കെ.എസ്.ചിത്ര ഇതിന് കൂട്ടുനില്‍ക്കരുതായിരുന്നു….!

കേരളത്തിന്റെ വാനമ്പാടിയ്ക്ക് മലയാളിയുടെ മനസ്സില്‍ വലിയ സ്ഥാനമാണുണ്ടായിരുന്നത്..
ജാടയില്ലാത്ത പാട്ടുകാരി..
നമ്മുടെ അയല്‍പക്കത്തെ കുട്ടിയായിരുന്നു…

ഇന്ന് കഥയാകെ മാറിയിരികുന്നു..
കുരുന്നു സംഗീതപ്രതിഭകളെ കശക്കിയെറിയാന്‍ ചിത്രയും ….?

ലൈവ് ഷോകളിലെ ചതിക്കുഴികള്‍ ചിത്രയ്ക്ക് അറിയാത്തതാണോ?

മത്സരാര്‍ത്ഥികളെ കുത്തിനോവിക്കുന്ന തമാശകള്‍ ‘സംഗീത ജംബുലിംഗങ്ങള്‍’ തട്ടിവിടുന്നു…(ശരത്തും ശ്രീകുമാറും)
കൌമാരപ്രായക്കരന്റെ മനസ്സ് ഇവര്‍ പരിഗണിക്കുന്നേയില്ല…
ഇത്തരം വളിപ്പുകള്‍ ആ കുട്ടികളുടെ ഭാവിയെ ബാധിക്കാവുന്നതാണ്..

നിങ്ങള്‍ മികച്ച പാട്ടുകാരെന്ന് പറയുന്നവര്‍ എലിമിനേഷനില്‍ പുറത്താകുന്നത് എന്തുകൊണ്ടാണ്?
നിങ്ങള്‍ ആസ്ഥാന മാര്‍ക്കിടല്‍കാരാണല്ലോ…
പുറത്താകുന്നതിന് പറയുന്ന ന്യായം – എസ്.എം .എസ് കുറവാണത്രെ!
നിങ്ങളൊക്കെ പിന്നെന്തിനാ അവിടരിക്കുന്നത്?
വെറും കെട്ടുകാഴ്ചകളായിട്ടോ?

ആരാണ് ഈ എസ്.എം .എസ് ഒക്കെ അയയ്ക്കുന്നത്?
ആവോ?
സത്യം പറയാമെല്ലോ ഞാനിന്നേവരെ ഒരു എസ്.എം .എസ് പോലും അയച്ചിട്ടില്ല…

അതില്‍ എന്തൊക്കെ കള്ളക്കളികളാണുള്ളത്…
ആര്‍ക്കറിയാം ….

കുടുംബത്തില്‍ പണമുണ്ടെങ്കില്‍ സമ്മാനം – അതാണത്രെ അവസ്ഥ…

ഒരു തലമുറയെ മനോരോഗികളാക്കുന്ന ഈ കോപ്രായത്തില്‍ ചിത്ര ഭാഗഭാക്കാകരുതായിരുന്നു…

എലിമിനേഷന്‍

അതൊരു കിടിലന്‍ രംഗമാണ്…
ഒരു പൈങ്കിളി കഥ വായിച്ച അനുഭവം …
പുറത്താകുന്നവനെ പരമാവധി നോവിച്ച്, കരയിച്ച് പുറത്തേക്ക് തള്ളും ….
അപ്പോഴുള്ള ഗോഷ്ടികള്‍ ജുഗുപ്സാവഹം …

ആണാണെങ്കില്‍ രഞ്ജിനി കെട്ടിപ്പിടിച്ച് മുത്തം വയ്ക്കും …(അവള്‍ക്ക് ചെറുക്കന്മാരെ കാണുമ്പോള്‍ വല്ലാത്തൊരിളക്കമാണ്….ആഹാരത്തിന്റെ കുറവല്ല എന്ന് വ്യക്തമാണ്…)
ശരത്തും കൂട്ടരും ദു:ഖം കടിച്ചിറക്കും …
രംഗവാസികള്‍ കരയുന്നത് വീണ്ടും വീണ്ടും കാണിക്കും …

ചിത്രയും ഇത്തരം അഭിനയം തുടങ്ങിയിട്ടുണ്ട്..
അത് ബോറാണെന്ന് അറിയുക…

ചില ദിവസങ്ങളില്‍ നിങ്ങളെ വിഡ്ഡിവേഷം കെട്ടിച്ചാണ് എഴുന്നള്ളിപ്പിക്കുന്നത്…
അത് മനസ്സിലായിട്ടുണ്ടൊ?

നിങ്ങളുടെ അനേകയിരം ആരാധകരില്‍ ഒരാള്‍ എന്ന നിലയ്ക്ക് എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്…
ദയവായി ഈ കോമാളിത്തത്തില്‍ നിന്ന് പിന്‍മാറുക…
അവിടെ ശ്രീകുമാറും മറ്റ് ബോറന്മാരും തിമിര്‍ത്താടട്ടെ!

Advertisements

9 thoughts on “കെ.എസ്.ചിത്ര ഇതിന് കൂട്ടുനില്‍ക്കരുതായിരുന്നു….!

 1. കുട്ടികളോട് സ്നേഹമുന്റെങ്കില്‍ റിയാളിട്ടിശോവ്യ്ക്ക് ആരും വിടരുത്. എന്തൊക്കെ പറഞ്ഞാലും കുറേക്കാലം കൂടി ഇത് നിലനില്‍ക്കും..ശ്രുതി സരിയാകാതത്തിനു കുട്ടിയെ കലയാക്കി പാടിക്കൊടുക്കുന്ന വിദ്വാന്‍ വെള്ളികലുറെ രാജാവാകംപോള്‍ പാവം പാവം കാണികള്‍

 2. ആണാണെങ്കില്‍ രഞ്ജിനി കെട്ടിപ്പിടിച്ച് മുത്തം വയ്ക്കും …(അവള്‍ക്ക് ചെറുക്കന്മാരെ കാണുമ്പോള്‍ വല്ലാത്തൊരിളക്കമാണ്….ആഹാരത്തിന്റെ കുറവല്ല എന്ന് വ്യക്തമാണ്…)

  ………………………………………………………………………………..
  ആഹാരത്തിണ്റ്റെ കുറവു തന്നെ .. അല്ലെങ്കില്‍ ഇങ്ങനെ പണപ്പിരിവു നടത്തുമോ…

 3. മേല്‍പ്പറഞ്ഞ നിരീക്ഷണങ്ങളോട് യോജിക്കുമ്പോള്‍ തന്നെ, റിയാലിറ്റി ഷോകള്‍ തുറന്നു തരുന്ന സാധ്യതകളെ ചെറുതായി കാണാനും പറ്റുന്നില്ല. കഴിവുള്ള എത്രയോ ചെറുപ്പക്കാര്‍ റിയാലിറ്റി ഷോകള്‍വഴി പിന്നണി ഗായകരായിരിക്കുന്നു. അവര്‍ക്ക് കിട്ടിയിട്ടുള്ള അവസരങ്ങള്‍ അഞ്ചു വര്ഷം മുന്‍പ് ആലോചിക്കാവുന്നതായിരുന്നോ? നിലനില്‍പ്പിനുവേണ്ടി പുതിയ ട്രെണ്ടുകള്‍ക്കൊപ്പം മാറാന്‍ ശ്രമിക്കുന്ന ചിത്രയെ നാമെന്തിനു ഇമൈജുകളുടെ തടവുകാരിയാക്കി ഔട്ടാക്കണം?

 4. നമ്മുടെ മനസ്സുകളിൽ ഒരോ കലാകാരന്മാർക്കും അവർ അർഹിക്കുന്ന സ്ഥാനം ഉണ്ടു. ഈ വക തട്ടിപ്പു പരിപാടികളിൽ ഭാഗഭാക്കായിരുന്നു അവർ അവരുടെ വില കളയുന്നു എന്നതു സത്യം തന്നെയാണു.

 5. ഇനി യേശുദാസ് മാത്രമേ വരേണ്ടൂ… ജയചന്ദ്രനും… മറ്റെല്ലാവരും മിക്കചാനലിലും സംഗീതവിചാരണ തുടങ്ങിക്കഴിഞ്ഞു….

 6. നല്ല വായനാനുഭവത്തിനു നന്ദി.
  പുതിയ രചനകള്‍ മിഴിവോടെ തുടരാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!

  http://tomskonumadam.blogspot.com/

  പരസ്പര വിമര്‍ശനങ്ങള്‍ എപ്പോഴും നല്ല രചനകള്‍ക്ക് കാതലാകും
  വീണ്ടും ആശംസകള്‍..!!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )