കൂതറകള്‍ സ്വര്‍ണ്ണക്കടകള്‍ക്കു വേണ്ടി മാറും മൂടും കുലുക്കുമ്പോള്‍ നഷ്ടമാകുന്നത്….

സ്വര്‍ണ്ണക്കട നടത്തുകയാണ് ഏറ്റവും പെട്ടെന്ന് പണക്കാരനാകാനുള്ള ഒരു വഴി…

ലാഭം നൂറുമേനി എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്…
മാറ്റ് 100ഉം 101 ഉം ഒക്കെ പറയും ..
വില്‍ക്കാന്‍ ചെല്ലുമ്പോളാണ് രസം …

വാങ്ങിയെടുത്ത് തന്നെ ചെന്നാല്‍ കുഴപ്പമില്ല..
അല്ലെങ്കിലോ?

ഒരു നൂറ് കുറ്റം പറയും ..
മാറ്റ് കുറവാണ് ..
അതിനാല്‍….

നാം വാ പൊളിച്ച് നില്‍ക്കും …
നൂറു മാറ്റെന്ന് പറഞ്ഞ് വാങ്ങിയത്…
എന്തോ ആര്‍ക്കറിയാം ..

അതൊക്കെ ഒരു മറിമായമാണ്…

നമ്മുടെ വിഷയം അതല്ല…

പെണ്ണിനെ കൊല്ലുന്ന സ്വര്‍ണ്ണക്കമ്പം

സ്വര്‍ണ്ണത്തെ സ്നേഹിക്കുന്നവര്‍ ആരാണ്?
ആണോ പെണ്ണോ?
അത് പെണ്ണാണ്…

ലോകത്ത് എല്ലായിടത്തും …

ഇന്ത്യാക്കാരെപ്പോലെ ഇത്ര മഞ്ഞലോകക്കമ്പം ഉള്ള ജനത ഭൂലോകത്തില്ല എന്നാണറിയുന്നത്..!

അതിന്റെ കാരണം പലതാകാം …

തങ്ങളുടെ സ്വര്‍ണ്ണം വില്‍ക്കാന്‍ കടക്കാരന്മാര്‍ പതിനെട്ടടവും പയറ്റും ..
അത് സ്വാഭാവികമാണ്..

അവരുടെ വലയില്‍ വീണുപോകുന്നത് കൂടുതലും സ്ത്രീകളാണ്…(പുരുഷന്മാരും പിന്നിലല്ല)
സ്വര്‍ണ്ണം വില്‍ക്കാന്‍ പുതിയ പുതിയ നാളുകള്‍ തന്നെ അവര്‍ കണ്ടെത്തിയിരിക്കുന്നു..!!

സ്വര്‍ണ്ണം ധരിച്ചാല്‍ സുന്ദരിയാകും എന്ന് നമ്മുടെ സ്ത്രീകള്‍ വിശ്വസിക്കുന്നു…
അവര്‍ കഥയില്ലാത്തവരാകുന്നത് അങ്ങനെയാണ്…

സ്വര്‍ണ്ണം നിമിത്തം ഏറെ ദു:ഖിക്കുന്നതും വനിതകളണ്..
വിവാഹത്തിന് കിലോക്കണക്കിന് നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍…

വില വാണം പോലെ കുതിക്കുകയാണ്..

കേരളത്തിലെ സ്ത്രീകളെങ്കിലും ഒരു പുനരാലോചന നടത്തണം …

യഥാര്‍ത്ഥ വ്യക്തിത്വത്തില്‍ സ്വര്‍ണ്ണത്തിന് സ്ഥാനമില്ലെന്ന് അവരറിയണം …

തനിക്ക് താന്‍ കുഴിക്കുന്ന കുഴിയാണ് അതെന്ന് അവര്‍ മനസ്സിലാക്കണം …
ഒന്നോ രണ്ടോ പവന്‍ മാത്രം മതി എന്ന് തീരുമാനിക്കണം …

പരസ്യത്തില്‍ വരുന്ന കൂതറകളെ അടിച്ചോടിക്കണം ..
പണം കൊടുത്താല്‍ അവളൊക്കെ എന്തും പറയും …പ്രവര്‍ത്തിക്കും …

കുറേ താരങ്ങളും അവരുടെ കൂട്ടത്തിലുണ്ട്…
ആ ചൂലുകളെയും വിചാരണ ചെയ്യണം …

ബുദ്ധിയില്ലാത്ത സാധനങ്ങളാണ് അവറ്റകള്‍…
റോള്‍ മോഡലുകളായി ആവകകളെ കാണാതിരിക്കുക..!

പ്രേമത്തെ എതിര്‍ക്കുന്നവര്‍

പ്രേമത്തെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നവര്‍ ആരാണ്?
സ്വന്തം മാതാപിതാക്കളല്ല..
സ്വര്‍ണ്ണക്കടക്കാരാണ്…

ലൌ ജിഹാത് ഒക്കെ അവരുടെ സൃഷ്ടികളാണെന്ന് പറഞ്ഞുകേള്‍ക്കുന്നു..
ശരിയാകാനാണ് സാധ്യത..

അറേഞ്ച് മാരേജ് നടന്നാലേ സ്വര്‍ണ്ണം വില്‍ക്കൂ…
അതിനാല്‍ …

കല്യാണിന്റെ പരസ്യം കണ്ടില്ലേ…
– വിശ്വാസം അതാണത്രെ പ്രധാനം …
ആരോട് ?
മാതാപിതാക്കളോട്..
കാമുകനോടോ?
പാടില്ല…!

വിദ്യാസമ്പന്നകളായ സഹോദരിമാര്‍ കണ്ണു തുറക്കണം …
കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ തയ്യാറാകണം …

സത്യം സ്വര്‍ണ്ണപാത്രം കൊണ്ട് മൂടിവച്ചിരിക്കുന്നു…
ആ പാത്രം വലിച്ചെറിയുക…

Advertisements

7 thoughts on “കൂതറകള്‍ സ്വര്‍ണ്ണക്കടകള്‍ക്കു വേണ്ടി മാറും മൂടും കുലുക്കുമ്പോള്‍ നഷ്ടമാകുന്നത്….

 1. ലൌ ജിഹാത് ഒക്കെ അവരുടെ സൃഷ്ടികളാണെന്ന് പറഞ്ഞുകേള്‍ക്കുന്നു..
  ശരിയാകാനാണ് സാധ്യത..
  അറേഞ്ച് മാരേജ് നടന്നാലേ സ്വര്‍ണ്ണം വില്‍ക്കൂ…
  അതിനാല്‍ …
  കല്യാണിന്റെ പരസ്യം കണ്ടില്ലേ…
  – വിശ്വാസം അതാണത്രെ പ്രധാനം …

  ഹഹാ…
  കല്യാൺന്റെ ആ പരസ്യത്തിന്റെ സ്ക്രിപ്റ്റ് എഴുതിയവന്റെ തല..!!!

 2. രോഗത്തിനല്ലല്ലോ വിദൂഷകാ താങ്കള്‍ ചികിത്സ വിധിച്ചിരിക്കുന്നത്, രോഗലക്ഷണത്തിനല്ലേ? ലോകത്ത് പരസ്യം ചെയ്യപ്പെടുന്നത് സ്വര്‍ണ്ണത്തിനു മാത്രമല്ലല്ലോ, ഉപ്പു മുതല്‍ കര്‍പ്പൂരം വരേക്കും അതിനു താഴെയും മുകളിലുമുള്ള എല്ലാ വസ്തുക്കള്‍ക്കും പരസ്യമുണ്ടല്ലോ? അതിലെല്ലാം പെണ്ണിനു തന്നെയാണ്‍ പ്രാമുഖ്യം, ആണുങ്ങളുടെ അണ്ടര്‍ വെയറിനടക്കം പെണ്ണുങ്ങളല്ലെ? അതില്‍ സ്വാഭാവികമായും സിനിമാ നടികളും കാണും.

  നമ്മുടെയൊക്കെ മാനസിക നിലക്കു പറ്റിയ തകരാറല്ലെ ഈ മഞ്ഞലോഹത്തോടുള്ള ആക്രാന്തം? ആ മാനസിക രോഗത്തിനുള്ള മരുന്നെന്തെങ്കിലും കഴിക്കാതെ മാനസിക രോഗി കിടന്ന പായയെ ശപിച്ചിട്ടെന്തു കാര്യം? പരസ്യം വരുന്നതിനു മുമ്പേ, സിനിമാ നടികള്‍ പരസ്യ വാചകം മൊഴിയുന്നതിനും എത്രയോ മുമ്പ് തുടങ്ങിയ ഈ രോഗത്തിന്‍ ചികിത്സയില്ലായിരിക്കും, അതുകൊണ്ടാകും നമ്മുടെ ഈ പ്രാക്കൊക്കെ സിനിമാ നടിമാര്‍ക്കും പരസ്യവാചകത്തിനുമൊക്കെ കിട്ടുന്നത്…

 3. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ അങ്കമാലിയിലെ ചുങ്കത്തിലൊന്ന് കേറി എനാ തിരക്കപ്പാ‍ാ… 10 പവനില്‍ താഴെ യുള്ളവര്‍ക്ക് സീറ്റ് വരെ ഇല്ലാ…

  ആരാ ഈ വങ്ങണെ ഇത്രയും വിലകൊടുത്ത്?

 4. ബുദ്ധിയില്ലാത്ത സാധനങ്ങളാണ് അവറ്റകള്‍…
  റോള്‍ മോഡലുകളായി ആവകകളെ കാണാതിരിക്കുക..!

  entirely wrong. Almost all models are highly intelligent and smart. Problem with your blog is as mentioned above. its against the symptoms and not against the disease.

 5. താങ്കളുടെ വരികള്‍ ഉത്തെജനമാണ് പലതിനും.
  സമ്പന്നരായ അറബി പ്പെണ്ണുങ്ങള്‍ അല്പം മാത്രം സ്വര്‍ണ്ണം ധരിക്കുമ്പോള്‍
  നമ്മുടെ ദരിദ്ര ലീലകള്‍ പൊന്നിന് വേണ്ടി മാനം വില്‍ക്കുന്നു.

 6. “ലൌ ജിഹാത് ഒക്കെ അവരുടെ സൃഷ്ടികളാണെന്ന് പറഞ്ഞുകേള്‍ക്കുന്നു..
  ശരിയാകാനാണ് സാധ്യത..”

  ഇതുകൊണ്ടൊന്നും കുളിപ്പിച്ചു വൃത്തിയാക്കാവുന്നതല്ല Vദൂശകാ ലൌ ജിഹാദിന്റെ തന്തമാരെ…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w