ജോര്‍ജ്ജ്‌ മാണിയില്‍ ലയിച്ചു…അഥവാ അരക്കള്ളനും മുക്കാക്കള്ളനും സൌഹൃദത്തിലായി…

കേരളത്തിന്റെ  ദുര്‍വിധിയില്‍ വ്യസനിക്കുക.

.അകമുരുകി…

ഇത്‌ ഈര്‍ക്കില്‍ പാര്‍ട്ടികളുടെ കാലം…

ഗ്രഹണസമയത്ത്‌ നീര്‍ക്കോലിയും….എന്നാണല്ലോ പഴഞ്ചൊല്ല്… !

കേരള കോണ്‍ഗ്രസ്സുകാര്‍ അനവധിയുണ്ട്‌…എണ്ണിത്തീര്‍ക്കാന്‍ കൈയിലെ വിരലുകള്‍ പോരാ…

വലിയ ആദര്‍ശമൊക്കെയാണ്‌ ഇവറ്റകള്‍ പറയുക… സ്വന്തം കുടുംബക്കാരെ അധികാരസ്ഥാനങ്ങളിലെത്തിക്കുക എന്നതാണ്‌ മുഖ്യ അജണ്ട…

മക മാണിസാര്‍ (ആരെ ഏത്‌ പള്ളിക്കൂടത്തില്‍ പഠിപ്പിച്ചു എന്ന് ചോദിക്കരുത്‌…അത്‌ മാണിക്കിഷ്ടമില്ല.. )

ആള്‍ പരമ സാത്വികനാണ്‌, ഉറങ്ങുമ്പോഴാണെന്ന് മാത്രം!!

പാര്‍ട്ടിയ്ക്ക്‌ ജയ്‌ വിളിച്ച്‌ തളര്‍ന്ന അനുയായികളെ തഴഞ്ഞ്‌ സ്വന്തം മകന്‌ സീറ്റ്‌ തരപ്പെടുത്തിക്കൊടുത്തു.. !

ആരോട്‌ ചോദിക്കാന്‍ … ഈര്‍ക്കിലിലെ സര്‍വ്വശക്തന്‍ ….

സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന ആരോപണം നിലനില്‍ക്കുന്നു…

കോട്ടയത്തിന്റെ  സ്വന്തം ആളാണ്‌…

ബൂര്‍ഷ്വകളോടാണ്‌ ചങ്ങാത്തം!


പി.സി.ജോര്‍ജ്ജ് മറ്റൊരവതാരമാണ്…ഇവര്‍ക്കൊക്കെ വളരാനുള്ള മണ്ണ് കോട്ടയത്ത് മാത്രമാണുള്ളത്!- അത് എന്ത് മണ്ണാവോ…(ആ വിഷയം മണ്ണുഗവേഷണ കേന്ദ്രത്തിനു വിടുന്നു..)

പരസ്പരം പഴിചാരലും പാരവയ്പും ആയിരുന്നു മുഖ്യ പണി…

മാണി എന്തൊക്കെ കട്ടു എന്ന് ജോര്‍ജ്ജ് വിളിച്ചു പറഞ്ഞിരുന്നു , തിരിച്ച് മാണീയും…


അണ്ണനും തമ്പിയും ഒന്നായ സ്ഥിതിയ്ക്ക് ഇനി അത്തരം വാര്‍ത്തകളൊന്നും ലഭിക്കില്ല…

കൂട്ടുകൃഷി പൊടിപൊടിക്കട്ടെ…


അടുത്ത മന്ത്രിസഭയാണ് നോട്ടം…

പിളര്‍ന്നും വളര്‍ന്നും നീണാള്‍ വാഴുക…


എന്നാലും ഞങ്ങള്‍…ജനങ്ങള്‍ ശുഭാപ്തി വിശ്വാസക്കാരാണ്….


നിങ്ങള്‍ ഒരു നാള്‍ പിരിയും…

അന്ന്  എല്ലാ അണിയറക്കഥകളും നമുക്ക് ലഭിക്കുക തന്നെ ചെയ്യും….

അതുവരെ ചുമക്കാം…


വിദൂഷകവചനം


ഈനാമ്പേച്ചിയും മരപ്പട്ടിയും കൂട്ടുകൂടുന്നത് താല്‍ക്കാലികമാണ്….!Advertisements

2 thoughts on “ജോര്‍ജ്ജ്‌ മാണിയില്‍ ലയിച്ചു…അഥവാ അരക്കള്ളനും മുക്കാക്കള്ളനും സൌഹൃദത്തിലായി…

  1. അണ്ണനും തമ്പിയും ഒന്നായ സ്ഥിതിയ്ക്ക് ഇനി അത്തരം വാര്‍ത്തകളൊന്നും ലഭിക്കില്ല…
    കൂട്ടുകൃഷി പൊടിപൊടിക്കട്ടെ…

    അടിപൊളി !!!!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w