ലോഹിതദാസ് മലയാ‍ള സിനിമയില്‍ ചെയ്തത്….

മികച്ച ഒരു തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു ലോഹിതദാസ്..


മലയാള സിനിമയില്‍ ഒരു വേറിട്ട വഴി വെട്ടിത്തെളിച്ച കലാകാരനാണദ്ദേഹം..

ആര്‍ട്ട്-കമേഴ്സിയല്‍ വിഭജനത്തിന്റെ അതിര്‍വരമ്പ്  അദ്ദേഹം മാച്ചുകളഞ്ഞു…


തനിയാവര്‍ത്തനം മുതലുള്ള സൃഷ്ടികള്‍ അതിനുദാഹരണങ്ങളാണ്..

കെട്ടുറപ്പുള്ള തിരക്കഥകള്‍ സമ്മാനിച്ച കലാകാരന്‍…


ഭൂതക്കണ്ണാടി അദ്ദേഹത്തിന്റെ ഏററവും പ്രധാനപ്പെട്ട സൃഷ്ടിയാണ്…കാലാതീതമായി അദ്ദേഹത്തെ നിലനിര്‍ത്താന്‍ പോകുന്നത്  ആ സിനിമയായിരിക്കും എന്ന് ഞാന്‍ കരുതുന്നു..


എം.ടി യ്ക്ക് ശേഷം മണ്ണിന്റെ മണമുള്ള കഥകള്‍ പറഞ്ഞ കഥാകൃത്താണദ്ദേഹം..


എങ്കിലും വ്യക്തിപരമായി പിന്തിരിപ്പന്‍ ആശയങ്ങള്‍ അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നു..


കേരള ചലച്ചിത്ര അക്കാഡമി സംഘടിപ്പിച്ച ഒരു തിരക്കഥാ ശില്പശാലയില്‍ പങ്കെടുത്തുകൊണ്ട്  അദ്ദേഹം പറഞ്ഞ വാക്കുകള്‍,  ഞങ്ങള്‍ക്ക്  ഏറെ സങ്കടമുണ്ടാക്കിയിരുന്നു…

മികച്ച തിരക്കഥകള്‍ രചിച്ച്…ആളാണോ ഇത് എന്ന്  അമ്പരന്നുപോയി…


കലാസൃഷ്ടിയുടെ പ്രയോജനത്തെപ്പററി നടന്ന ചര്‍ച്ചയില്‍ , പല ക്യാമ്പംഗങ്ങളുമായി അഭിപ്രായ വ്യത്യാസം പങ്കുവയ്ക്കുകയും ചെയ്തിരുന്നു..

ലോഹിയുടെ അഭിപ്രായം തീര്‍ത്തും പിന്തിരിപ്പനായിരുന്നു…


അതിനുശേഷം ഞാനും എന്റെ സുഹൃത്തും ഒരു തീരുമാനമെടുത്തു…


കലാകാരന്മാരെ സൃഷ്ടികളില്‍ക്കൂടി മാത്രം അറിയുക..വ്യക്തിപരമായി അറിയാന്‍ ശ്രമിക്കാതിരിക്കുക..


അതിന്നും തുടരുന്നു…


കലാകാരനായ ലോഹി  വ്യത്യസ്തനായിരുന്നു…

ഇരട്ടവ്യക്തിത്വത്തിനുടമയായിരുന്നുവെന്ന് തോന്നുന്നു..


നമുക്ക് പ്രധാനം കലാകാരനാണ്…

മലയാള സിനിമ എന്നും ഓര്‍മ്മിക്കുന്ന ചിത്രങ്ങള്‍ സമ്മാനിച്ച ലോഹിതദാസിന്  ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു…

4 thoughts on “ലോഹിതദാസ് മലയാ‍ള സിനിമയില്‍ ചെയ്തത്….

  1. തീര്‍ച്ചയായും ഭൂതക്കണ്ണാടി മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണ്. വാഴ്‌ത്തപ്പെടുന്ന മറ്റുപല സംവിധായകരും കാട്ടാത്ത ധീരതയോടെ സമകാലിക കേരളീയ യാഥാര്‍ഥ്യങ്ങളോട് തീക്ഷ്ണമായി പ്രതികരിക്കുന്ന ഒരു ചിത്രം. മമ്മൂട്ടി എന്ന താരത്തില്‍ നിന്ന് മമ്മൂട്ടി എന്ന നടനെ വീണ്ടെടുക്കുന്ന അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നാണത്. പക്ഷെ, അവിടെനിന്നും ലോഹിതദാസിന്റെ നടത്തം പിറകോട്ടായിരുന്നു എന്ന് പറയാതെ വയ്യ. അത് ഒരു ചലച്ചിത്രകാരന്റെ ഒത്തുതീര്‍പ്പുകളുടെ ഭാഗമായി വരുന്ന ഗതികേടായിരിക്കാം. ലോഹിതദാസിന് ആദരാഞ്ജലികള്‍…..

  2. കാരുണ്യം എന്ന 1997 ലെ ചിത്രം വരെ നമ്മെ പിടിച്ചുലയ്ക്കുന്നതാണ്. ഒരുപക്ഷെ അതിനു ശേഷമുള്ള ലോഹിതദാസ് ചിത്രങ്ങള്ക്ക് തീക്ഷ്ണതയും വികാരധന് യതയും തോന്നിച്ചിരുന്നില്ല. 1997 ല് rediff.com ല് വന്ന ശോഭാ വാര്യരുമായുള്ള ലോഹിയുടെ അഭിമുഖം തന്നെ ഒരു അനുഭവമാണ്. പക്ഷെ rediff.com ല്
    2005 ലെ ശോഭയുമായുള്ള അഭിമുഖത്തില് ലോഹി എന്ന
    വ്യ് ക്തി അല്പം മങ്ങിയതായി നമുക്ക് കാണാം – അപ്പോഴേയ്ക്കും അദ്ദേഹത്തിന്റെ കഥകള്ക്കും സിനിമകള്ക്കും അതു തന്നെ സംഭവിച്ചിരുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )