‘ഗലീലിയോ’ നാടകം ചില ടീച്ചര്‍മാരെ വെകിളിപിടിപ്പിക്കുമ്പോള്‍…

ശാസ്ത്ര സാഹിത്യ പരിഷത്ത്  അവതരിപ്പിക്കുന്ന ‘ഗലീലിയോ’ ഒരു ഗംഭീര നാടകമാണ്..

ചരിത്രത്തെ വളച്ചൊടിക്കാതെ വസ്തുതകള്‍ അവതരിപ്പിച്ചിരിക്കുന്നു..

അന്ന്  സഭയ്ക്ക്  സമൂഹത്തിലുണ്ടായിരുന്ന വന്‍ സ്വാധീനം, അവര്‍ പുരോഗതിയെ കുറച്ചുകാലം തടഞ്ഞുനിര്‍ത്തിയത് ഒക്കെ ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നു..


ബെര്‍ത്തോള്‍ഡ് ബ്രെഹ്തിന്റെ നാടകത്തെ ഉപജീവിച്ചാണ് രംഗപാഠം തയ്യാറാക്കിയിരിക്കുന്നത്…


അരിസ്റ്റോട്ടലിന്റെ വാദമാണ് ശരി -സൂര്യന്‍ ഭൂമിയെ വലം വയ്ക്കുന്നു- എന്ന് സഭ ഉറച്ചു വിശ്വസിച്ചു…

അത് തെറ്റെന്നുപറഞ്ഞവരെ നിഷ്കരുണം വധിച്ചു…

ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രവര്‍ത്തി…


ഗലീലിയോ തന്റെ തന്റെ സൂഷ്മ ദര്‍ശിനിയിലൂടെ പുതിയ സത്യങ്ങള്‍ കണ്ടെത്തുന്നു…

ഭൂമി സൂര്യനെയാണ് വലം വയ്ക്കുന്നത് എന്നദ്ദേഹം വിളിച്ചുപറഞ്ഞു…

അത് സഭയ്ക്ക് എതിരാണെന്ന്  വ്യാഖ്യാനിക്കപ്പെട്ടു…

അദ്ദേഹം തന്റെ കണ്ടെത്തലുകള്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കാന്‍ സഭയെ സമീപിച്ചു…

കര്‍ശന വ്യവസ്ഥകളോടെ  അംഗീകാരം നല്‍കുന്നു….

അതൊക്കെ കണ്ട് നാം അഭുതപ്പെട്ടുപോകും….

അതെ, അങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു!


പിന്നീട് തന്റെ കണ്ടെത്തലുകള്‍ അദ്ദേഹത്തിന് തള്ളിപ്പറയേണ്ടിവരുന്നു…ജീവിതകാലം മുഴുവന്‍ വീട്ടുതടങ്കലില്‍…അവിടെ കിടന്ന് മരിക്കുന്നു…


വര്‍ഷങ്ങള്‍ക്ക് ശേഷം സഭ തെറ്റ് തിരുത്തി….


വിദ്യാര്‍ത്ഥികള്‍ക്ക്  നല്ലൊരു വിരുന്നായിരുന്നു ആ നാടകം…

പല സ്കൂളുകളും കുട്ടികളെ നാടകം കാണാന്‍ അയച്ചിരുന്നു…


തിരുവനന്തപുരം ജില്ലയിലെ പേയാടുള്ള ഒരു ഹയര്‍ സെക്കന്ററി സ്കൂളും അവരുടെ കുറച്ച് കുട്ടികളെ നാടകം കാണാന്‍ കൊണ്ടുവന്നിരുന്നുവത്രെ!

അതൊരു എയിഡഡ് സ്കൂളാണ്..ക്രിസ്ത്യന്‍ മാനേജുമെന്റിന്റെ …


കുട്ടികളെ  കൊണ്ടുവരാന്‍ ഏതാനും അധ്യാപകരെ ചുമതലപ്പെടുത്തി…

നാടകം തുടങ്ങി…

കൂടെ വന്ന രണ്ട് ടീച്ചര്‍മാര്‍ക്ക്  സംഗതി പിടിച്ചില്ല….

നമ്മുടെ സഭയെക്കുറിച്ച് ഇങ്ങനെയൊക്കെ….

അവര്‍ ഹാളിലിരുന്ന് ഉറക്കെ സംസാരിക്കാന്‍ തുടങ്ങി…

പുസ്തകം എടുത്ത് വയിക്കാന്‍ തുടങ്ങുന്നു…ഇംഗ്ലീഷ് പത്രം തല തിരിച്ച്  വായിക്കാന്‍ ശ്രമിക്കുന്നു….


മറ്റുകാണികളുടെ ക്ഷമാശീലത്തിന് നന്ദി പറയുക….


കുറച്ചുകഴിഞ്ഞ്  ടീച്ചര്‍മാര്‍ ഷോപ്പിങ്ങിനുപോയി….

കുട്ടികള്‍ സസുഖം നാടകം ആസ്വദിച്ചു….


ഈ വിവര ദോഷികളെ അധ്യാപികമാര്‍ എന്നു വിളിക്കാമോ എന്ന്  വിദൂഷകന് സംശയം..


Advertisements

5 thoughts on “‘ഗലീലിയോ’ നാടകം ചില ടീച്ചര്‍മാരെ വെകിളിപിടിപ്പിക്കുമ്പോള്‍…

 1. ഹഹഹ….. അവരെ ദേവദാസികള്‍ എന്നു വിളിച്ചുകൊള്ളുക വിദൂഷകാ… അതിന്റെ ചരിത്രപരമായ അര്‍ത്ഥം മനസ്സിലാകാത്ത കാലത്തോളം അവര്‍ സന്തോഷത്തോടെ ഇരുന്നുകൊള്ളും. ഹഹഹ്….

 2. ഇത്തരം വിവരദോഷികളാണ് ഇപ്പോൾ അധ്യാപകർ പലരും. ശാസ്ത്രബോധം തൊട്ടുതെറിച്ചിട്ടില്ലാത്ത ഇവർ ശാസ്ത്രം പഠിപ്പിക്കുന്നതുകൊണ്ടാണ് വിദ്യാർഥികൾക്ക് ജ്യോതിഷവും ജ്യോതിശാസ്ത്രവും ഒന്നാണെന്നു തോന്നുന്നത്.

 3. പോസ്റ്റുകള്‍ തെറ്റില്ലാതെ എഴിതിയിരുന്നെഗില്‍ കുറച്ചുകൂടി നന്നായിരുന്നു …

  ഗ്രിഗറി പതിനഞ്ചാമന്‍ മാര്‍പാപ്പയുടെ അനുമതിയോടെയാണ് ഗലീലിയോ ‘ദി അസ്സയര്‍’ (പ്രസ്തുത പുസ്തകം ബെനഡിക്ടന്‍ പാതിരിമാരുമായി വിവാദത്തിനിടയാക്കിയിരുന്നു) പ്രസിദ്ധീകരിചത്ത്‌ എന്ന കാര്യവും ഇവിടെ പരാമര്‍ശിക്കുന്നു .

  പുതിയ മാര്‍പാപ്പയെയും ഫ്രാന്‍സിസ്‌കോയെയും സന്ദര്‍ശിക്കാനായി 1624-ല്‍ ഗലീലിയോ റോമിലെത്തിയപ്പൊഴാണ് രണ്ട്‌ പ്രപഞ്ചമാതൃകകളെയും (ടോളമിയുടെ ഭൂകേന്ദ്രസിദ്ധാന്തവും കോപ്പര്‍നിക്കസിന്റെ സൂര്യകേന്ദ്രസിദ്ധാന്തവും) കുറിച്ച്‌ ഒരു ഗ്രന്ഥമെഴുതാനുള്ള നിര്‍ദേശം മാര്‍പാപ്പ അദ്ദേഹത്തിന് നല്‍കി. പക്ഷഭേദമില്ലാതെ ഇരു മാതൃകകളും വിവരിക്കണം, കോപ്പര്‍നിക്കസിന്റെ മാതൃകയെ അനുകൂലിച്ച്‌ പുസ്‌തകത്തില്‍ ഗലീലിയോ വാദിക്കാന്‍ പാടില്ല-ഇതായിരുന്നു നിബന്ധന. അനുകൂലിക്കാന്‍ പാടില്ല എന്ന വ്യവസ്ഥയോടെ കോപ്പര്‍നിക്കസ്‌ മാതൃക പഠിപ്പിക്കാനും അനുമതി ലഭിച്ചു.

  ‘സംവാദം’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ‘രണ്ട്‌ മുഖ്യ പ്രപഞ്ച സംവിധാനങ്ങളെക്കുറിച്ചുള്ള സംവാദം’ (Dialogue on the Two Chief World Systems) എന്ന പ്രസിദ്ധഗ്രന്ഥം 1629 നവംബറില്‍ ഗലീലിയോ പൂര്‍ത്തിയാക്കി. പേരുപോലെതന്നെ വ്യത്യസ്‌ത പ്രപഞ്ച മാതൃകകളെക്കുറിച്ച്‌ രണ്ട്‌ വ്യക്തികള്‍ നടത്തുന്ന സംവാദമായാണ്‌ പുസ്‌തകം രചിക്കപ്പെട്ടത്‌. ടോളമിയുടെ മാതൃകയെ അനുകൂലിക്കുന്ന സിംപ്ലിസിയോയും കോപ്പര്‍നിക്കസിന്റെ പ്രപഞ്ചമാതൃക അനുകൂലിക്കുന്ന സാല്‍വിയാട്ടിയും തമ്മിലുള്ള സംവാദമാണ്‌ ഉള്ളടക്കം. പുസ്‌തകത്തിലെ മൂന്നാമത്തെ ശബ്ദം ഇരുപക്ഷത്തും ചേരാതെ സംവാദം മുന്നോട്ടുകൊണ്ടുപോകുന്ന സാഗ്രെഡോയുടേതാണ്‌.

  പക്ഷേ, ഈ മൂന്നാമന്‍ കൂടുതല്‍ കൂടുതല്‍ സാല്‍വിയാട്ടിയുടെ ഭാഗത്തേക്ക്‌ ചായുകയും കോപ്പര്‍നിക്കസ്‌ മാതൃകയെ പിന്തുണയ്‌ക്കുകയും ചെയ്യുന്നതായി പുസ്‌തകം സൂക്ഷിച്ചു വായിക്കുമ്പോള്‍ മനസ്സിലാകും. റോമിലെ ഔദ്യോഗിക സെന്‍സറും ഡൊമിനിക്കന്‍ പുരോഹിതനുമായ നിക്കോലോ റിക്കാര്‍ഡിക്ക്‌ 1630 മെയില്‍ ഗലീലിയോ കൈയെഴുത്ത്‌ പ്രതി സമര്‍പ്പിച്ചു. താന്‍ പുസ്‌തകം വായിച്ച്‌ എത്ര ആഹ്ലാദചിത്തനായെന്ന്‌ മാര്‍പാപ്പയുടെ അനന്തരവന്‍ കര്‍ദിനാള്‍ ഫ്രാന്‍സെസ്‌കോ ഗലീലിയോയ്‌ക്ക്‌ എഴുതി. എന്നാല്‍, എല്ലാവരും അങ്ങനെ ആഹ്ലാദിക്കുന്നവര്‍ ആയിരുന്നില്ല.

  പുസ്‌തകത്തില്‍ സൂര്യകളങ്കങ്ങളെക്കുറിച്ച്‌ പറയുന്നിടത്ത്‌ ജസ്യൂട്ടായ ക്രിസ്‌റ്റഫര്‍ ഷീനറെ വീണ്ടും ചെറുതായി കുത്തിനോവിക്കാന്‍ ഗലീലിയോ മറന്നില്ല. കോപ്പര്‍നിക്കസ്‌ മാതൃക വെറും അനുമാനം മാത്രമാണെന്ന്‌ പുസ്‌തകത്തിന്റെ അവസാനം ചേര്‍ക്കാന്‍ മാര്‍പാപ്പ നിര്‍ദേശിച്ചിരുന്നത്‌ സെന്‍സര്‍ റിക്കാര്‍ഡി ഗലീലിയോയെ അറിയിച്ചിരുന്നു. ഗ്രന്ഥത്തില്‍ ടോളമിയുടെ മാതൃകയെ അനുകൂലിക്കുന്ന സിംപ്ലിസിയോ പറയുന്നതായാണ്‌ ഗലീലിയോ ഇത്‌ ചേര്‍ത്തത്‌. പുസ്‌തകത്തില്‍ സാഗ്രെഡോ കോപ്പര്‍നിക്കസിനോട്‌ ചായ്‌വ്‌ കാട്ടുന്നതിനാല്‍, അത്തരത്തിലൊരു അഭിപ്രായം വേറാരുടെയും നാവില്‍ വെച്ചുകൊടുക്കാനാകുമായിരുന്നില്ല. എന്നാല്‍, ഇത്‌ ഗലീലിയോ മനഃപൂര്‍വം ചെയ്‌തതാണെന്ന അഭിപ്രായമുയര്‍ന്നു. മാര്‍പാപ്പ തന്നെയാണ്‌ ടോളമിയെ അനുകൂലിക്കുന്ന സിംപ്ലിസിയോയെന്ന്‌ ഇതുവഴി ഗലീലിയോ വരുത്തിത്തീര്‍ത്തിരിക്കുകയാണെന്ന അഭിപ്രായം ഉണ്ടായി .സംഭവത്തെക്കുറിച്ച്‌ ആഴത്തില്‍ അന്വേഷിക്കാന്‍ ഒരു പാപ്പല്‍ കമ്മിഷനെ നിയമിക്കുന്നതിലേക്കാണ്‌ കാര്യങ്ങള്‍ എത്തിയത്‌. പഴയരേഖകളില്‍ എന്തെങ്കിലും ഗലീലിയോയ്‌ക്കെതിരെ ലഭ്യമാണോ എന്ന്‌ പരിശോധിക്കാനും നിര്‍ദേശിക്കപ്പെട്ടു. 1616-ലെ അനൗദ്യോഗിക രേഖയല്ലാതെ(Letters on Sunspots), ഗലീലിയോ എന്തെങ്കിലും മതദ്രോഹം പ്രവര്‍ത്തിച്ചു എന്ന്‌ തെളിയിക്കാന്‍ ജസ്യൂട്ടുകളുടെ പക്കല്‍ തെളിവ്‌ എന്തെങ്കിലും ഉണ്ടായിരുന്നില്ല. 1616-ല്‍ തനിക്ക്‌ ഒരു തരത്തിലുള്ള ശിക്ഷയും മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്ന്‌ സാക്ഷ്യപ്പെടുത്തിക്കൊണ്ട്‌ കര്‍ദിനാള്‍ ബല്ലാര്‍മിന്‍ നല്‍കിയ രേഖ ഗലീലിയോ ഹാജരാക്കിയതോടെ ജസ്യൂട്ടുകള്‍ക്ക്‌ നില്‍ക്കക്കള്ളിയില്ലാതായി.എന്നിരുന്നാലും മേല്‍വിവരിച്ച സംബവഗളുടെ പേരില്‍ ഗലീലിയോയ്‌ക്ക്‌ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു.

  കര്‍ദിനാള്‍ ഫ്രാന്‍സെസ്‌കോയുടെ ഇടപെടല്‍ മൂലം ഗലീലിയോയുടെ ശിക്ഷ ക്രമേണ മയപ്പെട്ടു. തടവുശിക്ഷ അനുഭവിക്കേണ്ടി വന്നെങ്കിലും, അധികം വൈകാതെ അത്‌ വീട്ടുതടങ്കലായി മാറി. ആദ്യം റോമിലെ ടസ്‌കന്‍ എംബസിയിലും, പിന്നീട്‌ ഗലീലിയോയോട്‌ അനുഭാവമുണ്ടായിരുന്ന സിയേന ആര്‍ച്ച്‌ബിഷപ്പിന്റെ വസതിയിലുമായി തടങ്കല്‍. കന്യാസ്‌ത്രീകളായ മക്കളെ കാണാന്‍ കോണ്‍വെന്റ്‌ സന്ദര്‍ശിക്കാന്‍ അനുവദിച്ചിരുന്നു.1638 മുതല്‍ വിന്‍സെന്‍സിയോ വിവിയാനി എന്നയാള്‍ ഗലീലിയോയുടെ സഹായിയായി. അദ്ദേഹത്തിന്റെ ആദ്യ ജീവചരിത്രം രചിച്ചതും വിവിയാനിയാണ്‌. ഗലീലിയോയെക്കുറിച്ച്‌ പില്‍ക്കാലത്ത്‌ പ്രചരിച്ച നിറംപിടിപ്പിച്ച പല മിത്തുകളുടെയും സ്രഷ്ടാവ്‌ വിവിയാനിയാണ്‌. 1642ല്‍ മഹാനായ ആ ശാസ്ത്രജ്ഞന്‍ അന്തരിച്ചു.

 4. ഗ്രിഗര്‍ മെന്‍ഡല്‍നെക്കുരിച്ചുള്ള നാടകവും പ്രതീഷിക്കാമോ എന്നറിയില്ല …കമ്മ്യൂണിസ്റ്റു പാര്‍ടി ഇപ്പോള്‍ ഇറക്കിയിരിക്കുന്ന ഈ നാടകവണ്ടിയുടെ ഉദേശ്യം വ്യക്തമാണ് …അതുകൊണ്ട് പ്രത്യേകിച്ചു ഗുണമുണ്ടാകുമെന്ന് തോന്നുന്നില്ല …എങ്കിലും “നിങ്ങളെന്നെ കംമുനിസ്ടാക്കി “എന്ന പഴയ നാടകം പോലെ സമൂഹത്തില്‍ അത്ര ഉപദ്രവം ഉണ്ടാക്കില്ല എന്ന് പ്രതീഷിക്കുന്നു …

  ഒരു ലേഘനം പോസ്റ്റ്‌ ചെയ്യുന്നു
  http://catholicismindia.blogspot.com/2009/11/blog-post_24.html

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w