ഹെഡ്മാസ്റ്ററുടെ ബുദ്ധി അപാരം ….SSLC യ്ക്ക് 100% വിജയം നേടാന്‍ ഇരുപത്തഞ്ചോളം കുട്ടികളെ ‘മന്ദബുദ്ധി’കളാക്കി…

നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയിലെ ഒരു ഹയര്‍ സെക്കണ്ടറി സ്കൂള്‍…
തിരുവനന്തപുരം നഗരത്തിനടുത്തുള്ള സ്കൂള്‍…
ശാന്തപ്രകൃതിയായ എച്ച്.എം ..

അടുത്തവര്‍ഷം പെന്‍ഷനാണ്…
അതിനുമുമ്പ് ചിലതൊക്കെ ചെയ്തിട്ടുതന്നെ കാര്യം …

തലമൂത്ത അധ്യാപകരുമായി കൂടിയാലോചിക്കുന്നു…
100% റിസള്‍ട്ട് ഉണ്ടാക്കാന്‍ എന്താ വഴി..?
നേരായ വഴിക്ക് സാധ്യമല്ല…

ആ തിരിച്ചറിവ് അദ്ദേഹത്തിനുണ്ട്…

കുത്തിയിരുന്ന് ആലോചിച്ച് ഉപായം കണ്ടുപിടിച്ചു…

ശരാശരിയില്‍ താഴെയുള്ളവരെ ‘IED’ ആക്കുക! ഭിന്നതല ശേഷിയുള്ളവര്‍ എന്ന് സര്‍ക്കാര്‍ ഭാഷ്യം ! ‘മന്ദബുദ്ധികള്‍’ എന്ന് പച്ച മലയാളം …

സംഗതി കൊള്ളാം …
എസ്.എസ്.എല്‍.സി എഴുതുന്നവര്‍ 100 ല്‍ താഴെ…
25 പേരോളം ഐ.ഇ.ഡി ക്കാര്‍…

ഒന്‍പതാം ക്ലാസ്സുവരെ നേര്‍ബുദ്ധികളായിരുന്നവരെയാണ് പുതിയ എച്ച്.എം . മന്ദബുദ്ധികളായി പ്രഖ്യാപിച്ചത്!
രക്ഷിതാക്കള്‍ ആദ്യം ഒന്ന് ഞെട്ടി…
അവരെ അധ്യാപക പുംഗവന്മാര്‍ ചേര്‍ന്ന് ‘ ബോധവല്‍ക്കരിച്ച്’ ‘ അംഗീകരിപ്പിച്ചു..
അംഗീകരിക്കാത്തവരെ പരീക്ഷയ്ക്കുമിരുത്തിയില്ല!!

ക്ലാസ്സില്‍ അല്പസ്വല്പം കുറുമ്പൊക്കെ കാണിക്കുന്നവര്‍ മുഴുവന്‍ ഐ.ഇ.ഡി ലിസ്റ്റിലുണ്ട്!!

അവര്‍ രാജകീയമായാണ് പരീക്ഷ എഴുതുന്നത്..
മൂന്നുപേര്‍ക്ക് ഒരു ടീച്ചര്‍ എന്ന നിലയില്‍ ‘ഇന്റര്‍പ്രട്ടര്‍’മാരുണ്ട്…
ആ സ്കൂളിലെ എല്‍.പി,യു.പി ടീച്ചര്‍മാരാണ് ഈ റോളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്…

പാഠപുസ്തകം , നോട്ടുബുക്ക് എന്നിവ ആവശ്യാനുസരണം എത്തിച്ചുകൊടുക്കുക എന്നതാണ് ഈ ഇന്റര്‍പ്രട്ടര്‍മാരുടെ ജോലി..!!
അതവര്‍ ഭംഗിയായി നിര്‍വഹിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്…
മാത്രമല്ല , ഇവര്‍ക്ക് 25% മാര്‍ക്ക് സൌജന്യമായി സര്‍ക്കാര്‍ നല്‍കുകയും ചെയ്യും !!

പരീക്ഷാഡ്യൂട്ടിയ്ക്കുവന്ന ഒരു ടീച്ചര്‍ പറഞ്ഞ കമന്റ് – അവര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടും എന്നാണ്..!!

എങ്ങനെയിരിക്കുന്നു സാറിന്റെ ബുദ്ധി?

ആനാവൂരും വിദ്യാഭ്യാസമന്ത്രിയും തയ്യാറായിയിരിക്കുക…അവാര്‍ഡ് കൊടുക്കാന്‍…

വിദൂഷകവാക്യം – ഈ അധ്യാപകന് കേരളത്തിന്റെ ഗുരുശ്രേഷ്ഠ അവാര്‍ഡ് നല്‍കി ആദരിക്കേണ്ടതാണ്…

Advertisements

6 thoughts on “ഹെഡ്മാസ്റ്ററുടെ ബുദ്ധി അപാരം ….SSLC യ്ക്ക് 100% വിജയം നേടാന്‍ ഇരുപത്തഞ്ചോളം കുട്ടികളെ ‘മന്ദബുദ്ധി’കളാക്കി…

  1. അങ്ങിനെയെങ്കിലും കുട്ടികള്‍ പാസായി പൊകട്ടെ. വെറുതെ തോറ്റു പരീക്ഷ്‌ എഴുതി സര്‍ക്കാരിനും രക്ഷിതാക്കള്‍ക്കും ചെലവും സമയനഷ്ടവും എന്തിനു ഉണ്ടാക്കുന്നു

  2. മാതൃക അദ്ധ്യാപകന്‍ തന്നെ…
    മറ്റ് സ്കൂളുകളും ഇത് അറിഞ്ഞ് അടുത്ത കൊല്ലം മുതല്‍ ഈ വിദ്യ പ്രയോഗിച്ചാല്‍…. കേരളം രക്ഷപ്പെട്ടു……

  3. കുറച്ചു നേരത്തേയ്ക്ക് ഐ.ഇ.ഡി. ആയാലെന്താ, എ+ വെറുതെ കിട്ടുമോ? ഇദ്ദേഹം ഒരു എച്ച്.എം. ആയി വിരമിക്കെണ്ട ആൾ അല്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w