നശൂലങ്ങളെ നാടുകടത്തുക….

യുവത്വം വഴിതെററി നടക്കുന്നു എന്ന ആക്ഷേപത്തില്‍ കഴമ്പുണ്ട്‌ എന്ന് തോന്നിപ്പോകുന്നു…

നാടിനോടും ഭാഷയോടും കൂറില്ലാത്ത ഒരാള്‍ക്കൂട്ടം- യുവതയെ ഇങ്ങനെ വ്യവഹരിക്കുന്നതില്‍ പിശകുണ്ടാകില്ല…

ഏതോ അന്യനാട്ടില്‍ നിന്ന് വന്ന് മറേറതോ വന്‍ കരയില്‍ കുടിയേറാന്‍ തയ്യാറാകുന്നതുപോലെ ഇവിടെ ജീവിക്കുന്നു…

ഇവിടെയുള്ളതിനോടെല്ലാം പുച്ഛ്മമാണവര്‍ക്ക്‌…

ഗുണ്ടായിസവും അനാശാസ്യങ്ങളും അവരെ ലഹരി പിടിപ്പിക്കുന്നു…

മൂല്യബോധമില്ലാത്ത ഇവര്‍ നരകത്തിന്റെ പടവുകളിലാണെന്ന് തിരിച്ചറിയുന്നതെന്നാണ്‌?

എന്തുകൊണ്ട്‌ ഇവര്‍ ഇങ്ങനെയായി?

സരളമായ ഒരു ഉത്തരം തോന്നുന്നില്ല…

2


യുവാക്കള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടിരിക്കുന്നു..

ഓണത്തിന്‌ മലയാളി കുടിച്ച മദ്യത്തിന്റെ അളവ്‌ ആരേയും അമ്പരപ്പിക്കുന്നതാണ്‌!

അതില്‍ ഭൂരിഭാഗവും അകത്താക്കിയത്‌ യുവജനങ്ങളാണ്‌ എന്നും ഓര്‍ക്കാവുന്നതാണ്‌…

കൊട്ടേഷന്‍ സംഘങ്ങളില്‍ അംഗങ്ങളായി നശിക്കുന്നു..മറ്റൊരു വിഭാഗം!!

ആഭ്യന്തരമന്ത്രിയുടെ മകന്റെ പേര്‌ മിക്ക കുറ്റകൃത്യങ്ങളിലും ഉയര്‍ന്നുവരുന്നു…

സീരിയല്‍-സിനിമ നടികള്‍ വ്യഭിചാരിണികളായി തകര്‍ത്താടുന്നു…

ഓം പ്രകാശിന്റെ കൂട്ടുകാരികള്‍ സിനിമ – പരസ്യ നടികളാണത്രെ!

പണത്തനുവേണ്ടി ഇവര്‍ എന്തിനും തയ്യാറാകുന്നു…

3


നമ്മുടെ സ്വീകരണമുറികളില്‍ ശീലാവതികളായി നിറഞ്ഞാടുന്ന ശാലീന(?) സുന്ദരികളുടെ യഥാര്‍ത്ഥ ജീവിതം അറപ്പും വെറുപ്പും ഉളവാക്കുന്നതാണ്‌…

തന്റേടികളായി ജീവിക്കുന്ന ഇവരാണത്രെ നമ്മുടെ പുതിയ തലമുറയുടെ വഴികാട്ടികള്‍…

– സംഗീത മോഹന്‍ മദ്യപിച്ച്‌ വാഹനമോടിച്ചതിന്‌ പോലീസ്‌ പിടിയിലായതും മറ്റും നാം ഈയിടെ വായിച്ച്‌ തള്ളിയതാണ്‌…

ഇങ്ങനെയുള്ള നശൂലങ്ങളെ ബഹിഷ്കരിക്കാനുള്ള ചങ്കൂറ്റം നമുക്കുണ്ടാകുമോ?

4


മൂടും മുലയും കാണിച്ച്‌ പട്ടം നേടിയ മറ്റൊരു വക നശൂലങ്ങള്‍ സാംസ്കാരിക രംഗത്ത്‌ നിറഞ്ഞു നില്‍ക്കുന്നതാണ്‌ പുതിയ അത്യാഹിതം!!

അവരെ പൊക്കിക്കൊണ്ടു നടക്കാന്‍ നമ്മുടെ സാംസ്കാരിക നായകന്മാര്‍ മത്സരിക്കുന്നു….

വിനാശകാലേ വിപരീത ബുദ്ധി എന്നേ പറയേണ്ടൂ…

4


ചുരുക്കത്തില്‍, കേരളീയ യുവത്വം ഇരുട്ടിലേക്കാണ്‌ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌…

ഇവരെ രക്ഷിക്കാന്‍ ആരാണവതരിക്കുക?

5

വിദൂഷകവചനം

വെറുതേയീ മോഹങ്ങളെന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം!!!

Advertisements

2 thoughts on “നശൂലങ്ങളെ നാടുകടത്തുക….

  1. ഇതെല്ലം യുവത്വത്തിന്റെ പിടലിക്ക് വയ്ക്കുന്നത് എന്തിനാ?. പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു കൂട്ടം ആളുകള്‍ എല്ലാക്കാലത്തും എല്ലാ സമൂഹങ്ങളിലും ഉണ്ടാവും. ഇവരെയൊക്കെ താങ്ങി നിര്‍ത്തുന്ന പോലീസ് എമാന്മ്മാരും രാഷ്ട്രീയക്കാരും ഒക്കെ യുവാക്കള്‍ ആണോ?.

  2. പൊട്ടസ്ലേറ്റ് പറഞ്ഞതു ശരിവയ്ക്കുന്നു. എല്ലാക്കാലത്തും ഇങ്ങിനൊക്കെ ഉണ്ടായിരുന്നു. ചിലപ്പോൾ ഗോപ്യമായും ചിലപ്പോൾ പരസ്യമായും.
    പിന്നെ മാധ്യമങ്ങൾക്കിതൊക്കെ ആഘോഷമാണ്.

    എന്തും ആതും പിടലിക്കു വയ്ക്കാൻ ഒരു മന്ത്രിപുത്രൻ..!

    ആരാണാവോ അത്?

    എന്തെങ്കിലും തെളിവുകൾ നൽകാനാവുന്നുണ്ടോ ഈ ശവങ്ങൾക്ക്. ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w