വിതച്ചത് കൊയ്യുക തന്നെ വേണം..2000 അധ്യാപകര്‍ പുറത്തുപോകട്ടെ…!ഇവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെ പട നയിക്കണം….

തലയെണ്ണല്‍ കഴിഞ്ഞപ്പോള്‍ രണ്ടര മൂന്ന് ലക്ഷം കുട്ടികളുടെ കുറവ്  പൊതു വിദ്യാലയങ്ങളില്‍ കാണുന്നുവത്രെ!

ജനന നിരക്കിലെ കുറവ് മുതലായ ഒട്ടേറെ കാരണങ്ങള്‍ അതിന് പിന്നിലുണ്ട് എന്നത് സത്യം തന്നെ…

എന്നാലും പ്രധാന കാരണം അതല്ല എന്ന് തോന്നുന്നു..

കുട്ടികള്‍ സര്‍ക്കാര്‍,എയിഡഡ് സ്കൂളുകള്‍ വിട്ട് മററ് സിലബസ്സുകളില്‍ ചേക്കേറുന്നത്  ഒരു പ്രധാന കാരണമാണ്!

അവിടെ വല്യ പഠനം നടക്കുന്നു എന്ന് തെററിദ്ധരിച്ചിട്ടാണ് പോകുന്നത്…

അത് സത്യമല്ല എന്നത് പകല്‍പോലെ സത്യമാണ്..

പലപ്പോഴും കുട്ടികളുടെ മനശ്ശാസ്ത്രത്തെ വെല്ലുവിളിക്കുന്ന തരത്തില്‍ ഹീനമായ രീതിയിലുള്ള കാണാപാഠം പഠിക്കലാണ് അവിടെ നടക്കുന്നത്..

ഒരു പക്ഷെ സമരങ്ങള്‍ അവിടങ്ങളില്‍ ഇല്ലായിരിക്കാം..

ഒരു ജനാധിപത്യ സമൂഹത്തില്‍ അത് ഒഴിവാക്കാന്‍ പററാത്തതാണ് എന്ന് ആര്‍ക്കാണറിയാത്തത്?

നാളെ ആ കുട്ടി ഈ സമൂഹത്തിലാണ് ജീവിക്കേണ്ടത്..

ഇനി സിലബസ്സിന്റെ കാര്യം എടുത്താലോ-

സ് റേറററ് സിലബസ് മോശമാണോ?

അത് പലപ്പോഴും മററുള്ളവയെക്കാള്‍ മുന്നിലാണ്…

ഇക്കാര്യങ്ങളൊക്കെ നന്നായി അറിയാവുന്ന ഒരു വലിയ വിഭാഗം നമ്മുടെ മുന്നിലുണ്ട്, അത് ഇവിടത്തെ അധ്യാപകരാണ്!!

കാര്യങ്ങള്‍ നന്നായി അറിയാവുന്നവരാണ്…

എന്നാലും തെററിപ്പോകും .. അതാണവസ്ഥ..

നമ്മുടെ കുട്ടികളെ മററ് സിലബസുകളിലും അണ്‍-എയിഡഡുകളിലും ആട്ടിയോടിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചുകൊണ്ടിരിക്കുന്നത്  അവരാണ്!!

എന്താ അവര്‍ സ്വന്തം കഞ്ഞിയില്‍ പാററയിടുകയാണോ?

സംശയിക്കേണ്ട…

അതാണ് സത്യം..!!!

തങ്ങളുടെ മക്കള്‍ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്നത് അവര്‍ക്കിഷ്ടമല്ല!

എന്താ കാരണം?

പഴയ ചാതുര്‍വര്‍ണ്ണ്യത്തിന്റെ ഓര്‍മ്മകള്‍ തന്നെ!

താഴ്ന്ന ജാതിക്കാരനും ദരിദ്രവാസിയും എന്റെ കുട്ടിയുടെ അടുത്തിരിന്ന് പഠിക്കേണ്ട!!!

ഇതാണ് പുത്തന്‍ ജാതി വ്യവസ്ഥ!

ഞെട്ടണ്ട, ഇത്  ഒരു വലിയ സത്യമാണ്!!

മററുള്ളവര്‍ തങ്ങളേക്കാള്‍ മിടുക്കരാണ് എന്ന് ഇവര്‍ അംഗീകരിച്ചുകൊടുക്കുമോ?

അതില്ല..

ഞങ്ങള്‍ തന്നെയാണ് കേമന്മാര്‍…

എന്നാലും മക്കളെ അവര്‍ പഠിപ്പിച്ചാല്‍ മതിയത്രെ!


അപ്പോള്‍ ജോലി സ്ഥിരതയ്ക്ക്  പാവപ്പെട്ടവന്റെ മക്കള്‍ വേണം..

തങ്ങള്‍ സ്വന്തം മക്കളെ അണ്‍-എയിഡഡില്‍ പഠിപ്പിക്കും..(നാഴികയ്ക്ക് നാല്‍പ്പതു വട്ടം അവരെ കുററം പറയുകയും ചെയ്യും!?)

അതാണ് കേരളത്തിലെ അധ്യാപകര്‍…(ചെറിയൊരു വിഭാഗം പേര്‍ ഇതില്‍പ്പെടാതെയുണ്ട്..അവര്‍ പൊറുക്കുക..)


85% സ്ത്രീകള്‍…?


കേരളത്തിലെ അധ്യാപകരില്‍  85% പേര്‍ സ്ത്രീകളാണ്!

അത് ഒരു നല്ല കാര്യമാണ്..

അതത്ര നല്ല കാര്യമാണോ?

അല്ലെന്നതാണ്  അനുഭവം!


പ്രഗത്ഭരായ കുറെ അധ്യാപികമാരുണ്ട്..

ഭൂരിഭാഗം പേരും ഈ തൊഴിലിന് കൊള്ളാത്തവരാണ്!!

ഞെട്ടണ്ട…സത്യമാണ്…


മിക്സഡ് സ്കൂളുകള്‍ നോക്കൂ…

ഡിസിപ്ലിന്‍ മുതല്‍ എല്ലാകാര്യത്തിനും പുരുഷന്‍ വേണം!

കൃത്യസമയത്ത് (?) വന്ന് പഠിപ്പിക്കും , പോകും…

ഇതുമാത്രമാണ് ടീച്ചറിന്റെ പണിയെന്നാണ് പല മഹിളാമണികളും ധരിച്ചുവച്ചിരിക്കുന്നത്…

സ്കൂള്‍ യുവജനോത്സവം അവസാനിക്കാന്‍ അല്പം (സ്കൂള്‍സമയം)താമസിച്ചുപോയാല്‍ മിച്ചം വരുന്നത്  വിരലിലെണ്ണാവുന്ന സാറന്മാ‍രാണ്..

അല്പംനേരം കൂടി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടുനോക്കൂ…

അവകാശബോധവും മററും ഉണരുന്നതു കാണാം..


പല പൊതു വിദ്യാലയങ്ങളും അച്ചടക്കത്തിന്റെ കാര്യത്തിലും പഠനത്തിന്റെ കാര്യത്തിലും പിന്നാക്കം പോകുന്നതിന് ഒരു കാരണം  ടീച്ചര്‍ ബാഹുല്യമാണെന്ന് കാണാവുന്നതാണ്..

തെററിദ്ധരിക്കേണ്ട…

ഞാന്‍ ടീച്ചര്‍മാര്‍ക്ക് എതിരൊന്നുമല്ല…


ആരെങ്കിലും ഇതൊക്കെയൊന്ന് പറയണല്ലോ എന്ന് വിചാരിച്ചാണ്….(പുരുഷന്മാരെല്ലാം ശരി എന്ന്  തെററിദ്ധരിക്കല്ലേ…)


അതിനാല്‍ വിദ്യാഭ്യാസ രംഗത്ത്  പുരുഷന്മാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നാണ് എനിക്ക് പറയാനുള്ളത്…!!


ഇനി 2000 പേരുടെ കാര്യം….

അവരെ എന്തിന് സംരക്ഷിക്കണം?

ചോറിങ്ങും കൂറങ്ങും- ഇത്  അംഗീകരിക്കേണ്ടതുണ്ടോ?

രണ്ടര ലക്ഷത്തോളം അധ്യാപകരില്‍  ഒന്നര ലക്ഷം പേരുടെ മക്കളെങ്കിലും സ്കൂളില്‍ പഠിക്കുന്ന പ്രായത്തിലുള്ളവരായിരിക്കും!

അവര്‍ എവിടെ പഠിക്കുന്നു?

അധ്യാപക സംഘടനകള്‍ കണക്കെടുക്കണം..

ആ കുട്ടികള്‍ തിരുച്ചുവന്നാല്‍ 2000 പേര്‍ക്കും പുറത്തുപോകേണ്ടി വരില്ല!


അതിനവര്‍ തയ്യാറാകുമോ?

ഇല്ലെങ്കില്‍ വര്‍ഷംതോറും കുറേപ്പേര്‍ പുറത്തുപോകട്ടെ…

മക്കള്‍ പഠിക്കുന്നിടത്ത്  ജോലിക്ക് ശ്രമിക്കട്ടെ…

അതല്ലേ നല്ല വഴി…


അതുകൊണ്ട് നമുക്ക് പ്രാര്‍ത്ഥിക്കാം…കൂടുതല്‍  കൂടുതല്‍ പേര്‍ പുറത്തുപോകാന്‍ ഇടവരട്ടെ…!!!


Advertisements

3 thoughts on “വിതച്ചത് കൊയ്യുക തന്നെ വേണം..2000 അധ്യാപകര്‍ പുറത്തുപോകട്ടെ…!ഇവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെ പട നയിക്കണം….

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w