അരിക്ക് 42,ഉള്ളിക്ക് 48, ഹര്‍ത്താല്‍ നടത്തേണ്ടത് കര്‍ണാടകത്തിലാണ്…

ബി.ജെ.പി യ്ക്ക് ശനിദശയാണ്…
എന്ത് ചെയ്തിട്ടും ശരിയാകുന്നില്ല…
പലരേയും മാറ്റി പയറ്റി….
രക്ഷയില്ല….

കേരളത്തിലെ കാര്യം വളരെ പരുങ്ങലിലാണ്…
ഗ്രൂപ്പുപോരും പടലപ്പിണക്കങ്ങളും പാര്‍ട്ടിയുടെ നടുവൊടിച്ചു…
അടുത്ത 50 വര്‍ഷത്തേക്ക് നിയമ സഭ കാണാന്‍ വഴി കാണുന്നില്ല!!

ചില്ലറ തറ വേലകള്‍ നടത്തി കഴിഞ്ഞുകൂടുന്നു എന്നു മാത്രം …
അതിലൊന്നാണ് ഹര്‍ത്താല്‍!

അണികള്‍ നാലും മൂന്നും ഏഴേ ഉള്ളൂ എങ്കിലും ഹര്‍ത്താലുകളൊക്കെ വിജയിക്കുകയാണ് പതിവ്…
അതിന് കേരളീയരോട് നന്ദി പറയുക..
എങ്ങനെയെങ്കിലും കൊണ്ടാടട്ട് എന്നൊരു മനോഭാവമാണ് മലയാളിക്ക്…

ഇത്തവണ ഹര്‍ത്താലും ക്ലിക്കു ചെയ്തില്ല…!
ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് BMS ആണത്രെ! ആ സാധനം എന്താണെന്ന് ചോദിക്കരുത്…
അങ്ങനെയും ഒന്നുണ്ട് എന്നുമാത്രം അറിയുക…
ഹര്‍ത്താല്‍ വിഷയത്തില്‍ BJP മൂടുതാങ്ങിക്കൊടുത്തു…(രണ്ടും ഒന്നുതന്നെയാണ്..!!)
എന്നിട്ടും സംഗതി ഏറ്റില്ല..!

ജനത്തിന് വിവരം വച്ചിരിക്കുന്നു…

ഹര്‍ത്താലിന് പറഞ്ഞ ന്യായം എന്താണ്?
വിലക്കയറ്റം …
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റം ഉള്ള ഒരു സംസ്ഥാനം കര്‍ണാടകമാണ്…
അവിടെ ഭരിക്കുന്നത് ആരാണ്?
ബി.ജെ.പി…

(വിലക്കയറ്റം ആഗോള പ്രതിഭാസമാണെന്ന് കേന്ദ്ര സര്‍ക്കാര്‍)

കേരളത്തില്‍ വിലയറ്റം താരതമ്യേന കുറവാണ്…
എന്താ അതിന് കാരണം ?
അത് ഗവണ്‍മെന്റിന്റെ ഇടപെടല്‍ കൊണ്ടാണ്….

കര്‍ണാടകത്തില്‍ അത്തരം ഇടപെടലൊന്നുമില്ല….

അപ്പോള്‍—
അതെ, ഹര്‍ത്താല്‍ നടത്തേണ്ടീരുന്നത് അവിടെയാണ്…!!

എങ്ങനെയിരിക്കുന്നു കാര്യങ്ങള്‍…

അതാണ് BJP.

കേരളത്തിലെ ബി.ജെ.പി കുഞ്ഞാടുകള്‍ അറിയാന്‍…

എത്യോപ്യ എന്നൊരു രാജ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?
പട്ടിണി രാജ്യമാണ്…
ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ മധ്യപ്രദേശ് ആ രാജ്യത്തിനൊപ്പമാണ്! ഇന്ത്യയില്‍ ഏറ്റവും പിന്നില്‍-
അവിടെ ഭരിക്കുന്നത്…..?
അതും BJP തന്നെ!!

പഹയന്മാരുടെ തൊലിക്കട്ടി അപാരം തന്നെ!!!!!

ഭക്ഷ്യ സുരക്ഷയില്‍ കേരളം രണ്ടാം സ്ഥാനത്താണ്…..കര്‍ണാടകം പതൊനൊന്നാമതും !

വിദൂഷകവചനം

സംഘപരിവാരുകാര്‍ സമയം കിട്ടുമ്പോള്‍ കണ്ണാടി നോക്കുന്നത് നന്നായിരിക്കും …!

Advertisements

11 thoughts on “അരിക്ക് 42,ഉള്ളിക്ക് 48, ഹര്‍ത്താല്‍ നടത്തേണ്ടത് കര്‍ണാടകത്തിലാണ്…

 1. സംഘപരിവാരുകാര്‍ സമയം കിട്ടുമ്പോള്‍ കണ്ണാടി നോക്കുന്നത് നന്നായിരിക്കും …!

 2. vidushakan,

  സംഘപരിവാരങ്ങൾക്ക് ഒറ്റ അജണ്ടയെ ഉള്ളൂ….മേപ്പടി രാമന്റെ പേരിൽ ക്ഷേത്രം പണിയുക….അത്രേ ഉള്ളൂ…അതിനിടയിൽ ജനത്തിന്റെ പട്ടിണി മാറ്റാൻ എവിടാ നേരം…

 3. ഓരോ പാര്‍ട്ടികളും എതിര്‍ പാര്‍ട്ടിക്കാരുടെ ഭരണത്തിലെ പാകപ്പിഴകള്‍ മാത്രം ചൂണ്ടിക്കാണിക്കുന്നു…

  ഇവിടെ വിഡ്ഢികളാക്കപ്പെടുന്നത് നമ്മളാണ്. സാധാരണ ജനങ്ങള്‍.

 4. പ്രതികരണങ്ങള്‍ക്ക് നന്ദി…
  മാത്സ് ബ്ലോഗ് ടീമിനോട് ചിലത് പറയാന്‍ തോന്നുന്നു….
  നിങ്ങള്‍ അധ്യാപകര്‍ അരാഷ്ട്രീയമായ ഒരു തലമുറയെയാണോ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത്?

  എങ്കില്‍ നിങ്ങള്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ് എന്ന് ഖേദപൂര്‍വ്വം പറയട്ടെ…
  രാജ്യം നേരിടുന്ന ഏതെങ്കിലും പ്രശ്നമെടുക്കൂ….അവയ്ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നത് രാഷ്ട്രീയക്കാരാണ്…
  ഇത് കുട്ടികളെ ബോധ്യപ്പെടുത്തണ്ഠേ….

  എന്തും ചീഞ്ഞാല്‍ നന്നല്ല,രാഷ്ട്രീയവും അങ്ങനെ തന്നെ!
  നല്ല രാഷ്ട്രീയക്കാര്‍ നമുക്കാവശ്യമാണ്….

  കുട്ടികളെ കക്ഷിരാഷ്ട്രീയം പടിപ്പിക്കനണമെന്നല്ല പറയുന്നത്….
  രാഷ്ട്രീയം കുട്ടികളെ ഒളിച്ചുകടത്തേണ്ട ഒന്നല്ല തന്നെ…
  അവര്‍ നാളത്തെ പൌരന്മാരല്ല, ഇന്നത്തെ പൌരന്മാരാണ്…

 5. പ്രിയ വിദൂഷകന്,

  മാത്​സ് ബ്ലോഗ് ടീം കക്ഷി-രാഷ്ട്രീയപരമായ വിഷയങ്ങളില്‍ ബ്ലോഗിന്റെ പേരില്‍ അഭിപ്രായം പ്രകടിപ്പിക്കരുത് എന്ന ഒരു അപ്രഖ്യാപിത ധാരണയുടെ പുറത്താണ് നാളിതു വരെ ചരിച്ചത്. ഇനിയും അങ്ങനെ തന്നെയാണ് നീങ്ങണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

  രാഷ്ട്രീയം എന്നും അരാഷ്ട്രീയം എന്നുമെല്ലാം നാം പ്രയോഗിക്കുമ്പോള്‍ ആ പദങ്ങള്‍ക്ക് അതിന് വൈരുദ്ധ്യമാര്‍ന്ന അര്‍ത്ഥവിശേഷമാണുള്ളതെന്നു കാണാം. ഇതില്‍ ഇന്നു പ്രയോഗിക്കപ്പെടുന്ന അര്‍ത്ഥമാണ് രാഷ്ട്രീയത്തിനുള്ളതെങ്കില്‍ അത് ചീഞ്ഞ് നാറിയതാണ് എന്നതില്‍ എനിക്കോ വിദൂഷകനോ എതിരഭിപ്രായമുണ്ടാകില്ല. കാരണം, ജനങ്ങള്‍ക്കു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന, സ്വാര്‍ത്ഥത തെല്ലുമില്ലാത്ത ഒരു “രാഷ്ട്രീയക്കാരനെ”യെങ്കിലും ഇന്ന് നമുക്ക് ചൂണ്ടിക്കാണിക്കാനാകുമോ? എല്ലാം അരാഷ്ട്രീയക്കാരാണെന്ന് കണ്ണടച്ചു തന്നെ പറയാം. അതു കൊണ്ട് തന്നെ കുട്ടികളോട് അധ്യാപകരെന്ന നിലയില്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് ഒന്നാണ്

  നിങ്ങള്‍ രാഷ്ട്രത്തെ സേവിക്കുക.
  പക്ഷെ രാഷ്ട്രീയക്കാരനാകരുത്!

 6. പ്രിയ ഹരി,
  ഭൂതകാലത്തെ മഹത്വവല്ക്കരിക്കുന്നത് നന്നല്ല…അത് ഭൂതകാലാഭിരതി എന്ന സ്വഭാവവിശേഷമാണ്…

  പണ്ടത്തേതല്ലാം നല്ലത്..ഇന്നത്തേത് മോശം – ഇത് എല്ലാക്കാലത്തും ജനം വച്ചു പുലര്‍ത്തിയ മനോഭാവമാണ്…
  ഇന്നത്തെ രാഷ്ട്രീയക്കാരന്‍ മോശക്കാരനാണെങ്കില്‍ അതിന് ഉത്തരവദി നിങ്ങളും ഞാനും ഒക്കെ അടങ്ങുന്ന സമൂഹമാണ്…

  കാരണം ഈ സമൂഹത്തിന്റെ പ്രതിനിധിയാണ്…
  പ്രത്യേകിച്ച് ഒരു തുരുത്തായി അയാള്‍ക്ക് മാത്രം മാറി നില്‍ക്കാനാവില്ല…

  സാമൂഹ്യപ്രവര്‍ത്തകരേയും രാഷ്ട്രീയക്കരേയും മോശമായി ചിത്രീകരിക്കേണ്ടത് മുതലാളിത്തത്തിന്റെ ആവശ്യമാണ്…
  നാം അറിയാതെ അവരുടെ ചട്ടുകമായിമാറുന്നു.അതാണ് സത്യം .

 7. “ഇന്നത്തെ രാഷ്ട്രീയക്കാരന്‍ മോശക്കാരനാണെങ്കില്‍ അതിന് ഉത്തരവാദി നിങ്ങളും ഞാനും ഒക്കെ അടങ്ങുന്ന സമൂഹമാണ്…”

  നമ്മള്‍ രണ്ടുകൂട്ടരും അടങ്ങുന്ന സമൂഹം തന്നെയെന്ന് ഞാന്‍ സമ്മതിക്കുന്നു. അതു കൊണ്ട് തന്നെയാണ് ഹര്‍ത്താല്‍ പോലുള്ള സമരാഭാസങ്ങളെ ഈ സമൂഹം തള്ളിക്കളയണമെന്ന് ഞാന്‍ ആവശ്യപ്പെട്ടത്. അവിടെ കൊടിയുടെ നിറം നോക്കാതിരിക്കാന്‍ നാം പ്രത്യേകം
  ശ്രദ്ധിക്കണമെന്നേ ഞാന്‍ പറഞ്ഞുള്ളു. കര്‍ണാടകയിലും തമിഴ് നാട്ടിലുമുള്ള ബസ് കൂലിയും കേരളത്തിലേതുമായി താരതമ്യം ചെയ്യുന്ന ഒട്ടെറെ ന്യൂസുകള്‍ ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെ നമ്മള്‍ കണ്ടും കേട്ടുമറിഞ്ഞതല്ലേ.

  “കാരണം ഈ സമൂഹത്തിന്റെ പ്രതിനിധിയാണ്…
  പ്രത്യേകിച്ച് ഒരു തുരുത്തായി അയാള്‍ക്ക് മാത്രം മാറി നില്‍ക്കാനാവില്ല…”/

  ഇവിടെ രാഷ്ട്രീയക്കാരുടെ പ്രവൃത്തികളെ ബോധപൂര്‍വ്വം വിലയിരുത്താനുള്ള ബോധം എനിക്കും വിദൂഷകനും നമ്മള്‍ രണ്ട് കൂട്ടരുമടങ്ങുന്ന സമൂഹത്തിനുമുള്ളപ്പോള്‍ നാമൊരു തുരുത്തിലായിപ്പോകുമോ? ഇല്ലെന്ന് എന്‍റെ വിശ്വാസം.

  “സാമൂഹ്യപ്രവര്‍ത്തകരേയും രാഷ്ട്രീയക്കരേയും മോശമായി ചിത്രീകരിക്കേണ്ടത് മുതലാളിത്തത്തിന്റെ ആവശ്യമാണ്…
  നാം അറിയാതെ അവരുടെ ചട്ടുകമായിമാറുന്നു.അതാണ് സത്യം .”

  ഈ വരികളിലൂടെ രാഷ്ട്രീയക്കാരെ പ്രോത്സാഹിപ്പിക്കുകയല്ലേ നാം ചെയ്യുന്നത്. രാഷ്ട്രീയക്കാരെ നമ്മള്‍ മോശമായി ചിത്രീകരിക്കാന്‍ ബദ്ധപ്പെടേണ്ടതുണ്ടോ? അതിനുള്ള വഴിയെല്ലാം അവര് തന്നെ ഉണ്ടാക്കിത്തരുന്നുണ്ടല്ലോ. മണ്ണില്‍ തൊട്ട് ആകാശത്തില്‍ വരെ പീഡനകേസുണ്ടാക്കാനും ഹവാലയും കോഴയും മനുഷ്യക്കടത്തും ശവപ്പെട്ടി, തോക്ക് കുംഭകോണവും ഉള്‍പ്പടെയുള്ള കേസുകളും അവര് തന്നെയല്ലേ ഉണ്ടാക്കിത്തരുന്നത്. ഇവിടെ ഏതെങ്കിലും പാര്‍ട്ടിക്കാര്‍ ഒഴിവായിട്ടുണ്ടോ. അങ്ങനെ ആരും ഒരു കേസിലും അഴിമതിയിലും പെടാത്ത ഏതെങ്കിലും സംശുദ്ധപാര്‍ട്ടിയെ ചൂണ്ടിക്കാണിക്കാന്‍ ഇന്‍ഡ്യാമഹാരാജ്യത്ത് പറ്റുമോ? ഇവിടെയും ഇല്ലെന്നാണ് എന്‍റെ വിശ്വാസം.

  നമുക്കൊരു വാദപ്രതിവാദത്തിന് നില്‍ക്കേണ്ടെന്ന് തോന്നുന്നു. മാത്‌സ് ബ്ലോഗിന്‍റെ അഭ്യുദയകാംക്ഷി കൂടിയായ വിദൂഷകന് നന്ദി. ഒപ്പം പുതുവത്സരാശംസകളും..

 8. “അങ്ങനെ ആരും ഒരു കേസിലും അഴിമതിയിലും പെടാത്ത ഏതെങ്കിലും സംശുദ്ധപാര്‍ട്ടിയെ ചൂണ്ടിക്കാണിക്കാന്‍ ഇന്‍ഡ്യാമഹാരാജ്യത്ത് പറ്റുമോ? ഇവിടെയും ഇല്ലെന്നാണ് എന്‍റെ വിശ്വാസം”.-
  അതെ അതു തന്നെയാണ് ഞാന്‍ പറഞ്ഞുവന്നത്..
  നാം എത്രമാത്രം പൂര്‍ണ്ണരാണ് എന്ന അന്വേഷണവും പ്രസക്തമാണ്..
  ഒരു വിരല്‍ അന്യനുനേരെ ചൂണ്ടുമ്പോള്‍ നാലെണ്ണം നമുക്ക് നേരെയെന്ന് ഓര്‍ക്കുക…
  പുതുവത്സരാശംസകള്‍…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w