പി.പി. തങ്കച്ചന്റെ കുറുക്കന്‍ തന്ത്രം….

ആസിയാന്‍ കരാര്‍ കേരളത്തിന്‌ വലിയ പ്രഹരമായിരിക്കും എന്ന കാര്യത്തിലാര്‍ക്കും  സംശയമില്ല…


കേന്ദ്രമന്ത്രി കെ.വി.തോമസ്‌ തന്നെ അക്കാര്യം പറയുകയുണ്ടായി..

ഗുണകരമെന്ന് പറയാന്‍ പറ്റില്ലാത്രെ!

ഗുണം നമ്മള്‍ ഉണ്ടാക്കിയെടുക്കണമത്രെ… ?!


സി.പി.എം ന്റെ  മനുഷ്യച്ചങ്ങല ഒരു വലിയ പ്രതിഷേധം തന്നെ ആയിരുന്നു..

ഇത്തരം വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുവാന്‍ മറ്റാര്‍ക്കു കഴിയും?


അത്‌ കേന്ദ്രത്തെ നന്നായി അലോരസപ്പെടുത്തിയിട്ടുണ്ട്‌…

അതിനാലാണല്ലോ ലക്ഷങ്ങള്‍ വാരിയെറിഞ്ഞ്‌ പരസ്യം നല്‍കിയത്‌…

അതും ചെലവുചുരുക്കല്‍ കാലത്ത്‌ !


കേരളത്തിലെ കോണ്‍ഗ്രസ്സ്‌ ഒരമ്പരപ്പിലാണ്‌…

കേരളത്തിന്റെ  പ്രതിഷേധം അവരെ ഞെട്ടിച്ചിരിക്കുന്നു!

ആസിയാന്‍ കരാറിന്റെ  ഗുണഗണങ്ങള്‍ നിരത്താന്‍ ചില പാഴ്‌ ശ്രമങ്ങള്‍ ചിലര്‍ നടത്തിനോക്കി…

ഏശിയില്ല…


ഇപ്പോള്‍,

യു.ഡി. എഫ്‌ കണ്‍ വീനര്‍ പുതിയ , വിചിത്രമായ വാദവുമായി മുന്നോട്ടുവന്നിരിക്കയാണ്‌!

ബോട്ടപകടത്തിണ്റ്റെ പശ്ചാത്തലത്തില്‍ മനുഷ്യച്ചങ്ങല നടത്തിയത്‌ ശരിയായില്ലത്രെ!

അതും ഇതും തമ്മില്‍ എന്തു ബന്ധം?

കടലും കടലാഴിയും……

അത്‌ കുറുക്കന്‍ ബുദ്ധിയാണ്‌….

ബന്ധമൊന്നുമില്ലെങ്കിലും ഇരിക്കട്ടെ ഒരു പ്രസ്ഥാവന…

ആദ്യം കേള്‍ക്കുമ്പോള്‍ ഒരിതൊക്കെയുണ്ട്‌….

ചിലരെ തെറ്റിദ്ധരിപ്പിക്കാം….


വാട്ട്‌ ആന്‍ ഐഡിയ സാബ്ജി…..

ഉഗ്രന്‍‍….. !!

Advertisements

One thought on “പി.പി. തങ്കച്ചന്റെ കുറുക്കന്‍ തന്ത്രം….

  1. വെറുതെ ഉണ്ടുറങ്ങി അലസന്‍‌മാരായിപ്പോയ മടിയന്‍‌ കൃഷിക്കാരെ മല്‍സരബുദ്ധി പഠിപ്പിക്കും ആസിയാനെന്ന് വയലാറിലെ ഒരു നാണമില്ലാത്തവന്‍..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w