും പങ്കെടുക്കാറുണ്ട്. തെളിപുകള്‍ക്ക് അവരുടെ പരിപാടികള്‍ കാണുക.

 9. hameedum karasseriyum kurekaalamayi eeepani tudangiyitte aarkvendhiyano avo ? kanneadache parayarute. ellavarkkumundado.mahilasangadanakal pinnenthina…..iruttakkunnathe . ellavarkkum undado aavasiathinulla buthi

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w