യു.ഡി.എഫില്‍ ഉടന്‍ യുദ്ധം തുടങ്ങും- കരുണാകരന്‍ കരുക്കള്‍ നീക്കിത്തുടങ്ങി….

പുകഞ്ഞ കൊള്ളി പുറത്ത്‌ എന്നത്‌ രാഷ്ട്രീയത്തിന്‌ ചേരാത്ത ചൊല്ലാണ്‌…

അവിടെ എല്ലാം മാറുന്നത്‌ പെട്ടന്നാണ്‌…

അബ്ദുള്ളക്കുട്ടിക്ക്‌ വന്ന ഭാഗ്യം കണ്ടില്ലെ?

അബ്ദുള്ളക്കുട്ടി കെ.സുധാകരന്റെ  നോമിനിയാണ്‌, കോണ്‍ഗ്രസ്സിണ്റ്റെയല്ല..

കുട്ടി തിരിഞ്ഞ്‌ കടിക്കുന്ന ഇനമാണ്‌… അത്‌ വൈകാതെ മനസ്സിലാവും!

അപ്പോള്‍ പറയാവുന്ന പഴഞ്ചൊല്ല് ഇതാണ്‌ – വേലിയിലിരുന്നതിനെയെടുത്ത്‌……


ഉപതെരഞ്ഞെടുപ്പില്‍ മൂന്നും കിട്ടി.. !

നല്ലത്‌..

മൂന്നും ആരുടേതായിരുന്നു?

അത്‌ ഞമ്മളതായിരുന്നു…

പിന്നെ….

(നിശബ്ദത)

ഭൂരിപക്ഷം കുറഞ്ഞു എന്നത്‌ ഒരു കുറച്ചിലല്ലെ…

സി.പി.എം പിടിച്ചെടുക്കാന്‍ നോക്കി…

കഴിഞ്ഞില്ല…


വലിയ സന്തോഷമൊന്നും യു.ഡി. എഫി ന്‌ തോന്നേണ്ടതില്ല എന്ന് സാരം!


ഈ വിജയം വരാനിരിക്കുന്ന തകര്‍ച്ചയുടെ ( ആഭ്യന്തരകലാപം) മുന്‍പുള്ള ഒരു ആശ്വാസം മാത്രമാണ്‌..

കുതന്ത്രവീരന്‍ കരുണാകരന്‍ മകനെ എടുത്ത്‌ കോണ്‍ഗ്രസ്സിലേക്കിടാന്‍ പണി തുടങ്ങി..

ഇപ്പോള്‍ അത്‌ അവസാന ഘട്ടത്തോടടുക്കുകയാണ്‌…


കേരളത്തിലെ ചില നേതാക്കന്‍മാര്‍ പച്ചക്കൊടി കാട്ടിക്കഴിഞ്ഞു…

ചാണ്ടിക്കും ചെന്നത്തലയ്ക്കും വഴങ്ങേണ്ടിവരുമെന്നാണ്‌ സൂചന…

മകനെക്കൂടി കൊണ്ടുവന്നിട്ട്‌ അങ്കം തുടങ്ങാം എന്നാണ്‌ ലീഡര്‍ വിചാരിക്കുന്നത്‌….

തന്റെ  കാലം കഴിയുന്നതിനുമുന്‍പ്‌ മകനെ യുവരാജാവാക്കണമെന്നാണ്‌ ലീഡര്‍ക്ക്‌.. അതിനു വേണ്ടി കച്ച മുറുക്കിക്കഴിഞ്ഞു…

ചാണ്ടി പ്രഭൃതികള്‍ കൊറെ വിയര്‍ത്തതു തന്നെ….


കേരള കോണ്‍ഗ്രസ്സുകള്‍ എന്ന ഇത്തിള്‍ക്കണ്ണികള്‍ തന്നെ ധാരാളം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്‌… അതിനു പുറമേയാണ്‌ ഈ വകകള്‍ വരുന്നത്‌…


ലീഡറും മുരളിയും അബ്ദുള്ളക്കുട്ടിയും കൂടി കോണ്‍ഗ്രസ്സിനെ ഒരു വഴിക്കാക്കും… !!


മൊത്തം തമാശ തന്നെ…

Advertisements

3 thoughts on “യു.ഡി.എഫില്‍ ഉടന്‍ യുദ്ധം തുടങ്ങും- കരുണാകരന്‍ കരുക്കള്‍ നീക്കിത്തുടങ്ങി….

 1. “ഉപതെരഞ്ഞെടുപ്പില്‍ മൂന്നും കിട്ടി.. !
  നല്ലത്‌..
  മൂന്നും ആരുടേതായിരുന്നു?”

  അപ്പൊ ഇനി തെരെഞ്ഞെടുപ്പൊന്നും കേരളത്തില്‍ വേണ്ട. സഖാക്കന്മാര്‍ക്ക് ഇപ്പൊ ഉള്ളതു സഖാക്കള്‍ക്കും, കോഗ്രസ്സിനു ഉള്ളത് കോണ്‍ഗ്രസ്സിനും. അങ്ങനെ മതിയൊ വിദൂഷകാ?

  ” ഭൂരിപക്ഷം കുറഞ്ഞു എന്നത്‌ ഒരു കുറച്ചിലല്ലെ…
  സി.പി.എം പിടിച്ചെടുക്കാന്‍ നോക്കി…
  കഴിഞ്ഞില്ല… ”

  അയ്യൊ അങ്ങനെ അല്ലാ … “ഊംബി” പോയി. പിന്നെ ഭയങ്കര പുളിയും. അതുകൊണ്ടു മൂന്ന് സീറ്റ് വേണ്ടാന്ന് വെച്ചു. അത്രെ ഉള്ളൂ….

  എന്നാലും ജനങ്ങള്‍ നല്‍കിയ ആ മുഖമടചുള്ള അടിയുടെ ചൂടുണ്ടല്ലൊ !! ഹൊ അതിതു വരെ മാറിയില്ല. എന്നാലും കഴിഞ്ഞ തവണത്തെ പോലെ പള്ളക്ക് കാലു കേറ്റില്ലല്ലൊ.

  നമ്മള്‍ ചങ്ങലയെല്ലാം ഇട്ട് അച്ചു-ലാവ്ലിന്‍ സഖാക്കള്‍ കൈകോര്‍ത്താല്‍ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w