ശില്‍പാഷെട്ടിയുടെ വരന്‍ കഴുതപ്പുറത്താണ്‌ വരേണ്ടത്‌…

കഴുതകള്‍ മാപ്പ്‌ നല്‍കിയാലും…

നിങ്ങള്‍ക്ക്‌ മനുഷ്യരേക്കാള്‍ ബുദ്ധിയും വിവേകവുമുണ്ട്‌..

ശില്‍പാഷെട്ടി എന്നൊരു നടിയുണ്ടത്രെ..

ഇംഗ്ളണ്ടില്‍ പോയി വിജയിച്ചുവന്നുവത്രെ…

ഏത്‌ ഐറ്റത്തിനാ….

ആര്‍ക്കറിയാം….

ഏതോ ഒരു വെള്ളക്കാരി സഹായിച്ചതുകൊണ്ട്‌ ഗപ്പ്‌ കിട്ടിയത്രെ… !

അവര്‍ കുറെ സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ടത്രെ..

നല്ലത്‌…

അവര്‍  .. കൊറെക്കാലമായി സിനിമയില്‍ വന്നിട്ട്‌…

ഇപ്പോള്‍ കല്യാണം കഴിക്കാന്‍ പോണത്രെ..

അത്‌ നമ്മുടെ മാധ്യമങ്ങള്‍ക്ക്‌ വലിയ വാര്‍ത്തയാണത്രെ…

എന്തര്‌ പത്രധര്‍മ്മം… ?!

കടലിലോ ആകാശത്തിലോ വച്ചായിരിക്കും കെട്ട്‌ എന്നാണ്‌ കേട്ടിരുന്നത്‌…

ആര്‍ക്കറിയാം..

അല്ലെങ്കിത്തന്നെ എന്തിനാ ഒരു കെട്ട്‌ എന്ന് അസൂയാലുക്കള്‍ പറഞ്ഞു നടക്കുന്നുണ്ട്‌…

ചില സിനിമയിലെ പ്രകടനം കണ്ടാ പെറ്റ അല്ല പെറാത്ത തള്ളയും സഹിക്കൂല…

കോടികള്‍ ചിലവഴിച്ചാണ്‌ കല്യാണ മഹാമഹം നടത്തുന്നത്‌…

ഒന്നും വേണ്ടിയിരുന്നില്ല എന്ന് പിന്നീട്‌ തോന്നും എന്ന് സിനിക്കുകള്‍ പറഞ്ഞു നടക്കുന്നുമുണ്ട്‌…

അതവരുടെ ജോലി…

വരന്‍ കുതിരപ്പുറത്തു വരും എന്നാണ്‌ ഇപ്പോള്‍ കേള്‍ക്കുന്നത്‌…

കഴുതകളെ കുതിര ചുമക്കുമോ എന്ന് കണ്ടറിയണം… !

ഒരു നേരത്തെ ഭക്ഷണത്തിന്‌ വകയില്ലാത്ത ജനകോടികള്‍ വസിക്കുന്നിടത്താണ്‌ ഈ വിവാഹ ധൂര്‍ത്ത്‌ അരങ്ങേറുന്നത്‌ എന്നോര്‍ക്കണം..

ആ പണം പാവങ്ങള്‍ക്ക്‌ ഭക്ഷണം നല്‍കാന്‍ കൊടുത്തിരുന്നുവെങ്കില്‍ പുണ്യം കിട്ടുമായിരുന്നു…

കൂതറകള്‍ക്ക്‌ പുണ്യം കിട്ടുമോ എന്നതും സംശയമാണ്‌…

നാടിനേയും നാട്ടാരേയും അറിയാത്ത ഈ ‘സാധന’ങ്ങളെ ബഹിഷ്കരിക്കാന്‍ നാം തയ്യാറാകണം!

വാല്‍ക്കഷണം

രണ്ടെണ്ണത്തിനേയും കഴുതപ്പുറത്ത്‌ കയറ്റി (കഴുത സമ്മതിക്കുമെങ്കില്‍) എഴുന്നള്ളിക്കണമെന്നാണ്‌ വിദൂഷക പക്ഷം…

ഇത മറ്റുള്ള കെട്ടുകാഴ്ചകള്‍ക്കും ഒരു പാഠമാകണം!!

Advertisements

6 thoughts on “ശില്‍പാഷെട്ടിയുടെ വരന്‍ കഴുതപ്പുറത്താണ്‌ വരേണ്ടത്‌…

 1. ണ്ടെണ്ണത്തിനേയും കഴുതപ്പുറത്ത്‌ കയറ്റി (കഴുത സമ്മതിക്കുമെങ്കില്‍) എഴുന്നള്ളിക്കണമെന്നാണ്‌ വിദൂഷക പക്ഷം…
  ഇത മറ്റുള്ള കെട്ടുകാഴ്ചകള്‍ക്കും ഒരു പാഠമാകണം!!

 2. ഹഹഹഹ….
  സിനിമയിലഭിനയിക്കുന്ന ഈ സാമാനങ്ങളൊക്കെ
  എന്തിനാ കെട്ടുന്നത് എന്ന് എത്രയാലോചിച്ചിട്ടും
  മനസ്സിലാകുന്നില്ലല്ലോ ഗുരുവായൂരപ്പ !!!

 3. എന്നെ ഈ വിവാഹത്തിന് ക്ഷണിച്ചിരുന്നെങ്കിൽ എന്നേ ബഹിഷ്കരിച്ചേനെ..
  വിളിക്കാത്ത സ്ഥിതിക്ക് എങ്ങനെ ബഹിഷ്കരിക്കും വിദൂഷകാ.. എങ്ങനെ ബഹിഷ്കരിക്കും? എനിക്കാണെങ്കിൽ ബഹിഷ്കരിക്കാഞ്ഞിട്ട് എന്തോപോലെ..

 4. വിവാഹ ധൂര്‍ത്ത് കാണിക്കുന്നത് അവര്‍ മാത്രം അല്ലല്ലോ… ചുമ്മാ പൊങ്ങച്ചത്തിനായിട്ട് ഇവിടെ കേരളത്തിലും പലരും പലതും കാണീക്കുന്നുണ്ടല്ലോ…
  celebrities എന്തു ചെയ്താലും അത് വിവാദമായിക്കോളും… അവരുടെ തലവിധി…

 5. കാശുള്ളവര്‍ വിവാഹ ധൂര്‍തതു നടത്തണം എന്നാണ് എന്റെ അഭിപ്രായം. ആ കാശ് പൂക്കാരനും പാലുകാരനും അതു പോലെ സാധാരണ ജനങ്ങളുടെ അടുത്തേക്കാനല്ലോ എത്തുന്നത്‌. കാശുള്ളവന്‍ അതു ചിലവാക്കാതെ ബാങ്കില്‍ ഇടാല് ആര്‍ക്ക്‌ നേട്ടം????

  കടം വാങ്ങി വിവാഹ ധൂര്‍തതു നടത്തുന്നതാണ് എതിര്‍കേണ്ടത്‌….

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w