ബോഗ് നിരൂപണം – വാല്യം – 10

മാസങ്ങള്‍ക്ക് ശേഷം ബോഗ് നിരൂപണം  പുനരാരംഭിക്കുകയാണ്…

വാഴക്കോടന്റെ ‘കാന്തവലയം ‘

നല്ല ഒഴുക്കുള്ള കഥ…
വഴുക്കാതെ കഥ പറഞ്ഞിരിക്കുന്നു..
തൊണ്ണൂറു ശതമാനം ദാമ്പത്യവും അഡ്ജസ്റ്റ്മെന്റിലാണ് മുന്നോട്ടുപോകുന്നത്..

നിരാശകള്‍ ഉള്ളൊലൊതുക്കികഴിഞ്ഞുകൂടുന്നു..അത്രതന്നെ!
ആനന്ദകരമായ സെക്സ് അനുഭവം കുടുംബത്തില്‍ ലഭിച്ചില്ലെങ്കില്‍….
ആണും പെണ്ണും ഇങ്ങനെയായേക്കാം …

ദാമ്പത്യപ്രശ്നങ്ങള്‍ ശരിയായ രീതിയിലല്ല കൈകാര്യം ചെയ്യപ്പെടുന്നത്…മലയാളിയുടെ കാപട്യം നിറഞ്ഞ സദാചാരബോധത്തിന് മുറിവേല്പിക്കുന്നു ഈ കഥ..

പറയാതെ പറയുക എന്ന സൂത്രം വാഴക്കോടന് സ്വായത്തമാണ്…
രമേഷ് മേനോന് ഒരു ശരാശരി മലയാളിയുടെ മുഖമല്ലേയുള്ളത്?(ഫെമിനിസ്റ്റുകള്‍ വടിയെടുക്കേണ്ട..മിക്ക സ്ത്രീകളും ശയനമുറിയില്‍ അസംതൃപ്തരാണ് എന്നും ഓര്‍ക്കാവുന്നതാണ്)
വായിച്ചിരിക്കേണ്ട കഥയാണ്..

http://vazhakodan.blogspot.com

നായരുടെ അരിശം അണപൊട്ടി…

കേന്ദ്രസഹമന്ത്രി കെ.വി.തോമസ് ഉയത്തിവിട്ട റേഷന്‍ വിവാദം പൊടിപൊടിക്കുകയാണ്…
അമ്മേടെ നായര്‍ നിശിതമായി പ്രതികരിച്ചിരിക്കുന്നു..

കേരളത്തിലെ റേഷന്‍കടകളില്‍ വരുന്ന നാറുന്ന അരി വാങ്ങാന്‍ ആളില്ല എന്ന് ആര്‍ക്കാണ് അറിയാത്തത്..
ആ അരി കേന്ദ്രം നല്‍കുന്നതാണ്…ഉത്തരേന്ത്യയിലെ പട്ടിണിപ്പാവങ്ങളെ തീറ്റിക്കുന്ന അരി കേരളത്തില്‍ വില്‍ക്കാന്‍ കഴിയില്ല എന്നകാര്യം തോമസിന് അറിയാത്തതല്ല…

പോസ്റ്റില്‍ പറയുന്നതുപോലെ ഇലക്‍ഷന് നിലമൊരുക്കലാണ് നടക്കുന്നത്…

നായര് ചിലപ്പോഴക്കെ കടത്തിപ്പറയുന്നുമുണ്ട്…
പറഞ്ഞിട്ടും പറഞ്ഞിട്ടും അരിശം തീരാത്തതുപോലെ…

എങ്കിലും വായിക്കാന്‍ രസമുണ്ട്…

http://ammedenaayar.blogspot.com

എം .ആര്‍.അനില്‍കുമാറിന്റെ ‘ദാഹശമിനി’

അസൂയക്കാരനായ വിരുന്നുകാരന് ദാഹശമിനി തയ്യാര്‍…

“ഞരമ്പു കീറീ
ഇപ്പോള്‍ തുള്ളി തുള്ളിയായി
ചോര്‍ത്തിയെടുത്തതേയുള്ളു”-

വെറുപ്പും സന്ദേഹവും നിറഞ്ഞ ആധുനികജീവിതം …
നന്മകളെല്ലാം നഷ്ടമായിരിക്കുന്നു…

ഇവിടെ കവി ചോദിക്കുന്നു–

“വെറുപ്പിന്റെ
കഠിനമാമീ
ഉച്ചവെയില്‍ക്കാറ്റിന്‍ വിരുന്നില്‍
ഞാന്‍ പകര്‍ന്നു തരുന്ന
മറ്റെന്തു ദാഹശമനിയാണ്‌
നിനക്കു മതിയാവുക.”

അനിലിന്റെ ദാഹശമിനി കവിതാപ്രേമികളുടെ ദാഹമകറ്റുമെന്നത് ഉറപ്പാണ്..

http://akasathekkullagovani.blogspot.com

ഏലാ വാര്‍ത്തകള്‍…

സ്റ്റാര്‍ സിംഗറില്‍ ഒരു ‘കൂതറ’

കഴിഞ്ഞ ആഴ്ച സിംഗറില്‍ ഒരു കൂതറ വന്നിരുന്നു…
പാര്‍വതിയെന്നോ മറ്റോ ആണ് പേര്..
ഏതോ ഒന്നോ രണ്ടോ സിനിമയില്‍ മുഖം കാണിച്ചിട്ടുണ്ടത്രെ!
അതോടെ തുണിയോട് അനിഷ്ടം തുടങ്ങി…
അഞ്ച് വയസ്സില്‍ ഇട്ട ഫ്രോക്കും ധരിച്ചാണ് എത്തിയത്..
അത് ഇട്ടുകൊണ്ട് എല്ലാം കുലുക്കികൊണ്ട് ഒരു ഡാന്‍സും പാസ്സാക്കി എന്നറിയുന്നു..

കാണികള്‍ ഭയന്നിരുന്നുവത്രെ….
വല്ലതും ഉരുണ്ട് താഴെ വീഴുമോ?
ഭാഗ്യം അതുണ്ടായില്ല…

(വാര്‍ത്തകള്‍ കുഴിച്ചെടുത്തത് സരസ്സു..)

Advertisements

4 thoughts on “ബോഗ് നിരൂപണം – വാല്യം – 10

  1. നന്ദി എന്റെ ബ്ലോഗ് നിരൂപണത്തില്‍ ഉള്‍പ്പെടുത്തിയതിന്. ഈ ശ്രമം തുടരുക ! എല്ലാ വിധ ആശംസകളും.

  2. ആഴ്ചതോറും എന്നതായിരുന്നു നല്ലത്.
    മാസം തോറുമാണെങ്കിൽ കൂടുതൽ പോസ്റ്റുകളെ ഉൾപ്പെടുത്താൻ ശ്രമിക്കുമല്ലോ?
    ആശംസകൾ.

  3. വായിച്ചു വളർന്നുകൊണ്ടിരിക്കുന്നു സാർ.വഴിയെ അഭിപ്രായങ്ങളാവാം.ഇപ്പോൾ വായിച്ചതിന്റെ സന്തോഷം ഉടനെ കാച്ചിയതാണ്.നന്ദി.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )