രണ്ടു കൊച്ചുപൊണ്‍കുട്ടികള്‍ …അവരെന്നും കരഞ്ഞുകൊണ്ടേയിരിക്കുന്നു…

കണ്ണിര്‍ സീരിയലുകള്‍ മറ്റ് ചില ‘വക’കള്‍ക്ക് വഴിമാറിയിരിക്കുന്നു..

ഇപ്പോള്‍ ഭക്തിമയമാണെങ്ങും….

കരയിച്ച് റേറ്റിംഗ് കൂട്ടാം എന്നാണ് മുന്‍പ് വിചാരിച്ചിരുന്നത്…

കൂട്ടക്കരച്ചിലായിരുന്നു…

കോളേജുകുമാരികള്‍ തൊട്ട്  നൂറു വയസ്സുകാരി അമ്മൂമ്മവരെ… അവരെ വലിയ വായില്‍ കരയാന്‍ സംവിധായകന്‍ നിര്‍ബന്ധിക്കുമായിരുന്നു…

അത് കണ്ട്  ജനം തലതല്ലി കണ്ണീര്‍ വാര്‍ത്തിരുന്നു..

അത് പഴയ കഥ…


ഇപ്പോള്‍ ആ തന്ത്രം വിലപോവില്ല…

അത് കണ്ടറിഞ്ഞ് വേറെ ചില ഗിമ്മിക്കുകളുമായി സീരിയല്‍ക്കാര്‍ എത്തിയിട്ടുണ്ട്….


ഭക്തിമയമായവ….

ഏഷ്യാനെറ്റ്  രാത്രി ‘ദേവീമാഹാത്മ്യം’ എന്നൊരു സാധനം പുറത്തു വിടുന്നുണ്ട്…

എല്ലാ ചേരുവകളും ചേരും പടി ചേര്‍ത്തിട്ടുണ്ട്…

സംഗതി പൈങ്കിളി തന്നെ…

ചില ഭീകരമായ കഥകളൊക്കെ ഗവേഷണം നടത്തി കണ്ടെത്തിയിരിക്കുന്നു….


ഓമനത്തം തുളുമ്പുന്ന രണ്ട് പെണ്‍കുട്ടികളെ കണ്ടുപിടിച്ച്  അതില്‍ അഭിനയിപ്പിക്കുന്നുണ്ട്…

അവരെക്കൊണ്ട്  ചില വൃത്തികെട്ട ക്ലീഷേ ഡയലൊഗുകള്‍ പറയിപ്പിക്കും…

പിന്നെ കരയിപ്പിക്കും…

അവര്‍ കരയാത്ത ഒറ്റ ദിവസമ്പോലുമില്ലെന്ന് എന്റെ ശ്രീമതി ആണയിട്ടുപറയുന്നു…

വല്യ വല്യ കാര്യങ്ങളാണ്  ഈ കൊച്ചുകുട്ടികളെക്കൊണ്ട് പറയിപ്പിക്കുന്നത്…

കുട്ടികളെ കൂടാതെ ചില സ്ഥിരം കരച്ചിലുകാര്‍ വേറെയുമുണ്ട്….


അതങ്ങനെ നീണ്ടുപോകുകയാണ്….

ഈ പിള്ളേര്‍ ഇങ്ങനെ കരഞ്ഞാല്‍….

പെറ്റതള്ള സഹിക്കുമോ…..


പിള്ളേരായതുകൊണ്ട്  കൊറച്ചു ദിവസംകൂടി ജനം സഹിക്കുമായിരിക്കും…

ഒരു വലിയ തെറ്റിദ്ധാരണ ഉണ്ടാകുന്നത് ആ കുട്ടികള്‍ക്കായിരിക്കും…


എപ്പോഴും കരഞ്ഞുകൊണ്ടൊരിക്കുന്നതാണ്  അഭിനയം എന്ന് ആ പാവങ്ങള്‍ ധരിക്കുകയേയുള്ളൂ….


വിദൂഷകവചനം- ആ പിള്ളേരെ എത്രയും പെട്ടെന്ന് വീട്ടില്‍ വിളിച്ചുകൊണ്ടുപോയി സാധാരണകുട്ടികളെപ്പോലെ പൊരുമാറാന്‍ പഠിപ്പിക്കുന്നതിന്  രക്ഷാകര്‍ത്താക്കള്‍ തയ്യാറാകണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു…

Advertisements

3 thoughts on “രണ്ടു കൊച്ചുപൊണ്‍കുട്ടികള്‍ …അവരെന്നും കരഞ്ഞുകൊണ്ടേയിരിക്കുന്നു…

  1. ആ പിള്ളേരെ എത്രയും പെട്ടെന്ന് വീട്ടില്‍ വിളിച്ചുകൊണ്ടുപോയി സാധാരണകുട്ടികളെപ്പോലെ പൊരുമാറാന്‍ പഠിപ്പിക്കുന്നതിന് രക്ഷാകര്‍ത്താക്കള്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു…

    എന്ന് കുഞ്ഞേലി പെങ്ങള്‍
    അടിയില്‍ ഒപ്പ്

  2. ആ പിള്ളേരുടെ ഉണ്ടവർത്തമാനം പോലെ ചിരിപ്പിക്കുന്ന ഒന്ന്,അടുത്ത കാലത്തു ഞാൻ ടി.വി.യിൽ കണ്ടിട്ടില്ല.അന്നത്തെ സാമൂഹ്യവ്യവസ്ഥിതിയെ,രാഷ്ട്രീയത്തെ,വിദ്യാഭ്യാസപരിഷ്കരണത്തെ ഒക്കെ നിയന്ത്രിച്ചിരുന്നത് ആ രണ്ട് കൊച്ചുങ്ങളായിരുന്നു എന്ന് ദേവീമാഹാത്മ്യം കാണുന്ന വരെ എനിക്കു മനസ്സിലായിരുന്നില്ല.:)

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w