ക്യാമ്പസിലെ പെണ്‍കിടാങ്ങള്‍ക്ക്‌ ‘അലമ്പന്‍മാര്‍ ‘മതി…മിടുക്കന്‍മാര്‍ക്ക്‌ മാര്‍ക്കറ്റില്ല…. !

ക്യാമ്പസിലെ പ്രണയങ്ങള്‍ക്ക്‌ ഭാവുകത്വ പരിണാമം …

ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും അഭിരുചികള്‍ അടിമുടി മാറിയിരിക്കുന്നു..

രമണന്റെ  കാലം ഇനി വരില്ല…വരേണ്ടതുമില്ല…

പ്രണയത്തിന്റെ  മോഡേണ്‍ യുഗവും അവസാനിക്കുകയാണ്‌..

മിടുക്കന്‍മാരും മിടുക്കികളും തമ്മില്‍ പ്രണയിക്കുന്ന കാലവും മണ്‍മറഞ്ഞു..

ഇന്നായിരുന്നുവെങ്കില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ വിജയലക്ഷ്മിയെ പ്രണയിക്കുമായിരുന്നില്ല.. !

തീര്‍ച്ച…

പ്രണയത്തിന്റെ  പോസ്റ്റ്‌ മോഡേണ്‍ കാലമാണിത്‌…

നേരെചൊവ്വേ നടക്കുന്നവന്‍  …കുഞ്ഞനത്രെ…

താന്തോന്നികള്‍ വീരന്‍മാരാകുന്നു…

പഠനത്തിലും കലാ-കായിക രംഗങ്ങളിലും ശോഭിക്കുന്നവനൊക്കെ വെടക്കുകളത്രെ..

കുളിയും നനയും ഇല്ലാതെ …കുടിച്ച്‌ കൂത്താടി നടക്കുന്നവന്‍ ആരാധ്യനാണ്‌…

ഇക്കാലത്തെ പെണ്‍കുട്ടികള്‍ അങ്ങനെയാണ്‌…

നായകന്‍ല്ല അവരുടെ കാമുകന്‍  …പ്രതിനായകന്‍മാരാണ്‌..

സ്കൂളിലും കോളേജിലും ഈ മാറ്റം കാണാന്‍ കഴിയും..

എന്താണ്‌ ഇതിന്‌ കാരണം.. ?

ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ കഴിയില്ല..

കൊട്ടേഷന്‍ സംഘങ്ങള്‍ക്കും മറ്റും ലഭിക്കുന്ന മീഡിയാ കവറേജ്‌ ഒരു കാരണമാണ്‌…

ആരും ശിക്ഷിക്കപ്പെടുന്നില്ല…

കുറച്ചു നാളത്തെ ജയില്‍ വാസത്തിനു ശേഷം കുട്ടപ്പന്‍മാരായി പുറത്തിറങ്ങുന്നു…

അവര്‍ക്ക്‌ സമൂഹത്തില്‍ ലഭിക്കുന്ന മാന്യത ഒരു ഘടകമാണ്‌…പണത്തിനും സ്വാധീനത്തിനും മീതെ പരുന്തും പറക്കില്ല…

നമ്മുടെ സിനിമകളും അവരെ സ്വാധീനിക്കുന്നു..

പ്രത്യേകിച്ച്‌ തമിഴ്‌ സിനിമ..അവിടെ വൃത്തികെട്ടവന്‍മാരാണ്‌ നായകന്‍മാര്‍  .(പെണ്ണുപിടിയന്‍ ..കൊലയാളി…മയക്കുമരുന്നു കച്ചവടക്കാരന്‍ …ഗുണ്ടാനേതാവ്‌…തുടങ്ങിയവര്‍  .. )മലയാളവും മോശമല്ല…

ഇതും കുട്ടികളെ സ്വാധീനിക്കുന്നുണ്ടാവാം…

ഇവകൂടാതെയുള്ള അനവധി കാരണങ്ങളും ഉണ്ടാവാം…

ലക്ഷ്യബോധം ഇല്ലാത്ത ഒരു തലമുറയാണ്‌ അണിയറയില്‍ …

അവര്‍ നാളെ രംഗത്തു വരും..

ലൌ ജിഹാദും രഗത്തെത്തിയിട്ടുണ്ട്‌…

ഇതിനെയൊക്കെ ഫലപ്രദമായി നേരിടാന്‍ കെല്‍പുള്ള ഒന്നിനേയും കാണുന്നിമില്ല…

മരവിപ്പ്‌ തളംകെട്ടി നില്‍ക്കുന്ന ക്യാമ്പസ്സുകളെ ഒന്നൂതി ഉണര്‍ത്താന്‍ ഏത്‌ പുല്ലാങ്കുഴലിനാണ്‌ കഴിയുക…

പ്രണയത്തിന്റെ  വിശുദ്ധി വീണ്ടെടുക്കാന്‍ ഒരു കൃഷ്ണ ജന്‍മം എന്നാണുണ്ടാവുക….

കാത്തിരിക്കുക തന്നെ ….

Advertisements

4 thoughts on “ക്യാമ്പസിലെ പെണ്‍കിടാങ്ങള്‍ക്ക്‌ ‘അലമ്പന്‍മാര്‍ ‘മതി…മിടുക്കന്‍മാര്‍ക്ക്‌ മാര്‍ക്കറ്റില്ല…. !

  1. മുമ്പെല്ലാം നല്ലതായിരുന്നു- ഇപ്പോഴെല്ലാം മോശമെന്ന ഒരഴകൊഴമ്പന്‍ നിലപാടിന്റെ ബാക്കിപത്രം മാതമെല്ലീ പോസ്റ്റ്- എല്ലാ കാലത്തുമെല്ലാമുണ്ടായിരുന്നു. ഉണ്ടാവുകയും ചെയ്യും

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )