നേമം സോണല്‍ ആഫീസിലെ (തിരു.കോര്‍പ്പറേഷന്‍ )തരികിടകള്‍ -രണ്ടാം ഭാഗം(തദ്ദേശ സ്വയംഭരണ മന്ത്രിക്ക് ഖേദപൂര്‍വ്വം…)

തിരു.കോര്‍പ്പറേഷന്‍ ആഫീസിലെ ബില്‍ഡിംഗ് വിഭാഗത്തില്‍ ഇപ്പോള്‍ വിജിലന്‍സ് റെയ്ഡ് നടക്കുകയാണ്…

അകാരണമായി അപേക്ഷകള്‍ വച്ചു താമസിപ്പിക്കുക…

ക്രമക്കേടുകള്‍ കാട്ടുക

കൈക്കൂലിയുമായി ബന്ധപ്പെട്ട പരാതികള്‍…

ചുരുക്കിപ്പറഞ്ഞാല്‍ ആകെ നാറിയ അവസ്ഥ….

ടൌണ്‍ പ്ലാനിംഗ് ആഫീസര്‍ ശ്രീ.ആനന്ദരാജുവിന്റെ ആഫീസിലാണ് അന്വേഷണം നടക്കുന്നത്…


കോര്‍പ്പറേഷന്‍ ആഫീസിനു കീഴില്‍ ഏതാനും സോണല്‍ ആഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്..

അതിലൊന്നാണ് നേമം സോണല്‍ ആഫീസ്…

നാഥനില്ലാക്കളരിയാണവിടം…

അഴിമതി കൊടികുത്തിവാഴുന്നു…

ഈ ഓഫീസിനെക്കുറിച്ച് മുന്‍പ് ഒരു പോസ്റ്റിട്ടിരുന്നു…


ഇവിടത്തെ ഉദ്യോഗസ്ഥന്മാര്‍ അപൂരവ്വ ജീവികളാണ്..

അവര്‍ക്ക് ഒരു നിയമവും ബാധകമല്ല…


അവിടേക്ക് ഒരു ഫയല്‍ കൊടുക്കുന്നതു മുതല്‍ നിങ്ങളുടെ കഷ്ടകാലവും ആരംഭിക്കുന്നു…

ഒരു മാസത്തിനകം പെര്‍മിറ്റ് മുതലായവ നല്‍കണമെന്നാണ് ചട്ടം..

അതൊക്കെ മൂലയിലിരിക്കും…


ഒരു അനുഭവ കഥ


എന്റെ സുഹൃത്തിന്റെ അനുഭവമാണ് ഇവിടെ കുറിക്കുന്നത്…

അയാള്‍ ലോണെടുത്ത് ഒരു വീട് തട്ടിക്കൂട്ടി…

പ്ലാന്‍ അംഗീകരിച്ചുകിട്ടാന്‍ ഏറെ ബുദ്ധിമുട്ടി…വെറുതെ നടത്തിച്ചു …

ഈ പ്രശ്നം ഈ വിഷയവുമായുള്ള മുന്‍ പോസ്റ്റില്‍ വിവരിച്ചിട്ടുണ്ട്…


അങ്ങനെ അനുമതിയോടുകൂടി വീട് നിര്‍മ്മിച്ചു…

ഒരു മുറി കൂടുതല്‍ നിര്‍മ്മിക്കേണ്ടി വന്നു..

അതുംകൂടി വരച്ചുചേര്‍ത്ത് പുതിയ പ്ലാന്‍ നേമം ആഫീസില്‍ നല്‍കി…

ഫീസും മറ്റും കൃത്യമായി അടച്ചു…


കുറേപ്പേര്‍ ഇന്‍സ്പെക്ഷന് വന്നു…

പലപ്രാവിശ്യം…

പ്രശ്നങ്ങളൊന്നുമില്ല എന്ന് അറിയിക്കുകയുണ്ടായി…

സുഹൃത്ത് നിരന്തരം അന്വേഷിച്ചുകൊണ്ടേയിരുന്നു…(കൈക്കൂലി നല്‍കില്ല എന്ന് അയാള്‍ ഉറപ്പിച്ചിരുന്നു)

പാളയത്തെ ആഫീസില്‍ പോയി …ഉടനെത്തും എന്നൊക്കെയാണ് മറുപടി…

മാസങ്ങള്‍ കഴിഞ്ഞുപോയി….

(ഒരു മാസത്തിനകം ലഭിക്കേണ്ടതാണ്)

ഇപ്പോള്‍ അല്പം കര്‍ത്തു സംസാരിച്ച്, അന്വേഷിച്ചപ്പോള്‍ ….

ഫയല്‍ ഇപ്പോഴും സോണല്‍ ആഫീസില്‍ തന്നെ കിടക്കുന്നു..!!

പലപല സെക്ഷനുകളില്‍ കയറിയിറങ്ങി… അങ്ങനെ….


മൂന്നുമാസം ഒരാഫീസില്‍ ….

ഇപ്പോള്‍ പറയുന്നു പ്ലാന്‍ വ്യക്തതയില്ല,പുതിയ പ്ലാന്‍ വേണം…

അപ്പോള്‍ സുഹൃത്ത് പഴയത് തിരികെ ചോദിച്ചു…അത് തരാന്‍ പറ്റില്ലാത്രെ!!

പുതിയത് നല്‍കാന്‍ പറ്റില്ലെന്ന് സുഹൃത്തുമറിയിച്ചുവത്രെ…

എന്നാല്‍ വേണ്ട…ഇതു തന്നെ മതിയെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്…

എങ്ങനെയിരിക്കുന്നു…സോണല്‍ ആഫീസ്….


വീട്ടു നമ്പര്‍ ലഭിച്ചാലേ വൈദ്യുതി എടുക്കാന്‍ സാധിക്കൂ…കണ്‍സ്ട്രക്ഷന്‍ പര്‍പ്പസിനുള്ള ഉയര്‍ന്ന നിരക്കാണ് അയാള്‍ ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്!

എന്ന്  അതൊക്കെ ലഭിക്കും എന്ന് യാതൊരു നിശ്ചയവുമില്ല…


ഒരു ഫയലിനെക്കുറിച്ചും മര്യാദയ്ക്ക് ആ ആഫീസില്‍ നിന്നറിയാന്‍ കഴിയില്ല…

ഇങ്ങനെ ഒരാഫീസ് ആവശ്യമുണ്ടോ?

നാം ഗൌരവമായി ചിന്തിക്കേണ്ട വിഷയമാണിത്…


ഈ ആഫീസിലെ ജീവനക്കാരെ മുഴുവന്‍ മാറ്റി പ്രതിഷ്ഠിക്കേണ്ടീരിക്കുന്നു…

അതിന് വകുപ്പുമന്ത്രി തയ്യാറാകുമോ?…..


Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w