ഒബാമ തനിനിറം കാട്ടി…നമ്മുടെ സിംഗ് ഇളിഭ്യനായി മടങ്ങുന്നു…

അതങ്ങനെയാണ്….

പണ്ടത്തെ ആളുകള്‍ ഒരു കഥ പറയാറുണ്ട്…

എലിയും പൂച്ചയും ചങ്ങാതിമാരായ കഥ…..അന്ത്യത്തില്‍  പൂച്ച എലിയെ ശാപ്പിട്ടു..!!

ആ കഥ സോണിയാ ഗാന്ധി കേട്ടിട്ടില്ല…സിംഗും കേട്ടിട്ടില്ല…(പുള്ളി ഭഗത് സിംഗിനെക്കുറിച്ചുപോലും കേട്ടിട്ടില്ല!)

കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് ഈ കഥ അറിവുള്ളതാണല്ലോ?

അവരും മറന്നതാവാം…

എന്തയാലും മന്മോഹന്‍ ഒരു പോക്കുപോയി…അമേരിക്കയിലേക്ക്…

ഇന്ത്യയിലെ കോണ്‍ഗ്രസ്സുകാര്‍ അഭിമാനപുളകിതരാ‍യി….

അവര്‍ അത്ഭുതം കൂറി…

എന്തെങ്കിലും നടക്കും!!


എന്ത് നടക്കാന്‍ ….

സിംഗ് വന്നതും തിന്നതും അമേരിക്കന്‍ പത്രങ്ങള്‍ അവഗണിച്ചു…!

ഒരു പഞ്ചായത്ത്  പ്രസിഡന്റിന് കൊടുക്കുന്ന വിലപോലും…..

കഷ്ടം…..

ഇതാണ് ഇന്ത്യക്കാരോടുള്ള അമേരിക്കന്‍ മനോഭാവം…!


സിംഗ് അതും സഹിച്ചു…(യജമാനനനെ പിണക്കാന്‍ കഴിയുമോ?)

ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന ചില മാന്യന്മാര്‍ അമേരിക്കക്കാരാണുപോലും…

ഹെയ്ഡ്ലിയും റാണയും മറ്റും….

അവരെ ചോദ്യം ചെയ്യാന്‍ ചില ഉദ്യോഗസ്ഥരെ അമേരിക്കയിലേക്ക് പറഞ്ഞയച്ചിരുന്നു…ഒബാമ സമ്മതിച്ചില്ല…

അത് അമേരിക്കയില്‍ പറ്റില്ലാത്രെ…

ഞങ്ങള്‍ മറ്റുള്ളിടത്തുവന്ന്  അതൊക്കെ നടത്തും ഇവിടെവന്നാരും…..

അതാണ് പതിവ്….

അതിനാല്‍ …

പോയവര്‍ നിരാശരായി മടങ്ങി….


പങ്കുകച്ചവടത്തെക്കുറിച്ച് പറഞ്ഞുവന്ന കൂട്ടത്തില്‍  ആ ഗമണ്ടന്‍ തീവ്രവാദികളെക്കുറിച്ചും സിംഗ് പരാമര്‍ശിച്ചു….

വിവരങ്ങള്‍ തരാം…ചോദ്യം ചെയ്യാന്‍ പറ്റില്ല….!

നല്ല മറുപടി….

അത്  സിംഗിന് ബോധിച്ചുവെന്ന്  അമേരിക്കന്‍ വിശദീകരണം!

നല്ല പ്രധാനി….ഒന്നും കളയാനില്ല….


നേരത്തെ  അമേരിക്കന്‍ അന്വേഷണക്കാര്‍ ഇന്ത്യയില്‍ വന്ന് പലരേയും ചോദ്യം ചെയ്തിട്ടുണ്ട്…

അത് നമ്മുടെ മഹാ മനസ്കതയത്രെ…!

അവര്‍ വീണ്ടും വരുന്നു…വിവരങ്ങള്‍ ശേഖരിക്കാന്‍ …

ആഭ്യന്തരവകുപ്പ്  അവരെന്നാണാവോ ആവശ്യപ്പെടുക?

എന്തൊ കോപ്പുകളൊക്കെ അവിടെച്ചെന്ന് ഒപ്പിട്ടുവത്രെ….

അതിന്റെ പരിണിതഫലം അനുഭവിക്കനിരിക്കുന്നതേയുള്ളൂ…


ഒരു സാധാരണ ഇന്ത്യക്കാരന്റെ സംശയം ഇങ്ങനെ – അമേരിക്കയെക്കൊണ്ട് ഇന്ത്യയ്ക്ക് എന്തു പ്രയോജനം?

ഉത്തരം വിദൂഷകന്‍ വക – ചില വ്യക്തികള്‍ക്ക് പ്രയോജനം ഉണ്ട് .. അത് മാത്രം അറിയുക…

Advertisements

5 thoughts on “ഒബാമ തനിനിറം കാട്ടി…നമ്മുടെ സിംഗ് ഇളിഭ്യനായി മടങ്ങുന്നു…

 1. I think your comments are very biased.

  I live in the US. There was a good coverage ON TV news channels here. After watching the dinner for so long , even I ( being Indian) got tired of it.
  Whether its covered by the newspaper or not , inviting for the state dinner its is a big honor.

  Why should American people care so much about India ? its just another country ..
  How much do you blog about a south american or African country … why is that ? You don’t care about those countries ?

  one more thing …I don’t just stereotype “Americans”.. its big nation with different type of people.

 2. ഇന്ത്യക്ക് ഗുണമുണ്ടാക്കാന്‍ അല്ല അമേരിക്ക നില കൊള്ളുന്നത്‌. മറിച്ചും സത്യമാണ്.

 3. അത് അമേരിക്കയില്‍ പറ്റില്ലാത്രെ…
  ഞങ്ങള്‍ മറ്റുള്ളിടത്തുവന്ന് അതൊക്കെ നടത്തും ഇവിടെവന്നാരും…..
  അതാണ് പതിവ്….

  ഇതാണ് ശരി ..എല്ലാകാലത്തും …നമ്മള്‍ടെ ഒരു ഗതികേടെ…..

 4. ഇവിടെ പറഞ്ഞിരിക്കുന്നത് പൂര്‍ണ്ണമായും ശരി അല്ല… സിംഗ് വന്നത് അമേരിക്കന്‍ പത്രങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിച്ചു…

  പിന്നെ, ഭാരതത്തിനു സവിശേഷ പ്രാധാന്യം വേണം എന്ന് ശഠിക്കാന്‍ പറ്റുമോ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w