കമിതാക്കള്‍ക്കെതിരെ അവര്‍ -നാരയണപ്പണിക്കന്‍മാരും കുബുദ്ധികളായ അച്ചന്‍മാരും…കരുതിയിരിക്കുവിന്‍ …

ലൌ ജിഹാദ്‌ – ഉണ്ടോ ഇല്ലയോ എന്നത്‌ അന്വേഷിച്ച്‌ കണ്ടെത്തേണ്ട വിഷയമാണ്‌..

ഇപ്പോള്‍ മാധ്യമങ്ങള്‍ പടച്ചുവിടുന്ന അര്‍ത്ഥത്തില്‍ അങ്ങനെയൊന്ന് പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അത്‌ തടയേണ്ടതു തന്നെയാണ്‌..

അതില്‍ ആര്‍ക്കും സംശയമില്ല..

തീവ്രവാദികളുടെ പുത്തന്‍ രീതിയാണ്‌ അത്‌ എന്നൊക്കെയാണ്‌ പ്രചരിപ്പിക്കപ്പെടുന്നത്‌…

കൃത്യമായി അങ്ങനെയൊരു അജണ്ടയുണ്ടെങ്കില്‍ നാം ഒറ്റക്കെട്ടായി അതിനെതിരെ രംഗത്തെത്തേണ്ടതുണ്ട്‌…

എന്നാല്‍ ഇപ്പോഴത്തെ രീതിയിലുള്ള കാടടച്ചുള്ള വെടിവയ്പ്‌ ഒട്ടും ആശാസ്യകരമല്ല എന്ന് തന്നെ പറയേണ്ടീരിക്കുന്നു..

ഒരു സമൂഹത്തെ ഒറ്റപ്പെടുത്താന്‍ മാത്രമേ അത്‌ സഹായിക്കുകയുള്ളൂ…

ജിഹാദ്‌ എന്ന പദം ഇസ്ളാമുമായി ബന്ധപ്പെട്ടതാണ്‌…

മുസ്ലീമുകളുമായി യാതൊരു ഇടപാടും പാടില്ല എന്ന തീട്ടുരങ്ങള്‍ പരോക്ഷമായി മറ്റ്‌ സമുദായ സംഘടനകള്‍ പ്രചരിപ്പിക്കുന്നിടത്തേക്ക്‌ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു…

അതിനാല്‍ ഇസ്ലാം  മതക്കാരനെ മേലില്‍ പ്രണയിക്കരുത്‌ എന്ന സന്ദേശമാണ്‌ അത്തരം സംഘടനകള്‍ പറയാതെ പറയുന്നത്‌…

ആ നിലപാട്‌ മനുഷ്യത്വ വിരുദ്ധമാണ്‌… !

മുസ്ളീങ്ങളൊക്കെ തീവ്രവാദികളാണ്‌ എന്ന സൂചനയും ഇവര്‍ അബോധപൂര്‍വ്വം കടത്തിവിടുന്നു…

നമ്മുടെ നവോത്ഥാന മൂല്യങ്ങള്‍ വെല്ലുവിളിക്കപ്പെടുന്ന സന്ദര്‍ഭമാണിത്‌ എന്ന് പറയേണ്ടി വരുന്നത്‌ അതുകൊണ്ടാണ്‌..

മാധ്യമങ്ങളും ചില രാഷ്ട്രീയക്കക്ഷികളും ഇത്തരത്തിലുള്ള പിന്തിരിപ്പന്‍ ആശയങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ രംഗത്തുണ്ട്‌..

അത നാം തിരിച്ചറിയേണ്ടതുണ്ട്‌…

മിശ്രവിവാഹിതര്‍ ഏതു നിമിഷവും ആക്രമിക്കപ്പെടാവുന്ന അവസ്ഥയിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌…

മാധ്യമങ്ങളും ബുദ്ധിജീവികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സമചിത്തതയോടെ ഈ വിഷയം കൈകാര്യം ചെയ്യാന്‍ തയ്യാറാവണം…

സംഘ പരിവാര്‍ ശക്തികളും ചില ക്രിസ്ത്യന്‍ പുരോഹിതരും ഒന്നു ചേര്‍ന്നുകൊണ്ട്‌ ഒരു സമുദായത്തിനെതിരെ പട നയിക്കുകയാണ്‌…

മുസ്ലീം ലീഗിനിവിടെ ഒന്നും ചെയ്യാനില്ല…അതിന്റെ  പ്രസക്തി എന്നേ നഷ്ടപ്പെട്ടുകഴിഞ്ഞു… !

മതത്തിനതീതമായി കാര്യങ്ങള്‍ കാണുന്ന മനുഷ്യസ്നേഹികള്‍ ഉണരണം…

അവരിലേ സമൂഹത്തിന്‌ പ്രതീക്ഷയുള്ളൂ

Advertisements

9 thoughts on “കമിതാക്കള്‍ക്കെതിരെ അവര്‍ -നാരയണപ്പണിക്കന്‍മാരും കുബുദ്ധികളായ അച്ചന്‍മാരും…കരുതിയിരിക്കുവിന്‍ …

 1. ലൌ ജിഹാദ്‌ – ഉണ്ടോ ഇല്ലയോ എന്നത്‌ അന്വേഷിച്ച്‌ കണ്ടെത്തേണ്ട വിഷയമാണ്. ലൌജിഹാദ് എന്നതിന്റെ സാധ്യത പോലീസ് ഇപ്പോഴും തള്ളിക്കളഞ്ഞിട്ടില്ല. ആ നിലയ്ക്ക് സ്വന്തം സമുദായാങ്ങങ്ങളെ ബോധവത്കരിയ്ക്കാനുള്ള ബാധ്യത മത സംഘടനകള്‍ക്കുണ്ട്. ഇവിടെ കെ.സി.ബി.സിയോ എന്‍.എസ്സ്.എസ്സോ എസ്.എന്‍.ഡി.പി യോ ഇസ്ലാം മതത്തിനെതിരെ ഒന്നും പറഞ്ഞിട്ടുതന്നെയില്ല. സംഘപരിവാര്‍ പറഞ്ഞതിനെപ്പറ്റി അന്വേഷിച്ചിട്ടില്ല.

  അതേ സമയം ലൌജിഹാദ് ഇല്ല എന്നും ലൌജിഹാദ് എന്നത് ഇസ്ലാം മതത്തിനെതിരെ സംഘപരിവാര്‍ പടച്ചുവിടുന്നതാണ് കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ പ്രചാരം രാഷ്ട്രീയലക്ഷ്യം വച്ചുള്ളതും ആടുകളെ തമ്മിലടിപ്പിച്ചത് ചോരകുടിയ്ക്കാന്‍ കാത്തിരിയ്ക്കുന്ന കുറുക്കന്റേതിനു സമാനമായതുമാണ്.

  (ഇന്‍‌റ്റര്‍‌കാസ്റ്റ്-ഇന്റര്‍ റിലീജിയന്‍ മാരിയേജസ് സമുദായങ്ങള്‍ ഒന്നും തന്നെ പ്രോത്സാഹിപ്പിയ്ക്കുന്നില്ല. )

 2. അജ്ഞാതന്‍,ഇന്റര്‍കാസ്റ്റ് വിവാഹങ്ങള്‍ പ്രോത്സാഹിക്കപ്പെടേണ്ടതാണ്‌,അത് പ്രോത്സാഹിപ്പിക്കാനല്ലേ പ്രവേശനപരീക്ഷകളിലൊക്കെ മിശ്രവിവാഹിതരുടെ മക്കള്‍ക്ക് സം‌വരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്?

 3. മുസ്ലിങളെ പ്രണയിക്കുന്നതല്ല പ്രശ്നം സുഹ്രുത്തെ. പകരം പ്രണ്‍യം നടിച്ചു ചതിക്കുന്നവരെ കരുതിയിരിക്കാനാണു പറയുന്നത്.മറ്റു മതവിഭാഗങ്ങളെ തകര്‍ക്കനയി, അവ്രുടെ കുടുംബം കുട്ടിച്ചോറാക്കനയി പ്രണയവും ഉപയൊഗിക്കുന്നവരെ കരുതി ഇരിക്കാനണ്‍ഊ പറയുന്നത്. സ്വന്തം ജീവന്‍ കളഞ്ഞും മറ്റു മത വിഭാ​‍ഗക്കരെ നശിപ്പിക്കുന്നവര്‍ ഇതിനുമപ്പുറം ചെയ്യും. പിന്നെ “മുസ്ളീങ്ങളൊക്കെ തീവ്രവാദികളാണ്‌ എന്ന സൂചനയും ഇവര്‍ അബോധപൂര്‍വ്വം കടത്തിവിടുന്നു…” മുസ്ളീങ്ങളൊക്കെ തീവ്രവാദികളല്ല. എന്നാ​‍ല്‍ 99% ഭീകരരും ആരാണ് എന്നതും മറക്കരുതു. “നമ്മുടെ നവോത്ഥാന മൂല്യങ്ങള്‍ വെല്ലുവിളിക്കപ്പെടുന്ന സന്ദര്‍ഭമാണിത്‌ എന്ന് പറയേണ്ടി വരുന്നത്‌ അതുകൊണ്ടാണ്‌.. ” എന്തു നവോത്ഥാനം? പ്രണയം നടിച്ചു പെണ്ണിനെ പറ്റിക്കുന്നതൊ? അവളെ കൂട്ടമായി പീഡിപ്പിക്കുന്നതൊ? അങനെ മറ്റു മതക്കാരെ നശിപ്പിക്കാം എന്ന്യഉ കരുതുന്നതൊ?

 4. അല്ല എനിക്ക് മനസിലകാഞ്ഞിട്ടു ചോദിക്കുവാ…

  രണ്ടു വ്യക്തികള്‍ പ്രണയിക്കുന്നു. അവര്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്നു. കഷ്ടകാലത്തിന് അവര്‍ രണ്ടും രണ്ടു മതസ്ഥരായിപ്പോയി. അതുകൊണ്ട് അവര്‍ ആ ബന്ധം വേണ്ടാന്നു വക്കണോ? ഒരാള്‍ മറ്റൊരാളുടെ മതം സ്വീകരിക്കാന്‍ തെയ്യാര്‍ ആയാല്‍ അതിനെ എതിര്‍ക്കണോ?

  ഈയിടെ എന്റെ ഒരു സുഹൃത്ത് (christian) ഒരു ഹിന്ദു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ഉപദേശവും തേടി പള്ളിയില്‍ എത്തി. സ്വന്തം അപ്പനും അമ്മയും പിന്നെ പെണ്‍കുട്ടിയുടെ മാതാപിതാക്കളും വിവാഹത്തിനു സമ്മതിച്ചെങ്കിലും, പെണ്‍കുട്ടി സഭയില്‍ ചേരാന്‍ താത്പര്യം പറഞ്ഞിട്ടും പള്ളീലച്ച്ചന്മാര് സമ്മതിക്കുന്നില്ല..
  അതൊക്കെ ഇപ്പൊ വല്യ പ്രോബ്ലം ആണത്രേ. തന്നെയുമല്ല ഇമ്മാതിരി വിവാഹങ്ങള്‍ മിക്കതും പരാജയമാണെന്നും പറഞ്ഞു കളഞ്ഞു ബഹു: അച്ചന്മാര്‍. പറ്റുമെങ്കില്‍ ഇതില്‍ നിന്നും പിന്മാറാന്‍ ഒരു ഉപദേശം വേറെയും..

  രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ കഴിയാഞ്ഞിട്ടല്ല. പക്ഷെ ഇരു കൂട്ടരും താത്പര്യം കാണിച്ചാല്‍ പോലും അച്ചന്മാര് സമ്മതിക്കുകേലേല്‍ പിന്നെ എന്ത് ചെയ്യാന്‍?

  ഇതൊക്കെ ഇത്രയ്ക്കു എതിര്‍ക്കണോ? വ്യക്തികള്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ചുറ്റുപാട്, അത് ആര്‍ക്കും ദോഷം ഇല്ലാത്തതാണെങ്കില്‍, അവര് അങ്ങ് ജീവിച്ചോട്ടെ എന്ന് വച്ചൂടെ?

 5. മുസ്ലിങളെ പ്രണയിക്കുന്നതല്ല പ്രശ്നം സുഹ്രുത്തെ. പകരം പ്രണ്‍യം നടിച്ചു ചതിക്കുന്നവരെ കരുതിയിരിക്കാനാണു പറയുന്നത്.മറ്റു മതവിഭാഗങ്ങളെ തകര്‍ക്കനയി, അവ്രുടെ കുടുംബം കുട്ടിച്ചോറാക്കനയി പ്രണയവും ഉപയൊഗിക്കുന്നവരെ കരുതി ഇരിക്കാനണ്‍ഊ പറയുന്നത്. സ്വന്തം ജീവന്‍ കളഞ്ഞും മറ്റു മത വിഭാ​‍ഗക്കരെ നശിപ്പിക്കുന്നവര്‍ ഇതിനുമപ്പുറം ചെയ്യും. പിന്നെ “മുസ്ളീങ്ങളൊക്കെ തീവ്രവാദികളാണ്‌ എന്ന സൂചനയും ഇവര്‍ അബോധപൂര്‍വ്വം കടത്തിവിടുന്നു…” മുസ്ളീങ്ങളൊക്കെ തീവ്രവാദികളല്ല. എന്നാ​‍ല്‍ 99% ഭീകരരും ആരാണ് എന്നതും മറക്കരുതു. “നമ്മുടെ നവോത്ഥാന മൂല്യങ്ങള്‍ വെല്ലുവിളിക്കപ്പെടുന്ന സന്ദര്‍ഭമാണിത്‌ എന്ന് പറയേണ്ടി വരുന്നത്‌ അതുകൊണ്ടാണ്‌.. ” എന്തു നവോത്ഥാനം? പ്രണയം നടിച്ചു പെണ്ണിനെ പറ്റിക്കുന്നതൊ? അവളെ കൂട്ടമായി പീഡിപ്പിക്കുന്നതൊ? അങനെ മറ്റു മതക്കാരെ നശിപ്പിക്കാം എന്ന്യഉ കരുതുന്നതൊ?

 6. മഞ്ഞു തോട്ടക്കാരണ്റ്റെ വാദം വിചിത്രമായിരിക്കുന്നു. സംഘപരിവാറുകാര്‍ പറയുന്ന അതേ സ്വരം..

  പ്രണയം നടിച്ച്‌ ചതിക്കുന്നവരെ കുറിച്ച്‌ കരുതിയിരിക്കണമെന്നും 99% മുസ്ളിംകളും ഭീകരരെന്നുമാണു അദ്ധേഹത്തിനെ പ്രബലവാദം…

  പ്രണയം നടിച്ച്‌ ചതിപ്രയോഗവും പീഢനവും നടത്തിയ കേസുകളില്‍ മുസ്ളിംകളായിരുന്നോ മുന്നില്‍.. ???

  ഇവിടെ ലവ്‌ ജിഹാദ്‌ നടത്തി എന്ന് പറയപ്പെടുന്ന കേസുകളില്‍ പ്രണയം നടിക്കലാണൊ ഉണ്ടായിരിക്കുന്നതു.. ജീവന്‍ പണയം വച്ചും വിവാഹിതരാവാന്‍ മത്സരിച്ച്‌ നില്‍ക്കുന്ന കമിതാക്കളാണല്ലോ നാം കാണുന്നതു.

  അതു പ്രണയം നടിക്കലാണെന്നും ലവ്‌ ജിഹാദൊന്നുമൊക്കെ ഏതു ലാബിലാണു വേവിച്ചെടുക്കുന്നതു..

  സംഘപരിവാര്‍ ഭീകരര്‍ക്ക്‌ പ്രതിയോഗികളെ മനപ്പൂര്‍വ്വമാണെങ്കിലും സൃഷ്ടിക്കേണ്ടിയിരിക്കുന്നു.. അങ്ങനെ വരുമ്പോല്‍ 99% മുസ്ളിംകളും തീവ്രവാദികളാണെന്ന് തോന്നിക്കുന്നതു സ്വാഭാവികം മാത്രം…

 7. “99% മുസ്ളിംകളും ഭീകരരെന്നുമാണു അദ്ധേഹത്തിനെ പ്രബലവാദം… ”
  അങ്ങനെ അല്ലല്ലൊ സുഹ്രുത്തെ ഞന്‍ പറഞ്ഞതു.
  “മുസ്ളീങ്ങളൊക്കെ തീവ്രവാദികളല്ല. എന്നാ​‍ല്‍ 99% ഭീകരരും ആരാണ് എന്നതും മറക്കരുതു.” എന്നല്ലേ? അതായതു ഇന്നു ലോകം കാണുന്ന 99% ഭീകരരും രഎതു മതസ്തരാണു? അല്ലാതെ 99% മുസ്ലിങ്ങളും ഭീകരരണെന്നു എനിക്കെ അഭിപ്രായമില്ല. എന്തിനു എല്ലാത്തിനും സംഘപരിവാര്‍ എന്നു പറയണം? ഇവിടെ ക്രിസ്തീയ സഭയും എസ് എന്‍ ഡി പി യും എന്‍ എസ് എസ്സുമല്ലെ സ്വന്തം സമുദായക്കര്‍ക്കു കുഴപ്പമുണ്ടാകാതെ കരുതണം എന്നു പറഞതു? അല്ലാതെ മുസ്ലിങ്ങളെ വെറുക്കണം എന്നല്ലല്ലൊ? സ്വന്തം സമുദായക്കര്‍ക്കു കുഴപ്പമുണ്ടാകാതെ നോക്കാ​‍ന്‍ അവര്‍ക്കും അവകശമില്ലേ?

 8. പ്രണയത്തെ മതം കൊണ്ടു അലങ്കരിക്കുംപോള്‍ ആണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ….പ്രണയിനി അല്ലെങ്കില്‍ പ്രാണ നാഥന്‍ മതം മാറുന്നത് എന്തിന് …പ്രണയം അല്ലെ അവരുടെ മതം …

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w