ടീച്ചര്‍മാര്‍ അല്പ വസ്ത്രധാരികളാകുമ്പോള്‍ സംഭവിക്കുന്നത്‌…

പ്രീഡിഗ്രി കൂടി സ്കൂള്‍ തലത്തിലേക്ക്‌ വന്നപ്പോള്‍ പല സ്കൂളുകളിലും പലവിധ പ്രശ്നങ്ങളും തലപൊക്കിത്തുടങ്ങി…

കൌമാരപ്രായക്കാരനെ സ്കൂള്‍ ചിട്ടയില്‍ പിടിച്ചിരുത്തുക വലിയ വിഷമമുള്ള കാര്യമാണ്‌..

കൂട്ടംചേരലും കാടുകാട്ടലും അതിന്റെ  മൂര്‍ദ്ധന്യത്തിലെത്തുന്ന പ്രായമാണത്‌…

വൈകാരിക പക്വത ഇല്ലാത്ത അവര്‍ എന്തൊക്കെ ചാപല്യങ്ങളാണ്‌ കാണിച്ചുകൂട്ടുന്നത്‌?

ആ കുട്ടികളെ മാത്രം കുറ്റം പറയാന്‍ കഴിയില്ല..

ഓരോ കൌമാരക്കാരനേയും പ്രത്യേകം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌…

ചെറിയ പ്രശ്നങ്ങളില്‍ പോലും വളരെ സെന്‍സിറ്റീവായി കാണപ്പെടുന്ന അവന്‌ സവിശേഷമായ പ്രശ്നങ്ങളാണൂള്ളത്‌..

കുട്ടിയെ നന്നായി മനസ്സിലാക്കി പഠിപ്പിക്കാന്‍ കഴിയുന്ന സ്ഥിതിയല്ല ഇന്നുള്ളത്‌…

ഓരോ ഹയര്‍ സെക്കന്ററി ക്ളാസ്സിലും 60 കുട്ടികളാണുള്ളത്‌!

അവിടെ അധ്യാപകന്‍ ചിലവഴിക്കുന്നത്‌ 45 മിനിറ്റും!

എന്തൊക്കെ ശ്രദ്ധിക്കാന്‍ കഴിയും?

പഠനം ചൈല്‍ഡ്‌ സെണ്റ്റേര്‍ഡ്‌ ആവുകയും വേണം…

സാര്‍ ഫെസിലിറ്റേറ്റര്‍ ആണത്രെ…

തടിച്ച സിലബസ്‌ ഓരോ വിഷയത്തിനും!

കുട്ടിമാത്രമല്ല അധ്യാപകനും തളര്‍ന്നുപോകുന്നു…

വളരെ അച്ചടക്കത്തോടെ പോയിരുന്ന പല സ്കൂളുകളും ഹയര്‍ സെക്കന്ററി വന്നതോടെ പിന്നാക്കം പോയിരിക്കുന്നു എന്ന പരാതി ഒരു പരിധി വരെ സത്യമാണ്‌…

ആരാ കുറ്റക്കാര്‍?

അവിടത്തെ ഹയര്‍ സെക്കന്ററി  അധ്യാപകരാണോ?

ആണെന്നാണ്‌ പലരുടേയും ഭാവം…

അത്‌ ശരിയല്ല…

നിലമൊരുക്കാതെ ഹയര്‍ സെക്കന്ററി നടപ്പിലാക്കിയിടത്താണ്‌ തെറ്റുസംഭവിച്ചത്‌…

ഒരു ക്ളാസ്സില്‍ 25 കുട്ടികള്‍ …ഒരു മണിക്കൂര്‍ പീരീഡുകള്‍…

പരിശീലനം ലഭിച്ച കൌണ്‍സിലേഴ്സ്‌…

ഇതൊക്കെ ആവശ്യമായിരുന്നു…

കൌമാരക്കാരെ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്ക്‌ ധാരാളം മന:ശാസ്ത്ര ക്ലാസ്സുകള്‍ നല്‍കേണ്ടതുണ്ട്‌…

ഇങ്ങനെ പല പ്രശ്നങ്ങളുമുണ്ട്‌…

അധ്യാപകരുടെ ഡ്രസ്സിംഗ്‌

അത് കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്ന അന്വേഷണമാണ്‌ ഇവിടെ നടത്തുന്നത്‌…

അധ്യാപകര്‍ സമൂഹത്തിന്റെ  ഭാഗമാണ്‌….

പുതിയ പ്രവണതകള്‍ അവരേയും ബാധിക്കും..

എന്നാലും ചിലതൊക്കെ അവര്‍ ഒഴിവാക്കേണ്ടതുണ്ട്‌…

കുട്ടികള്‍ അറിയാതെ പൈങ്കിളി വായിക്കാം…പറട്ട സീരിയല്‍ കാണാം…ഗൈഡ്‌ പുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ചു വയ്ക്കാം…

പക്ഷെ പെരുമാറ്റം…വസ്ത്രധാരണ രീതി..ഇവയില്‍ മായം ചേര്‍ക്കരുത്‌ എന്നാണ്‌ വിദൂഷക മതം…

മിക്ക ടീച്ചര്‍മാരുടേയും വസ്ത്രധാരണം ആഭാസകരമായ്‌ രീതിയിലാണ്‌!ആണ്‍ സാറന്‍മാരും മോശമല്ല…

പൊക്കിള്‍ പുറത്തുകാണിച്ച്‌ ….ബ്ളൌസ്സിന്റെ  പിന്‍ ഭാഗം വെട്ടിയിറക്കി.. ചുണ്ടില്‍ ചായം തേച്ച്‌ വരുന്ന ടീച്ചര്‍മാര്‍…എന്തു പഠിപ്പിച്ചാലും കുട്ടികള്‍ ശ്രദ്ധിക്കില്ല. !

അവരുടെ ചിന്ത അപ്പോള്‍ അവിടെ ആയിരിക്കില്ല..

അവര്‍ ഭാവനാസമ്പന്നരാണ്‌…വിട്ടുപോയ ഭാഗം പൂരിപ്പിക്കുകയായിരിക്കും അവര്‍…

ടീച്ചര്‍ പഠിപ്പിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ സ്വയംഭോഗം ചെയ്യുന്ന കുട്ടികളുമുണ്ട്‌!!

ഞെട്ടണ്ട…

സത്യമാണ്‌!

ഇവിടെ അധ്യാപകര്‍ കുറ്റക്കാരാണ്‌..

മോഡലുകളേയും സിനിമാനടികളേയും അനുകരിക്കുന്നവര്‍ ഈ രംഗത്ത്‌ വിതയ്ക്കുന്ന നാശം വളരെ വലുതാണ്‌…

അതുകൊണ്ട്‌ അല്‍പവസ്ത്ര ധാരികളായ ടീച്ചര്‍മാര്‍ ജാഗ്രതൈ!

സ്കൂളിനുള്ളില്‍ വച്ചും നിങ്ങള്‍ അതിക്രമത്തിന്‌ ഇരയാകാം..

എങ്കിലും വിദൂഷകന്‍ കുട്ടികളെ കുറ്റപ്പെടുത്തുകയില്ല…

കാരണം കുറ്റവാളികള്‍ അവരല്ല…

നിങ്ങളാണ്‌……!!!

Advertisements

24 thoughts on “ടീച്ചര്‍മാര്‍ അല്പ വസ്ത്രധാരികളാകുമ്പോള്‍ സംഭവിക്കുന്നത്‌…

 1. കോപ്പാണ്. അങ്ങനെ തെറ്റിക്കിടക്കുന്ന ഡ്രസ്സിൽ നോക്കി ആത്മരതി അനുഭവിക്കുന്ന സമൂഹത്തിന്റെ മുന്നിൽ പർദ്ദയിട്ട് നിന്നാലും ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല.

  ഓരോരുത്തർക്കും അവരവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാവണം. അധ്യാപകരായാലും വിദ്യാർത്ഥികളായാലും. എന്തെങ്കിലും കണ്ടാൽ ഉടനെ കയറിപ്പിടിക്കാൻ തോന്നുന്ന മനസുകൾക്കാണ് ചികിത്സ വേണ്ടത്.

 2. അധമ സംസ്കാരം ഇറക്കുമതി ചെയ്യുന്ന മാധ്യമങ്ങള്‍ …
  സംഭോഗത്തിന്റെ വിവിധ തലങ്ങള്‍ കാല്പനികമായി അവതരിപ്പിക്കുന്ന സിനിമകളും മറ്റും..
  കൌമാരപ്രായക്കാരന്റെ താളം തെറ്റാന്‍ ഇതൊക്കെ ധാരാളമല്ലെ…

  അധ്യാപകര്‍ മാതൃകകളായിരിക്കണം…
  അവര്‍ക്കിഷ്ടമുള്ള കോലത്തില്‍ നടക്കേണ്ടത് വിദ്യാലയത്തിന് പുറത്തായിരിക്കണം…

  അഭാസകരമായി വരുന്ന അധ്യാപിക എന്ത് മൂല്യമാണ് വിനിമയം ചെയ്യുന്നത്?

 3. “കൌമാരക്കാരെ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്ക്‌ ധാരാളം മന:ശാസ്ത്ര ക്ലാസ്സുകള്‍ നല്‍കേണ്ടതുണ്ട്‌… ”
  പ്രീഡിഗ്രിയുണ്ടായിരുന്നപ്പോള്‍ പഠിപ്പിച്ചിരുന്ന മാഷന്മാര്‍ക്ക് എന്തോന്ന് മന:ശാസ്ത്ര ക്ലാസ്സാണ് കിട്ടിയിരുന്നത്? പണ്ട് ബി.എഡിന് ചൈള്‍ഡ് സൈക്കോളജി പഠിച്ചപ്പോള്‍ പ്രീഡിഗ്രിക്ക് പഠിപ്പിക്കുന്ന ബി.എഡ്. കാണാത്ത അദ്ധ്യാപകരുടെ കാര്യമോര്‍ത്ത് ഞെട്ടിയിട്ടുണ്ട്. കൌമാരക്കാരുടെ പ്രശ്നമെന്തെന്നും അവര്‍ കടന്ന് പോകുന്ന അവസ്ഥയെ കുറിച്ചും ഒരു ബി.എഡ്.ധാരിക്ക് കുറച്ചെങ്കിലും വിവരമുണ്ടാകും എന്നാല്‍ കോളേജിലെ ലക്ചര്‍ക്ക് എന്തൊന്ന് സൈക്കോളജിയാണ് മനസ്സിലായിരുന്നത്. എന്നിട്ടും നമ്മളൊക്കെ പ്രീഡിഗ്രി കഴിഞ്ഞ് പുറത്ത് വന്നിരിന്നപ്പോള്‍ കുഴപ്പമില്ലായിരുന്നുവെങ്കില്‍ ഇന്ന് എന്ത് കൊണ്ട് ഈ കുഴപ്പം എന്നല്ലേ ചിന്തിക്കേണ്ടത്? വിദൂഷകന്‍ തന്നെ കമന്റില്‍ അതില്‍ ചിലത് പറഞ്ഞ് വെച്ചു.

  അദ്ധ്യാപകര്‍ നാളെ തൊട്ട് എഫ് ടിവി വേഷം കെട്ടി വരട്ടെ അല്ലേ കാല്വിന്‍ 🙂

  സാരിയില്‍ നിന്ന് ചുരിദാറില്‍ കയറുമ്പോഴുള്ള അവരുടെ ആശ്വാസം… സ്വന്തം ശിഷ്യന്മാരുടെ കഴുകന്‍ കണ്ണില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ സന്തോഷം… കൌമാരക്കാരെ പഠിപ്പിക്കുന്ന അദ്ധ്യാപികമാരോട് ചോദിച്ചാല്‍ അവര്‍ പറഞ്ഞ് തരും…. 😦

 4. ചുരിദാറുടുക്കാനാഗ്രഹിക്കുന്നവർക്ക് അതും ഇടാൻ ഉള്ള സ്വാതന്ത്ര്യത്തിന്റെ കാര്യം തന്നെയാണ് പറഞ്ഞത് മനോജ്…. സാരി നിർബന്ധിത വസ്ത്രം ആക്കുന്നതിനെ ഞാൻ ശക്തമായി തന്നെ എതിർക്കുന്നു.

 5. വിദൂഷകന്റെ അഭിപ്രായത്തോട് യോജിക്കുന്നത് കേരളത്തിലെ എല്ലാ അധ്യാപികമാരെയും അപമാനിക്കുന്നതിനു തുല്യം. ക്ലാസ്സില്‍ സ്വയം ഭോഗം ചെയ്യുന്ന കുട്ടികള്‍ ഉണ്ടെങ്കില്‍ അതിനു മറ്റെന്തെങ്കിലും തരത്തിലുള്ള പരിഹാരം കാണേണ്ടിയിരിക്കുന്നു. (അത്തരം ശീലമുള്ളവര്‍ വീട്ടില്‍ തന്നെ സ്വയം ഭോഗം ചെയ്തു വികാര ശമനം നടത്തട്ടെ.) അടിച്ചമര്‍ത്തപ്പെട്ട ലൈംഗികത അങ്ങനെ പല രീതിയിലും പുറത്തുവരും, അതിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കെണ്ടിയിരിക്കുന്നു.

  വിദൂഷകന്റെ അഭിപ്രായത്തില്‍ കേരളത്തിലെ ടീച്ചര്‍മാര്‍ ധരിക്കേണ്ട വസ്ത്രമെന്താണ്? പര്‍ധയും ചാരിത്ര്യപ്പൂട്ടുമാണോ? 🙂

 6. ശ്രീ വിദൂഷകന്‍ സൂചിപ്പിച്ച വിദ്യാർത്ഥികളുടെ ഗണത്തില്‍ പെട്ടവര്‍ തീര്‍ച്ചയായും ഈ പോസ്റ്റിനെ വിമര്‍ശിക്കാന്‍ സാധ്യതയുണ്ട്..

  അധ്യാപകര്‍ മോശമായ വസ്ത്രം ധരിക്കുന്നതിനെ അനുകൂലിക്കാന്‍ കഴിയുന്നില്ല.

  ആശംസകള്‍

 7. ആ എത്തിയല്ലോ ചർച്ചയിൽ എതിർഭാഗത്തെ വ്യക്തിഹത്യ ചെയ്യുന്ന ആളുകൾ. നടക്കട്ടെ

  തെറിവിളിയിൽ അവസാനിക്കുന്ന ചർച്ചകളിൽ പങ്കെറ്റുക്കാൻ താല്പര്യമില്ലാത്തതിനാൽ ഞാൻ പിൻ‌വാങ്ങുന്നു. ഇത് അവസാനകമന്റ്.

 8. മത മൌലികവാദം വിഷലിപ്തമാക്കിയ മനസ്സുകളില്‍ നിന്നാണ് ഇത്തരം ചിന്തകള്‍ പുറത്തു വരുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ കാണാവുന്നതാണ്.

  step 01:- അധ്യാപകരുടെ വേഷവിധാനം നിയന്ത്രിക്കുക.
  step 02:- അധ്യാപകരായി പുരുഷന്മാരെ മാത്രം നിയമിക്കുക.
  step 03:-പെണ്‍കുട്ടികളെ സ്കൂളില്‍ വിടുന്നത് നിര്‍ത്തുക, അങ്ങനെയങ്ങനെ..

 9. dress is not the fact for sexual offences, if that is the case women in afghanistan and saudi will be the safest, please talk to them they will tell you the most horrible experiences they have gone through,
  i had a collegue , from iran , and if you listen to her stories , you will understand its not dress that create problem.
  the problem is how you look into women and sex, there is no way women can escape from their eyes even with a fully covered dress.
  people should understand sex is part of life and it is not a sin, and it is not the most important thing in life, it is just another feeling like anger, sorrow or excitement.our society portraits sex as a sin, an amzing thing, a secreat thing, a vulgur matter,
  and women are only fro sex, here is the problem,not in dress.

 10. ഇവിടെ ആരോഗ്യകരമായ ചര്‍ച്ചയാണ് ഉദ്ദേശിക്കുന്നത്..
  എല്ലാപേര്‍ക്കും സ്വന്തം അഭിപ്രായം പറയാന്‍ അവകാശമുണ്ട്..

  എങ്കിലും നിങ്ങള്‍ ഒരു കാര്യം കൂടി തിരക്കുക…
  ഹൈസ്കൂളുകളിലും ഹയര്‍ സെക്കന്ററിയിലും പഠിപ്പിക്കുന്ന അധ്യാപകരോട് ഇക്കാര്യങ്ങള്‍ ഒന്ന് അന്വേഷിക്കുക..

  ഇത് സ്വാതന്ത്യത്തെ പരിമിതപ്പെടുത്തുന്നു എന്നതിനോട് ഞാന്‍ യോജിക്കുന്നില്ല..

  ഓരോ രംഗത്തിനും അനുയോജ്യമായ രീതി വേണമെന്ന് എനിക്കഭിപ്രായമുണ്ട്…

  ഒരു അനുഭവം പറയാം..
  ഞാന്‍ വര്‍ക്കു ചെയ്യുന്ന സ്ഥാപനത്തില്‍ ഒരിക്കല്‍ ഒരു ഗസ്റ്റ് ടീച്ചറെ നിയമിച്ചു…
  കക്ഷിക്ക് വല്യ ഡിഗ്രികളൊക്കെ ഉണ്ട്..

  പഠിപ്പിക്കാന്‍ അറിയില്ല…
  സമര്‍ത്ഥന്മാരായ ചിലര്‍ ഇക്കാര്യം ഹെഡ്ഡിനെ അറിയിച്ചു..
  അദ്ദേഹം അവരെ വിളിച്ചു സംസാരിച്ചു…ഉടനെ കക്ഷി കരച്ചിലായി.. താന്‍ ആസ്ഥാന പഠിപ്പിപ്പുകാരിയാണ് എന്നാണ് പുള്ളിയുടെ ഭാവം..

  അവര്‍ കലാകാരികൂടിയാണ്…വസ്ത്രധാരണം വളരെ അശ്ലീലമായാണ്…

  കൈയില്ലാത്ത ബ്ലൌസ്…പിന്നെ ഞാന്‍ പോസ്റ്റില്‍ പറഞ്ഞ മേമ്പൊടികളും..
  അവരെ മാറ്റാന്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന ഭൂരിപക്ഷം സമ്മതിച്ചില്ല എന്നു പറഞ്ഞാല്‍ മതിയല്ലോ…

  ഈ ടീച്ചര്‍ മതി എന്നവര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു…

  റോഡിലും സ്കൂളിലും ടീച്ചര്‍ക്ക് ആരാധകരുണ്ടായി….

  പിന്നീട് പി.എസ്.സിയില്‍ നിന്ന് ആളു വരുന്നതുവരെ അവരെ സഹിക്കേണ്ടിവന്നു!!
  (ടീച്ചര്‍ പഠിപ്പിച്ചില്ലെങ്കിലും ക്ലാസ്സില്‍ വന്നാല്‍ മതി എന്നാണ് കുട്ടികളുടെ ഭാവം…)

  എന്ത് സ്വാതന്ത്യത്തിന്റെ പേരിലായാലും ഇത് അംഗീകരിക്കാന്‍ കഴിയുന്നില്ല..
  ഒരു പക്ഷെ ഞാന്‍ പഴഞ്ചനായതുകൊണ്ടാവാം ഇങ്ങനെ തോന്നുന്നത്…

  അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി…
  എല്ലാ അഭിപ്രായങ്ങളും എനിക്ക് വിലപ്പെട്ടതാണ്….

 11. സമൂഹം കാലത്തോടൊപ്പം മാറുന്നു..
  ഇന്നലത്തെ മൂല്യങ്ങള്‍ ഇന്ന് മാറി മറിയാം.
  എങ്കിലും..എനിക്കേറെ പ്രിയപ്പെട്ട,എന്നെ ഏറെ സ്വാധീനിച്ച വ്യെക്തികള്‍ അദ്യാപകര്‍ തന്നെയാണ്..ഒരു പക്ഷെ ഇനി വരുന്നവരെയും സ്വാധീനിക്കാന്‍ ശേഷി കഴിയുന്നവരും അവരാവും
  അപ്പോള്‍..അധ്യാപകര്‍ മാതൃകയാകാന്‍ ശ്രമിക്കണം എന്ന് തന്നയാണ് എന്റെ ചിന്ത .
  പക്ഷെ ..ആരെയും നിര്‍ബന്ധിക്കണോ അവരുടെ വ്യെക്തി സ്വാതന്ത്ര്യത്തില്‍ ഇടപെടാനോ ആര്‍ക്കും ആവില്ല..അധ്യാപകനും വ്യെക്തി തന്നെ ആണ്.

  (kalvin)തെറ്റിക്കിടക്കുന്ന ഡ്രസ്സിൽ നോക്കി ആത്മരതി അനുഭവിക്കുന്ന സമൂഹത്തിന്റെ മുന്നിൽ പർദ്ദയിട്ട് നിന്നാലും ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല…..
  very true…

 12. മറ്റ് മേഖല പോലെയല്ല അദ്ധ്യാപന മേഖല എന്നത് തിരിച്ചറിയുവാന്‍ ടി.ടി.സി.യോ ബി.എഡ്.ഓ വേണമെന്ന നിര്‍ബന്ധം ഒന്നാണ് ഈ മേഖല ഇന്ന് അധപതിക്കുവാന്‍ കാരണം. പണ്ടത്തെ മാഷന്മാരും ടീച്ചര്‍മാരും നേടിയിരുന്ന ബഹുമാനം ഇന്ന് നേടുവാന്‍ കഴിയാത്തത് സമൂഹത്തില്‍ വന്ന മൂല്യച്യുതിയുടെ മാത്രം കുഴപ്പമല്ല മറിച്ച് അദ്ധ്യാപകരില്‍ കടന്ന് കൂടിയ ചിന്താഗതി കൂടിയാണ്.

  ടി.ടി.സി.യോ ബി.എഡോ. നന്നായി പഠിച്ചിറങ്ങുന്ന ഒരു വ്യക്തി ഒരിക്കലും അശ്ലീല വേഷം കെട്ടില്ല എന്നത് ഉറപ്പാണ്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ഈ അദ്ധ്യാപന ഡിഗ്രികള്‍ നേടാന്‍ വെറും രണ്ട് മാസം കുത്തിയിരുന്ന് ഗൈഡുകള്‍ വായിച്ചാല്‍ നേടാനാകുമെന്നിടത്താണ് പരാജയം തുടങ്ങിയത്. പഠിച്ചിറങ്ങുന്നവരാകട്ടെ ജോലി നേടണമെങ്കില്‍ വന്‍ തുക കൈക്കൂലിയും നല്‍കണം. ആരായിരിക്കാം അങ്ങിനെ കയറൂന്നവരില്‍ പലരും? അദ്ധ്യാപനത്തോട് അങ്ങിനെയുള്ളവര്‍ക്കുള്ള മനോഭാവമാണ് അവരുടെ വസ്ത്രധാരണയിലും പെരുമാറ്റത്തിലും വെളിവാകുന്നത്.

  അദ്ധ്യാപിക സാരി ഉടുക്കരുതെന്നല്ല പറയുന്നത്. അത് ഉടുക്കുന്ന രീതിയിലാണിരിക്കുന്നത്. സാരി അശ്ലീലമായി എങ്ങിനെ ഉപയോഗിക്കാമെന്ന് നമ്മുടെ മന്ദിര ക്രിക്കറ്റ് ടെലിക്കാസ്റ്റിങ്ങിലൂടെ കാണിച്ച് തരുന്നുണ്ടല്ലോ 🙂 ഒരു അദ്ധ്യാപിക ആത് പോലെ പഠിപ്പിക്കുവന്‍ എത്തിയാല്‍.

  അദ്ധ്യാപികമാര്‍ക്ക് മാത്രമല്ല അദ്ധ്യാപകര്‍ക്കും വസ്ത്ര ധാരണയിലും പെരുമാറ്റത്തിലും നിയന്ത്രണം വേണം. സിനിമ നടന്മാരെ പോലെയോ നടിമാരെ പോലെയോ നടിച്ച് പഠിപ്പിക്കുവാന്‍ എത്തുമ്പോള്‍ കുട്ടികള്‍ പഠനത്തിലായിരിക്കില്ല മറിച്ച് അല്പം മറഞ്ഞിരിക്കുന്ന ഭാഗങ്ങള്‍ ഭാവനയില്‍ പൂര്‍ത്തികരിക്കുകയായിരിക്കും ചെയ്യുക. സ്വന്തം രക്തത്തിലുള്ളവര്‍ ഇത് പോലെ നിന്നാല്‍ മറിച്ചൊരു വികാരം മേല്‍കൈ എടുക്കാത്തത് കുട്ടികള്‍ക്ക് അത് വരെ കിട്ടിയ സാമൂഹിക ബോധമൊന്നു കൊണ്ട് മാത്രമാണ്.

  കുട്ടികളുമായി ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് അദ്ധ്യാപകരാണ്. അവര്‍ക്ക് മാതാപിതാക്കളേക്കാള്‍ കുട്ടികളെ സ്വാധീനിക്കുവാന്‍ കഴിയും. എന്നാല്‍ ഇന്ന് എത്ര അദ്ധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ സ്വാധീനിക്കുവാന്‍ കഴിയുന്നുണ്ട്?

  നാളത്തെ തലമുറയെ വാര്‍ത്തെടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവരാണ് അദ്ധ്യാപകര്‍. അത് കൊണ്ട് തന്നെയാണ് അവര്‍ സമൂഹത്തില്‍ ബഹുമാനം നേടിയിരുന്നതും ഇനിയും ബഹുമാനം നേടേണ്ടതും. അതില്‍ നിന്ന് അദ്ധ്യാപകര്‍ വ്യതി ചലിക്കുമ്പോള്‍ ഒരു തലമുറയാണ് നശീക്കുന്നത്. ഇല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുവാന്‍ ഒരു അദ്ധ്യാപകനും കഴിയില്ല. അവിടെ വ്യക്തി സ്വാതന്ത്ര്യത്തേക്കാള്‍ ഉപരി സമൂഹത്തോടുള്ള ബാധ്യതയാണ് അദ്ധ്യാപകര്‍ നിര്‍വഹിക്കേണ്ടത്.

 13. വിദൂശകനോടു തീര്‍ച്ചയായും യോജിക്കുന്നു.
  അദ്യാപകര്‍ക്ക് പഴയ കാലത്ത് ദൈവത്തിന്റെ തൊട്ടടുത്തായിരുന്നു സ്ഥാനം…
  പക്ഷെ ഇന്ന് പിശാചിന്റെ അഡ്വക്കേറ്റ് ആകാനാണ് അധ്യാപികമാരില്‍ കുറച്ചു പേരെങ്കിലും ശ്രമിക്കുന്നത്…
  പക്ഷെ ബഹുഭൂരിപക്ഷം അധ്യാപകരും ഇപ്പോഴും അതിന്റെ ധാര്‍മിക മൂല്യം കാത്തു സൂക്ഷിക്കുന്നുണ്ട് എന്നതില്‍ നമുക്ക് അഭിമാനിക്കാം…

 14. “അയ്യോ ദേ വിദൂഷകൻ മണിച്ചിത്രത്താഴിട്ട് ടീച്ചറന്മാരെ പൂട്ടുന്നേ.. ഓടിവായോ.. “ എന്നൊക്കെ നിലവിളിച്ചുകൊണ്ട് ചിത്രകാരൻ ഇതുവഴി പോയേക്കാം. കാൽ‌വിൻ കാലയിലേ നിലവിളി തുടങ്ങി.
  ആർക്കൊക്കെയോ ചികിത്സ വേണമെന്നൊക്കെ പുള്ളിക്കാരൻ പറയണ കേട്ടു.
  അല്ല കാൽ‌വിൻ‌ജീ, നൂറിൽ തൊണ്ണൂറ് സ്ത്രീകളും പൊക്കിളിനു മുകളിൽ സാരി കുത്തുമ്പോൾ പത്തുപേർ താഴ്ത്തിക്കുത്തിയാൽ ആ സ്ത്രീകളുടെ പൊക്കിളിനു ചുറ്റുമാണോ 24 കുത്തിവെപ്പു നടത്തേണ്ടത്? അതോ അതു നോക്കി വെള്ളമിറക്കുന്ന പാവം കുട്ടികളുടെ പൊക്കിളിനു ചുറ്റുമോ?
  ആർക്കാണ് യഥാർഥത്തിൽ പേ പിടിക്കുന്നത്? ആരാണിത് പരത്തുന്നത്.

  ഈ തുണിയിൽ പിടിച്ച് കമന്റിട്ടു കമന്റിട്ടു മടുത്തു.
  രാമന്നായരേ.. ഒരു സർബത്തിങ്ങെടുക്ക്വ..

 15. ടീച്ചര്‍മാര്‍ പൊക്കിള്‍ കാണിച്ചു സാരി ഉടുക്കുന്നതില്‍ തെറ്റില്ല. അത് കണ്ടോ ഓര്‍ത്തോ ചെറുപ്പക്കാര്‍ സ്വയംഭോഗം ചെയ്യുന്നത് തെറ്റല്ല. ഇതൊക്കെ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. എന്നെ പഠിപ്പിച്ച കെമിസ്ട്രി ടീച്ചര്‍ ജയശ്രീ ടീച്ചറെ ഓര്‍ത്തു പോകുന്നു. അവരെ ഓര്‍ത്തു സ്വയഭോഗം ചെയ്തത് ഒരു തെറ്റായി അന്നോ ഇന്നോ തോന്നിയിട്ടില്ല.

 16. ഈ പോസ്റ്റിനോട് യോജിക്കുന്നു. പഠിപ്പിക്കാൻ വരുന്നത് പ്രദർശനത്തിനാവരുത്. അതിനു മറ്റു അവസരങ്ങൾ വിനിയോഗിക്കട്ടെ.

 17. ഇവടെ കുറ്റകാര്‍ അദ്യാപകര്‍ മാത്രമല്ല
  ഈതിനു പോസ്റ്റ്‌ ചെയ്ത ഞാനും മറ്റു ഇരുപതോനു പേരും
  എഴുതിയ ആളും ….
  ………………………………………… മനസിലയല്ലോ …

 18. ivide studendts inu 8 class muthal sex uru padana vishayamaanu uthu kuttikalkku paranju kodukkunna teachar vasthram dharikkunnadu sexy aayittanu

 19. njan sagar…….
  teachers ine mathram kuttam paraya pattilla karanam kuttikale padippikkan vittal padikkanam athanu veandathu…. teachers engane nadakkunnu eannathu kuttikal nokkenda avasyam illa…. teachers ine veandatha kannukal kondu kanunathu kuttikalue thettanu…..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w