താക്കറെമാര്‍ നാടിനാപത്ത്‌… അവരെ ഉന്മൂലനം ചെയ്യണം…!

പ്രാദേശിക വാദം അതിന്റെ  പരകോടിയിലെത്തിയിരിക്കുന്നു,മുംബെയില്‍ …

എന്തിനും ഏതിനും മണ്ണിന്‍ വാദം..

അതും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ …

പാശ്ചാത്യര്‍ക്ക്‌ ചിരിക്കാന്‍ മറ്റെന്തു വേണം?

ഭാരതീയ സംസ്കാരത്തിന്‌ അപമാനമായ ചില സംഘടനകള്‍ ഉണ്ട്‌..

അതിലൊന്നിന്റെ  നേതാവാണ്‌ ബാല്‍ താക്കറെ.. !

ഇപ്പോള്‍ പഴയ ഉശിരൊന്നുമില്ല..കുടുംബരാഷ്ട്രീയം കളിച്ച്‌ എല്ലാം തുലച്ചു…

എന്നാലും സിംഹം സിംഹമാണെന്ന് പറയിക്കാന്‍ ചില തറ വേലകള്‍ തുടങ്ങിയിട്ടുണ്ട്‌… (പാവം കണ്ണാടി നോക്കാറില്ലെന്ന് തോന്നുന്നു!)

ഭാരതത്തിന്റെ  അഭിമാനമായ സച്ചിന്‍ നടത്തിയ ഒരു പരാമര്‍ശത്തില്‍ കയറിപ്പിടിച്ചിരിക്കയാണ്‌ ആ വിദ്വാന്‍  ..

മുംബെ എല്ലാപേര്‍ക്കും അവകാശപ്പെട്ടതാണ്‌ എന്നാണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടത്‌…തികച്ചും വസ്തു നിഷ്ഠമായ അഭിപ്രയം..

ഇത്‌ സടകൊഴിഞ്ഞ സിങ്കത്തെ ചൊടിപ്പിച്ചുവത്രെ!

സച്ചിന്‍ രാഷ്ട്രീയം പറയേണ്ട കളിച്ചാല്‍ മതിയെന്നാണ്‌ മൂപ്പരുടെ ഉപദേശം…

അതോ ഭീഷണിയോ?

ഭീഷണിയെന്നു വേണം അനുമാനിക്കന്‍ ….

മണ്ണിന്‍ മക്കള്‍ വാദം വീണ്ടുമുണര്‍ത്തി തിരിച്ചുവരാനുള്ള വൃഥാ ശ്രമമാണ്‌ മൂപ്പര്‍ നടത്തുന്നത്‌…

കോണ്‍ഗ്രസ്സും ബി.ജെ. പി യും താക്കറെയ്ക്കെതിരെ രംഗത്തെത്തിക്കഴിഞ്ഞു!

അത്രയും നല്ലത്‌…

ദൈവത്തിനടുത്ത സ്ഥാനമാണ്‌ ഇന്ത്യാക്കാര്‍ സച്ചിന്‌ നല്‍കിയിരിക്കുന്നത്‌…. താക്കറെയ്ക്ക്‌ ഒരു രക്തദാഹിയുടെ സ്ഥാനവും!

അത്‌ തിരിച്ചറിഞ്ഞാല്‍ നന്ന്… !!!

ജനാധിപത്യത്തിന്റെ  അന്തകന്‍മാരായ ഇവരെപ്പോലുള്ളവരെ ഉന്‍മൂലനം ചെയ്യാതെ രാജ്യം നന്നാവില്ല….

Advertisements

11 thoughts on “താക്കറെമാര്‍ നാടിനാപത്ത്‌… അവരെ ഉന്മൂലനം ചെയ്യണം…!

 1. “പാശ്ചാത്യര്‍ക്ക്‌ ചിരിക്കാന്‍ മറ്റെന്തു വേണം? ”

  അണ്ണന്റെ വിഷമം അതാണല്ലേ. ആസ്ത്രേലിയക്കാര്‍ ഇന്ത്യാക്കരെ എടുത്തിട്ടു പെരുമാറുന്നതൊക്കെ ആഗോളവാതമായിരിക്കും അല്ലേ. താക്കറെയെ ഉന്മൂലനം ചെയ്യാന്‍ അങ്ങ് ചെന്നേരെ..

 2. ദൈവത്തിനടുത്ത സ്ഥാനമാണ്‌ ഇന്ത്യാക്കാര്‍ സച്ചിന്‌ നല്‍കിയിരിക്കുന്നത്‌….

  ത്ഫൂ‍…. താനാര് ഇന്ത്യാരന്റെ വക്താവോ…

 3. ഉന്മൂലനം ചെയ്യണമെന്നൊക്കെ തട്ടി മൂളിക്കുന്നത് താക്കറെയുടെ തനി പകര്‍പ്പാകുന്ന വിഢിത്തമാണല്ലോ. ഈ സാധനങ്ങളെ മുംബൈ തന്നെ ഒതുക്കിക്കോളും. അവിടെ എല്ലാവരും താക്കറെകളാകില്ലല്ലോ.

  പിന്നെ … സച്ചിന്‍ എന്നൊരു ചൂലുകെട്ടിനെ ദൈവമാക്കിയതു കണ്ട് ദൈവത്തോട് ചിത്രകാരനു സഹതാപം തോന്നുന്നു !!!
  പാവത്തിനെ ഇത്രയും തരം താഴ്ത്തരുതായിരുന്നു 🙂

 4. മുംബൈയിലെ പ്രാദേശികവാദം എന്നേ അടിച്ചമര്‍ത്തേണ്ട ഒന്നായിരുന്നു. താക്കറെയെ ഒതുക്കാന്‍ പ്രാപ്തിയുള്ള ഒരു ഭരണാധികാരി ഇനിയും ജനിച്ചിട്ടില്ല. നക്സലിസത്തെക്കാള്‍ വലിയ ഒരു വിപത്തായി അത് രാജ്യത്തിന് മേലെ തുങ്ങി നില്‍ക്കുന്നു. ജയലളിത ചേച്ചിയെയോ മറ്റോ ഭരണം ഏല്‍പ്പിച്ചാല്‍ വല്ലോം നടക്കും.
  “ദൈവത്തിനടുത്ത സ്ഥാനമാണ്‌ ഇന്ത്യാക്കാര്‍ സച്ചിന്‌ നല്‍കിയിരിക്കുന്നത്‌…” സച്ചിന്‍ ആര്‍ക്കാണ് ദൈവം? ക്രിക്കറ്റ്‌ ഭ്രാന്തന്‍മാര്‍ക്ക് മാത്രം. അമിതമായ ആരാധനയും അപകടം തന്നെ…

 5. താക്കറെമാര്‍ രാജ്യത്തിനാപത്ത് എന്നത് സത്യം തന്നെ. പക്ഷെ ഇത്തരം ആപത്തുകള്‍ പൊട്ടിമുളക്കാനു, ഭീമാകാരം പൂണ്ട് വളര്‍ന്നു പന്തലിക്കാനും ഉണ്ടായ കാരണങ്ങളെന്തെന്നു കൂടി അന്വേഷിക്കേണ്ടതുണ്ട്. അതിനു പരിഹാരം കാണേണ്ടതുണ്ട്. അതല്ലാതെ ഉന്മൂലനം എന്നു പറഞ്ഞതു കൊണ്ട് മാത്രം കാര്യമില്ലാതെ വരുന്നു. എന്തു കൊണ്ട് കേന്ദ്ര നേതൃത്വവും മറ്റു പാര്‍ട്ടികളും ശിഖണ്ഡികളെപ്പോലെ നോക്കി നില്‍ക്കുന്നു?

  ഏതായാലും ശിവസേനയില്‍ പണ്ടുണ്ടായിരുന്ന പലരും ഇന്നില്ല എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ആന്തരിക ഛീദ്രം മൂത്ത് മരുമകന്‍ രാജ് താക്കറെ പുറത്തു പോയി പുതിയ പാര്‍ട്ടിയുണ്ടാക്കിയതും ശിവസേനയുടെ ശക്തിയെ ക്ഷയിപ്പിച്ചിട്ടുണ്ട്. തകര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ഗുണ്ടാ പാര്‍ട്ടിയെ താങ്ങി നിര്‍ത്താനുമുള്ള തിരക്കിട്ട ശ്രമങ്ങളാണ് നാമിപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്.

 6. മുംബേയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങാതിരിക്കുക.
  ബോളീവുഡ് സിനിമകള്‍ക്ക് വേണ്ടി പണം മുടക്കരുത്. സിനിമ കാണേണ്ടത് അത്യാവശ്യമെങ്കില്‍ സീഡീ കോപ്പി ചെയ്ത് കാണുക. അല്ലെങ്കില്‍ ടീവീയില്‍ വരുമ്പോള്‍ കാണുക. (പരസ്യത്തില്‍ കാണുന്നതൊന്നും വാങ്ങരുത്.) എന്തൊക്കെയായാലും ഇത് വിനോദമല്ലേ. വിനോദം സൗജന്യവും സ്വതന്ത്രവുമാക്കുക.
  പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വാങ്ങുക.

  http://mljagadees.wordpress.com/2009/11/16/give-privacy-to-maharashtrians/

 7. ഞാൻ സച്ചിൻ ഫാൻ ആനു പക്ഷെ പുല്ലി ദൈവം അല്ല!

  ചിത്രകാരാ… ചൂൽ എന്നൊക്കെ വിളിക്കാൻ മാത്രം മോശം ആണൊ പുള്ളി???

  ഹഹഹ എന്ന കൊമ്മെന്റ് ഒരു താക്കരെയുദെ അടിമയുദെതാനു… മയിന്റണ്ടാ…

 8. “ഹഹഹ എന്ന കൊമ്മെന്റ് ഒരു താക്കരെയുദെ അടിമയുദെതാനു… മയിന്റണ്ടാ…“

  എടോ പ്രശോബേ, തനിക്കു ഞാന്‍ എഴുതിയതിന്റെ അര്‍ഥം മനസ്സിലായില്ല അല്ലേ.. ഇനിയൊട്ടു മനസ്സിലാകുമെന്നും തോന്നുന്നില്ല. സായിപ്പിനെ കാണുമ്പോല്‍ കാവത്തു മറക്കല്ലേ.

 9. പ്രാദേശിക വാദക്കാര്‍ എല്ലായിടത്തും ഒരു പ്രശ്നം തന്നെയാണ്. സച്ചിന്‍ ഭാരതത്തിന്റെ അഭിമാനം ഒരു കളികാരന്‍ എന്നതിനേക്കാള്‍ ഒരു യെധാര്‍ത്ഥ പൌരന്‍ എന്ന നിലയില്‍ ഉയര്‍ത്തിപിടിച്ചു. ഇത് എല്ലാ ഭാരതിയരും മത്രുകയക്കെണ്ടാതാണ്. ഇതാണ് യെധാര്‍ത്ഥ രാഷ്ട്ര ബോഥം.

 10. “ദൈവത്തിനടുത്ത സ്ഥാനമാണ്‌ ഇന്ത്യാക്കാര്‍ സച്ചിന്‌ നല്‍കിയിരിക്കുന്നത്‌…” സച്ചിന്‍ ആര്‍ക്കാണ് ദൈവം? ക്രിക്കറ്റ്‌ ഭ്രാന്തന്‍മാര്‍ക്ക് മാത്രം. അമിതമായ ആരാധനയും അപകടം തന്നെ…

  തീര്‍ച്ചയായും ഭ്രാന്തന്‍മാര്‍ക്ക് മാത്രം !!!!!!

  സച്ചിന്‍ ഒരു നല്ല കളിക്കാരന്‍ ആയിരുന്നു.എന്നാല്‍ ഇപ്പോള്‍ ‘റെക്കോര്‍ഡ്‌’ നേടാനുള്ള നെട്ടോട്ടവും ഇന്ത്യന്‍ ക്രിക്കറ്റ്‌ ന്റെ ‘കടിച്ചുതൂങ്ങി’ നില്‍ക്കുന്ന ‘ലീച്’ മാത്രമാണേ !!!!
  അല്ലെങ്കില്‍ ‘ഗ്രെഗ് ചാപ്പല്‍ നെ പോലുള്ള കോച്ച് ഒരു പുതിയ ഇന്ത്യന്‍ ക്രിക്കറ്റ്‌ തലമുറയെ നല്‍കാനുള്ള തയാറെടുപ്പില്‍ സീനിയര്‍ കളിക്കാരെ കുറെച്ചയായി ഒഴിവാക്കാന്‍ ശ്രേമിച്ചു. ഫലം അദ്ദേഹം പുറത്തു. ഇതാണ് സച്ചിന്‍ എഫ്ഫക്റ്റ്‌. എല്ലാവര്ക്കും അവരവരുടെ നിലനില്‍പ്പ്‌. ‍ആരെങ്കിലും സച്ചിന്‍ ഒഴിവാക്കണം എന്ന് പറഞ്ഞാല്‍ അദ്ദേഹം പുറത്തു. സച്ചിന്‍ ഒരു 60/70 വര്ഷം കളിക്കണം എന്നും എന്ത് കോപ്രായം കാട്ടിയാലും ക്രിക്കറ്റ്‌ ഭ്രാന്തന്‍മാര്‍ക്ക് ആഘോഷം !!!!

 11. ഓഹോ!! ഗ്രെഗ് ചാപ്പല്‍ ഫാന്‍സ്‌ ഒക്കെ ഉണ്ടോ ഇവിടെ? പുത്തന്‍ തലമുറയെ വാര്തെടുതതൊക്കെ കണ്ടു!! താന്‍ എവിടുത്തു കാരനാനെടോ?
  sachin കോപ്രായം കാനിക്കുവാനല്ലേ… കൊള്ളാം…!! ഇന്നിട്ട കമന്റ്‌ ആണല്ലോ… ഈ യടുത്തു കളി ഒന്നും കണ്ടില്ല?

  കഷ്ടം!! തന്നെപോലുല്ലവരോട് എന്ത് പറയാന്‍?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w