തോമസ് ഐസക്കിനൊരു ഗോള്‍ഡന്‍ ഷേക്കന്റ്…

തന്റെ വകുപ്പിനെക്കുറിച്ച് സത്യസന്ധമായ അഭിപ്രായം പറഞ്ഞിരിക്കുന്നു…

അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു..

സംസ്ഥാനത്തിപ്പോള്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത്  അമരവിള ചെക്കുപോസ്റ്റിലാണത്രെ!

അവിടത്തെ മുഴുവന്‍ ജീവനക്കാരെയും സ്ഥലം മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നു..അവര്‍ക്ക് കുട പിടിക്കുന്ന പ്രാദേശിക നേതാക്കളുടെ പേരുവിവരവും പ്രസിദ്ധപ്പെടുത്തുമത്രെ! സംഗതി ഉഗ്രന്‍..എന്തെങ്കിലുമൊക്കെ സംഭവിക്കും!

ഇത് നല്ലൊരു മാതൃകയാണ്: നടപ്പിലാവുകയാണെങ്കില്‍.

അവിടെയും നിര്‍ത്താതെ ധനമന്ത്രി ഒരു പടികൂടി മുന്നോട്ടുപോയിരിക്കുന്നു..

അഴിമതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക്  25000/ രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരിക്കുന്നു! അഴിമതി പുറത്തുകൊണ്ടുവരാന്‍ ചിലവായ തുകയും നല്‍കുമത്രെ!!

അമ്പമ്പോ…വല്ലതുമൊക്കെ നടക്കും!

പ്രിയപ്പെട്ട മന്ത്രിയോട് വിദൂഷകന്  ഒരു അഭ്യര്‍ത്ഥന കൂടിയുണ്ട്. അഴിമതി വെളിച്ചത്തുകൊണ്ടുവരുന്നവര്‍ക്ക്  പോലീസ് സംരക്ഷണംകൂടി നല്‍കണം!

അപ്പോള്‍ പോലീസുകാര്‍ അഴിമതി നടത്തിയാല്‍ അവരെ ആര് പിടിക്കും?

ശ്ശൊ.. അത് മറന്നു..കഥയില്‍ ചോദ്യമില്ലല്ലോ…

ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു…

കേരളത്തിലെ എല്ലാ വകുപ്പുകളിലും ഇത് വരണം…

പൊതുജനം ഉണരട്ടെ…

ആഭ്യന്തര മന്ത്രി അറിയാന്‍…

ഇപ്പോള്‍ ദീപാവലിക്കാലമാണല്ലോ…

തിരുവനന്തപുരത്തെ പോലീസുകാരെ (പ്രത്യേകിച്ച്) നിരീക്ഷിക്കാന്‍ ഒരു സംവിധാനം ഏര്‍പ്പെടുത്താമോ..

കോണ്‍സ്റ്റബിള്‍ മുതല്‍ സിറ്റിപോലീസ് കമ്മീഷണര്‍ വരെ തുക പറഞ്ഞ്  കൈക്കൂലി വാങ്ങുന്നു…(വേറെയും വകുപ്പുകള്‍ ഉണ്ട്)

എസ്.ഐ,സി.ഐ തുടങ്ങി മുകളിലേക്ക്പോകുംതോറും തുകയുടെ വലിപ്പം ആറക്കത്തിലേക്ക് കടക്കുന്നു…

കള്ളനെപ്പിടിക്കാന്‍ നല്ല അവസരമാണിത്…

ധനമന്ത്രിയുടെ നടപടിക്ക്  ഒരിക്കല്‍ക്കൂടി ആശംസകള്‍ നേരുന്നു…

Advertisements

4 thoughts on “തോമസ് ഐസക്കിനൊരു ഗോള്‍ഡന്‍ ഷേക്കന്റ്…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w