ഏഷ്യാനെറ്റ് ഒരു തലമുറയെ മനോരോഗികളാക്കുന്നു….

ദൃശ്യമാധ്യങ്ങളുടെ സ്വാധീനം അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന കാലഘട്ടമാണിത്..

സീരിയലുകള്‍ക്ക് ഇത് കഷ്ടകാലം..

അവയുടെ സ്ഥാനം  മറ്റ് ‘ഷോകള്‍ ‘  കൈയടക്കിയിരിക്കുന്നു..!


ഇത്തരം ഷോകള്‍ പൊടിപൊടിക്കുകയാണ്…എല്ലാ ചാനലുകളിലും..

ഒരു പുതിയ സംസ്കാരം തന്നെ ഉണ്ടായിവരുന്നതുപോലെ തോന്നുന്നു…


മക്കളെ പഠിപ്പിച്ച്  നല്ല ഉദ്യോഗസ്ഥരാക്കുക എന്നതായിരിക്കുന്നു അല്പകാലം മുന്‍പുവരെ കേരളത്തിലെ രക്ഷകര്‍ത്താക്കളുടെ  ആത്യന്തിക ലക്ഷ്യം…

ഇന്നത് പാടേ മാറിയിരിക്കുന്നു..

ഏതെങ്കിലും ലൈവ് ഷോകളില്‍ ‘തിളങ്ങുന്നതിന്’ പാകത്തില്‍ മക്കളേ വാര്‍ത്തെടുക്കാനാണ് അവര്‍ നെട്ടോട്ടമോടുന്നത്..!

പണ്ട് കിടപ്പാടം വിറ്റ് ഗള്‍ഫില്‍ പോകാന്‍ കാണിച്ചിരുന്ന തിടുക്കം ഓര്‍മ്മിക്കാവുന്നതാണ്….


സ്റ്റാര്‍ സിംഗര്‍ നോക്കൂ…

അത് ഒട്ടേറെ കിട്ടികളെ  മനോരോഗികളാക്കാന്‍ തുടങ്ങിയിട്ടുണ്ട്..

ഒരു പ്രത്യേക രീതിയില്‍ സംസാരിക്കുക,നടക്കുക, എസ്.എം.എസ് അയയ്ക്കുക ഇവ ഒരു ജ്വരം പോലെ കൌമാരത്തെ പിടികൂടിയിട്ടുണ്ട്…

ഷോകളില്‍ പങ്കെടുക്കുന്നവര്‍ക്ക്  ലഭിക്കുന്ന താരപരിവേഷം വളരെ വലുതാണ്..


മക്കളെ ചുളുവില്‍ യേശുദാസും ചിത്രയുമാക്കാന്‍ രക്ഷിതാക്കള്‍ നെട്ടോട്ടമോടുന്നു..അവര്‍ എന്തിനും തയ്യാറാണ്…


മത്സരാര്‍ത്ഥികള്‍ അമിത ടെന്‍ഷന് വിധേയരാകുന്നുണ്ട്…അവരുടെ ഭാവി തന്നെ അപകടത്തിലാകുന്ന തരത്തില്‍…

അത്  പഠന വിധേയമാ‍ക്കേണ്ട കാര്യമാണ്..


ഇല്യൂമിനേഷന്‍ എന്നൊക്കെ പറഞ്ഞ് എന്തൊക്കെ കോപ്രായങ്ങളാണ് കാട്ടിക്കൂട്ടുന്നത്?

ഓരോ ആളെയും ടെന്‍ഷനടിപ്പിച്ച്  IN,OUT കളികള്‍ അരങ്ങേറുന്നു..!

ഔട്ടാകുന്നവരുടെ സങ്കടം ക്ലോസപ്പില്‍ …രക്ഷാകരത്തളുടെ ആര്‍ത്തനാദം ഒപ്പിയെടുത്തൊരു തരികിട…

അവതാരത്തിന്റെ ക്ലീഷേ പ്രകടനങ്ങള്‍ …

ജ്ഡ്ജസ്സിന്റെ മൂക്കുചീറ്റല്‍ വിത്ത്  എഫക്റ്റ് സഹിതം….

പിന്നെ കുത്തിനോവിക്കുന്ന കമന്റുകള്‍ …

ആയിരങ്ങളും ലക്ഷങ്ങളും മുടക്കിക്കഴിഞ്ഞ രക്ഷകര്‍ത്താവിന്റെ വിങ്ങല്‍ വീണ്ടും വീണ്ടും കാണിക്കും…

എല്ലാം നഷ്ടപ്പെട്ടതുപോലെ അവര്‍ കരഞ്ഞ് തകര്‍ക്കുന്നു…

ഇതും നാട്യമാണോ?


കൂടെ വിധികര്‍ത്താക്കളുടെ ഗമണ്ടന്‍ ഉപദേശങ്ങള്‍  ..മോളെ/മ്മോനെ നീ പുലിയാണ് കേട്ടാ…സംഗീതം കൈവിടരുത്…നിന്റെ ശബ്ദം ഭയങ്കരമാണ്….

ചിത്രയും ഈ തരികിടയില്‍ പെട്ടിരിക്കുന്നു..

കഷ്ടം…

ഇവരുടെ വിധികളൊന്നും പ്രധാനമല്ല…

എസ്.എം.എസാണ് പ്രധാനം…പാട്ടുംവേണ്ട കൂത്തും വേണ്ട…എസ്.എം.എസ് ഉണ്ടെങ്കില്‍ …

അതാണ് ‘വിജയികളെ ‘ തീരുമാനിക്കുന്നത്…

പിന്നെ ജഡ്ജസ്..?

അവര്‍ക്കിട്ട് ഒരു പണികൊടുത്തതല്ലേ….

ചുമ്മാ…ഇരിക്കട്ടെ പാവങ്ങള്‍ ….


ഒരു കണ്ണീര്‍ സീരിയല്‍ കണ്ട പ്രതീതീ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നു…

അവരും സന്തുഷ്ടര്‍ ….

ഒരു കൂട്ടം മനോരോഗികള്‍ ഉണ്ടായിവരുന്നു എന്നതാണ് ഇതുകൊണ്ടുള്ള നേട്ടം…


പിന്മൊഴി

ടേയ്…ശിവാ ആരാടെ ഈ SMS ഒക്കെ അയയ്ക്കുന്നത്….അമ്മേണ ഞാന്‍ ഇതുവരെ ഒന്നുപോലും അയച്ചിട്ടില്ല…

അതൊക്കെ ഓരോ സൂത്രങ്ങളാ…

ആര്‍ക്കാ ഇതിനൊക്കെ നേരം….

എല്ലാം മായ തന്നെ…

അതെയതെ …

കണ്ടതും കേട്ടതുമൊന്നുമല്ല കഥ…അത് സീക്രട്ടാ…..

ഓഹോ…..


Advertisements

2 thoughts on “ഏഷ്യാനെറ്റ് ഒരു തലമുറയെ മനോരോഗികളാക്കുന്നു….

  1. ചാനലിന്നുമുന്നിലിരുന്നാല്‍ .. ദേ.. ബൂലോകം പട്ടിണിയാവും കേട്ട. പിന്നെ പിള്ലേരും. 🙂

    ചാനലിന് ചാനലിന്റെ വഴിക്കുവിടുന്നതാ നല്ലത്. അല്ലെങ്കില്‍ എന്തിനാണപ്പാ ഇതിനൊക്കെ നിന്ന് കൊടുക്കുന്നേ. പരസ്യ്ം എന്നത് ടി. വി . യില്‍ വരുന്ന കാലത്തോളം എനിക്ക് റ്റി.വി, കാണാന്‍ താല്പര്യമില്ല. അതാ എന്റെ ലൈന്‍. 🙂

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w