കത്തോലിക്കാ മാനേജുമെന്റുകള്‍ പരിധി കടക്കുന്നു…

സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് അവര്‍ വീണ്ടും…


വിചിത്രമായ വാദങ്ങളുമായി കത്തോലിക്കാ മാനേജുമെന്റുകള്‍ ഒരിക്കല്‍ക്കൂടി വിലപേശലിനെത്തിയിരിക്കുന്നു!

കേരളീയ പൊതുസമൂഹം ഇത് ഗൌരവമായി കാണണം..


ന്യൂനപക്ഷാവകാശം എന്നൊക്കെ പറഞ്ഞ് ഇവര്‍ നമ്മെ പററിച്ചുകൊണ്ടേയിരിക്കുന്നു..

ഇത്ര ധാര്‍ഷ്ട്യമുള്ള മതമേലാളന്മാരെ വേറെ കാണാന്‍കിട്ടില്ല!!


ഇവരെക്കൊണ്ട് ആര്‍ക്കാണ്  പ്രയോജനം?

സ്വന്തം സമുദായത്തില്‍പ്പെട്ടവര്‍ക്കെങ്കിലും ന്യായമായ ഫീസ് ആനുക്കൂല്യം നല്‍കുമോ?

എത്ര കോടികളാണ് ഓരോ വര്‍ഷവും ഇവര്‍ അടിച്ചെടുക്കുന്നത്?


കത്തോലിക്കര്‍ മറുപടി പറയട്ടെ….


സര്‍ക്കാരിനെ വരച്ചവരയില്‍ നിര്‍ത്തി അനാവശ്യമായ ആനുകൂല്യങ്ങള്‍ നേടിയെടുത്തുകൊണ്ടേയിരിക്കുന്നു…


മററ് മാനേജുമെന്റുകള്‍ ഇവരേക്കാള്‍ എത്ര ഭേദമാണ്?


ഇവരെ നിലയ്ക്കുനിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്..

സമൂഹത്തില്‍ മതത്തിന്റെപേരില്‍ ധ്രുവീകരണം നടക്കുന്നതിന് ഇവരുടെ ചെയ്തികള്‍ കാരണമായേക്കാം..


ആനുകൂല്യങ്ങള്‍ക്കുവേണ്ടി ജാതി-മതം തിരിഞ്ഞ്  കടിപിടികൂടുന്നത് ഒട്ടും ആശാസ്യമല്ലതന്നെ!


സ്വാശ്രയക്കാര്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ത്തിരിക്കുന്നു..

ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രധാന പ്രശ്നങ്ങള്‍ ഈ കോലാഹലങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോയിരിക്കുന്നു..

ഇത് ഇനിയും തുടരാന്‍ അനുവദിക്കാമോ?


എന്താണ് ഇതിനൊരു പരിഹാരം?


സര്‍ക്കാര്‍ സഹകരണ മേഖലയില്‍ (വിദേശ ഇന്ത്യാക്കാരുടെ സഹായവും ആകാം) കൂടുതല്‍ മെഡിക്കല്‍-എഞ്ചിനിയറിംഗ്  സ്ഥാപനങ്ങള്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ ശരിയാകുമെന്നാണ് തോന്നുന്നത്..

സ്വകാര്യക്കാര്‍ ഇത്തരം സ്ഥാപനങ്ങളോട് മത്സരിക്കട്ടെ…

കുട്ടികളെ കിട്ടാന്‍ വേണ്ടി അവര്‍ നെട്ടോട്ടം ഓടും…

താനേ പത്തിമടക്കി ചര്‍ച്ചയ്ക്കുവരും…


എന്തുകൊണ്ട്  ഈ നിര്‍ദ്ദേശം സ്വീകരിച്ചുകൂടാ…

Advertisements

8 thoughts on “കത്തോലിക്കാ മാനേജുമെന്റുകള്‍ പരിധി കടക്കുന്നു…

 1. കത്തോലിയ്ക്കാമാനേജുമെന്റുകള്‍ ചെയ്ത തെറ്റും അവരുടെ വിചിത്രമായ ആവശ്യങ്ങളും എന്താണെന്നു മനസിലായില്ല. എന്നാലും കൊള്ളാം, നല്ല നിര്‍ദ്ദേശം. ഇതാണു ക്രിയാത്മകമായ മത്സരം.

  2006ലെ സഹകരണ കോളേജിലെ തലവരി വിവാദങ്ങളൊന്നും ഓര്‍മ്മയുണ്ടാവില്ലാ അല്ലേ. ഓര്‍മ്മകാണില്ല, ഓര്‍മ്മിക്കരുത്.

 2. സൗകര്യം കിട്ടുമ്പോള്‍ മനോരമ ന്യൂസ്‌ ഇല്‍ നേരെ ചൊവ്വേ എന്നാ പരിപടിയി‌ടെ വീഡിയോ ഉണ്ട്. ബിഷപ്പ്. മാര്‍. വര്‍ക്കി വിതയത്തില്‍ ഉമായുള്ള അഭിമുഖം കാണുക.
  അദ്ദേഹം പറയുന്നതും ഒന്ന് കേള്‍ക്ക്‌ാ.
  നേരെ ചൊവ്വേ

 3. കണ്ണടച്ചു ഇരുട്ടാക്കല്ലെ വിദൂഷകാ… ആരെപ്പറ്റിയാണു ഈ പറയുന്നത്? ഇവിടെ എല്ലാവര്‍ക്കും അറിയാം അവസാനം സുപ്രീം കോടതിയില്‍ പോയാലും ഈ സര്‍ക്കാര്‍ തോറ്റ് തുന്നം പാടുമെന്നു! കത്തോലിക്കാമാനേജ് മെന്റിനു ഇങ്ങനെ തെറ്റിദ്ധരിക്കാന്‍ വിദൂഷകനു എന്തുമനസ്സിലായിട്ടാ ഈപ്പറയുന്നെ? പ്ലീസ് കുറച്ചു വിവരം വായിച്ചെങ്കിലും സംബാദിക്കൂ എന്നിട്ടുപോരെ ഉപദേശം?

 4. പണത്തിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്നത് അടിസ്ഥാനപരമായി തന്നെ തെറ്റാണ്‌.ഇങ്ങനെ പ്രവേശനം നേടുന്നവരെ പാസാക്കി വിടുന്നത് അവരുടെ ബാധ്യതയുമാണ്‌.ഇതാണ്‌ സ്വകാര്യമെഡിക്കല്‍ കോളേജുകളില്‍ നടന്നു കൊണ്ടിരിക്കുന്നത്.
  കോടതികളില്‍ തോല്‍ക്കുന്നതിന്റെ കാരണം വേറെയാണ്‌.ആഗോളവല്‍ക്കരണത്തിന്റെയൊക്കെ കാലത്ത് അതിന്റെ കാറ്റ് നമ്മുടെ കോടതികളിലും വീശുന്നത് സ്വാഭാവികം മാത്രം.

 5. സര്‍ക്കാര്‍ സഹകരണ മേഖലയില്‍ (വിദേശ ഇന്ത്യാക്കാരുടെ സഹായവും ആകാം) കൂടുതല്‍ മെഡിക്കല്‍-എഞ്ചിനിയറിംഗ് സ്ഥാപനങ്ങള്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ ശരിയാകുമെന്നാണ് തോന്നുന്നത്…

  haahah.. why should I start? for SFI strike and loosing my investment money?

  the solution is..

  a) have fees for higher education.
  b) let the fees paid by the student.
  c) let all eligible poor kids get the loan from govt with a subsidised interest.
  d) let the student pay back the loan when they get good jobs!

  whats wrong in that??

  nananana… I neeed free education. I make crores after my doctors degree.. but my tution fee should be given by catholic organisation. let catholic organisation make enough collection from all poor people around the world!

 6. is there any restriction that the higher education course should only given to catholic organisation?

  having many co-operative colleages might be a good solution. but when it runs… it will be like our KSRTC !

 7. ഹ..ഹാ സര്‍ക്കാരിന് അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കാന്‍ പറ്റുമോ? ഇടയലേഖനങ്ങള്‍ പലതിറങ്ങും. സര്‍ക്കാരിനെ പോലുമിവ്വര്‍ മാറ്റിക്കളയും. വിമോചന സമര കാഹളം മുഴക്കും. ഇതൊക്കെ താങ്ങാന്‍ നമ്മുടെ സര്‍ക്കാരിനാവുമോ?? പകരം കണ്ണടച്ച് ലക്ഷങ്ങള്‍ വാങ്ങാന്‍ അച്ചന്മാരെ അനുവദിക്കുക. പണമുള്ളവന്‍ കൂടുതല്‍ പണമുണ്ടാക്കട്ടെ. പാവപ്പെട്ടവന്‍ വേണേല്‍ പഠിച്ച് സീറ്റ് നേടട്ടെ. യഥാര്‍ത്ഥത്തില്‍ യേശുദേവന്‍ ആയിരുന്നു ഇപ്പോള്‍ കത്തോലിക്ക കോളേജുകള്‍ ഭരിച്ചിരുന്നത് എങ്കില്‍ എന്റെ അച്ചന്മാരേ മെറിറ്റ് കോട്ടാ…മാനേജ്മെന്റ് കോട്ടാ…കമ്യൂണിറ്റി കോട്ടാ….എന്‍ ആര്‍ ഐ കോട്ടാ എന്നിങ്ങനെയുള്ള പണക്കോട്ടകള്‍ കാണുമോ?? പാവപ്പെട്ട രക്ഷകര്‍ത്താക്കള്‍ മക്കള്‍ പ്ലസ്റ്റൂ കഴിയുമ്പോള്‍ അവരുടെ ഭാവി ഓര്‍ത്ത് നെട്ടോട്ടമാണ്. അവരുടെ ഇത്തരം ആശങ്കകളെയല്ലേ യഥാര്‍ത്തത്തില്‍ ഇത്തരം മാനേജ്മെന്റ് കോളേജുകള്‍ മുതലെടുക്കുന്നത്. സമൂഹജീവി അവന്‍ ഏത് മതത്തിലുള്ളവനായാലും അവന്‍ അര്‍ഹിക്കുന്നത് അവന്‍ നല്‍കേണ്ടേ??
  തന്റെ മതത്തില്‍ പെട്ടവര്‍ക്ക് മാത്രമേ യേശുദേവന്‍ അഭയം കൊടുത്തിരുന്നൊള്ളോ??

 8. പ്രിയപ്പെട്ട വിദ്ൂശക

  കുറച്ചു ചോദ്യങ്ങള്‍

  1. കത്തോലിക്കാ മ്യാനേജ് മെന്റുകള്‍ പ്ലസ് ടൂ കഴിഞ്ഞ ആരെയെങ്കിലും ബലമായി പിടിച്ചുകൊണ്ടുപോയി കോളേജില്‍ ചേര്‍ക്കുന്നുണ്ടോ

  2. ന്യായം പറയാതെ ഇവന്മാര്‍ക്കാര്‍കെങ്കിലും പറയുന്നത്‌ പോലെ ഒരു കോളേജ് നടത്തി കാണിക്കാന്‍ പറ്റുമോ

  3. പണ്നമുള്ളവര്‍ പടിക്കട്ടെ എന്നിട്ടു എവിടെയെങ്കിലും പോയി രക്ഷപെദട്ടെ. അതു പാടില്ല എന്നു പറയുന്നത്‌ അസൂയ അല്ലേ ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w