കേരളാ എന്‍ട്രന്‍സ്-സര്‍ക്കാര്‍ സ്കൂളിലെ കുട്ടികള്‍ ബഹുദൂരം മുന്നില്‍…..

മെഡിക്കല്‍ എന്‍‌ട്രന്‍സിലെ ഭൂരിഭാഗം റാങ്കുകളും സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക്…
വരേണ്യവര്‍ഗ്ഗ സ്കൂളുകള്‍ക്കും പൊങ്ങച്ചക്കാരാ‍യ മാതാപിതാക്കള്‍ക്കും കടുത്ത ആഘാതമാണീ വാര്‍ത്ത!

ഇതെങ്ങനെ സഹിക്കും?

ഇനി കുട്ടികളെ എങ്ങനെ വലവീശും?
എന്‍ട്രസ് റെഡി എന്നൊക്കെപ്പറഞ്ഞാണ് പാവം രക്ഷിതാക്കളെ വലയിലാക്കിയിരുന്നത്..

പുതിയ പാഠ്യപദ്ധതി വിജയം കണ്ടുതുടങ്ങിയിരിക്കുന്നു എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്..

എന്‍ട്രസ് നേടുന്നതാണ് പരമലക്ഷ്യം എന്ന് വിശ്വസിക്കുന്ന വങ്കന്മാരായ രക്ഷകര്‍ത്താക്കള്‍ ഇനിയെങ്കിലും മാറിചിന്തിക്കുമോ?

കുട്ടിയുടെ ബഹുമുഖമായ സിദ്ധികളുടെ പരിപോഷണമാണ് വിദ്യാഭ്യാസം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്…
CBSE മുതലായവയില്‍ സംഭവിക്കുന്നത് ഇനിയെങ്കിലും കണ്ണുതുറന്ന്
മനസ്സിലാക്കാന്‍ ശ്രമിക്കണം..

അറിവ് കുത്തിനിറയ്ക്കലല്ല വിദ്യാഭ്യാസം….
ഡേററകള്‍ വാരിനിറയ്ക്കേണ്ട പാഴ്ചാക്കല്ല പാഠപുസ്തകം…

അറിവ് തേടാനുള്ള ജാലകം തുറന്നിടുകയാണ് വേണ്ടത്..കുട്ടി കണ്ടെത്തി ജീവിതായോധനത്തിന്  ഉപയോഗിച്ചുകൊള്ളും…

അറിവ്  വാരി നിറയ്ക്കേണ്ട തകരപ്പാട്ടകളാണോ കുട്ടികള്‍…?

ഇന്നത്തെ എന്‍ട്രന്‍സ് പാടേ പരിഷ്കരിക്കേണ്ടതുണ്ട്…
കാണാപാഠം പഠിത്തം പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് ഇന്ന് നിലവിലുള്ളത്..
അത് മാറണം…
കുട്ടിയുടെ ക്രിയാത്മകമായ പ്രതികരണം തേടുന്ന ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത്..

ഇനി സര്‍ക്കാര്‍ സ്കൂളുകളെ തള്ളിപ്പറയാന്‍ ആര്‍ക്കുണ്ട് ധൈര്യം?