സീരിയല്‍ നടിമാര്‍ കുടിച്ചുകൂത്താടുന്ന കാലം..

കാലം വല്ലാത്തതാണ്‌…

എന്തൊക്കെ കണ്ടാലാണ്‌ നേരം പുലരുക..

കോലപ്പന്‍ കുത്തിയിരുന്ന്‌ ചിന്തിച്ചു…

ഇരുന്ന ഇരിപ്പില്‍ ഒന്നരപ്പുറം മനോരമ അകത്താക്കി..

ഉമിക്കരി കയ്യിലിരുന്ന്‌ ചിലമ്പി..

ആ വാര്‍ത്ത വീണ്ടും തികട്ടി വന്നു…

ദേവി അജിത്തിനെ പോലീസ്‌ പിടിച്ചു,മദ്യപിച്ച്‌ വണ്ടിയോടിച്ചതിന്‌…

നടിമാരുടെ ആരാധകനായ കോലപ്പനെ ആ വാര്‍ത്ത പിടിച്ചുലച്ചു…

എത്രയെത്ര നിഷ്കളങ്ക കഥാപാത്രങ്ങള്‍…

സംഗീതാമോഹനും ഓര്‍മ്മയുടെ തീരങ്ങളില്‍ വന്നു നിന്നു…

ഇതേകുറ്റത്തിന്‌ പോലീസ്‌ പിടിയിലായി… അവര്‍ ജീവന്‍ നല്‍കിയ കഥാപാത്രങ്ങള്‍…ശാലീന സുന്ദരിമാര്‍…നന്‍മയുടെ ഉറവിടങ്ങള്‍..

അയാള്‍ വീണ്ടും അരപ്പേജ്‌ മനോരമ കൂടി അകത്താക്കി…

അപ്പോള്‍ കരച്ചില്‍ വന്നു…

ചില നടിമാരെ വേശ്യാവൃത്തിക്ക്‌ അറസ്റ്റു ചെയ്തിരിക്കുന്നു.. !!

അതും തണ്റ്റെ ഇഷ്ട നടിമാര്‍…

ഇവര്‍ക്കുവേണ്ടി വീട്ടില്‍ എത്ര കലാപം ഉണ്ടാക്കിയിരിക്കുന്നു…

ഇതെങ്ങനെ സഹിക്കും?

ഭാര്യയോടും അമ്മയോടും വിവരം പറഞ്ഞു…

അവരുടെ സ്മൃതിപഥത്തില്‍ ഉത്തമകുടുംബിനിമാരായും ദേവിയുമായൊക്കെ വിളങ്ങി നിന്നവര്‍ ഒരു സുപ്രഭാതത്തില്‍-

അവര്‍ വാവിട്ടു നിലവിളിച്ചുപോയി…

നിലവിളക്കുംകൊളുത്തിവച്ചാണ്‌ ഇവളുമാരുടെ സീരിയലുകള്‍ കണ്ടിരുന്നത്‌-

മുത്തശ്ശി തേങ്ങലോടെ തന്നെത്തന്നെ പഴിച്ചു..

ഈ അശ്രീകരങ്ങളെ….

ശെ…ശെ…

കോലപ്പനും കുടുംബവും ഇരുന്നും നിന്നും നടന്നും ചിന്തിച്ചു…

ഒടുവില്‍ അവര്‍ തീരുമാനിച്ചു…

ഈ താന്തോന്നികളെ ഇനി കുടുംബത്തില്‍ കയറ്റാന്‍ പാടില്ല…

നാടും വീടും നാറ്റിച്ച ഇവറ്റകളെ …..

കോലപ്പന്‍ കോടാലിയെടുത്ത്‌ ടി.വി യ്ക്ക്‌ മുന്നിലെത്തി…

മനസ്സില്‍ ആ അശ്രീകരങ്ങള്‍ തിങ്ങിനിറഞ്ഞു…

അപ്പോള്‍ കോപം അടക്കാനായില്ല…

ആഞ്ഞുവെട്ടാന്‍ ശ്രമിക്കവെ, ഭാര്യ ഓടിവന്ന്‌ തടഞ്ഞു…

സംഭവിച്ചത്‌ സംഭവിച്ചു… ഇനി നമുക്ക്‌ കരുതിജീവിക്കാം….

വിദൂഷകവചനം

നിങ്ങള്‍ പറയൂ ,

കോലപ്പന്റെ  തീരുമാനം ശരിയാണോ?

Advertisements

15 thoughts on “സീരിയല്‍ നടിമാര്‍ കുടിച്ചുകൂത്താടുന്ന കാലം..

 1. സംശയിക്കണ്ടാ കോലപ്പന്റെ തീരുമാനം കറക്റ്റ്!
  അവിടംകൊണ്ട് നിര്‍ത്തണ്ടാ ആ കോടാലിയുമായി മുന്നോട്ട് നീങ്ങിക്കൊ …

 2. ആ അശ്രീകരങ്ങളെ കാണണ്ടാന്ന് വെച്ചാൽ പോരെ.. അതിന് എന്തിനാ കോടാലി കേട് വരുത്തുന്നേ…

  കലക്കി കെട്ടോ.. ദൈവങ്ങളായി പോലും സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഇവർ ജനങ്ങൾക്ക് നൽകുന്ന സംഭാവനകൾ ചെറുതല്ല. ഏതായാലും മനോരമ നിറയെ ലതാണല്ലേ….. കലക്കി

 3. മദ്യപിക്കാതെ വണ്ടി ഓടിക്കുകയുംജീവിക്കുകയും ചെയ്യുന്ന്നവര്‍ക്ക് കൊലപ്പന്റെ തീരുമാനത്തെ അന്ഗീകരിക്കാം..
  ഞാന്‍ എന്തായാലും വേണ്ട എന്നെ പറയു

 4. കോലപ്പന് വേറെ പണിയൊന്നുമില്ലേ?
  നടിമാരെ നടിമാരായി കാണാത്തതെന്തേ?
  അവര്‍ മദ്യപിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോ?
  സല്‍മാന്‍ഖാന്‍ മദ്യപിച്ചിട്ടും, മാനിനെ കൊന്നുതിന്നിട്ടും തോക്കുകള്‍ കൈവശം വച്ചിട്ടും നാം അവരെ പൂജിക്കുന്നു…
  എന്നിട്ട് രണ്ടു നടിമാര്‍ മദ്യപിച്ചതാ ഇപ്പോ പ്രശ്നം..? ഛേയ് കോലപ്പന്‍ ഒരു നൂറ്റമ്പത് വര്‍ഷം മുന്‍പുള്ള കഥാപാത്രം….

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )