അപര്‍ണ്ണ എന്ന പോലീസുകാരിയുടെ ദൈന്യം നമ്മുടേതുകൂടിയാണ്….ബൂലോകം ഉണരണം…

അപര്‍ണ്ണയെ അറിയില്ലേ?

നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന ചില ജീവിതമൂല്യങ്ങളെക്കുറിച്ച്  തന്റെ പ്രവര്‍ത്തിയിലൂടെ വിളിച്ചുപറഞ്ഞ പോലീസുകാരി…

പരോപകാരത്തിന്റെ മാതൃക…

അവരിന്ന്  ജീവിത ദുരിതത്തിന്റെ ചുഴിയിലാ‍ണ്….


-ചികിത്സക്കിടെ മരിച്ച ഒരു സ്ത്രീയുടെ മൃതദേഹം വിട്ടുകിട്ടാന്‍ പണമില്ലാതെ വിഷമിച്ച ബന്ധുക്കള്‍ക്ക് മൂന്ന് സ്വര്‍ണ്ണ വള നല്‍കി സഹായിച്ച് മാതൃക കാട്ടിയ അപര്‍ണ്ണയുടെ ഇന്നത്തെ അവസ്ഥ വളരെ സങ്കടകരമാണ്…

അടുത്ത സമയത്ത്  അവരുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു!

കടബാധ്യത ആ കുടുംബത്തെ വല്ലാതെ ഉലയ്ക്കുന്നുണ്ട്…

ഭര്‍ത്താവ് വരുത്തിവച്ച കടം ഒരു വലിയ ചോദ്യമായി നില്‍ക്കുന്നു…


അപര്‍ണ്ണയെ മനസ്സിലാക്കാന്‍ കഴിയാത്ത ആളായിരുന്നു  ഭര്‍ത്താവ് എന്നറിയുന്നു.. പെടുന്നനെ അപര്‍ണ്ണയ്ക്ക് ലഭിച്ച പ്രശസ്തി  അയാളെ അസ്വസ്തനാക്കിയിരുന്നുവത്രെ!

അതെച്ചൊല്ലിയുള്ള അസ്വാരസ്യങ്ങള്‍…


വിധിവൈപരീത്യം തന്നെ…


നന്മയുടെ പ്രതീകമായ അപര്‍ണ്ണയുടെ ദു:ഖം നമ്മുടേതുകൂടിയണ്…

അവരേപ്പൊലുള്ളവരെ ഭൂമിക്കാവശ്യമുണ്ട്…

പ്രത്യേകിച്ച്, നമ്മുടെ കൊച്ചുകേരളത്തിന്…


അവരെ സംരക്ഷിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ട്..

പത്തുലക്ഷം രൂപയുടെ കടമുണ്ടെന്ന് കേള്‍ക്കുന്നു..

സര്‍ക്കാരിന്റെ ശ്രദ്ധ ഇക്കാര്യത്തില്‍ പതിയേണ്ടതാണ്..

ഡി.ജി.പി. അനുകൂലമായി പ്രതികരിച്ചിരിക്കുന്നു….


ഇത്തരം വിളക്കുമാടങ്ങള്‍ക്ക് ബൂലോകത്തിന്റെ അനുഗ്രഹവുമുണ്ടാവണം…
Advertisements

One thought on “അപര്‍ണ്ണ എന്ന പോലീസുകാരിയുടെ ദൈന്യം നമ്മുടേതുകൂടിയാണ്….ബൂലോകം ഉണരണം…

  1. അപര്‍ണ്ണ എന്റെ നാട്ടുകാരിയാണ് (വരന്തരപിള്ളി കോരനടി). അവരെകുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട് അഭിമാനിചിരുന്നു. മേല്‍‌പറഞ്ഞ കാര്യങ്ങള്‍ പുതിയ അറിവുകളാണ്.

    “ഇത്തരം വിളക്കുമാടങ്ങള്‍ക്ക് ബൂലോകത്തിന്റെ അനുഗ്രഹവുമുണ്ടാവണം…“

    തീര്‍ച്ചയായും…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w