ജ്യോനവന്റെ കവിത-മുറിവേറ്റ മാന്‍പേടയുടെ നിര്‍ദ്ദയമായ വെളിപ്പെടുത്തലുകള്‍…

ജ്യോനവന്‍ ഓര്‍മ്മയായി…

ഞാന്‍ ആ കവിതകള്‍ ഇപ്പോഴാണ്‌ വായിക്കുന്നത്‌…

വായിച്ചപ്പോള്‍ അവയെക്കുറിച്ച്‌ ചിലത്‌ കുറിക്കണമെന്ന്‌ തോന്നി…

ഇതൊരു സ്നേഹാഞ്ജലിയാണ്‌…..

ഒരു ബ്ളോഗറുടെ തിലോദകം….


പ്രിയ ജ്യോനവന്‍,

താങ്കള്‍ക്ക്‌ മരണമില്ല…

കവിതകളിലൂടെ….

മാന്‍ഹോള്‍’-എന്ന കവിത ഒരു നഗരവാസിയുടെ നൊമ്പരങ്ങളാണ്‌…

ഗ്രാമത്തിന്റെ  നൈര്‍മ്മല്യത്തില്‍ അഭിരമിക്കുന്ന ഒരു ഗ്രാമീണന്റെ  മനസ്സ്‌ നമുക്കിവിടെ കാണാം.


“ഞാനൊരു വഗരവാസിയണ്‌

തെളിച്ചുപറഞ്ഞാല്‍ ഒരഴുക്കുചാല്‌”– കാപട്യം നിറഞ്ഞ നഗരജീവിതത്തോടുള്ള വിരക്തി ഈ വരികളില്‍ തെളിഞ്ഞുകാണാം..


‘നാട്യപ്രധാനം നഗരം,ദരിദ്രം’-തന്നെയാണ്‌.

അവിടെ ജീവിക്കുവാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.അത്‌ പ്രായോഗികതയുടെ പ്രശ്നമാണ്‌ ..ജീവിക്കുവാന്‍ നഗരത്തെ ആശ്രയിക്കേണ്ടീരിക്കുന്നു .എങ്കിലും ഗ്രാമഭംഗികള്‍ ഓര്‍മ്മയില്‍ തളിരിട്ടു നില്‍ക്കുന്നു..


മാന്‍പേടയുടെ ഹൃദയമുള്ള ഒരുവന്റെ  വിലാപം എന്ന്‌ രേഖപ്പെടുത്താനാണ്‌ എനിക്കിഷ്ടം!


ഭ്രാന്തു പോലുള്ള കവിതകള്‍ ചിന്താര്‍ഹങ്ങളാണ്‌..

കാത്‌ ചെമ്പരത്തിപ്പൂവിനോട്‌ ചോദിക്കുന്നു- നീ എന്തിനാണ്‌ എന്നെ ഒറ്റിക്കൊടുത്തത്‌?

ഭ്രാന്തിന്‌ ചെമ്പരത്തിപ്പൂവുമായുള്ള ബന്ധത്തിന്റെ  പശ്ചാത്തലത്തില്‍ ആ കവിത ആലോചനാമൃതമാകുന്നു..


മാന്‍ഹോളിലെ അവസാന വരികള്‍ കവിയുടെ മുന്നറിയിപ്പായിരുന്നോ?

അങ്ങനെ തോന്നിപ്പോകുന്നു…


” പവിത്രമായ പാതകളേ,

പാവനമായ വേഗതകളേ,

കേള്‍ക്കുന്നില്ലേ..

ചെവിയുരിഞ്ഞു വീണതിനൊപ്പം.


ഒരു ‘ഹമ്മര്‍’ കയറിയിറങ്ങിയതാണ്‌.. ”


കവിതയുടെ അര്‍ത്ഥത്തില്‍ നിന്ന് മാറിയൊരു വായനയാണിത്‌…


അങ്ങനെയും സാധ്യമാണ്‌…

Advertisements

3 thoughts on “ജ്യോനവന്റെ കവിത-മുറിവേറ്റ മാന്‍പേടയുടെ നിര്‍ദ്ദയമായ വെളിപ്പെടുത്തലുകള്‍…

  1. പ്രിയരേ ,ഞങ്ങള്‍ കുളകടക്കാലം , ചിന്തകന്‍ , വര്ത്തയമാനം , ഉറുമ്പ്‌ , പ്രവാസി എന്ന പ്രയാസി,തിരൂര്കാരന്‍ എന്നിവര്‍ ജ്യോനവന്റെ അനിയനെയും അമ്മാവനെയും പോയി കണ്ടിരുന്നു.
    > ജ്യോനവന്‍ ; പ്രിയരേ ഞങ്ങള്‍ പോയിരുന്നു.
    http://alakalsakshii.blogspot.com/2009/10/blog-post_160.html

  2. ജ്യോനവന്റെ സഹോദരൻ നെൽ‌സൺ വിളിച്ചിരുന്നു ഇപ്പോൾ. വർഫാ പോലീസ് സ്റ്റേഷനിൽ നിന്നും അപകട റിപ്പ്പ്പോർട്ട് ഇന്നു രാതി 10 മണിക്കു കിട്ടുമെന്നു പറഞ്ഞു. അപകടം നടന്ന കാറിൽ‌നിന്നും ജ്യോനവൻ അവസാനം കൂടെക്കരുതിയ പുസ്തകം ലഭിച്ചു. എം.പി. നാരായണപിള്ളയുടെ കഥകൾ. (കള്ളൻ, ജോർജ്ജ് ആറാമന്റെ കോടതി തുടങ്ങിയ കഥകൾ)

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w