വാളെടുത്തവന്‍ വാളാല്‍ ……അത് പ്രകൃതി നിയമമാണ്…

പാകിസ്ഥാനില്‍ വീണ്ടും സ്ഫോടനം….മരണം അന്‍പതിലേറെ…

കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ അഞ്ച് ആക്രമണം…

രാജ്യം അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിയിരിക്കുന്നു…


ആക്രമണങ്ങളുടെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തുവത്രെ…!

ഒരു കാലത്ത് തീകൊണ്ട് കളിച്ചതിന്റെ ഫലമാണിത്…

കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് വാരിക്കുന്ന ലാഘവത്തില്‍ എല്ലാം ചെയ്യിച്ചത്  അമേരിക്കയാണ്…

അവരും അനുഭവിച്ചുകൊണ്ടേയിരിക്കുന്നു…


ചരിത്രം അതിന്റെ അനിവാര്യമായ പ്രതികാരം നിര്‍വ്വഹിക്കുകയാണ്…


തീവ്രവാദികള്‍ക്ക്  അഭയവും മറ്റ് സഹായങ്ങളും നല്‍കുന്നതില്‍ പാകിസ്ഥാന്‍ ഭരണകൂടങ്ങള്‍ മത്സരിക്കുകയായിരുന്നു..

ഇന്ത്യയെപ്പോലുള്ള അയല്‍ രാജ്യങ്ങളെ വിരട്ടാന്‍ എന്തൊക്കെ പ്രവര്‍ത്തിച്ചില്ല….

ഇന്ത്യയില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ട്  തീവ്രവാദികള്‍ പാകിസ്ഥാനിലേക്കാണ് രക്ഷപ്പെടുന്നത്..

ഇന്ത്യയ്ക്ക് അവരെ വിട്ടുകൊടുക്കാന്‍ പാകിസ്ഥാന്‍ ഇന്നുവരെ തയ്യാറായിട്ടുമില്ല..

പകരം അവരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു…

അമേരിക്കയോടുചേര്‍ന്ന്  കൊള്ളരുതായ്മകള്‍ ചെയ്തുകൂട്ടി..


ഇപ്പോള്‍ പലുകൊടുത്ത കൈയ്ക്ക്  തീവ്രവാദികള്‍ തിരിഞ്ഞുകൊത്തുകയാണ്…

ഇതുതകമൂര്‍ച്ചയുള്ളവ കൈകാര്യം ചെയ്യുമ്പോള്‍ വളരെ ശ്രദ്ധ വേണമെന്ന് പാകിസ്ഥാന്‍ ഇനിയെങ്കിലും മനസ്സിലാക്കുമോ?


പാകിസ്ഥാന്റെ തനിനിറം നന്നായി അറിയാവുന്നതുകൊണ്ടായിരിക്കണം  ഈ സ്ഫോടന പരമ്പരയെ ലോകരാഷ്ട്രങ്ങള്‍ അപലപിക്കാന്‍ തയ്യാറാകാത്തത്..

അശ്രദ്ധമായി നിര്‍മ്മിച്ച സ്ഫോടക വസ്തു  പൊട്ടി- ഈ മനോഭാവമാണ്  മറ്റുരാജ്യങ്ങള്‍ക്ക്…

അതിന് കാരണക്കാരന്‍ ആ രാജ്യത്തിന്റെ ചെയ്തികള്‍ തന്നെ…


എങ്കിലും  ഇവിടെയും കൊലചെയ്യപ്പെടുന്നത്  നിരപരാധികളാണല്ലോ എന്നോര്‍ക്കുമ്പോള്‍…

അതെ, അത്  നമ്മുടേയും വേദന തന്നെയാണ്…Advertisements

One thought on “വാളെടുത്തവന്‍ വാളാല്‍ ……അത് പ്രകൃതി നിയമമാണ്…

  1. എങ്കിലും ഇവിടെയും കൊലചെയ്യപ്പെടുന്നത് നിരപരാധികളാണല്ലോ എന്നോര്‍ക്കുമ്പോള്‍…
    അതെ, അത് നമ്മുടേയും വേദന തന്നെയാണ്…

    അതോണ്ട് സാപ്പി പ്രതിഷേധിച്ചിരിക്കുന്നു

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w