ബ്ലോഗ് ഇം പാക്ട് -(2 )- പാറശ്ശാലയിലെ സ്കൂളിനെതിരെ നടപടി തുടങ്ങി….

വീണ്ടും ഒരു സന്തോഷവാര്‍ത്ത….

നിയയമത്തെ വെല്ലുവിളിച്ചുകൊണ്ട്  പാറശ്ശാലയില്‍ പ്രവര്‍ത്തിച്ചിരുന്ന  സ്കൂളിനെതിരെ അധികൃതര്‍ നടപടി തുടങ്ങിക്കഴിഞ്ഞു…!

ആ സ്കൂളിനെക്കുറിച്ച്   കഴിഞ്ഞ  ഫെബ്രുവരിയില്‍ ഞാനൊരു പോസ് ററ്  പ്രസിദ്ധീകരിച്ചിരുന്നു….

ഏതാനും ബാച്ച് കോഴ്സ് മാത്രം നടത്താന്‍ അനുമതി ഉണ്ടായിരുന്ന അവര്‍ (ഹയര്‍ സെക്കന്ററി) ഒട്ടനവധി ബാച്ചുകള്‍ അനധികൃതമായി നടത്തിയിരുന്നു!

ഇപ്പോള്‍ അവരുടെ അംഗീകാരം റദ്ദാക്കിയിരികയാണ്..ഇത് എന്റെ ബ്ലോഗിന്റെ ശക്തികൊണ്ട്കൂടിയാണെന്ന്  കരുതുന്നതില്‍ എന്താണ് തെററ്?

അങ്ങനെ കരുതാനാണ്‍` എനിക്കിഷ്ടം…

അമ്പട ഞാനേ………….!!!

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌

പഴയപോസ് ററ് പു:നപ്രസിദ്ധികരിക്കുന്നു…

നഗ്നമായ നിയമലംഘനം നടത്തുന്ന പാറശ്ശാലയിലെ ഒരു സ്കൂളിനെക്കുറിച്ച് (മുഖ്യമന്ത്രി അറിയാന്‍..)

ചുവപ്പുനാട അവസാനിപ്പിക്കണമെന്നും അഴിമതി നടത്തുന്ന,കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും ഇന്നലെ മുഖ്യമന്ത്രി .വി.എസ്. പ്രസ്താവിക്കുകയുണ്ടായി..

അഴിമതി നടത്തുന്ന സ്ഥാപനങ്ങളേയും വ്യക്തികളേയും കുറിച്ച് വിവരം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുകയുണ്ടായി..


വളരെ സ്വാഗതാര്‍ഹമായ ഒരു പ്രഖ്യാപനമാണത്..

അഴിമതി വെളിച്ചത്തുകൊണ്ടുവരുന്ന പത്രപ്രവര്‍ത്തകര്‍ക്ക് പാരിതോഷികം നല്‍കുമെമ്മൊരു വാര്‍ത്തയും കഴിഞ്ഞ ദിവസം വന്നിട്ടുണ്ട്.


ജനാധിപത്യത്തില്‍ ജനങ്ങളുടെ പങ്കാളിത്തത്തിന് അതിപ്രധാനമായ സ്ഥാനമുണ്ട്.

ഓരോ പൗരനും തന്റെ അവകാശങ്ങളെയും കടമകളേയും കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്..


പൊതുജനം എന്നനിലയിന്‍ നമുക്ക് ഇവിടെ ചിലതൊക്കെ ചെയ്യാനില്ലേ?

നിയമം ലംഘിക്കുന്നവരെ…കുറ്റം ചെയ്യുന്നവരെ …കൈക്കൂലി പാപികളെ …തുറന്നുകാട്ടാന്‍ നമുക്കാവില്ലേ? അവ സര്‍ക്കാരിന് സഹായകരമാവില്ലേ?


ആവും എന്ന് ഞാന്‍ വിചാരിക്കുന്നു.


ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഒരു അഴിമതി അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്.


നിയമങ്ങള്‍ക്കതീതമായി ഒരു സ്കൂള്‍..


പാറ്റശ്ശാലയിലെ പ്ര(കു)സിദ്ധമായ ഒരു സ്കൂള്‍ വിദ്യാഭ്യാസ നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

അത് ഒരു അണ്‍-എയിഡഡ് സ്കൂളാണ്.

ആ സ്കൂളില്‍ ഹയര്‍ സെക്കന്ററി ഉണ്ട്. മൂന്ന് ബാച്ച് നടത്താനാണ് സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുള്ളത് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.അപ്പോള്‍ പരമാവധി 180 കുട്ടികള്‍.രണ്ടു വര്‍ഷവും കൂടി 360 കുട്ടികള്‍ മാത്രം.


എന്നാല്‍ ഇപ്പോള്‍ അവിടെ HSS ല്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം ആയിരത്തിനുമേലെയാണ്.സര്‍ക്കാര്‍ അനുവാദം നല്‍കാത്ത സബ്ജറ്റ് കോംബിനേഷനും അവിടെയുണ്ടത്രെ.

സര്‍ക്കാര്‍ അനുമതിയുണ്ടെന്ന് പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചാണ്  കുട്ടികളെ ആകര്‍ഷിക്കുന്നത്..

ഇക്കര്യം HSS അധികാരികള്‍ക്ക് നന്നായി അറിയാം.ചില മീറ്റിങ്ങുകളില്‍ അവരില്‍ ചിലര്‍ അക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടത്രെ.ഉടന്‍ നടപടി എടുക്കുമെന്നൊക്കെ പ്രഖ്യാപിച്ചുവെങ്കിലും ഒന്നും ഉണ്ടായില്ല.


എന്താണ് അതിന് കാരണം?

ഒരു വന്‍ ലോബി ഇതിന് പിന്നിലുണ്ട്..ഇക്കാര്യത്തില്‍ ഒരു സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ  നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌
(22/02/2009)

Advertisements

6 thoughts on “ബ്ലോഗ് ഇം പാക്ട് -(2 )- പാറശ്ശാലയിലെ സ്കൂളിനെതിരെ നടപടി തുടങ്ങി….

 1. ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ ഈ സ്ഥാപനത്തില്‍ അനധികൃതമായി നടത്തിയിരുന്ന കോഴ്സുകള്‍ക്കുള്ള അംഗീകാരം പിന്‍‌വലിച്ച് ഉത്തരവ് ഇറക്കി കഴിഞ്ഞു. എന്നാല്‍ ഈ വിവരം മറച്ചുവെച്ച് ഈ അധ്യയന വര്‍ഷത്തേക്കും അഡ്മിഷന്‍ നടത്തിയ സ്കൂള്‍ അധികൃതര്‍ക്കെതിരെ രക്ഷകര്‍ത്താക്കള്‍ രംഗത്തെത്തി. തുടര്‍ന്ന് പാറശാല പോലിസ് ഇടപെട്ട് കുട്ടികളുടെ റ്റി സിയും മറ്റ് രേഖകളും തിരിച്ചു നല്‍കാമെന്നുള്ള ഉറപ്പ് അധികൃതരില്‍ നിന്നും വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിന്നും ഈടാക്കിയ ഫീസിന്റെ കാര്യത്തില്‍ മാനേജ്മെന്റ് മൌനം പാലിക്കുകയാണ്.. ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവിടെ ചെന്ന മാധ്യമ പ്രവര്‍ത്തകരെ മാനേജ്മെന്റ് കയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്നു. ഒരു ലേഖകനെ മര്‍ദ്ദിച്ച് ക്യാമറ പിടിച്ചു വാങ്ങിയ സ്കൂളിലെ പ്യൂണിനെതിരെ പാറശാല പോലിസ് കേസ് എടുത്തിട്ടുണ്ട്.
  ഇത്രയുമാണ് നിലവിലെ വിവരം, നാളെ അതായത് 17നു ക്ലാസുകള്‍ ആരംഭിക്കേണ്ടതാണ്.

 2. ഈ നടപടിയുടെ കാര്യത്തില്‍ വിദൂഷകന് അഭിമാനിക്കാം…ആശംസകള്‍..

 3. എന്റെ ഒരു പോസ്റ്റിനും ഇം‌പാക്ട് ഉണ്ടായതായി ഞാന്‍ ഒരു പോസ്റ്റില്‍ പറഞ്ഞുപോയി. അതിനു കിട്ടിയ കമന്റ് ഇതായിരുന്നു. അതില്‍ പിന്നെ അങ്ങനെയൊക്കെ അവകാശപ്പെടാന്‍ പേടിയാണ്.

 4. വിദൂഷകന്‍,

  പറയാന്‍ വിട്ടു പോയി കഴിഞ്ഞ ദിവസം ഹയര്‍സെക്കണ്ടറി ഡയറക്റ്ററുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു, കോഴ്സുകള്‍ തുടരാന്‍ സ്കൂള്‍ അധികൃതര്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്…

 5. അതിനെതിരെ സര്‍ക്കാര്‍ കോടതിയില്‍ പോകുമെന്ന് വിചാരിക്കാം..

  അങ്കിള്‍,
  ആ അനോണികളോട് പോയി പണിനോക്കാന്‍ പറയൂ..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w