ഈ പെണ്‍കുട്ടികള്‍ക്ക്‌ പിഴയ്ക്കുന്നതെവിടെയാണ്‌…. ?

എല്ലാ രംഗത്തും ഇന്ന്‌ സ്ത്രീകള്‍ പുരുഷനോടൊപ്പം മുന്നേറുന്നു..


ചില രംഗങ്ങളില്‍ അവള്‍ പുരുഷനേക്കാള്‍ വളരെ വളരെ മുന്നിലാണ്‌..

പക്ഷെ അതിനനുസരിച്ച്‌ ഭാവിജീവിതത്തില്‍ മുന്നേറാന്‍ കഴിയുന്നില്ല..

അതേക്കുറിച്ചൊരന്വേഷണമാണ്‌ ഇവിടെ നടത്താന്‍ ശ്രമിക്കുന്നത്‌..


വിദ്യാഭ്യാസ രഗത്ത്‌ അവള്‍ ഏറെ മുന്‍പന്തിയിലാണ്‌..

സ്കൂള്‍-കോളേജ്‌ തലം നോക്കൂ…

അവിടെ അവളുടെ അതീശത്വമാണ്‌ കാണാന്‍ കഴിയുക..

ആണ്‍കുട്ടികളെക്കാള്‍ മിടുക്ക്‌ …

പഠനത്തില്‍ ആയിരം കാതം മുന്നില്‍..

പഠനപ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയാണവള്‍..


എന്റെ  അനുഭവത്തില്‍ എനിക്ക്‌ ഉറപ്പിച്ചു പറയാന്‍ കഴിയും, അവളുടെ അടുത്തൊന്നും എത്തില്ല മിക്ക ആണ്‍കുട്ടികളും!

എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളിലും അവള്‍ ഏറെ മുന്നില്‍ത്തന്നെ…

പ്രസംഗത്തില്‍,ഡിബേറ്റില്‍,സെമിനാര്‍ പ്രബന്ധം അവതരിപ്പിക്കുന്നതില്‍ ഒക്കെ ബഹുദൂരം മുന്നില്‍..

അവര്‍ ജീവിതത്തില്‍ ഏറെ ഉയരത്തിലെത്തുമെന്ന്‌ ഞങ്ങള്‍ കണക്കുകൂട്ടാറുണ്ട്‌…

പത്രപ്രവര്‍ത്തകയായി…കലാകാരിയായി…രാഷ്ട്രീയക്കാരിയായി…സാമൂഹ്യ പ്രവര്‍ത്തകയായി… വളരെ വളരെ ഉയരത്തില്‍….


പക്ഷെ അനുഭവം …..!?

അവരൊക്കെ മിക്കവാറും എങ്ങുമെത്താതെ ഒരു സാധാരണ വീട്ടമ്മയായി…. പ്രാരാബ്ധക്കാരിയായി…

അവള്‍ക്ക്‌ പിഴയ്ക്കുന്നതെവിടെയാണ്‌… ?


കൃത്യമായി ഒരു ഉത്തരം പറയാന്‍ സാധിക്കുന്നില്ല…

ഫെമിനിസക്കാരും സ്ത്രീ ശാക്തീകരണം പ്രസംഗിക്കുന്നവരും ഇതിന്‌ ഉത്തരം പറയണം…


നാം സ്ത്രീകളോടുള്ള നമ്മുടെ മനോഭാവത്തെ…പ്രവര്‍ത്തികളെ…പുനര്‍വിചാരണയ്ക്ക്‌ വിധേയമാക്കാന്‍ സമയമായെന്ന് തോന്നുന്നു…

Advertisements

7 thoughts on “ഈ പെണ്‍കുട്ടികള്‍ക്ക്‌ പിഴയ്ക്കുന്നതെവിടെയാണ്‌…. ?

 1. പെണ്‍ പിളെരായാല്‍ തെങ്ങേ കേറണം
  തേങ്ങ യിടണം ….
  പിന്നെ …
  പിന്നെ ….
  ചുമ്മാ പോ ചങ്ങാതി ….
  പെണ്ണുങ്ങള്‍ക്ക്‌ വീട്ടിലെ പണി കഴിഞ്ഞിട്ട് നേരമില്ലാ..
  ..പിന്നെയാ…

 2. പ്രകൃതി ഏൽ‌പ്പിച്ചു കൊടുത്ത ഒരുപാട് പണികൾ സ്ത്രീകൾക്ക് ചെയ്തുതീർക്കാനുണ്ട്.
  പ്രസവം..
  മുലയൂട്ടൽ..
  എഴുന്നേറ്റു നടക്കുന്നതുവരെയെങ്കിലും കുട്ടികളുടെ സംരക്ഷണം..
  ഇതൊക്കെയാണ് സ്ത്രീകളുടെ പ്രാഥമിക കർതവ്യങ്ങൾ.
  ഇതൊന്നും പുരുഷന്മാർ അടിച്ചേല്പിച്ചവയല്ല.
  ഇതൊക്കെ കഴിഞ്ഞ് ഒന്നു നടു നിവർന്നു വരണമെങ്കിൽ സാധാരണ ഒരു 35 വയസ്സോളമെങ്കിലും ആകും.
  അതിനു ശേഷം സ്ത്രീകൾക്ക് പലതും ചെയ്യാനാവും ഈ സമൂഹത്തിനു വേണ്ടി.
  പക്ഷേ എന്തുകൊണ്ടാണവർ ഉൾവലിയുന്നത്?
  സ്ത്രീകൾതന്നെ ഉത്തരം പറയട്ടെ.

 3. പ്രക്രുതി അവളെ ചുമതലപ്പെടുത്തിയ നിയോഗം അവൾ അറിയാതെ ചെയ്തു പോകുന്നു. അത്രതന്നെ. അതൊരിക്കലും ഉൾവലിയലല്ല.

 4. ഓരോരുത്തര്‍ക്കും ഓരോ ദൌത്യമുണ്ട്. നേരേത്തെ തന്നെ നിശ്ചയിക്കപ്പെട്ടതാണത്. അതില്‍ വിത്യാസം വരുത്താന്‍ ഘടനപരമായ മാറ്റം (strural change) ആവശ്യമാണ്.

  ഇനിമുതല്‍ പുരുഷന്‍ അണ്ഡവും സ്ത്രീക്ക് ബീജവും ഉത്പാദിപ്പിക്കാന്‍ പറ്റുന്ന ഒരു വ്യവസ്ഥയെ കുറിച്ചാലോചിച്ചാലോ. .. അല്ലെങ്കില്‍ രണ്ടു രണ്ട് പേര്‍ക്കും ഉത്പാദിപ്പിക്കാന്‍ പറ്റുന്ന ഒരു വ്യവസ്ഥ; ഇതാണെങ്കില്‍ ഏറ്റകുറച്ചിലുകളുടെ പ്രശ്നം ഉദിക്കുന്നില്ലല്ലോ?

 5. Ippo prasnam ibdangalil koravanu. Pennu pirannal mukham vadunna parents ulla nadukalum orupadund… Oru kanakkinu pennungakku nallath porapani thanneya… Levalumarokke ellathilum poyi thoti ittal ikkanda purusa ganesanmarokke ebda pokum… Halla pinne

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )