വിശ്വം കുണ്ടൂര്‍ ആത്മഹത്യ ചെയ്യാത്തതെന്തുകൊണ്ട് ?

മാത്സ് ബ്ലോഗ് ടീമിലെ ഹരിയ്ക്ക് നന്ദി പറയുന്നു…
അദ്ദേഹമാണ് ഈ പോസ്റ്റെഴുതാന്‍ പ്രചോദനമായത്..
അധ്യാപകന്റെ ഉദാസീനമയ ഇടപെടല്‍ കുട്ടികളില്‍ എത്രമാത്രം തെറ്റായ ധാരണകള്‍ രൂപപ്പെടുത്തുന്നു എന്ന് ഉദാഹരിക്കാനുള്ള ഒരു ശ്രമമാണിത്…

കൊമാല(സന്തോഷ് ഏച്ചിക്കാനം )

+2 മലയാളം പാഠപുസ്തകത്തിലെ ഒന്നാമത്തെ യൂണീറ്റിലെ ഒരു കഥയാണ് ‘കൊമാല’ ..
ഒന്നാമത്തെ യൂണീറ്റിന് നല്‍കിയിരിക്കുന്ന പേര്- സാഹിത്യവും സമൂഹവും എന്നാണ്..

കൊമാല പ്രശസ്തമായ കഥയാണ്…ന്യൂസ് ടൈംമിന്റെ പശ്ചാത്തലത്തിലാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്..
അതിലെ കഥ ഇങ്ങനെ സംഗ്രഹിക്കാം എന്ന് തോന്നുന്നു…

വിശ്വന്‍ കുണ്ടൂര്‍ എന്ന കഥാനായകന്‍ തന്റെ സുഹൃത്തായ സുധാകരന് ജാമ്യം നിന്നതിന്റെ ഫലമായി ജപ്തി നേരിടുകയാണ്…
“കടബാധ്യതമൂലം ഈ വരുന്ന ആഗസ്റ്റ് 15 പുലര്‍ച്ചെ 12.00 ന് ആത്മഹത്യ ചെയ്യും .”- എന്ന് വീടിനുമുന്നില്‍ എഴുതിവച്ചിട്ടുണ്ട്..
ന്യൂസ് ടൈംമില്‍ എത്തുന്ന വിശ്വന് അവതാരകന്റേയും ക്ഷണിതാക്കളുടേയും പരിഹാസത്തിന് പാത്രമാകേണ്ടിവരുന്നു..
സമൂഹത്തിന്റെ നിസ്സംഗത നിശിതമായ വിമര്‍ശനത്തിന് വിധേയമാക്കപ്പെടുന്നുണ്ട്..
സുധാകരനെത്തേടിയിറങ്ങിയ യാത്രയുടെ അഞ്ചാം ദിവസം ഒരു ആക്സിഡന്റ് കാണാന്‍ ഇടയാകുന്നു..പരിക്കേറ്റുകിടന്ന ആളിനെ എല്ലാവരും അവഗണിച്ചു..അയാളെ രക്ഷിക്കണമെന്ന് വിശ്വന് തോന്നി.. ആശുപത്രിയില്‍ കൊണ്ടുപോകവേ, വഴിയില്‍ വച്ച് പരിക്കേറ്റയാള്‍ മരിക്കുന്നു..

വിശ്വന്റെ മനോഗതത്തോടെ കഥ അവസാനിക്കുന്നു -” രണ്ടുതുള്ളി വെള്ളമായിരുന്നു എന്റെ കടം . അത് ഞാന്‍ കുറച്ചു മുന്പേ വീട്ടിക്കഴിഞ്ഞു.വീടിനുമുന്നില്‍ താനെഴുതി വച്ച ആത്മഹത്യാഭീഷണി, അതൊരു വലിയ അസംബന്ധമാണെന്ന് അയാള്‍ക്ക് അപ്പോള്‍ തോന്നി.എത്രയും പെട്ടെന്ന് അതവിടെ നിന്ന് മാറ്റണം .”

ധാരാളം പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ കഥ കുട്ടികളിലെത്തുന്നത്..ഇതിലൂടെ ചില ധാരണകളും ഉറപ്പിക്കേണ്ടതുണ്ട്..

പുസ്തകത്തിലെ ഒരു പ്രവര്‍ത്തനം വിശകലനക്കുറിപ്പ് തയ്യാറാക്കുക എന്നതാണ്..
അതിങ്ങനെ-

1. വീശകലനക്കുറിപ്പ്

” അമ്മയോടായാല്‍പ്പോലും കാശിന്റെ കാര്യത്തില്‍ ഒരു കണക്കു നല്ലതാ”

” ആത്മസുഹൃത്തുക്കള്‍ ഒരിക്കലും പരസ്പരം പണമിടപാട് നടത്തരുത്.”

” അവനവന്റെ നിലനില്‍പ്പും രക്ഷയും നോക്കാതെ ഒരു പൈസയുടെ സഹായം പൊലും ആര്‍ക്കും ചെയ്യരുത്.”

–ഇത്തരം ഒരു ജീവിതപാഠത്തിലേക്ക് വിശ്വന്‍ കുണ്ടൂരിനെപ്പോലുള്ളവരെ എത്തിക്കുന്ന സാമൂഹ്യസാഹചര്യങ്ങള്‍ വിശകലനം ചെയ്യുക.പുതിയ തലമുറയില്‍ അഭിലഷണീയമായ കാഴ്ചപ്പാടുകള്‍ വികസിപ്പിക്കുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുകയും വേണം .

ഈ പ്രവര്‍ത്തനം ക്ലാസ്സില്‍ നടത്തുന്നതിന് അധ്യാപകന്‍ ഒട്ടേറെ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നു..
കുട്ടികളെ ഗ്രൂപ്പായി തിരിച്ച് കുറിപ്പ് എഴുതാന്‍ ആവശ്യപ്പെട്ടുനോക്കൂ…

95 ശതാനം കുട്ടികളും വിശ്വന്റെ നിലപാട് ശരിയാണെന്ന് അഭിപ്രായപ്പെടാനാണ് സാധ്യത..
ഗുണപാഠം ഇങ്ങനെ – ആയതിനാല്‍ നിങ്ങള്‍ ആത്മസുഹൃത്തുക്കള്‍ക്ക് കടം കൊടുക്കരുത്…അമ്മയോടായാല്‍പ്പോലും കണക്കുവേണം …
അധ്യാപകന് സന്തോഷം ..
പ്രവര്‍ത്തനം കഴിഞ്ഞു…

– ഒരു നല്ല സമൂഹത്തിന് യോജിച്ച് നിലപാടാണോ വിശ്വന്റേത്?
എല്ലാപേരും നാളെ അങ്ങനെ ചിന്തിച്ചാല്‍ …
അമ്മയോട് കണക്കുപറയല്‍….
പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകളിലൂടെയാണ് സമൂഹം നിലനില്‍ക്കുന്നത്…
അപ്പോള്‍….
ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കുട്ടികളുടെ മുന്നില്‍ വയ്ക്കണം …
കൂട്ടായ്മകളുടെ പ്രാധാന്യം മനസ്സിലാക്കിക്കണം …
വിശ്വന്റെ വ്യക്തിത്വത്തിലെ പരിമിതികള്‍ വിശകലനം ചെയ്യണം …
ഒരു വലിയ കൂട്ടായ്മയില്‍ വിശ്വന്റെ പ്രശ്നം ചര്‍ച്ചചെയ്തിരുന്നുവെങ്കില്‍…..
ലോകത്തെ എല്ലാ പ്രശ്നങ്ങളും ചര്‍ച്ചയിലൂടെയാണ് പരിഹരിക്കുന്നത്….

ഞാന്‍ എന്റേത് എന്ന് മാത്രം ചിന്തിക്കുന്നത് ശരിയല്ല…
പരിക്കേറ്റവനെ രക്ഷിക്കാന്‍ മെനക്കടാത്ത മനോഭാവം നിരൂപണം ചെയ്യണം …
തന്നെപ്പോലുള്ളവര്‍ സമൂഹത്തില്‍ ജീവിച്ചിരിക്കേണ്ടതുണ്ട് എന്നയാള്‍ തിരിച്ചറിയുന്നു…

തന്റെ കടം ഒരു പ്രധാന പ്രശ്നമല്ലാതായിമാറുന്നു….

— ഇത്തരത്തില്‍ കുട്ടികളുടെ ചിന്തയെകൊണ്ടുപോകണം എന്ന് ഞാന്‍ വിചാരിക്കുന്നു…
ഇത്തരത്തില്‍ എത്ര അധ്യാപകര്‍ ആ പാഠത്തെ സമീപിച്ചിട്ടുണ്ട്?
ഞാന്‍ നടത്തിയ ഒരു എളിയ അന്വേഷണത്തില്‍ 85 ശതമാനം പേരും പഴേപടി പാഠത്തെ സമീപിച്ചവരാണ് എന്നുകൂടി പറഞ്ഞുവയ്ക്കട്ടെ…

Advertisements

6 thoughts on “വിശ്വം കുണ്ടൂര്‍ ആത്മഹത്യ ചെയ്യാത്തതെന്തുകൊണ്ട് ?

 1. ഇത്തരത്തില്‍ എത്ര അധ്യാപകര്‍ ആ പാഠത്തെ സമീപിച്ചിട്ടുണ്ട്?
  ഞാന്‍ നടത്തിയ ഒരു എളിയ അന്വേഷണത്തില്‍ 85 ശതമാനം പേരും യാന്ത്രികമായി പാഠം കൈകാര്യം ചെയ്തു എന്നുകൂടി പറഞ്ഞുവയ്ക്കട്ടെ…

 2. അന്വേഷണം 85 ശതമാനം പരാജയത്തില്‍ കലാശിച്ചുവെന്നോ?
  85 ശതമാനം അധ്യാപകര്‍ പരാജയമായിരുന്നുവെന്നാണോ ഉദ്ദേശിച്ചത്?

 3. ഒരു വിശുദ്ധഗ്രന്ധത്തില്‍ (പേര് പരാമര്‍ശിക്കുന്നില്ല)‍ ഒരു വചനമുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതിങ്ങനെ,

  “നിങ്ങള്‍ക്ക് ഒരു ശത്രുവിനെ വേണമോ, പണം കടം കൊടുക്കുക”

  ഈ പ്രശ്നത്തെ നാമെങ്ങനെ വ്യാഖ്യാനിക്കും..?

  സന്ദര്‍ഭങ്ങളെ അടിസ്ഥാനമാക്കി യുക്തമായ തീരുമാനങ്ങളെടുക്കാന്‍ കുട്ടിക്ക് കഴിയണം. അവിടെയാണ് വിദ്യാഭ്യാസത്തിന്‍റെ ഉദ്ദേശലക്ഷ്യം സഫലമാകുന്നത്.

  കഥ നന്നായി. ചിന്തിപ്പിക്കുന്ന ഒരാശയം അതിലുണ്ട്. വിദൂഷകന് നന്ദി.

 4. വ്രജേഷ്,
  തെറ്റ് തിരുത്തിയിട്ടുണ്ട്..
  മാത്സ് ടീമിനും നന്ദി…
  ആ വാക്യം ഒരു പൊതുസമൂഹത്തിന് യോജിച്ചതല്ല എന്ന ധാരണ ഉണ്ടാക്കാന്‍ കഴിയണം …
  –ഉദ്ദേശലക്ഷ്യം – പ്രയോഗം തെറ്റാണ്..
  ഉദ്ദേശം – ഏകദേശം
  ഉദ്ദേശ്യം – ലക്ഷ്യം ..

 5. പ്രിയ വിദൂഷകന്,

  പലപ്പോഴും സംഭവിക്കുന്ന ഒരു അക്ഷരപ്പിഴയാണത്. ചൂണ്ടിക്കാട്ടലിന് നന്ദി. ഇനി ശ്രദ്ധിക്കാം..

 6. കൊമാല എന്ന സന്തോഷ് എച്ചിക്കാനത്തിന്റെ കഥ ഞങ്ങൾ നിരവധി തവണ നാടകം കളിച്ചിട്ടുണ്ട്….കുണ്ടൂർ വിശ്വൻ ആത്മഹത്യ ചെയ്യാന് ഉള്ള കാരണങ്ങൾ ഇന്നത്തെ സധാരണക്കരന്റെ യാഥാർത്ഥ്യങ്ങൾ ആണ്. അതു വായിക്കപ്പെടേണ്ടതും ഏറെ ചർച്ച ചെയ്യപ്പെടേണ്ടതും ആണ്

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w