അത്യാഗ്രഹികളായ ഡോക്ടര്‍മാരെ തിരുത്തിയ തൃശൂര്‍ യൂണിററിന് അഭിനന്ദനങ്ങള്‍…


അത്യാഗ്രഹികള്‍ എല്ലായിടത്തുമുണ്ട്‌..
എത്ര കിട്ടിയാലും തികയാത്തവര്‍…
ഏത്‌ മാര്‍ഗ്ഗത്തിലൂടെയും അവര്‍ സമ്പാദിക്കും…

ഇത്തരത്തിലുള്ളവര്‍ ഡോക്ടര്‍മാരുടെ സംഘടനയുടെ തലപ്പത്ത്‌ കയറിപ്പററിയിരിക്കുന്നു..

ദിവസവും പതിനായിരങ്ങള്‍ സ്വകാര്യ പ്രാക്ടീസിലൂടെ സമ്പാദിക്കുന്നവര്‍….

മന്ത്രി ശ്രീമതി പ്രഖ്യാപിച്ച ശമ്പള പാക്കേജ്‌ അവര്‍ക്ക്‌ ദഹിച്ചിട്ടില്ല…

സ്വകാര്യ പ്രാക്ടീസ്‌ നിരോധനം അവര്‍ക്ക്‌ ചിന്തിക്കാന്‍പോലുമാവുന്നില്ല…

ചികിത്സാരംഗം കുട്ടിച്ചോറാക്കാന്‍ അവര്‍ കച്ചകെട്ടിയിറങ്ങി…

90% അംഗങ്ങള്‍ക്കും പാക്കേജ്‌ സ്വീകാര്യമാണ്‌…

വീട്ടില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന യന്ത്രസാമഗ്രികള്‍ വാങ്ങിസ്ഥാപിച്ചിട്ടുള്ള ആര്‍ത്തിപ്പണ്ഡാരങ്ങള്‍ ഇടഞ്ഞുതന്നെ നിന്നു…

കുറച്ചുപേരുടെ താല്‍പര്യ സംരക്ഷണത്തിനായി സംഘടനയെവച്ച്‌ വിലപേശാന്‍ ആരംഭിച്ചു…

പൊതുജനങ്ങളും ചിലതൊക്കെ തീരുമാനിക്കുന്നുണ്ടായിരുന്നു…

സമൂഹത്തിന്റെ വികാരം തലപ്പത്തുള്ളവര്‍ക്ക്‌ വിഷയമല്ല…

ഒടുവില്‍,

നേതൃത്വത്തെ തിരുത്താന്‍ തൃശൂര്‍ യൂണിററ്‌ രംഗത്തെത്തിരിക്കുന്നു!

ഏതാനും അത്യാഗ്രഹികള്‍ സംഘടനയെ ഹൈജാക്ക്‌ ചെയ്യുന്നത്‌ നന്നല്ലെന്ന് അവര്‍ പ്രഖ്യാപിച്ചു…

സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കിയ അവര്‍ നേതൃത്വത്തിനെതിരായ നിലപാട്‌ സ്വീകരിച്ചു..

ഗത്യന്തരമില്ലാതെ നേതൃത്വം തൃശൂര്‍ യൂണിററിന്റെ അഭിപ്രായം അംഗീകരിച്ചു…

പാക്കേജിലെ അപാകതകള്‍ പരിഹരിക്കാന്‍ ചര്‍ച്ച നടത്താമെന്ന് മന്ത്രിയും സമ്മതിച്ചിട്ടുണ്ട്‌…

നേതൃത്വത്തിന്റെ തെററായ തീരുമാനങ്ങള്‍ തിരുത്താന്‍ സധൈര്യം മുന്നോട്ടുവന്ന  തൃശൂര്‍ യൂണിററ്‌ എന്തുകൊണ്ടും അഭിന്ദനമര്‍ഹിക്കുന്നു…!

Advertisements

One thought on “അത്യാഗ്രഹികളായ ഡോക്ടര്‍മാരെ തിരുത്തിയ തൃശൂര്‍ യൂണിററിന് അഭിനന്ദനങ്ങള്‍…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w