ഒരു പ്യൂണ്‍ NSS(നായര്‍ സര്‍വ്വീസ് സൊസൈററി) നെ ഹൈജാക്ക് ചെയ്യുമ്പോള്‍…

മന്നത്ത് പത്മനാഭന്റെ ചരിത്രമറിയാത്തവരാണ് ഇപ്പോള്‍ എന്‍.എസ്.എസിനെ നയിക്കുന്നത്..

നാരായണപ്പണിക്കരെ മൂലയ്ക്കിരുത്തി സുകുമാരന്‍ നായര്‍ എന്ന പഴയ ആഫീസ് പ്യൂണ്‍ ഭരണം തുടങ്ങിയിരിക്കുന്നു…


പുള്ളിക്ക് വിദ്യാഭ്യാസം കഷ്ടി…

വിവരം അതിലും കഷ്ടി…


കഴിഞ്ഞ ദിവസം എന്തൊരു പ്രകടനമാണ് ടിയാന്‍ വടത്തിയത്?

കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ചു…

എന്താ കാരണം?


പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ‘നായന്മാര്‍ക്ക്’ സീററ് നല്‍കാത്തതാണ് കാരണം…

ഇടതുപക്ഷത്തെ നായന്മാരെ തങ്ങളുടെ കണക്കില്‍ കൂട്ടില്ലാ‍ത്രെ…

ശശി തരൂര്‍ തിരുവനന്തപുരം നായരല്ലാത്രെ!?


പിന്നെയും എന്തൊക്കെ വിഡ്ഡിത്തരങ്ങളാണ്  ആ വിദ്വാന്‍ വിളിച്ചുകൂവിയത്…

പാവം പണിക്കര്‍ മൂകസാക്ഷിയായി നിലകൊണ്ടു….


ഒരു വലിയ സമുദായ സംഘടനയുടെ ഇന്നത്തെ അവസ്ഥ …ആരേയും ദു:ഖിപ്പിക്കുന്നതാണ്…


ഇത്ര നഗ്നമായ വര്‍ഗ്ഗീയവിഷം  ഇതിനു മുന്‍പ് ആരും ചീററിയിട്ടില്ല..


സ്വന്തം കഴിവുകൊണ്ട് വളര്‍ന്നുവരുന്ന ജനനേതാക്കളെ  ജാതി പറഞ്ഞ്  അനുകൂലിക്കുന്നതുകൊണ്ട്  സമുദായത്തിന്  എന്തു ഗുണമാണുള്ളത്?


നായന്മാര്‍ ഉറക്കെ ചിന്തിക്കേണ്ട സമയമാണിത്…


വകയ്ക്കുകൊള്ളാത്ത നേതാക്കന്മാരെ കൈകാര്യം ചെയ്യാന്‍ ആ സമുദായത്തിലെ ആളുകള്‍ തന്നെ മുന്നോട്ടുവരേണ്ടിയിരിക്കുന്നു…Advertisements

19 thoughts on “ഒരു പ്യൂണ്‍ NSS(നായര്‍ സര്‍വ്വീസ് സൊസൈററി) നെ ഹൈജാക്ക് ചെയ്യുമ്പോള്‍…

 1. സ്വന്തം കഴിവുകൊണ്ട് വളര്‍ന്നുവരുന്ന ജനനേതാക്കളെ ജാതി പറഞ്ഞ് അനുകൂലിക്കുന്നതുകൊണ്ട് സമുദായത്തിന് എന്തു ഗുണമാണുള്ളത്?

  എനിക്കും അതുതന്നെയാ ചോദിക്കാനുള്ളത്…

 2. പണിക്കര് ചേട്ടന്‍ പാവമാണെന്നും പുറകില്‍ സുകുമാരനാണ് കളീക്കുന്നതെന്നും പണ്ടേ നമ്മുടെ നടേശന്‍ “അനിയന്‍” വിളിച്ച് പറഞ്ഞതല്ലേ… ഒരു കള്ളന് അല്ലെ മറ്റൊരു കള്ളനെ പെട്ടെന്ന് തിരിച്ചറിയുവാന്‍ കഴിയുക 🙂

 3. നന്ദി കൊട്ടോട്ടിക്കാരാ…

  പോങ്ങുമ്മൂടന്റെ പോസ് ററ് വായിച്ചു…
  കാര്യങ്ങള്‍ നന്നായി വിവരിച്ചിരിക്കുന്നു…
  വന്നതിനും പ്രതികരിച്ചതിനും നന്ദി…

 4. പ്രിയ മനോജ്,

  എല്ലാ സമുദായ സംഘനകളും ഒരേപോലെ എന്നുതന്നെപ്പറയാം…

  നേതൃസ്ഥാനത്തിലിരിക്കുന്ന ഒരുത്തനും പാവങ്ങളുടെ പ്രശ്നങ്ങളറിയില്ല…

  സുകുമാരനും വെള്ളാപ്പള്ളിയും തമ്മില്‍ അക്കാര്യത്തില്‍ വ്യത്യാസമൊന്നുമില്ല…

  പ്രതികരണം അറിയിച്ചതിന് നന്ദി…

 5. അങ്ങനെപറഞ്ഞ് തള്ളിക്കളയുന്നത് കാപട്യമാണ് മലയാളീ…

  ശക്തമായി നാം പ്രതികരിക്കേണ്ടീരിക്കുന്നു…

 6. നായന്മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കുമോ?

  എന്‍.എസ്.എസിനെ പിരിച്ചുവിടാന്‍ ആവശ്യപ്പെടേണ്ടതല്ലേ…

 7. ജാതി സംഘടനകള്‍ക്ക് കീഴടങ്ങുന്ന നമ്മുടെ രാഷ്‌ട്രീയനേതാക്കള്‍ തന്നെയല്ലേ ഈ സ്ഥിതി ഉണ്ടാക്കിയത്.ജി.സുധാകരന്‍ എപ്പോഴോ ചില സത്യങ്ങളെല്ലാം വിളിച്ചു പറഞ്ഞിരുന്നു.
  പി.ജി യ്ക്കൊക്കെ പറഞ്ഞ കാര്യത്തില്‍ നിന്ന് പുറകോട്ടു പോകേണ്ടി വന്നില്ലേ?

 8. അത് ശരിയാണ് വ്രജേഷ്..
  ഞാന്‍ പറഞ്ഞത് ഒരു സമുദായത്തിന്റെ മൊത്തം കുത്തക ഏറെറടുക്കുന്നതിനെക്കുറിച്ചാണ്…
  അല്പബുദ്ധികളായ നേതാക്കള്‍ പറയുന്നതാണ് ആ സമുദായത്തിന്റെ നിലപാട് എന്ന് വരുന്നത് എത്രെ കഷ്ടമാണ്..

  അതിനെതിരെ ഉണരേണ്ടത് ആദ്യം ആ സ്മുദാ‍യം തന്നെയല്ലേ?

 9. വിദൂഷകാ………എന്‍.എസ്.എസ് പിരിച്ചുവിടുക എന്നത് ആത്മഹത്യാപരമായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. മറിച്ച് ഇവിടെ ചില സുദൃഡമായ അഴിച്ചുപണികളാണാവശ്യം. സ്വന്തം ലക്ഷ്യങ്ങള്‍ മാത്രം മുന്നില്‍ കണ്ട് നീങ്ങുന്ന സംഘടനയുടെ തലപ്പത്തുള്ള സുകുമാരന്‍ നായരെയും പണിക്കരെയും പോലുള്ള ഇത്തിള്‍ കണ്ണികളെ പറിച്ചെറിയുകയാണ് വേണ്ടത്. നായര്‍ സമുദായത്തിന്‍റെ ഉന്നമനം മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന ഒരു നേതൃനിര വന്നാല്‍ ഈ സംഘടന രക്ഷപ്പെടും.കൂടെ ഈ സമുദായവും…….

 10. വളരെ നന്നായിരിക്കുന്നു .
  നമള്‍ ഇത് പോലെ തന്നെ പ്രതികരിക്കണം.
  ഈ വിഷയം എഴുതിയ എന്റെ ബ്ലോഗ്‌ സമയം കിട്ടുമ്പോള്‍ നോക്കുക.

 11. പക്ഷെ മലയാളി അവരെ ആ സ്ഥാനങ്ങളില്‍ നിന്ന് മാററാന്‍ ആര്‍ക്ക് കഴിയും…

  അധോലോക സംഘങ്ങളിലും രാഷ്ട്രീയത്തിലും പിടിപാടുള്ളവരാണവര്‍…

  സംഘടനകൊണ്ട് പ്രയോജനമില്ലാത്തതിനാല്‍ ഞങ്ങള്‍ കൂടെയില്ലയെന്ന് സാധാരണ നായര്‍ പറയണം..

  ജാതിസ്പര്‍ദ്ധയും മതവിദ്വേഷവും വളര്‍ത്തുന്നവരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്?

  നമ്മള്‍ ആലോചിക്കേണ്ടേ…

 12. വിദൂഷക നന്നായി, ഞാനും ഒരു കുറിപ്പ് ഇട്ടിട്ടുണ്ട്, പാങ്ങു വളരെ വിശദമായി പറഞ്ഞിട്ടുണ്ട്…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w