ഏഷ്യാനെറ്റും സൂര്യയും ദൂരദര്‍ശനും സ്ത്രീകളെ നിരന്തരം അവഹേളിച്ചുകൊണ്ടേയിരിക്കുന്നു…..

സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതില്‍ മലയാള ചാനലുകള്‍ മത്സരിക്കുകയാണ്‌…

കാലം മാറിയത്‌ അറിയാത്ത സീരിയല്‍ പ്രവര്‍ത്തകരാണ്‌ ഇതിന്‌ പിന്നില്‍…

കണ്ണീര്‍ പരമ്പരകള്‍ സ്ത്രീകള്‍ ഉപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌…

അവര്‍ പുതിയകാലത്തിണ്റ്റെ ചുവരെഴുത്ത്‌ വായിക്കാന്‍ കെല്‍പുള്ളവളായിത്തീര്‍ന്നിരിക്കുന്നു..

ഈ വസ്തുത ഇനിയും തിരിച്ചറിയാത്തത്‌ സീരിയല്‍ക്കാരാണ്‌… !!

സീരിയലുകളുടെ ഉള്ളടക്കം എത്രമാത്രം സ്ത്രീവിരുദ്ധമാണ്‌..

ഒന്നുകില്‍ സദാ കരഞ്ഞുകൊണ്ടിരിക്കുന്നവള്‍….

അല്ലെങ്കില്‍ മഹാ തണ്റ്റേടക്കാരി…

അമ്മായിയമ്മയും മരുമകളും തമ്മിലുള്ള കശപിശകളാണ്‌ കുടുംബ(?) സീരിയലുകളിലെ പ്രതിപാദ്യം. !

ആധുനിക സ്ത്രീകളുമായി ഇവര്‍ക്ക്‌ ബന്ധമുണ്ടോ?

ഇല്ല എന്നതാണ്‌ വാസ്തവം…

പല രംഗത്തും പുരുഷനേക്കാള്‍ മുന്നിലാണ്‌ കേരളത്തിലെ സ്ത്രീകള്‍…

ആ സ്ത്രീ അവഗണിക്കപ്പെടുന്നത്‌ എന്തുകൊണ്ട്‌?

അതിനു പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ടോ?

ഉണ്ടെന്നാണ്‌ തോന്നുന്നത്‌…

വനിതാ കമ്മീഷന്‍ നടത്തിയ ഒരു സര്‍വ്വെയില്‍ തെളിഞ്ഞത്‌- ഭൂരിഭാഗം സ്ത്രീകളും സീരിയലുകള്‍ ഉപേക്ഷിച്ചുവെന്നാണ്‌.

പൈങ്കിളിപ്രവര്‍ത്തകര്‍ക്ക്‌ ഇത്‌ മനസ്സിലാകാത്തത്‌ എന്തുകൊണ്ട്‌….

ഇനി മറ്റൊരു തരം സീരിയലുകളുണ്ട്‌…

ഭക്തിമയമായവ….

അവയില്‍ കരച്ചില്‍ ഒഴുകിക്കൊണ്ടേയിരിക്കുന്നു…


തങ്ങളെ മോശക്കാരായി ചിത്രീകരിക്കുന്ന ചാനലുകള്‍ക്കെതിരെ വനിതാ സംഘടനകള്‍ ശബ്ദമുയര്‍ത്തേണ്ടീരിക്കുന്നു..

ഇതല്ല തങ്ങള്‍ എന്ന് ഉറക്കെ വിളിച്ചുപറയണം!

ഈ വകകള്‍ പ്രക്ഷേപണം ചെയ്യുന്ന ചാനലുകള്‍ ബഹിഷ്കരിക്കണം!!!

Advertisements

3 thoughts on “ഏഷ്യാനെറ്റും സൂര്യയും ദൂരദര്‍ശനും സ്ത്രീകളെ നിരന്തരം അവഹേളിച്ചുകൊണ്ടേയിരിക്കുന്നു…..

  1. സംഗതി സത്യം. പക്ഷെ എന്താ ഒരു പോംവഴി? ഈ സീരിയലുകള്‍ കാണുന്നതും കൂടുതല്‍ ‘അബലകള്‍’ തന്നെയല്ലേ?
    ഭക്തി സീരിയലുകള്‍ ധാരാളം ഉപകഥകള്‍ ഉണ്ടാക്കി ഈശ്വരവിശ്വാസം തന്നെ നശിപ്പിക്കുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )