വിനയന്‍ വിതച്ച വിന – വിഹിതം സി.പി.ഐ യ്ക്കും കിട്ടി…

വിനയന്റെ കട്ടയും പടവും മടക്കുമെന്ന് ഏതാണ്ട് ഉറപ്പായി…

ഏത്  വിനയനെന്നോ…

നമ്മുടെ സംവിധായകന്‍-

ഓ ..മനസ്സിലായി… അന്ധനേയും ചെകിടനേയും കുള്ളനേയും സിനിമയില്‍ കൊണ്ടുവന്ന..

അതെ, അതു തന്നെ പുള്ളി…

പുള്ളിയ്ക്കിപ്പോ എന്നാ പറ്റി…

പറ്റിയില്ല..പക്ഷെ പറ്റും…

ഡേയ്..ശിവാ.. തെളിച്ചു പറേടേ…

പറയാം…രണ്ടു നാല് സിനിമയെടുത്തപ്പം അഹങ്കാരം തലയ്ക്കു പിടിച്ചു…നാന്‍ താണ്‍ ടാ  സംവിധായകന്‍ ..എന്ന മട്ട്…

ങ്ഹാ..എന്നിട്ട്…

കണ്ണിക്കണ്ട സിനിമാക്കാരെയെല്ലാം ചീത്ത പറഞ്ഞു…നമ്മുടെ മെഗാ സ്റ്റാറുകളേയും വെറുതെ വിട്ടില്ല കേട്ടോ…


അത്ര വല്യ പുള്ളിയാണോ?

എടേയ് വല്ലപ്പഴുമൊക്കെ ഒരു സിനിമ കാണണം കേട്ടാ….സ്വയം വലിയ ആളാണെന്ന് വിചാരിക്കാന്‍ ആര്‍ക്കും കപ്പം കൊടുക്കണ്ടല്ലോ?

അത് ശരിയാണ്…


പിന്നെ കക്ഷി ചില്ലറക്കാരനല്ല എന്നത് നേരാണ്…സമയം ഒത്തുവന്നപ്പം മാക്ടയുടെ തലപ്പത്ത് കയറി ഇരുപ്പുറപ്പിച്ചു…സിനിമാ രംഗത്ത്  ട്രേഡ് യൂണിയന്‍ സംസ്കാരത്തിന് അടിത്തറ പാകി…

സെറ്റുകളില്‍ ചെന്ന് കശപിശ നടത്തുക എന്നതായി പ്രധാന പരിപാടി…ഒരു തരം കൊട്ടേഷന്‍ തന്നെ!


പിന്നണിയില്‍..?

ബൈജു കൊട്ടാരക്കരയെപ്പോലുള്ള ചാവേറുകള്‍ സദാസമയം അകമ്പടി സേവിച്ചു..(വേറെന്തു പണി?)

ഇപ്പോള്‍ എന്തുപറ്റി.. അതു പറ…


മാക്ടയുടെ അഹങ്കാരം സഹിക്കാതെ വന്നപ്പോള്‍ ബാക്കിയുള്ളവര്‍ ചേര്‍ന്ന് സമാന്തര സംഘടനയുണ്ടാക്കി…അത്  ക്ലിക്കുചെയ്തു…സിനിമരംഗത്തെ കാക്കത്തൊള്ളായിരം യൂണിയനുകളും അതില്‍ ലയിച്ചു…അതിന് അംഗീകാരവും ലഭിച്ചു!


അപ്പോള്‍ മാക്ട…

അതിന്റെ കാറ്റുപോയി…വെളിയം ആശാനും കൂട്ടരും വിനയന്‍ വഴി ഈ രംഗത്ത് പ്രവേശിക്കാന്‍ (എ.ഐ.റ്റി.യു.സി) തക്കം പാര്‍ത്തിരിക്കുകയായിരുന്നു..വിനയന്റെ വീഴ്ച അവരുടെ സ്വപ്നങ്ങളെ കരിച്ചുകളഞ്ഞു…

അപ്പോള്‍ വിനയന്റെ പിണിയാളുകള്‍ ….


നേതാവിന്റെ തനിനിറം മന്‍സ്സിലായപ്പോള്‍ എല്ലാവരും പിരിഞ്ഞുപോയി…അവസാനം സ്വന്തം ചാവേര്‍ കൊട്ടാരക്കരയും!!


ഇനി..?


പരസ്യമായി മാപ്പുപറഞ്ഞ്  പുതിയ സംഘടനയില്‍ ചേക്കേറാം…

മാപ്പുപറഞ്ഞില്ലെങ്കില്‍ ….

സിനിമയോ സീരിയലോ ചെയ്യാന്‍ പറ്റില്ല…പുതിയ സംഘത്തിലുള്ളവര്‍ സഹകരിക്കില്ല..അത്രതന്നെ!

അപ്പോള്‍…

അതുതന്നെ ഇഷ്ടന്റെ കഞ്ഞികുടി മുട്ടി….!!

സി.പി.ഐ യുടെ മുഖത്തുമേറ്റ് ഒരു ചൂരലടി…

(അവര്‍ക്ക് ഇനിയെങ്കിലും വെളിവുണ്ടാകട്ടെ..)


വിദൂഷകവചനം- എന്നും വെള്ളിയാഴ്ചയല്ല….Advertisements

3 thoughts on “വിനയന്‍ വിതച്ച വിന – വിഹിതം സി.പി.ഐ യ്ക്കും കിട്ടി…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w