രണ്‍ജിത്തിന്റേയും കൂട്ടരുടേയും പരിശ്രമം വൃഥാവിലായില്ല…
പത്തു സംവിധായകരുടെ പത്ത് ചിത്രങ്ങള്‍ ..
മലയാളത്തില്‍ ഒരു പുതുമ തന്നെയാണ്…
ഭൂരിഭാഗം ചിത്രങ്ങളും ബോറടിപ്പിക്കുന്നവയാണ്..
ചിലതൊക്കെ സമകാലിക യാഥാര്‍ത്ഥ്യങ്ങളാണ് വിളമ്പിയത്..
ദി ബ്രിഡ്ജ്
ആ ചിത്രക്കൂട്ടത്തില്‍ നിന്ന് മൂന്ന് ചിത്രങ്ങള്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നവയാണെന്ന് എനിക്ക് തോന്നുന്നു..
അവയിലൊന്നാണ് ദി ബ്രിഡ്ജ്..
വാര്‍ദ്ധക്യത്തിന്റെ പ്രശ്നങ്ങള്‍ നമ്മെ അലോരസപ്പെടുത്തി നിലകൊള്ളുന്നു..
യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടതാണ് ആ സിനിമ..
തെരുവില്‍ നിന്ന് കിട്ടിയ പൂച്ച കുഞ്ഞിനെ സ്നേഹിക്കുന്ന കുട്ടി..അച്ഛന്‍ ആ പൂച്ചക്കുട്ടിയെ ചവറ്റുകൂനയില്‍ കൊണ്ട് ഉപേക്ഷിക്കുന്നു..
ആ കുട്ടിയുടെ നൊമ്പരങ്ങള്‍ നമ്മെ സ്പര്‍ശിക്കുന്നു…
സ്വന്തം അമ്മയെ ഉപേക്ഷിക്കുന്ന മകന്‍ …(അവര്‍ അന്ധയാണ്)..
തിയേറ്ററില്‍ ഇരുത്തിയിട്ട് കടന്നുകളയുന്നു അയാള്‍ ..
ആവൃദ്ധയുടെ ദൈന്യം….
ഒടുവില്‍ അവരും ആ പൂച്ചക്കുട്ടിയും ഒന്നിച്ച് ഒരിടത്ത്…
കേരള കഫേ യുടെ വരാന്തയില്‍ ..
അര്‍ത്ഥഗര്‍ഭമായി ചിലതൊക്കെ ഭംഗിയായി പറഞ്ഞിരിക്കുന്നു സംവിധായകന്‍ …
കാപട്യം നിറഞ്ഞ മലയാളിയുടെ മുഖമടച്ച് കിട്ടിയ ഒരടിയാണ് ഒരര്‍ത്ഥത്തില്‍ ആ സിനിമ..
മകള്‍
ഇത്തരം കഥകള്‍ എന്നും നമ്മെ വേട്ടയാടുന്നവയാണ്..
ദാരിദ്ര്യം നിറഞ്ഞ കുടുംബത്തില്‍ നിന്ന് പെണ്‍കുട്ടികളെ വിലയ്ക്കു വാങ്ങി ഭിക്ഷാടനത്തിനും വാണിഭത്തിനും ഉപയോഗിക്കുന്ന സംഘങ്ങള്‍ സജീവമാണല്ലോ ഇക്കാലത്ത്…
ദത്തെടുക്കല്‍ എന്ന ഓമനപ്പേരില്‍ ….
ആ ദരിദ്രകുടുംബത്തിണ്റ്റെ ദൈന്യം….
ചേച്ചിയും അനിയനും തമ്മിലുള്ള സ്നേഹത്തിന്റെ അസുലഭ മുഹൂര്‍ത്തങ്ങള്‍ ..
വേര്‍പിരിയലിന്റെ …..
തനിക്ക് അമ്മ നല്‍കിയ മിഠായി അനുജന് നല്‍കിക്കൊണ്ട് ചേച്ചി പറയുന്ന വാക്കുകള്‍ …’ഇനി ചേച്ചിയ്ക്ക് ധാരാളം മിഠായി ലഭിക്കുമെല്ലോ… ‘
ദത്തെടുത്ത വീട്ടമ്മ…തട്ടിപ്പുകാരിയാണ് ആ തിരിച്ചറിവ് നമ്മെ നടുക്കുന്നു…
അവള്‍ ഒരു പെണ്‍ വാണിഭക്കാരന് ആ കുട്ടിയെ കൂടുതല്‍ വിലയ്ക്ക് വില്‍ക്കുന്നു….
ഇന്നിന്റെ നേര്‍സാക്ഷ്യം….
ഒരു വിതുമ്പലോടുകൂടിയേ ഈ സിനിമ കണ്ടിരിക്കാനാവൂ…
സിനിമ തീര്‍ന്നിട്ടും ഒരു തേങ്ങലായി ആ പെണ്‍കുട്ടി ….
രേവതിയുടെ സിനിമയാണെന്ന് തോന്നുന്നു…
എനിക്ക് ആ സിനിമ വളരെ ഇഷ്ടപ്പെട്ടു …
പുറംകാഴ്ചകള്‍
പുറംകാഴ്ചകള്‍ കണാന്‍ സംവിധായകല്‍ ക്ഷണിക്കുന്നു…
ശ്രീനിവാസന്റെ ജീവിതം ഒരു കാഴ്ച….
ബസ്സ് യാത്രയിലാണ് എല്ലാപേരും ഒന്നിക്കുന്നത്..
വഴിയിന്‍ നിന്ന് കയറുന്ന കോളേജു പിള്ളേര്‍…
അവരുടെ കലമ്പലുകള്‍ …
ഈ ബഹളങ്ങളില്‍ അക്ഷമനായി മമ്മൂട്ടിയുടെ കഥാപാത്രം…
അയാള്‍ ഒരസികനായി നമുക്കും തോന്നും…
എന്നാല്‍ അതിന്റെ അന്ത്യം, അത് നമ്മെ വല്ലതെ നടിക്കിക്കളയുന്നു…
ഒരു അപ്രതീക്ഷിതമായ അന്ത്യം…
അയാളുടെ പ്രിയപ്പെട്ട ആരോ മരിച്ചിരിക്കുന്നു…
അവിടേക്കാണ് അയാള്‍ …
യാത്രക്കാരോടൊപ്പം നമ്മളും ദുഖാര്‍ത്തരാകുന്നു…
നല്ല കൈയൊതുക്കത്തോടെ കഥ പറഞ്ഞിരിക്കുന്നു…
കേരള കഫേ ഒരു നല്ല സംരംഭമാണെന്ന് എനിക്ക് തോന്നുന്നു…
Advertisements
കേരള കഫേ ഒരു നല്ല സംരംഭമാണെന്ന് എനിക്ക് തോന്നുന്നു…
തീര്‍ച്ചയായും
🙂
വളരെ നല്ല അഭിപ്രായമാണ് മൊത്തത്തില്‍. പ്രത്യേകിച്ച് ബ്രിഡ്ജ്
വളരെ ഗംഭിരമായ ഒരു സിനിമ തന്നെയാണ് കേരള കഫേ. ഈ അടുത്തകാലത്ത് മലയാളത്തില്‍ സംഭവിക്കാതിരുന്ന ഒരു പുതുമ. ഇതൊരു തുടക്കമാകട്ടെ..
(എങ്കിലും ഇതുപോലും മനസ്സിലാകാത്ത് ചില വിഡ്ഡികുശ്മാണ്ഡങ്ങള്‍ ബ്ലോഗിലുമുണ്ട് എന്നതാണ് രസകരം)