മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ടുപോയി…സിദ്ദിഖിനിന്നും(കോരന്‍) കഞ്ഞി കുമ്പിളില്‍ത്തന്നെ….!

വികൃതിപ്പയ്യന്‍ ഏ.പി. അബ്ദുള്ളക്കുട്ടിയ്ക്ക്  നറുക്കു വീണിരിക്കുന്നു…

കണ്ണൂര്‍ സീറ്റ് ലഭിച്ചിരിക്കുന്നു…

കോണ്‍ഗ്രസ്സ് ഇങ്ങനെയാണ്…

വിരുന്നുകാരനെ (വിഴുപ്പുകളെ) പിടിച്ച് വീട്ടുകാരനാക്കും..!

ഒരു സീറ്റിനുവേണ്ടി കാലങ്ങളായി ആറ്റുനോറ്റിരിക്കുന്ന ധാരാളം അഴകിയ രാവണന്മാര്‍ കോണ്‍ഗ്രസ്സിനുള്ളിലുണ്ട്.

അതിലൊരാള്‍  യൂത്തന്‍ സിദ്ദിഖാണ്!

എപ്പോഴത്തേയും പോലെ ചില നമ്പരുകള്‍ ഇപ്പോഴും പയറ്റിനോക്കി…

വാടകയ്ക്ക് ആളെയിറക്കി ജയ് വിളിപ്പിച്ചു…

സോണിയയ്ക്ക് ഫാക്സ് അയപ്പിച്ചു…

അങ്ങനെ പല പല ….

ഒന്നും ഏറ്റില്ല…

നല്ലൊരു സ്പോണ്‍സറെ കിട്ടാത്തതാണ് കാരണമെന്ന് തോന്നുന്നു..

ഉമ്മന്‍ ചാണ്ടിയും കൈവിട്ടതുപോലെ…


ആ ശകുനം മുടക്കി അബ്ദുള്ളക്കുട്ടിക്ക് കയറിവരാന്‍ കണ്ട നേരം….

(കൈകള്‍ കൂട്ടിത്തിരുമ്മി…പിറകില്‍ കെട്ടി  രണ്ടുചാല്‍ നടക്കാം…)

സിദ്ദിഖിനെപ്പോലെ പലര്‍ക്കും പാരയായിരിക്കുന്നു ആ ‘കുട്ടി’..


തോളിലിരുന്ന് ചെവി കടിക്കുന്നതില്‍ വിരുതനാണ്  ഈ കുട്ടി എന്ന് ചരിത്രം പറയുന്നു…

കുപ്പയില്‍ കിടന്നവനെ പൊക്കിയെടുത്ത്  സ്ഥാനമാനങ്ങള്‍ നല്‍കിയ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ പുള്ളിയാണ്…

കറകളഞ്ഞ മോഡി ഭക്തന്‍…

കോണ്‍ഗ്രസ്സിന് തലവേദനയുണ്ടാക്കാന്‍ മറ്റൊരു അവതാരം കൂടി എന്ന് ചുരുക്കം…

അവിടെ തലവേദനയ്ക്ക് ഒരിക്കലും പഞ്ഞമുണ്ടായിരുന്നില്ലല്ലോ..എന്ന്  സിനിമാ ഡയലോഗ്…


ഒടുവില്‍ കിട്ടിയത്

അബ്ദുള്ളക്കുട്ടിയ്ക്ക്  കൊട്ടേഷന്‍ നല്‍കാന്‍ കോണ്‍ഗ്രസ്സിലെ അസംതൃപ്തര്‍ ഹോനായിയെ സമീപിച്ചിരിക്കുന്നു…

അബ്ദുള്ളേ  ജാഗ്രതൈ…..

Advertisements

One thought on “മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ടുപോയി…സിദ്ദിഖിനിന്നും(കോരന്‍) കഞ്ഞി കുമ്പിളില്‍ത്തന്നെ….!

  1. തോളില്‍ ഇരുന്ന് കടിച്ച ചെവിയില്‍ മൊത്തം “ജയരാജ” രക്തമായത് കൊണ്ടാവാം “കുട്ടി “ഇപ്പൊ ജയിക്കുന്ന സീറ്റിലും, ജയരാജന്‍ മറ്റൊരു “രാഗേഷാവാന്‍” പോകുന്നതും 🙂 കോണ്‍ഗ്രസ്സിന്റെ ഓരൊ കാര്യങ്ങളെ…..

    സീനുലാലിനെ (നേര്‍ച്ചകോഴി) കിട്ടാന്‍ സകാക്കള്‍ 4 ദിവസം ഓടി അലഞ്ഞു, അവസാനം ഓം പ്രകാശിന്റെ നുണ പരിശോധനയില്‍ ബാലചന്ദ്രന്റെ പേരും പറയിപ്പിക്കുമെന്നു പോലും പറഞ്ഞു പേടിപ്പിച്ചിട്ടും, ബാലചന്ദ്രനെ സ്താനാര്‍ദ്തി ആക്കാന്‍ പിണറായിക്കു കിട്ടിയില്ല. 🙂 ആളാരാ മോന്‍… …കോങ്രസ്സിലാണേല്‍ മോഹികളെ കോണ്ട് നിക്കാന്‍ മേല…

    ആലപ്പുഴയില്‍ “മദനി” ഇപ്പൊഴേ ചെവികടിച്ചു തുടങ്ങിയിട്ടുണ്ട് 🙂 വെളിയത്തിനുള്ള പണി നേരത്തെ കൊടുക്കാന്‍ വച്ച്തും കൂട്ടി ഇപ്പ്രാവശ്യം കൊടുക്കുമെന്നാ “പിണറായിയുടെ” ഉത്തമ കൂട്ടായ മദനിയുടെ ഭീഷണി.. അവിടെയും ഗോവിന്താ…….

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )