രത്തന്‍ റ്റാറ്റ അറിയുന്നുണ്ടോ ഈ പകല്‍ക്കൊള്ള.. ?

ഒരു വലിയ അബദ്ധം പറ്റി…

ഇനി ഇത്‌ ആര്‍ക്കും പറ്റാതിരിക്കാനാണീ കുറിപ്പ്‌..

ഞാന്‍ ഒരു റ്റാറ്റാ ബ്രോഡ്ബാന്റ് (റ്റാറ്റാ ഫോട്ടോണ്‍ പ്ളസ്‌)വാങ്ങി.

അതോടെ കഷ്ടകാലവും തുടങ്ങി.. !

യു.എസ്‌.ബി ബ്രോഡ്ബാന്റാണ്‌.

3.1 Mbps വരെ സ്പീഡ്‌ ലഭിക്കുമെന്നാണ്‌ പറഞ്ഞത്‌!

സ്പീഡ്‌ ഇതുവരെ 1.5 യ്ക്ക്‌ അപ്പുറം പോയിട്ടില്ല..

മിക്കവാറും ലഭിക്കുക 300-600Kbps  ആണ്‌!

മുടക്ക്‌ മുതല്‍ 3600 / രൂപയാണ്‌..

മാസം 500/ രൂപ വാടകയുള്ള പ്ളാനാണ്‌ ഞാന്‍ തെരഞ്ഞെടുത്തത്‌..

30  മണിക്കൂര്‍ ഫ്രീയായി ഉപയോഗിക്കാം..

ആദ്യമാസം എത്ര ഉപയോഗിച്ചാലും ഫ്രീയാണ്‌…

ഇതൊക്കെ വിശ്വസിച്ച്‌ ഞാന്‍ ഉപയോഗിച്ചു തുടങ്ങി…

ഒരു മാസം കഴിഞ്ഞപ്പോള്‍ വിളി വരുന്നു…

നിങ്ങള്‍ക്ക്‌ ബില്ല് ലഭിച്ചില്ലേ?

ഇല്ലെന്ന് ഞാന്‍ ..

ബില്ല് അയച്ചു..എത്രയും വേഗം പേ ചെയ്യണം…തുക1228/രൂപ…

ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി..

എന്റെ  ഉപയോഗം ഞാന്‍ നോട്ടുചെയ്തിട്ടുണ്ടായിരുന്നു…

ഒരു കാരണവശാലും മിനിമം കഴിഞ്ഞുപോയിട്ടില്ല …

ഇക്കാര്യം ഞാന്‍ വിളിച്ച കുട്ടിയോട്‌ പറഞ്ഞു…

അല്‍പം കാത്തിരിക്കാന്‍ പറഞ്ഞു..

പിന്നീട്‌ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയാത്ത ചില കണക്കുകളൊക്കെ പറയുന്നത്‌ കേട്ടു…

സഹികെട്ട്‌ ഞാന്‍ ഫോണ്‍ കട്ടു ചെയ്തു..

പിന്നീട്‌ രണ്ടു ദിവസത്തിനുശേഷം വീണ്ടും വിളി വരുന്നു..

അപ്പോള്‍ പറഞ്ഞത്‌ മറ്റൊരു തുകയാണ്‌…

പിന്നീട്‌ എനിക്കൊരു മെയില്‍ അയയ്ക്കുകയുണ്ടായി.. അതിലെ തുക 800/ ന് താഴെയാണ്‌…

വീണ്ടും ഇന്നലെ വിളി വന്നു..

തുക 2188/ ആണത്രെ!!

അവര്‍ തന്ന കസ്റ്റമര്‍ കെയര്‍ നമ്പറിലൊക്കെ വിളിച്ചു സത്യസ്ഥിതി പറഞ്ഞുനോക്കി…

നോ ഫലം!!

ആരാണ്‌ എവിടന്നാണ്‌ വിളിക്കുന്നത്‌ എന്ന് പറയത്തില്ല… !!

ഒരു കുത്തഴിഞ്ഞ അവസ്ഥ തന്നെ!!

പറ്റിയത്‌ പറ്റി…

ഈ യു.എസ്‌.ബി. മോഡം എറിഞ്ഞുടയ്ക്കാനാണ്‌ ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്‌…

പോണതുവരെ പോകട്ടെ…

കാശടയ്ക്കാനൊന്നും തല്‍ക്കാലം വിചാരിക്കുന്നില്ല..

ആ രത്തന്‍ റ്റാറ്റ ഇതുവല്ലതും അറിയുന്നുണ്ടോ ആവോ… ?

മാന്യനായ ബിസിനസ്സുകാരന്‍ എന്നാണ്‌ കേട്ടിരിക്കുന്നത്‌… !!

കലികാലം തന്നെ!

ആയതിനാല്‍ ബൂലോകവാസികളെ നിങ്ങള്‍ കരുതിയിരിക്കുക..റ്റാറ്റ നിങ്ങളുടെ പോക്കറ്റുകീറിയെടുക്കും… !!

Advertisements

6 thoughts on “രത്തന്‍ റ്റാറ്റ അറിയുന്നുണ്ടോ ഈ പകല്‍ക്കൊള്ള.. ?

 1. ഒരു വലിയ അബദ്ധം പറ്റി…
  ഇനി ഇത്‌ ആര്‍ക്കും പറ്റാതിരിക്കാനാണീ കുറിപ്പ്‌..
  ഞാന്‍ ഒരു റ്റാറ്റാ ബ്രോഡ്ബാന്റ് (റ്റാറ്റാ ഫോട്ടോണ്‍ പ്ളസ്‌)വാങ്ങി.
  അതോടെ കഷ്ടകാലവും തുടങ്ങി.. !

 2. ബി.എസ്സ്.എൻ.എൽ എടുക്കു. ഇപ്പോൾ ഐ.പി.ടി.വി യും അവർ തരുന്നുണ്ട്. അതായത് ഒരു ഫോൺ കണക്ഷൻ മാത്രം മതി, ഫോൺ, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്, ചാനൽ ടി.വി ഇതെല്ലാം കിട്ടില്ലെ.

  കഴിഞ്ഞ രണ്ടു കൊല്ലമായി ബി.എസ്.എൻ.എൽ ബ്രോഡ് ബാൻഡ് ഞാൻ ഉപയോഗിക്കുന്നു. കഴിഞ്ഞമാസം മുതൽ ഐ.പി.ടി.വി യും.

  അവരുടേ സർവീസിൽ ഞാൻ തൃപ്തനാണു.

 3. ഞാന്‍ ഇപ്പോള്‍ താമസിക്കുന്നിടത്ത് bsnl കിട്ടാന്‍ കുറച്ചു താമസിക്കുമെന്നാണറിയുന്നത്…

  ഇട്ടിരിക്കുന്ന കേബിള്‍ ഫുള്ളാണത്രെ!
  എത്രകാലം കാത്തിരിക്കണമെന്നറിയില്ല..
  കോര്‍പ്പറേഷനിലാണെന്ന് പറഞ്ഞിട്ടെന്തുകാര്യം?

 4. ഞാന്‍ ഒന്നര കൊല്ലമായി ബി.എസ്.എന്‍.എല്‍ ബ്രോഡ്‌ബാന്റ് ഉപയോഗിക്കുന്നു.പൂര്‍ണ്ണമായി തൃപ്തനാണെന്നു പറയുന്നില്ല.പക്ഷെ,ചതിപ്രയോഗങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല.ഒരു പരാതിയുണ്ടായാല്‍ പരിഹരിച്ചു കിട്ടാന്‍ വല്ലാത്ത താമസം നേരിടുന്നുവെന്നതാണ്‌ ഞാന്‍ അനുഭവിച്ച ഏറ്റവും വലിയ ബുദ്ധിമുട്ട്.
  കെ.എസ്.ആര്‍.ടി.സി,ബി.എസ്.എന്‍.എല്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപങ്ങനങ്ങളെ നാം പരമാവധി ഉപയ്യൊഗപ്പെടുത്തുകയാണ്‌ അവയെ നില നിര്‍ത്താന്‍ ആഗോളവല്‍ക്കരണത്തിന്റെ സുവര്‍ണകാലത്ത് നാം ചെയ്യേണ്ടത്.

 5. ടാറ്റ യു എസ് ബി മോഡം ചിത്രകാരനും മാസങ്ങള്‍ക്കു മുന്‍പ് ഉപേക്ഷിച്ചതാണ്.
  പക്ഷേ, അവരുടെ ബ്രൊഡ് ബാന്‍ഡ് കേബിള്‍ ഇന്റെര്‍നെറ്റ് കുഴപ്പമില്ല കെട്ടൊ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w