ഒരു കോടീശ്വരന്‍ നമ്മുടെ ജനാധിപത്യത്തിന്‌ ബാധ്യതയകുമ്പോള്‍…..

കോണ്‍ഗ്രസ്സിപ്പോള്‍ ഒരു സ്വത്വ പ്രതിസന്ധി നേരിടുകയാണ്‌..

ഒരു പക്ഷെ,എല്ലാ രാഷ്ട്രീയ കക്ഷികളും…!

എന്നാലും കൂടുതല്‍ അപചയം സംഭവിച്ചിരിക്കുന്നത്‌ കോണ്‍ഗ്രസ്സിനാണ്‌ എന്നതില്‍ സംശയമില്ല.

ആ സംഘടന ഇപ്പോള്‍ ഭൂതകാലത്തെ മറന്ന ഒരു ആള്‍ക്കൂട്ടമായിത്തീര്‍ന്നിരിക്കുന്നു…

തലപ്പത്തിരിക്കുന്നവര്‍ അതിന്റെ സംസ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്തവരാണ്‌… രാഷ്ട്രീയ ബോധമില്ലാത്തവരാണ്‌…സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്തവരാണ്‌!

അവര്‍ ആരൊക്കെയാണ്‌?

പ്രധാനപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരൊക്കെ അക്കൂട്ടത്തില്‍പ്പെട്ടവരാണ്‌…

സംശയമുണ്ടെങ്കില്‍ എണ്ണിക്കോളൂ…

1.സോണിയ ഗാന്ധി

2.മന്മോഹന്‍ സിംഗ്‌

3.ശശി തരൂര്‍


ഈ പട്ടിക ഇനിയും നീളും…


രാഹുല്‍ ഗാന്ധിയുടെ പേര്‌ മന:പൂര്‍വ്വം വിട്ടതാണ്‌..

പാവം പയ്യന്‍… അവനൊന്നുമറിയില്ല…കാരണം അവന്‍ കുട്ടിയാണ്‌…!(തമിഴ്‌ നാട്‌ കാണാന്‍ പോയതിന്‌ ചിലവ്‌ ഒരു കോടിയാണത്രെ!)


2


ശശി തരൂരെന്ന കോടീശ്വരന്‍ നമ്മുടെ ജനാധിപത്യത്തിന്‌ താങ്ങാവുന്ന ആളല്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്കേണ്ടീരിക്കുന്നു..

ജനനേതാക്കള്‍ ജനങ്ങളുടെ ദാസന്മാരാണ്‌ എന്നത്‌ പണ്ട്‌..

ഇത്‌ കാലം വേറെ…

പഞ്ചനക്ഷത്രത്തില്‍ താമസിച്ച്‌ ജനസേവനം നടത്താനാണ്‌ ടിയാന്‌ താല്‍പര്യം!

പ്രശ്നം വാര്‍ത്തയായത്‌ നന്നായി…

അല്ലെങ്കില്‍ അതുകൂടി ഖജനാവില്‍ നിന്ന് പോയേനേ…


കേരള ഹൗസിനെപ്പററി ഈ മാന്യന്‍ എന്തൊക്കെയാണ്‌ തട്ടിവിട്ടത്‌?


അവിടെ പ്രൈവസിയില്ലത്രെ! പൊതു പ്രവര്‍ത്തകന്‌ എന്തിനാണ്‌ പ്രൈവസി…?

രഷ്ട്രീയം അധോലോക പ്രവര്‍ത്തനമായി ടിയാന്‍ കരുതുന്നുണ്ടാവും…

അത്‌ മുഴുവന്‍ തെററുമല്ലല്ലോ…


മഹാന്മാരായ ധാരാളം നേതാക്കന്മാര്‍ താമസിച്ചിരിരുന്ന സ്ഥലത്തെയാണ്‌ പാവം കോടീശ്വരന്‍ തള്ളിപ്പറഞ്ഞത്‌!!


ആ പ്രശ്നം കെട്ടടങ്ങും മുന്‍പ്‌ വന്നു പുതിയ വിവാദം…

ട്വിറററിലാണ്‌ പുതിയ വിവാദം…

അടിച്ചാല്‍ ഇങ്ങനെ വേണം..

അധ്യക്ഷയുടെയും മററും തലയ്ക്കിട്ടുതന്നെക്കൊടുത്തു..


സാധാരണക്കാരനെ കന്നാലികളെന്നും വിളിച്ചു…

ആളൊരു പുലിയാണെന്ന് മനസ്സിലായില്ലേ….

കോണ്‍ഗ്രസ്സ്‌ നേതൃത്വത്തിന്‌ ഇതൊന്നും അത്ര ദഹിച്ചമട്ടില്ല…


നടപടിയൊന്നും വരാന്‍ സാധ്യതയില്ല…

കോണ്‍ഗ്രസ്സ്‌ എന്നാല്‍ അങ്ങാടിമരുന്നാണോ പച്ചമരുന്നാണോ എന്ന് അറിയാത്തവരാണല്ലോ തലപ്പത്തിലുള്ളത്‌…


അത്‌ തരൂര്‍ മന്ത്രിക്ക്‌ നന്നായി അറിയാം…


കഷ്ടം…


ഇങ്ങനെയും കുറേ ജന്മങ്ങള്‍…


ഇശ്വരോ രക്ഷതൂ….!!!!!

Advertisements

11 thoughts on “ഒരു കോടീശ്വരന്‍ നമ്മുടെ ജനാധിപത്യത്തിന്‌ ബാധ്യതയകുമ്പോള്‍…..

 1. ശശി തരൂര്‍ എന്ന പേരും അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലകളും കൃത്യമായി പറഞ്ഞാല്‍ ഞങ്ങളുടെ സ്കൂളിലെ പന്ത്രണ്ട്‌ വര്‍ഷങ്ഗള്‍ക്കു മുന്‍പ്‌ ഉള്ള ഒരു ക്വിസ്‌ മത്സരത്തില്‍ പരാമര്‍ശിക്കപ്പെട്ടു. അന്നാണു ആദ്യമായി ഇങ്ങനെ ഒരു വ്യക്തിയെപ്പറ്റി ശ്രദ്ധിക്കുന്നതു. പിന്നീട്‌ അദ്ദേഹത്തിന്റെ ഭൂരിഭാഗം പുസ്തകങ്ങളും വായിച്ചു. ഇന്ത്യയില്‍ ഇങ്ങനെ ഒരു മനുഷ്യന്‍ ജനിച്ചതില്‍ അഭിമാനം കൊള്ളും നാം ആ രചനകള്‍ വായിച്ചാല്‍. ഇവി ടെ ബ്ലോഗില്‍ ഏതു കൂതറ ചളുവിനും കൊള്ളാം എന്നു കമന്റ്‌ വിടുന്നവരാണു നമ്മളെല്ലാം . ഒന്നു തേടിപ്പിടിച്ച്‌ വായിക്കൂ വിദൂഷകാ, ഒരു സ്ഥാനത്ത്‌ എത്താനും ഇരിക്കാനും ഭാഗ്യം കിട്ടിയാല്‍ മാത്രമേ അസൂയാലുക്കളുടെ ആഴ-വ്യാപ്തികളെ പ്പറ്റി ഒരു ബോധം വരൂ.ഇതൊന്നും ഇന്ത്യയുടെ ‘വയറുവേദന’യൊന്നും അല്ല. കുറേ പത്ര-ചാനലുകാരുടെയും കോണ്‍ഗ്രസിലെ പള്ളിക്കൂടത്തില്‍ പോകാനും നാലുപേരോട്‌ മുട്ടിടിക്കാതെ സംസാരിക്കാനും അവസരം കിട്ടാത്ത തൈക്കിളവന്മാരുടെയും മൂലക്കുരു.

  വിദൂഷകന്‍ ഒരു നിഷ്പക്ഷനാണെന്നാണു ആദ്യം കരുതിയതു. രചനകള്‍ ആവേശത്തോടെ വായിച്ചു. പക്ഷേ…നിരാശ തോന്നുന്നു. കേരള ഹൗസ്‌ സത്യമായും ഒരു സ്ഥാനമോഹികളുടെയും ഉപജാപകരുടെയും നാഥനില്ലാക്കളരിയാണു.നമ്മള്‍ നമ്മുടെ ബ്ലോഗില്‍ എന്തൊക്കെ എഴുതുന്നു. ഇതേ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്‌. നല്ല മിടുമിടുക്കന്മാര്‍ ഐ.എ.എസ്സുകാരെയും മറ്റും ടി.കെ ഹംസയും സുധാകരന്‍ മന്ത്രിയും നീലന്‍ മന്ത്രിയും മറ്റും അപമാനിച്ചിട്ടുണ്ടല്ലോ. അപ്പോഴൊന്നും ആരെയും കണ്ടില്ല.

 2. പ്രതികരണങ്ങള്‍ക്ക് നന്ദി…

  തരൂരിനെ കുറച്ചുകാണുന്നില്ല..
  പക്ഷെ ഒരു ജനപ്രതിനിധി എന്ന നിലയില്‍ പാലിക്കേണ്ട ചില മര്യാദകള്‍ ഉണ്ട്…അത് അദ്ദേഹത്തിനറിയില്ല…അത് പഠിക്കേണ്ടീരിക്കുന്നു..

  ദരിദ്രനാരായണന്മാരുടെ ഇന്ത്യ ഇത്തരക്കാരെ സഹിക്കില്ല…

  പിന്നെ, ലെനിന്‍ പറഞ്ഞ നിഷ്പക്ഷതയുടെ കാര്യം…
  അങ്ങനെയൊന്നില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍..

  ആര്‍ക്കും നിഷ്പപക്ഷനായിരിക്കാന്‍ കഴിയില്ല…
  അതൊരു വ്യാമോഹമാണ്…
  എനിക്ക് നല്ല പക്ഷപാതിത്വമുണ്ട്..
  പലപ്പോഴും പലതിനോടും…

  വ്യക്തമായ രാഷ്ട്രീയവുമുണ്ട,പക്ഷെ അന്ധനല്ല…

 3. പുസ്തകമെഴുത്തുകാരില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുമെല്ലാം ത്യാഗത്തിന്റെ ഒരംശം ആരും പ്രതീക്ഷിക്കുന്നില്ല.പക്ഷെ,രാഷ്ട്രീയപ്രവര്‍ത്തകരില്‍ നിന്നും അത് പ്രതീക്ഷിക്കുന്നു.എനിക്ക് സ്വകാര്യത വേണം,ജിംനേഷ്യം വേണം എന്നൊക്കെ നിര്‍ബന്ധമുള്ളവന്‍ രാജ്യം ഭരിക്കാന്‍ വരരുത്.

 4. തലപ്പത്തിരിക്കുന്നവര്‍ അതിന്റെ സംസ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്തവരാണ്‌… രാഷ്ട്രീയ ബോധമില്ലാത്തവരാണ്‌

  ഒരു ജനപ്രതിനിധി കുറഞ്ഞത് അയാളുടെ പഞ്ചായത്തിലെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെങ്കിലും അറിഞ്ഞിരിക്കണം

 5. എനിക്ക് സ്വകാര്യത വേണം,ജിംനേഷ്യം വേണം എന്നൊക്കെ നിര്‍ബന്ധമുള്ളവന്‍ രാജ്യം ഭരിക്കാന്‍ വരരുത്.

  ഈ അഭിപ്രായത്തോടു പൂര്‍ണ്ണമായും യോജിക്കുന്നു.

 6. ഒരു പാര്‍ലമെന്റു രേഖ കൂട്ടിവായിക്കാനറിയാത്ത പന്ന്യന്‍ രവീന്ദ്രന്‍ ഇന്ത്യയിലെ ജനപ്രതിനിധി സഭയില്‍ ഈച്ച ആട്ടിയും ചൊറി കുത്തിയും ഇരുന്നപ്പോള്‍ ആര്‍ക്കും ജനപ്രതിനിധികളുടെ ഉത്തരവാദിത്വങ്ങളേപ്പറ്റി ശങ്കയില്ലായിരുന്നു. ഇന്നു അതേ തിരുവനന്തപുരത്തുനിന്നു , ലോകമറിയുന്ന, ബൂലോകത്തിനെക്കാളും ‘അല്‍പം കൂടി’ വലിയ ഐക്യരാഷ്ട്രസഭയും മറ്റും കണ്ടിട്ടുള്ള , ഒരു ജനപ്രതിനിധിക്കു കര്‍ത്തവ്യം ഉപദേശിക്കാന്‍ എത്ര പേര്‍! അമ്പലം കാണാത്ത,ദേവസ്വം മന്ത്രിമാരും, പള്ളികൂടം കാണാത്ത ഐ.ടി മന്ത്രിമാരും, തീപ്പെട്ടി ഉണ്ടാക്കുന്നതു പോലും എങ്ങനെയെന്നറിയാത്ത വ്യവസായമന്ത്രിമാരും ഭരിക്കുന്നതും ഭരിച്ചതുമായ കേരളത്തില്‍ നിന്ന്…”പെണ്ണുള്ളിടത്തു പെണ്‍ വാണിഭമുണ്ടാവുമെന്നു പറഞ്ഞ” നായനാര്‍ മുഖ്യമന്ത്രിയും കല്യാശേരിയുടെ പ്രതിനിധിയും ആയിരുന്നില്ലേ? ഒരു ചോദ്യോത്തര പംക്തിയില്‍ “ഇവിടെ കൊതുകുശല്യം കൂടുതലാണു, ആരോഗ്യവകുപ്പ്‌ ഒന്നും ചെയ്യുന്നില്ല എന്നു പരാതിപ്പെട്ട ഒരുവനോട്‌ നായനാര്‍ പറഞ്ഞു” ഞാന്‍ വന്നിരുന്ന് തനിക്ക്‌ കൊതുകിനെ അടിച്ച്‌ തരാമെടോ” എന്ന്. എന്നിട്ട്‌ നായനാര്‍ പിന്നെയും ഭരിച്ചില്ലേ? വല്ലവരും ചൊറിയാന്‍ ചെന്നോ? ….ഇപ്പോഴത്തെ ഈ ഫ്രസ്റ്റ്രേഷനു കാരണം അസൂയ എന്നു നാടന്‍ ഭാഷയില്‍ പറയാം.

 7. നായനാരെപ്പൊലെയുള്ള ജനനേതാക്കളെ കുറച്ചുകാണുന്നത് കണ്ണടയുടെ കുഴപ്പം കൊണ്ടാണ്..

  വിദ്യാഭ്യാസവും വിവരവും രണ്ടു കമ്പാര്‍ട്ടുമെന്റിലാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്…

  അക്കാഡമിക് യോഗ്യത വിവരത്തിന്റെ അളവുകോലല്ല..

  കാമരാജിനെപ്പോലുള്ളവരെ അറിയാമെന്ന് കരുതട്ടെ…

  ആഫീസിലിരുന്ന് ഫയലുകള്‍ കൈകാര്യം ചെയ്യുന്നതുപോലെ എളുപ്പമല്ല ഭരണപ്പണി..

  പന്ന്യനെയൊക്കെ കുറച്ചുകാണാന്‍ കഴിയുമോ?

 8. ഇവിടെ കുറച്ചു കാണാനുള്ള ശ്രമത്തിനു പകരം പ്രതികരിച്ചതിന്റെ കാരണം ഒരേ കാര്യം രണ്ടുപേര്‍ ചെയ്യുമ്പോള്‍ ഒരാള്‍ക്ക്‌ വിമര്‍ശനവും ഇനിയൊരാള്‍ക്ക്‌ പൂമാലയും എന്നതിന്റെ ലോജിക്ക്‌ അറിയാനാണു.

  സാധാരണക്കാരന്‍, കുറച്ചു കാശുള്ളവന്‍, കുറച്ചു കൂടി ഉള്ളവന്‍…എന്നിങ്ങനെ യുള്ള തരം തിരിവൊക്കെ കാലഹരണപ്പെട്ടു. എല്ലാ ഇന്ത്യന്‍ പൗരനും നീതി കിട്ടണം. അതായതു ശശി തരൂര്‍ എക്കോണമി ക്ലാസിനെക്കുറിച്ചു പറഞ്ഞതു മാത്രമല്ല ചര്‍ച്ചയ്ക്കു വരേണ്ടതു. ഐ.ഇ.എസുകാരനെ പട്ടിയോടുപമിക്കുന്നതും പെണ്‍ വാണിഭത്തെ പ്പറ്റി ഇക്കിളി പറയുന്നതും അരിക്ക്‌ പകരം പാലു കുടിച്ചോളാന്‍ പറയുന്നതും എല്ലാം. മറ്റാരെയും അപമാനിക്കാതെ യാണോ ലാലുവും മോഡിയും മമതയും മായാവതിയും ജയലളിതയും കരുണാകരനുമെല്ലാം ഇതേവരെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയതു?

  എനിക്ക്‌ ജിം വേണമെന്നുള്ളവന്‍ വരരുതുപോലും, കഴിഞ്ഞ 5 മന്ത്രിസഭകളില്‍ കേരളത്തില്‍ മന്ത്രിമാരായിരുന്നവരില്‍ എത്ര ദരിദ്രനാരായണന്മാരുണ്ടായിരുന്നു എന്നു അറിഞ്ഞാല്‍ കൊള്ളാം . നട്ട വയല്‍ മുഴുവന്‍ കൊയ്ത ചുവന്ന പാര്‍ട്ടിയുടെ ഇന്നത്തെ ആസ്തി? അപ്പോള്‍ ആ കോടീശ്വരപ്പാര്‍ട്ടി നാടു ഭരിക്കുന്നതിന്റെ ലോജിക്ക്‌ എന്താണു?

  ഇവിടെ വിമര്‍ശനത്തെക്കാളേറെ നിങ്ങള്‍ ഉപയോഗിക്കുന്ന അര്‍ഥശൂന്യമായ പോയിന്റുകളാണു എന്നെ ഇതെഴുതിക്കുന്നതു. ടിപ്പര്‍ ലോറി പായിച്ചു കുരുന്നുകളെ ക്കൊല്ലുന്നവര്‍ക്കെതിരെ എഴുതൂ വിദൂഷകാ, കണ്ണു തുറന്നു നോക്കൂ, വേറെയുമുണ്ട്‌ ‘മനുഷ്യ’ രുടെ പ്രശ്നങ്ങള്‍…അവയെപ്പറ്റി യെഴുതൂ,

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w