എം.പി.വീരന്റെ ജനതാദളിനൊരു ചരമഗീതം…

എം.പി.വീരേന്ദ്രകുമാറിന്റെ ജനതാദള്‍ മണ്ണടിയാന്‍പോകുകയാണ്…

അതിന്റെ ആദ്യപടിയായി യു.ഡി.എഫില്‍ ചേക്കേറി…


കള്ളന്റേയും കൊള്ളക്കാരന്റേയും അഴിമതിക്കാരന്റേയും താവളത്തില്‍ അന്തിയുറങ്ങുന്നതുപോലെയാണത്..

വീരന്റെ വഴി പണ്ടേ ഇതായിരുന്നു…

ഇടതുപക്ഷം അതറിയാതെ കുറേക്കാലം ചുമന്നു…


തോളിലിരുന്നുകൊണ്ട്  മഹാനെന്ന്  ഉദ്ഘോഷിച്ചു..

തന്റെ പൃഷ്ടം കുലുങ്ങിയാല്‍ ലോകം കുലുങ്ങുമെന്ന്  വീരസ്യം പറഞ്ഞു…

മോനെയും രഷ്ട്രീയത്തിലെത്തിച്ചു,സ്ഥാനമാനങ്ങള്‍ നേടിക്കൊടുത്തു..

കൂടെനിന്നവരെ ചവിട്ടിമാററി മോന് വഴിയൊരുക്കിയെന്ന്  ഭാഷ്യം…


ദോഷം പറയരുതല്ലോ…നല്ല വായനയുള്ള കക്ഷിയാണ്…

വിവരത്തിലും പിന്നിലല്ല…


പക്ഷെ, എവിടെയോയോരു വശപ്പെശക്….


സര്‍ക്കാര്‍ ഭൂമി കയ്യേററമൊക്കെ ചെറിയ ഹോബി മാത്രം…

കുടുംബത്തില്‍ നാലുകാശുണ്ടാക്കിയിട്ട് മതി ……


കോഴിക്കോട്  കുടുംബ സ്വത്തുപോലെ വച്ചനുഭവിച്ചുവന്നു…

ലച്ചം ലച്ചം പിന്നാലെ എന്നാണ് പറഞ്ഞിരുന്നത്…

കള്ളിവെളിച്ചത്തായപ്പോള്‍  സി.പി.എം സീററ്  പിടിച്ചുവച്ചു…


വീരന്‍ ഇറ്റഞ്ഞു…

ഇപ്പോള്‍  ഈജിയന്‍ തൊഴുത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു…

ഇനിയൊരു ഹെര്‍ക്കുലീസിന്  ഹോപ്പില്ലാത്തതിനാല്‍ നീണാള്‍  വാഴാം…

കൂട്ടിന് വളരുംതോറും പിളരുന്ന ധാരാള ഈര്‍ക്കില്‍ പാര്‍ട്ടികളുണ്ട്…


ആടാം പാടാം….

കടിപിടി കൂടാം….


അങ്ങനെ കേരള രാഷ്ട്രീയത്തില്‍ നിന്ന് ഒരു ഈര്‍ക്കില്‍ത്തുരുമ്പിനെക്കൂടി  കടലെടുക്കാന്‍പോകുന്നു…


കാലത്തിന് നമോവാകം!!

Advertisements

3 thoughts on “എം.പി.വീരന്റെ ജനതാദളിനൊരു ചരമഗീതം…

  1. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഇനി CPI[M] ഇനേ കാത്തിരിക്കുന്നതെന്ന് കേരള കരയിലെ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം. വീരന് ബുദ്ധി ഉണ്ട്. ഇന്ന് കമ്മ്യൂണിസ്റ്റ്‌ പാര്‍ടിക്ക് ആശ്വസിക്കാന്‍ V S മാത്രമാണുള്ളത് അദ്യെത്തിന്റെയും വായടചില്ലേ പോളിറ്റ്‌ ബ്യൂറോയും സംസ്ഥാന കമ്മിടിയും. ഒരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ തകര്‍ക്കാന്‍ അവതരിച്ച അഴിമതി വീരന്‍ ആണ് പിണറായി. കാലം അട്യെത്തെ ഗോര്‍ബചെവിനെ പോലെ ചവറ്റു കുട്ടയില്‍ ഏറിയും. ഒരു മൂന്നാം മുന്നണി ഉണ്ടാക്കുന്നതിനു പകരം കോണ്‍ഗ്രസ്‌ പാളയത്തില്‍ അഭയം തേടിയ വീരനെ ന്യായീകരിക്കുകയല്ല പക്ഷെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം അതാണ് എന്ന് പ്രിയ സുഹൃത് മനസിലാക്കിയാല്‍ കൊള്ളാം..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w