മതി..പ്ലീസ്, ആ അവാര്‍ഡ് ഫാക്ടറി അടച്ചുപൂട്ടൂ…

ബരാക്ക് ഒമായ്ക്ക്  നോബല്‍ …

അതിനുവേണ്ടി ആ അമേരിക്കന്‍ ഏത് മലയാണ് മറിച്ചത്?

നോബല്‍ സമ്മാനത്തിന്റെ വില അത്രമാത്രം ഇടിഞ്ഞുപോയോ…

നേരത്തെതന്നെ ആ അവാര്‍ഡുകളെക്കുറിച്ച്  ആക്ഷേപങ്ങള്‍ ഉണ്ട്…

അതിപ്പോള്‍ ക്ലൈമാക്സിലെത്തിയിരിക്കുന്നു…


കൊറേ വാചകക്കസര്‍ത്തുകള്‍ നടത്തിയെന്നല്ലാതെ സത്യത്തില്‍ ഒബാമ എന്ത്  വല്യകാര്യമാണ് ചെയ്തത്?

അമേരിക്കയെ സുഖിപ്പിക്കാന്‍ നല്‍കിയത് എന്നുപറഞ്ഞാല്‍ എളുപ്പം മനസ്സിലാകും.!


ലോകസമാധാനത്തിന് ന്‍ല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണത്രെ സമാധാന നോബെല്‍ നല്‍കുന്നത്…

ഒബാമ സ്വന്തം കുടുംബസമാധാനത്തിന് ചിലതൊക്കെ ചെയ്തിരിക്കാം….അല്ലാതെ…….


ഇസ്രായേല്‍ കൂട്ടക്കൊല അതുപോലെ തുടരുന്നു…

ഇറാനെതിരെ പടയ്ക്ക് കോപ്പുകൂട്ടുന്നു…

പാക്കിസ്ഥാന്  ആയുധം വങ്ങാന്‍ ലക്ഷക്കളക്കിന് ഡോളര്‍ നല്‍കുന്നു..(വേറെ പേരുപറഞ്ഞ്)

ആയുധവ്യാപാരം നന്നായി നടത്തിക്കൊണ്ടിരിക്കുന്നു…

അന്തരീക്ഷമലിനീകരണം ഏറ്റവും കൂടുതല്‍ നടത്തുന്നവര്‍ എന്ന ഖ്യാതി ചുമക്കുന്നു…

തങ്ങള്‍ ഒപ്പിടാത്ത ആണവനിര്‍വ്യാപനക്കരാര്‍  മറ്റുള്ളവരെക്കൊണ്ട് ഒപ്പിടിയിക്കാന്‍ വ്യഗ്രതകാട്ടുന്നു…

ലോകപോലീസ് ചമഞ്ഞ് ലോക സമാധാനം തകര്‍ക്കുന്ന പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു…

മേമ്പൊടിയായി ഒബാമയുടേതായി  ക്ലീഷേ വര്‍ത്തമാനവും…


ഇതൊക്കെ പരിഗണിച്ചാണോ അവാര്‍ഡ് നലകിയത്?

കഷ്ടം…..


വിധേയത്വം ഇങ്ങനേയും ആകാ‍മോ?


ആ ഗമണ്ടന്‍ പുരസ്കാരം ഗാന്ധിജിയ്ക്ക് ലഭിക്കാത്തത്  നന്നായി…


ആ അവാര്‍ഡ് ഫാക്ടറി അടച്ചുപൂട്ടുന്നതിനെക്കുറിച്ച് ഇനി ആചോചിക്കാവുന്നതാണ്…

Advertisements

2 thoughts on “മതി..പ്ലീസ്, ആ അവാര്‍ഡ് ഫാക്ടറി അടച്ചുപൂട്ടൂ…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w