മമ്മൂട്ടി-ലാല്‍-കാവ്യ-ഭാവന മുതലായവരെ ബഹിഷ്കരിക്കുക….

dyfi ടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത് നൂറു ശതമാനം ശരിയാണ്…
മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു തലമുറയാണ് ഇവിടെ വളര്‍ന്നുവരേണ്ടത്..
നമ്മുടെ ജനപ്രിയ താരങ്ങള്‍ അവയുടെ പ്രചാരകരാകണം …

ഇന്നത്തെ അവസ്ഥ എന്താണ്?

നമ്മുടെ നടന്മാരും നടികളും മറ്റും ബഹുരാഷ്ട്ര കമ്പനികളുടെ ഉല്പന്നങ്ങള്‍ക്ക് സ്തുതി പാടുന്നു…
യാതൊരു ഉളുപ്പുമില്ലാതെ ഇല്ലാത്ത ഗുണഗണങ്ങള്‍ വിളിച്ചുപറയുന്നു…

എന്തൊരു സങ്കടകരമായ അവസ്ഥയാണ്…
യുവജനങ്ങള്‍ അനുകരണപ്രിയരാണ്….
തങ്ങളുടെ ആരാധനാപാത്രങ്ങളെ അവര്‍ അന്ധമായി പിന്തുടരുന്നു…(80 ശതമാനം പേരും )

അവര്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു…

ഇത് തിരുത്തപ്പെടേണ്ടതാണ്…

പരസ്യത്തിന്റെ ചതിക്കുഴി…

ഓരോ പരസ്യവും തെറ്റായ സന്ദേശങ്ങളാണ് വിനിമയം ചെയ്യുന്നത്…
അവയെ വിശകലന വിധേയമാക്കി നോക്കൂ…
നാം അമ്പരന്നുപോകുക തന്നെ ചെയ്യും …
ഒരു ഉദാഹരണമെടുക്കാം —

മലബാര്‍ ഗോള്‍ഡിന്റെ പഴയ പരസ്യമാണ് ഞാന്‍ വിശകലനത്തിന് ഉപയോഗിക്കുന്നത്…
മോഹന്‍ലാലും ഹേമമാലിനിയുമാണ് പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്–

അണിഞ് ഒരുങ്ങിവരുന്ന …സര്‍വ്വാഭരണവിഭൂഷിതയായ നടിയെ നമ്മുടെ നായകന്‍ തുറിച്ചുനോക്കുന്നു….കണ്ണുകൊണ്ട് ഭോഗിക്കുന്നതുപോലെ….
അത് പീഡ്ഡനത്തിന്റെ പരിധിയില്‍ വരുന്ന ചേഷ്ടയാണ്…
ഒരു സാധാരണക്കാരണാണെങ്കില്‍ ശിക്ഷ ഉറപ്പ്…

സ്വര്‍ണ്ണം ധരിച്ചപ്പോള്‍ സൌന്ദര്യം കൂടി എന്നാണ് നായകന്‍ പറയുന്നത്!
അതുകൊണ്ട് അല്ലയോ നാരിമാരെ നിങ്ങളും സ്വര്‍ണ്ണം വാങ്ങി ധരിക്കുവിന്‍….സൌന്ദര്യധാമങ്ങളാവൂ…!!

അഞ്ചോ പത്തോ പവന്‍ ധരിച്ചാല്‍ നിങ്ങള്‍ക്ക് ക്വാളിറ്റിയുണ്ടാകും …അല്ലെങ്കില്‍ നിങ്ങള്‍ ക്വാളിറ്റിയില്ലാത്തവരാണ്…

അതായത് പവന്‍ വാങ്ങാന്‍ കഴിയാത്തവര്‍ വിരൂപകളാണ്…
നാട്ടില്‍ ഭൂരിഭാഗവും ഇങ്ങനെയുള്ളവരാണ്…

ഈ പാവങ്ങളാണ് ഇവറ്റകളെ സ്റ്റാറാക്കിയത്….
അവര്‍ സൂപ്പര്‍ സ്റ്റാര്‍ നല്കിയ വിശേഷണം – വിരൂപകളും വിരൂപന്മാരും !!

സൌന്ദര്യം പുറമേയുള്ള മിനുക്കുപണികളാണ് എന്ന് ഇവര്‍ പറയാതെ പറയുന്നു…
അറിവ്…വ്യക്തിത്വം … അതൊക്കെ മായയാണ്…

പക്ഷെ സാര്‍..
ചോദ്യം വേണ്ട…
ഇതാണ് ശരി…

–യുവത്വത്തെ ഇവര്‍ വഴിപിഴപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണ്….

ഏത് പരസ്യം എടിത്താലും ഇത്തരം പിന്തിരിപ്പന്‍ നിലപാടുകള്‍ കാണാവുന്നതാണ്…

ആയതിനാല്‍ നാം ഉണരണം ….
ഇവരെ തിരുത്തണം …
അവര്‍ തെറ്റ് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ നാം അവരെ ബഹിഷ്കരിക്കണം !!!!!

വിദൂഷകവചനം – രജനീകാന്ത് എന്ന മനുഷ്യസ്നേഹിയെ ഇവര്‍ മാതൃകയാക്കിയെങ്കില്‍…..!

Advertisements

6 thoughts on “മമ്മൂട്ടി-ലാല്‍-കാവ്യ-ഭാവന മുതലായവരെ ബഹിഷ്കരിക്കുക….

 1. വിദൂഷകവചനം – രജനീകാന്ത് എന്ന മനുഷ്യസ്നേഹിയെ ഇവര്‍ മാതൃകയാക്കിയെങ്കില്‍…..!

 2. ഋതുമര്‍‌മരങ്ങള്‍ എന്ന തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ മോഹന്‍ ലാല്‍ ജ്വല്ലറിയുടെ പരസ്യങ്ങളില്‍ അഭിനയിക്കുന്നതിനെ ന്യായീകരിക്കുന്നു.!

 3. വിധുഷകന്‍ ,

  സിനിമാതാരങ്ങള്‍ക്ക് സമൂഹത്തോട് എന്ത് പ്രതിബന്ധത , ഒന്നുമീല്ല പണം തന്നെ
  മുഖ്യം . dyfi ക്കാര്‍ക്ക് ആരാധിക്കാന്‍ പറ്റിയ അല്ലെങ്കില്‍ ആവേശത്തോടെ നെഞ്ചിലെട്യാന്‍
  നേതാക്കന്‍ മാരും പ്രത്യയസാശ്ത്രംവും ഇല്ലെങ്കില്‍ അവര്‍ ആള്‍ ദൈവങ്ങളുടെ അടുക്കലേക്കു
  പോകും ,സൂപ്പര്‍ സ്ടാറുകള്‍ ഒരര്‍ത്ഥത്തില്‍ ആള്‍ ദൈവങ്ങല്ലേ ഇപ്പോള്‍ . അതിനു സ്ടാരുകളെ
  കുറ്റം പറഞ്ഞിട്ട് കാര്യല്ല.

  ഷാജി ഖത്തര്‍.

 4. രാജ്യത്തിന്‍റെ അന്തസ്സ് ഉയര്തിപ്പിടിയ്ക്കെന്ട ലെഫ്റ്റ്.കേണല്‍ പദവി ലഭിച്ച ആള്‍ ഒരു മടിയുമില്ലാതെ സ്വര്‍ണത്തിന്റെയും മദ്യത്തിന്റെയും സ്തുതിപാട്ടകരായി മാറുന്നു.മോഹന്‍ലാല്‍ ആയാലും മമ്മൂട്ടി ആയാലും കിട്ടുംപോല്ചിന്താസേശി നസിയ്ക്കുന്ന വര്‍ഗതിലാണ്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w