സപ്പോര്‍ട്ടിംഗ് തരൂര്‍ – സ്പോണ്‍സര്‍ തരൂരാണോ ?

തരൂര്‍ പക്ഷപാതികള്‍ ( ലോകം രണ്ടായി പിരിഞ്ഞിരിക്കുന്നുവത്രെ- തരൂരിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ) ക്ഷമിക്കുക…

ഇതൊരു ഭ്രാന്തന്‍ ഭാവനയല്ല…

തരൂര്‍ അങ്ങനെയും ചെയ്യും…!

ഖദറിട്ട മാംസപിണ്ഡങ്ങള്‍ എന്നാണ് കോണ്‍ഗ്രസ്സുകാരെ ഒരു കാലത്ത്  വിശേഷിപ്പിച്ചത്…

പിന്നീടത് വിഴുങ്ങി…

സോണിയയുടെ കാല്‍ക്കല്‍ മാപ്പിരന്നു…

മന്മോഹന്  ജയ് വിളിച്ചു..


ഇന്ത്യന്‍ ജനതയെ കന്നുകാലി ക്ലാസ്സുകാരാക്കി…

അമേരിക്കയെ കണ്ടുപഠിക്കാന്‍ എത്രയോപ്രാവിശ്യം ഉപദേശിച്ചിരിക്കുന്നു…

അമേരിക്കയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണോ തരൂരിനു സീറ്റ്  നല്‍കിയത്?


ഒരു വര്‍ഷത്തെ  മന്ത്രിപ്പണി രാജ്യത്തിന് എന്തു നേട്ടമുണ്ടാക്കി?

കേരളത്തിന്-

തിരുവനന്തപുരത്തിന്-

ബാഴ്സിലോണ,ഇരട്ട നഗരം എന്നൊക്കെ പറഞ്ഞുനറ്റക്കുന്നത് കേട്ടു…

ഒന്നും സംഭവിച്ചില്ല!

എന്ത് സംഭവിക്കാന്‍?

കേരള ഹൌസില്‍ താമസിച്ചാല്‍ സ്വകാര്യത നഷ്ടപ്പെടും എന്നായിരുന്നു പുള്ളിയുടെ കണ്ടെത്തല്‍–

സ്വകാര്യങ്ങള്‍ ഇപ്പോള്‍ വെളിച്ചപ്പെട്ടിരിക്കുന്നു….


പണ്ടാരോ ചന്തയ്ക്കുപോയതുപോലെ  തെക്കുവടക്കു കൊറേ നടന്നു…

ഉന്നതന്മാരുടെ സല്‍ക്കാരങ്ങളില്‍ പങ്കുകൊണ്ടു…

വായില്‍തോന്നിയത്  ട്വിറ്ററിലും മറ്റും വിളിച്ചുകൂവി…


ഇതൊക്കെയാണ് മന്ത്രിപ്പണി എന്നാണ് ഇഷ്ടന്‍ കരുതിയത്…

കേരളത്തിന്റെ അരിപ്രശ്നം കക്ഷിക്കൊരു പ്രശ്നമേയല്ല!

വെറും ഒരു ബ്യൂറോക്രാറ്റ് എന്നതില്‍ കവിഞ്ഞ്  മറ്റെന്താണ് തരൂര്‍?


സാധാരണക്കാരന്റെ ഏതെങ്കിലും പ്രശ്നത്തില്‍ അദ്ദേഹം ഇടപെട്ടിട്ടുണ്ടോ?

ക്രിക്കറ്റ്  കേരളത്തില്‍ വലിയ സംഭവമല്ല…

മറുനാട്ടുകാരെകൊണ്ടുവന്ന്  ഒരു ടീമുണ്ടാക്കി, അതില്‍ കൊച്ചി എന്ന് ചേര്‍ത്താല്‍ അത് കേരളത്തിന്റേതാവുമോ?

ശ്രീശാന്ത് തന്നെ കളിക്കുമോ എന്ന് സംശയമായിരുന്നു…

അതുകൊണ്ട് കേരളത്തിന് എന്ത് നേട്ടം?


വസ്ത്രം മാറുന്നതുപോലെ ഭര്യയെമാറുന്നത്  ഇന്ത്യന്‍ സംസ്കാരത്തിന് യോജിച്ചതാണോ?


മലയാളി തരൂരിനെ കൈയൊഴിയാന്‍  ഈ കാരണങ്ങളോക്കെമതി….!!!


ഇനി ആ ഗമണ്ടന്‍ സൈറ്റിന്റെ കാര്യം – അതിന്റെ സൂത്രധാരന്‍ തരൂരാണോ?

ന്യായമായും അങ്ങനെ സംശയിക്കാവുന്നതാണ്…

കാത്തിരുന്ന് കാണുക….

വിദേശത്ത്  താമസിക്കുന്ന, പണിയെടുക്കുന്ന ആളുകളാണ് തരൂരിനെ അനുകൂലിക്കുന്നവരില്‍ മുന്നില്‍…

അവര്‍ക്ക് ഒരു പക്ഷെ നാടിന്റെ പള്‍സ് അറിയാന്‍ കഴിയുന്നില്ലായിരിക്കാം…

വിദൂഷകവചനം- ടിറ്ററില്‍ 7 ലക്ഷത്തില്പരം ആളുകള്‍ തരൂരിനെ പിന്തുടരുന്നുവത്രെ!- അവര്‍ തിരുവനന്തപുരത്തുകാരായിരുന്നെങ്കില്‍ അടുത്ത തവണയും പാര്‍ലമെന്റില്‍ എത്താമായിരുന്നു..!!!!!Advertisements

5 thoughts on “സപ്പോര്‍ട്ടിംഗ് തരൂര്‍ – സ്പോണ്‍സര്‍ തരൂരാണോ ?

  1. വിദൂഷകവചനം- ടിറ്ററില്‍ 7 ലക്ഷത്തില്പരം ആളുകള്‍ തരൂരിനെ പിന്തുടരുന്നുവത്രെ!- അവര്‍ തിരുവനന്തപുരത്തുകാരായിരുന്നെങ്കില്‍ അടുത്ത തവണയും പാര്‍ലമെന്റില്‍ എത്താമായിരുന്നു..!!!!!

  2. We need educated people like tharoor to drive the country.Learning things from america is not a wrong thing.There are lot of things we have to learn from America and other developed countries.Its pity that people does not understand the difference between tharoor and other politicians.I am not a congress supporter.But i adore Tharoor.If He is being rewarred in UN,Why dont we accept him ?

  3. തരൂരിനെ ഐ.പി.എല്‍. ബിഡിന്റെ വിവരങ്ങള്‍ ചോര്‍ത്തി സഹായിച്ചു എന്ന് മന്ത്രി പട്ടേല്‍ പറഞ്ഞിരിക്കുന്നതില്‍ നിന്നും തരൂരിനെ രക്ഷിക്കുവാന്‍ തരൂരുരും, ഐ.പി.എല്‍. കൊച്ചി ടീമിന്റെ തലവന്മാരും ഇത് വരെ നടത്തിയ വാചകമടികള്‍ വെള്ളത്തിലായി!! ബിഡിന് ശേഷമാണ് തരൂര്‍ രംഗത്ത് എത്തിയത് എന്നല്ലേ ഇത്ര ദിവസം വാദിച്ചത്!!! ഇനിയെന്തെല്ലാം വരാനിരിക്കുന്നു…. ഐ.പി.എല്‍. ഫൈനലിന് മുന്‍പേ……

  4. ടിറ്ററില്‍ 7 ലക്ഷത്തില്പരം ആളുകള്‍ പിന്തുടരും മുൻപേ ഒരു ലക്ഷം വോട്ടിനാണു തരൂർ ജയിച്ചത് അതും നാട്ടിലെ പൾസ് അറിയാത്ത വിദേശത്തുള്ളവർ വോട്ട് ചെയ്തവർ ആയിരിക്കും അല്ലേ???നാട്ടിൽ ഗുണം പിടിക്കാതെ വിദേശത്ത് ജോലി തെണ്ടി മലയാളിക്ക് അലയേണ്ടി വന്നതും നാട്ടിലെ പൾസ് അറിയാൻ പറ്റാതെ പോയതും ആരുടെ ഗുണം കോണ്ടാണെന്ന് പറഞ്ഞു തരാമോ,തമിഴന്മാരും,ആഡ്രയും ട്രാക്ടർ കോണ്ട് വന്നപ്പോൾ നമ്മ എതിർത്തു കൃഷി നിർത്തി അവിടങ്ങളിൽ കമ്പ്യൂട്ടർ വന്നപ്പോൾ അതും എതിർത്തു ഇപ്പോ സഖാവ് കാരാട്ട് പറയുന്നു കേരളത്തിനു ഐ പി എൽ ഉം വേണ്ടന്ന് ഇത്തരം ചരിത്രപരമായ വിഡ്ഡിത്തം ആവർത്തിക്കുന്ന കൂട്ടർ നാട് മുടിക്കുന്ന കാലത്തോളം മലയാളിക്ക് നാട്ടിലെ പൾസ് അറിയാൻ കഴിയില്ല..ഐ പി എൽ വന്നാൽ ഉള്ള ഇൻഫ്രാ സ്ട്രക്ചർ വളർച്ചയോ സാമ്പത്തിക വളർച്ചയോ നോക്കണ്ട് 100 ദിവത്തെ ഐ പി എൽ ട് അനുബന്ദിച്ച് ഉണ്ടാകാൻ പോകുന്ന ടൂഊറിസം വളർച്ച മാത്രം നോക്കിയാൽ മതി ഇപ്പോൾ കുമ്പളങ്ങി ടൂറിസം വില്ലേജ് പോലെ കേരളത്തിൽ അങ്ങോളമിങ്ങോളം ടൂറിസം വില്ലേജുകൾ വരും ഇതിക്കൊ ചിന്തിക്കാൻ അറിയാത്ത കാരാട്ട്മാർക്ക് അറിയില്ല രാജസ്ഥാനിൽ ഐ പി എൽ അനുബന്ധിച്ച് ഉണ്ടാക്കിയ ടൂറിസം പാക്കേജുകൾ ഒന്ന് നോക്ക് അപ്പോൾ മനസ്സിലാ‍ാകും…ദക്ഷിണേന്ത്യയുടെ കുതിച്ച് ചാട്ടത്തിനൊപ്പം കേരളത്തെക്കൂടി കോണ്ടെത്തിച്ച ഒരു പദ്ധതിയാണു ഐ പി എൽ അതിനേയും ഇടങ്ങോലിട്ട് നശിപ്പിച്ച് എന്നിട്ടാണു നാട്ടിലെ പൾസറിയാത്ത വിദേശത്ത് പണിയെടുക്കുന്നവരെ കുറ്റം പറയുന്നത്

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w