പെണ്‍കുട്ടികള്‍ ‘ഓജോ ബോര്‍ഡി’ നു മുമ്പില്‍ ….കാമ്പസുകളില്‍ ആത്മാക്കള്‍ പറന്നിറങ്ങുന്നു…..!

കാമ്പസുകളില്‍  നിന്ന് പുതിയ വാര്‍ത്തകള്‍ എത്തുകയായി…

ഓജോ ബോര്‍ഡാണ്  ഇപ്പോഴത്തെ താരം!


പെണ്‍കുട്ടികളാണ്  ഈ പരിപാടികളുടെ മുഖ്യ പ്രായോജകര്‍ ….എ മുതല്‍ ഇസഡ് വരെ ഉള്ള അക്ഷരങ്ങളും ഒന്നു മുതല്‍ ഒന്‍പതുവരെയുള്ള അക്കങ്ങളുമാണ്  ആ ബോര്‍ഡിലുള്ളത്…ഇരുട്ടത്ത്, മെഴുകുതിരി വെളിച്ചത്തില്‍ അതിനടുത്തിരുന്ന്  വിളിച്ചാല്‍ ആത്മാക്കള്‍ വരുമത്രെ!

ധാരാളം പെണ്‍കുട്ടികള്‍ ഈ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്…

ഹൈസ്കൂള്‍ – പ്ലസ് ടു- കോളേജ്  കുട്ടികളാണ്  ഈ ‘ ആത്മാവ് വേട്ട’ നടത്തുന്നത്…

മന:ശ്ശാസ്ത്രജ്ഞന്മാര്‍ക്ക് ഒട്ടെറെ പേഷ്യന്‍സിനെ കിട്ടുന്നു എന്നതാണ് ഇതിന്റെ ആത്യന്തിക ഫലം…

ഹോസ്റ്റലുകളില്‍ പാതിരാത്രികളില്‍ കൂട്ട നിലവിളി ഉയരുന്നു…. കത്തിച്ചു വച്ച മെഴുകുതിരി  അണയുകയോ…കാറ്റടിക്കുകയോ ചെയ്യുമ്പോള്‍  കുട്ടികള്‍ ഭയന്ന് നിലവിളിക്കുന്നതാണത്രെ!

ആത്മാക്കള്‍ ഇറങ്ങിവന്ന് നമ്മുടെ ചോദ്യങ്ങള്‍ക്ക്  ഉത്തരം തരുമത്രെ!

പരീക്ഷയ്ക്ക് ജയിക്കുമോ, കാമുകനെ കിട്ടുമോ…തുടങ്ങിയവയാണ് ഇവര്‍ക്ക് അറിയേണ്ടത്…

പരീക്ഷാക്കാലത്ത്  ചോദ്യപേപ്പര്‍ കൊണ്ടുകൊടുക്കാനും ചില ആത്മാക്കള്‍ തയ്യാറായത്രെ…

ഈ വക വിശ്വാസങ്ങള്‍ വിദ്യാലയങ്ങളുടെ താളം തെറ്റിക്കാന്‍ തുടങ്ങിയിട്ടുണ്ട്…

ഇത്  ഗൌരവനായി കാണേണ്ട കാര്യമാണ്…

തിരുവനന്തപുരത്തിനടുത്തുള്ള ഒരു സ്കൂളിലെ നാലു കുട്ടികള്‍ ഇന്റര്‍വെല്‍ സമയങ്ങളില്‍ ഒത്തുകൂടി ഓജോ കളിച്ചു…ക്ലാസ്സുകള്‍ നടത്താതെ അടച്ചിട്ടിരുന്ന മുറിയാണത്…ഇവര്‍ അതിനകത്ത് കയറി കളി തുടങ്ങി…ദൂരെ എവിടെയോ വെന്തുമരിച്ച ഒരു ബ്രാഹ്മണ സ്ത്രീവന്ന് അവരുടെ കഥ പറഞ്ഞുവത്രെ! ഒരു വലിയ നിലവിളി കേട്ട്  അധ്യാപകര്‍ ചെന്നുനോക്കുമ്പോള്‍ മുടിയൊക്കെ അഴിച്ചിട്ട്  കുട്ടികള്‍ ഒരു പ്രത്യേക ഭാവത്തില്‍ നിന്ന്  ഒരു കുട്ടിയെ ആക്രമിക്കുന്നു!!


ആ സംഭവം സ്കൂളിലെ മറ്റ് കുട്ടികളെ ഭയത്തിലാഴ്ത്തിയിട്ടുണ്ട്…9-ആം ക്ലാസ്സിലെ കുട്ടികളാണ് ആ കഥാപാത്രങ്ങള്‍ …അപരിചിതന്‍ സിനിമയാണത്രെ  അവര്‍ക്ക് പ്രചോദനമായത്!

അവര്‍ ഇപ്പോഴും പഠനത്തിലേക്ക് തിരികെ വന്നിട്ടില്ല!

ഈ വക അന്ധവിശ്വാസങ്ങള്‍ ശരിയെന്ന് പ്രചരിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുമുണ്ട്…അവരെ എത്രയും വേഗം ജയിലിലടയ്ക്കണം..


നമ്മുടെ കുട്ടികള്‍ കൈവിട്ടു പോകുകയാണ്…

അധ്യാപകരും രക്ഷാകര്‍ത്താക്കളും അധികാരികളും ഉണരണം…ഈ വക വിശ്വാസങ്ങള്‍ക്കെതിരെ ബോധവത്ക്കരണം നടത്തണം…

Advertisements

7 thoughts on “പെണ്‍കുട്ടികള്‍ ‘ഓജോ ബോര്‍ഡി’ നു മുമ്പില്‍ ….കാമ്പസുകളില്‍ ആത്മാക്കള്‍ പറന്നിറങ്ങുന്നു…..!

  1. അധ്യാപകരും രക്ഷാകര്‍ത്താക്കളും അധികാരികളും ഉണരണം…ഈ വക വിശ്വാസങ്ങള്‍ക്കെതിരെ ബോധവത്ക്കരണം നടത്തണം…

  2. ഓജോ ബോഡിനെ കുറിച്ച് ഞാനും കേട്ടിട്ടൂണ്ട്. എന്റെ സുഹ്യത്തെ പറഞ്ഞത്, കൊല്ലപ്പെട്ട അവരുടെ ഒരു സുഹ്യത്തിന്റെ ആത്മാവ് വന്ന് അയാളെ കൊന്നവരെ കുറിച്ച് പറഞ്ഞുവത്രെ. ഓരോ വിശ്വാസങ്ങള്‍. നമ്മുടെ മനസ്സിലുള്ള ചില ഫാന്റസികള്‍ ഇങ്ങനെ പുറത്ത് വരുന്നു എന്ന് വേണം കരുതാന്‍. മനുഷ്യന്റെ ഭാവനകള്‍ക്ക് പരിധികളില്ലല്ലോ.

  3. ഏഷ്യാനെറ്റില്‍ ഓജോ ബോര്‍ഡും ,പെന്‍ഡുലം എന്നിവയെക്കുറിച്ചുള്ള
    ചര്‍ച്ചയുടെ രണ്ടാം ഭാഗം “നമ്മള്‍ തമ്മില്‍ ” ഞായറാഴ്ച രാത്രി
    10.00 മണിക്ക് ………

  4. നല്ലതും ചീത്തയും ഒക്കെ നമ്മുടെ മനസ്സിലാണ്. പിശാചിനെത്തന്നെ ധ്യാനിച്ച് ഒരു മണിക്കൂറിരുന്നാല്‍‌ അവിടെ പിശാചുവരും അവരുടെ ചിന്തകള്‍‌ പൈശാചികമാവും. ദൈവവും പിശാചുമൊക്കെയായി മാറുന്നത് നമ്മുടെ മനസ്സുതന്നെയാണെന്ന്‍ നമുക്കു നമ്മുടെ മക്കളെ പഠിപ്പിക്കാം. പിശാചിനെ വിളിക്കുന്നതിനു പകരം‌ മറ്റുള്ളവരോട്‌ അനുകമ്പയും സഹാനുഭൂതിയും പങ്കുവെച്ചവര്‍‌ ദൈവത്തെ വിളിക്കട്ടെ; കാണട്ടെ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w